ഹരിത മനോഹരം – 1 13അടിപൊളി 

 

ഹരി ഒന്നാലോചിച്ച ശേഷം വിരൽ ചൂണ്ടി ആൻസിയെ നോക്കി ചോദിച്ചു : ലില്ലി??….

 

ആൻസി ചിരിച്ചു കൊണ്ട് അടുത്ത് നിന്നിരുന്ന മോളെ നോക്കി പറഞ്ഞു : മോളുടെ വിളി പ്പേരാണ്.. എന്റെ തൂലികാ നാമം…

 

ഹരി ചുറ്റുപാട് നോക്കാതെ പറഞ്ഞു :xxxx നോവലിനു എന്തിനാ ഇങ്ങനൊരു ക്ലൈമാക്സ്‌ കൊടുത്തത്. മനസ്സ് ആകെ ഡിസ്റ്റർബ് ആയി വായിചിട്ട്. ഇനി ലില്ലിയുടെ ഒരു നോവലും വായിക്കില്ല എന്ന് തീരുമാനിച്ചതാ അന്ന്..

 

ആൻസി ചിരിച്ചു കൊണ്ട് : എനിക്ക് തോന്നുന്നത്, ഹരിക്ക് ആരെയോ നഷ്ടപ്പെട്ടിട്ടുണ്ട് ജീവിതത്തിൽ എന്നാണ് .

 

ആ ചോദ്യം ഹരിയെ തിരിച്ചു കൊണ്ട് വന്നു. ഹരി ഒന്ന് പതറി എങ്കിലും, ഹരി പെട്ടെന്ന് വിഷയം മാറ്റി : അടുത്ത ബുക്ക്‌ എന്നാ പ്രതീക്ഷിക്കാൻ പറ്റുക..

 

ആൻസി : ഇനി വായിക്കില്ല എന്റെ ബുക്ക്‌ എന്ന് പറഞ്ഞിട്ട്..

 

ഹരി തല ചൊറിഞ്ഞു ചിരിച്ചു കൊണ്ട് : ഇനിയിപ്പോൾ വായിച്ചല്ലേ പറ്റൂ… ജോർജിനെ നോക്കിയാണ് പറഞ്ഞത്.

 

ജോർജ് ഉറക്കെ ചിരിച്ചു, കൂടെ ബാക്കി ഉള്ളവരും.

 

ജോർജ് തന്റെ മകനെ സൈഡിലേക്ക് വിളിച്ചു ഷോൾഡറിൽ പിടിച്ചു കൊണ്ട് പറഞ്ഞു : ടോണി,,, ഇവനും ഹരിയെ പോലെ ഫയിറ്റർ ആണുട്ടോ. ബോക്സിങ് ആണ്. അടുത്ത മാസം കർണാടക ജൂനിയർ സെലക്ഷൻ ഉണ്ട്. എങ്ങിനെ ഒന്ന് മുട്ടി നോക്കുന്നോ?, ആര് ജയിക്കും എന്ന് നോക്കാം?..

 

ഹരി ചിരിച്ചു കൊണ്ട് ടോണിക്ക് കൈ കൊടുത്തു.

 

ഹരി ചിരിച്ചു കൊണ്ട് പറഞ്ഞു : ഫൈറ്റിൽ ആരു ജയിക്കും എന്ന് പറയാൻ പറ്റില്ല. ബോക്സിങ്ങിൽ ആണെങ്കിൽ ഒരു ഡൌട്ട്ടും വേണ്ട, ടോണിയെ ജയിക്കൂ..

 

എല്ലാവരുടെ മുഖത്തും ഉണ്ടായിരുന്നു അതിശയം..

 

ജോർജ് : അതെന്താടോ അങ്ങിനെ?.

 

ഹരി : സാറേ അത്,, ബോക്സിങ്, ഫയിറ്റിങ്ങിനു അപ്പുറം, ഒരുപാട് റൂൾസ്‌ ആൻഡ് റെഗുലേഷൻ ഉള്ള ഒരു ഗെയിം കൂടെ ആണ്. ഫൈറ്റ് എന്ന് പറയുന്നത് അതല്ലല്ലോ. നോ റൂൾസ്‌. ആര് ആരെ അടിച്ചിടുന്നു. അല്ലെങ്കിൽ അടിക്കുമ്പോൾ ആരെങ്കിലും ഇടയിൽ കയറി പിടിച്ചു മാറ്റിയാലോ..

