ഹരിത മനോഹരം – 1 13അടിപൊളി 

 

ഹരി പറഞ്ഞു: അനർഹമായ സമ്മാനങ്ങൾക്ക് അതിൽ കൂടുതൽ വില തിരിച്ചു കൊടുക്കേണ്ടി വരും എന്ന് അമ്മ പറഞ്ഞു കേട്ടിട്ടുണ്ട്.

 

അഞ്ചു ചിരിച്ചു കൊണ്ട് : ഒന്ന് തുറക്ക് എന്റെ ഹരി..

 

അഞ്ജുവിന് ആക്ടര്സ് അനുപമ പരമേശ്വരന്റെ ചായ മനസ്സിൽ ആലോചിക്കാം..

 

ഹരി പതിയെ ബോക്സ്‌ തുറന്ന് സിം ഇട്ടു.

 

ഹരി ബോക്സ്‌ പരതുന്നത് കണ്ടിട്ട് അഞ്ചു ചോദിച്ചു : നീയെന്താ ഈ നോക്കുന്നെ..

 

ഹരി: ചാർജർ… അത് കാണാനില്ലല്ലോ..

 

അഞ്ചു : എടാ, ഈ മോഡൽ ഫോണുകൾക്ക് അത് കൂടെ കിട്ടില്ല. വേറെ വാങ്ങണം. ഹെഡ് സെറ്റും ഉണ്ടാവില്ല.

 

ഹരി : അതെന്തു പരുപാടി ആണ് അത്.

അഞ്ചു : അത് രണ്ടു രണ്ടായിരത്തി അഞ്ഞൂറ് രൂപക്ക് കിട്ടും..

ഹരി: എത്ര??..

 

അഞ്ചു: രണ്ടായിരം പിടി..

 

ഹരി : എന്ത് ചെറ്റ പരുപാടി ആണല്ലേ അത്.

 

മുന്നിൽ നിന്നവർ എല്ലാം അത് കേട്ട് ചിരിക്കാൻ തുടങ്ങി.

 

 

അമൽ : എടാ, ഫ്രീയായി ഇത്ര വലിയ ഫോൺ കിട്ടിട്ടാണോ, ചെറ്റ വർത്തമാനം പറയണത്.

എല്ലാവരും ഹരിയെ നോക്കി കളിയാക്കി ചിരിച്ചു, ഹരിയെ നോക്കി കളിയാക്കി ചിരിച്ചു…..

 

ഹരി : ബ്രോ,, നിങ്ങൾക്ക് ചിരിക്കാം, നിങ്ങടെ ഒക്കെ സാലറി ഷീറ്റ് ഞാൻ കണ്ടിട്ടുള്ളതാണ്. നിങ്ങടെ മൂന്നിൽ ഒന്ന് പോലും എന്റെ സാലറി ഇല്ല. പിന്നെ, ഉള്ളത് മൊത്തം, സൈറ്റിൽ പോക്കും, അങ്ങോട്ടും, ഇങ്ങോട്ടും ഉള്ള പോക്ക് വരവിൽ ചിലവാവും.

 

അമൽ: ക്ലെയിം ചെയ്തൂടെ?..

 

ഹരി : മ്മ്,, അതിന്റെ കാര്യം ഒന്നും പറയാതിരിക്കുന്നതാണ് നല്ലത്. രണ്ടു മാസത്തെ പെന്റിങ് ഉണ്ട്. ഓഫീസ് ഹവറിൽ അല്ലാത്ത, യാത്രക്ക് ക്ലെയിം കിട്ടുകയും ഇല്ല..

 

കൂട്ടത്തിൽ ഉണ്ടായിരുന്ന സെൽവൻ തമിഴിൽ അമലിനെ നോക്കി പറഞ്ഞു : അല്ലടാ അമൽ, ഇതുവരെ ഇവന് കിട്ടിയ ഓരോ ചീത്തക്കും എത്ര രൂപവച്ചു കണക്കു കൂട്ടിയാൽ ഈ ഫോണിന്റെ വില വരുമോ?.

 

കൂടി നിന്നവർ വീണ്ടും ചിരിച്ചു, അഞ്ചു ഒഴിച്ച്.

 

ഹരി: മാം അതിനു വെറുതെ ചീത്ത എന്നെ ഇത് വരെ വിളിച്ചിട്ടില്ല. ഞാൻ ഓരോ പൊട്ടത്തരങ്ങൾ ചെയ്യുമ്പോൾ ആണ് എനിക്ക് കിട്ടാറുള്ളത്.