 

ജോർജിനെ പോലെ കോട്ടും സുറ്റും ഇട്ടായിരുന്ന ടോണി പറഞ്ഞു : ഇത്ര കോൺഫിഡൻസ് ഉണ്ടെങ്കിൽ, ഏതെങ്കിലും ഒരു സ്ട്രീമിൽ ട്രെയിൻ ചെയ്തിട്ടുണ്ടാവും ലോ..

 

ഹരി : ചെറുതായിട്ട്, കളരി പയറ്റ്.

 

ടോണി : അത്, മത്സരം ആണോ?..

 

ഹരി : സംസ്ഥാന തലം വരെ ഉണ്ട്. അത് കഴിഞ്ഞു ഇല്ല.

 

ടോണി : സ്റ്റേറ്റ് ലെവൽ പങ്കെടുത്തിട്ടുണ്ടോ അപ്പോൾ..

 

ഹരി ഒന്ന് ആലോചിച്ച ശേഷം പതിയെ അഭിമാന പൂർവ്വം പറഞ്ഞു : ആറു വട്ടം.. ആറു വട്ടം ചാമ്പ്യൻ ആയിരുന്നു. സബ് ജൂനിയർ, ജൂനിയർ, സീനിയർ….

 

മുന്നിൽ നിന്നവർ എല്ലാം പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും മിഴിച്ചു നോക്കി, പിന്നെ ഹരിയിലേക്ക് എത്തി കണ്ണ്..

 

ടോണി : ഓ,, ഗ്രേറ്റ്‌…

 

ആൻസി : ഹരീ,, ഒരു ആര്ടിസ്റ് കൂടെ ആണ് ലെ.. ഫൈസിയുടെ പോർട്രൈറ്റ് വളരെ നന്നായിട്ടുണ്ട്.

 

ഹരി : ആര്ടിസ്റ് ഒന്നുമല്ല മാം, ടൈം പാസ്സ് ആണ്. പിന്നെ പെൻസിൽ ഡ്രോയിങ് മാത്രേ ഉള്ളു.

 

ഹരിക്ക് ആശ്വാസമായി, ഫൈസിയുടെ ശബ്ദം അങ്ങോട്ടേക്ക് വന്നു : ഹരീ..

 

ഹരി എല്ലാവരോടും എസ്ക്യൂസ്‌ ചോദിച്ചു അവിടെ നിന്നും തടി തപ്പി പതിയെ.

 

ഫൈസിയെ കുറിച്ചും, ആയിഷയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങളിലേക്കും വരാം…..

മലയാളി ആയ നഫീസയുടെയും, മുംബൈയിലെ സ്വർണ വ്യാപരി ആയിരുന്ന ഇമ്രാൻ സേട്ടുവിന്റെയും മൂന്നു മക്കളിൽ മൂന്നാമത്തെ കുട്ടി ആയിരുന്നു ആയിഷ. മൂത്ത രണ്ടു പേരും ചേട്ടൻ മാർ. അതിനു പുറമെ നാൽപതാം വയസ്സിൽ ലേറ്റ് ആയി ഉണ്ടായ കുട്ടി ആണ് ആയിഷ.

 

ഉപ്പയുടെയും, ഏട്ടന്മാരുടെയും നിർബന്ധ പ്രകാരം, ചെറു പ്രായത്തിൽ വിവാഹം ചെയ്യേണ്ടി വന്ന, ആയിഷക്ക് ഭർതൃ വീട്ടിൽ നിന്നും അനുഭവിക്കേണ്ടി വന്ന ക്രൂരത ചെറുതായിരുന്നില്ല.

 

ഫൈസിയുടെ ഈ അവസ്ഥക്ക് കാരണം താൻ ആണ് എന്നുള്ള കുത്തു വാക്കുകൾ കൂടെ ആയപ്പോൾ, ഫൈസിയെ എടുത്തു സ്വന്തം വീട്ടിൽ എത്തിയ ആയിഷയെ ഉമ്മ ഒഴിച്ച് ആരും സ്വീകരിച്ചില്ല എന്ന് തന്നെ പറയാം..

Leave a Reply

Your email address will not be published. Required fields are marked *