 

അമൽ : കണ്ടോ കണ്ടോ,, ഒരു ഫോൺ കിട്ടിയപ്പോൾ ഉള്ള അവന്റെ വ്യത്യാസം.. ബാൻഷീ എത്ര പെട്ടെന്ന മാലാഖ ആയത്….

 

ഫോൺ തന്നതിൽ ഉപരി, ഇന്നലെ നടന്ന സംഭവങ്ങൾ കാരണം തന്നെ ജോലിയിൽ നിന്ന് പോലും പിരിച്ചു വിടാൻ പറ്റുമായിരുന്നു ആയിഷക്ക് എന്ന് ഹരിക്കറിയാം. എങ്കിലും ഒരു ചീത്ത പോലും പറഞ്ഞിട്ടില്ല ഇതുവരെ. അതിന്റെ നന്ദി ഉണ്ടായിരുന്നു ഹരിക്ക്.

 

തന്നെ നോക്കി ചിരിക്കുന്നവരോടായി ഹരി പറഞ്ഞു : ഒന്ന് ഞാൻ ഇന്നുവരെ മാമിനെ ഇരട്ടപ്പേര് പറഞ്ഞിട്ടില്ല. രണ്ട്, നിങ്ങൾ എന്ത് പറഞ്ഞാലും ഒന്ന് ആലോചിച്ചു നോക്ക്, മാം വന്നതിനു ശേഷം എത്ര നല്ല കാര്യങ്ങളാണ് നിങ്ങൾക്ക് വേണ്ടി ചെയ്തിട്ടുള്ളത് എന്ന്.

 

ഹരി റിജക്റ്റ് ചെയ്തതിന്റെ മുറിവ് മനസ്സിൽ ഉള്ള ദീപ്തി ആണ് പറഞ്ഞത്: എന്ത് ചെയ്തു എന്ന്.. നിനക്ക് ചെയ്തിട്ടുണ്ടാവും, എന്ന് വച്ച്, എല്ലാരും നിന്നെ പോലെ വാലാട്ടി ചീത്ത കേൾക്കണോ??

 

എല്ലാവരുടെയും മുഖത്തെ ചിരി മാഞ്ഞു…

 

ഹരി ഒന്ന് ആലോചിച്ച ശേഷം പതിയെ ചിരി വരുത്തി പറഞ്ഞു : നിങ്ങടെ സാലറി മാടം വരുന്നതിനു മുൻപും, അതിനു ശേഷവും എത്ര ആണ് എന്ന് ഒന്ന് അന്വേഷിക്കുക. കൂടാതെ അലവൻസിൽ വന്ന വ്യത്യാസം, ഫ്രീയായി ഉള്ള കോഫി, സ്നാക്ക്സ്,, ഇനി ഇതാ, റിഫ്രഷ്മെന്റ് റൂമും, കുട്ടികൾക്കായി ഒരു പ്ലേ ഏരിയയും പ്ലാൻ ചെയ്യുന്നുണ്ട് മാം. ഒരാളെ കുറിച്ച് എന്തെങ്കിലും പറയുമ്പോൾ, ഒന്ന് ആലോചിക്കുന്നത് കൂടെ നല്ലതാണ്.

 

ഹരിയുടെ എടി പിടി എന്നുള്ള മുഖത്തടിച്ചുള്ള ഉത്തരം ദീപ്തിക്കു മാത്രം അല്ല വേറെ പലർക്കും കൊണ്ടു .

 

ഹരി മൂഡ് മാറ്റാൻ ആയി പറഞ്ഞു : ദീപ്തി മാടം, രണ്ടു മൂന്നു ആഴ്ച മുന്നേ, നിങ്ങടെ ടീമിന്റെ മിസ്റ്റേക്കിനു ഞാൻ ആണ് ചീത്ത മിണ്ടാതെ വാങ്ങി വന്നത്. അടുത്ത വട്ടം മുതൽ ആ പരുപാടി നടക്കില്ല, എണ്ണി വച്ച ശേഷം, ലാസ്റ്റ് മാമിനോട് ഒരു ഫോൺ ചോദിച്ചു നോക്ക്.. കിട്ടിയാലോ..

Leave a Reply

Your email address will not be published. Required fields are marked *