ഹരിത മനോഹരം – 1 13അടിപൊളി 

 

ഹരി അൽപം കുമ്പിട്ടു കൊണ്ട് ഫൈസിയെ കെട്ടി പിടിച്ചു.

 

ലോണിന്റെ നടുവിൽ നടന്ന ഈ സംഭവം കണ്ട് പലരും, കൊടുത്ത ഗിഫ്റ്റ് എന്താണെന്നു അറിയാനുള്ള വ്യഗ്രതയിൽ അവരുടെ അടുത്തേക്ക് നടന്നു വന്നു.

 

ഫൈസിയുടെ കയ്യിൽ നിന്നും നഫീസ ചാർട് എടുത്തു നോക്കി. കണ്ണ് മിഴിച്ചു കൊണ്ട് ഹരിയെ ഒന്ന് നോക്കി. കണ്ണട തന്റെ കണ്ണിലേക്കു ഒന്നുകൂടെ അടുപ്പിച്ചു കൊണ്ട് പറഞ്ഞു : അയ്യോ.. ജീവനുള്ളത് പോലെ…

 

ഫൈസിയുടെമുഖത്തിന്റെ ഒരു ക്യാൻവാസ് ആയിരുന്നു അത്. പെൻസിലിൽ തീർത്തത്.

 

കാണാൻ വന്നവരുടെ കൈകളിലൂടെ ഒക്കെ ആ ക്യാൻവാസ് കൈമാറി കൊണ്ടിരുന്നു. ചിലർ ഗുഡ് എന്ന് പറഞ്ഞപ്പോൾ, ചിലർ വെരി ഗുഡ്, ഒന്ന് രണ്ടു പേർ മാർവാലസ്, ചിലർ നോക്കി കൺമിഴ്ച്ചു അത്ഭുതപ്പെട്ടു.

 

കൂട്ടത്തിൽ ആയിഷയും, വീണയും എത്തിയിരുന്നു അപ്പോഴേക്കും..

 

” ഹരി അങ്കിൾ “… നേർത്ത ശബ്ദത്തിനുടമയായ ദേവൂനെ എടുത്തുയർത്തി ഹരി രണ്ടു കവിളിലും മുത്തം കൊടുത്ത് പറഞ്ഞു : എടി, പാറൂ,,, എവിടായിരുന്നു ഇത്രേം നേരം…

 

ദേവു ഹരിയുടെ കവിളിൽ ഉമ്മ വച്ചു പറഞ്ഞു : കളിക്കാൻ പോയി…

 

ഹരി ദേവൂനോട് ചോദിച്ചു : ഏട്ടനോട് ഹാപ്പി ബർത്ത്ഡേ പറഞ്ഞോ?..

 

ദേവു ഫൈസിയെ നോക്കി പറഞ്ഞു : ഹാപ്പി ബർത്ഡേ…

 

ഫൈസി ചിരിച്ചു കൊണ്ട് : താങ്ക്യൂ ദേവൂട്ടി….

അപ്പോഴേക്കും ക്യാൻവാസ് വീണചേച്ചിടെ കയ്യിൽ എത്തിയിരുന്നു. ക്യാൻവാസ് എടുത്തു ഹരിയുടെ അടുത്ത് വന്നു കൊണ്ട് ദേവൂനെ കാണിച്ചു പറഞ്ഞു : എങ്ങിനുണ്ട് ദേവൂ…

 

ദേവു : അങ്കിളെ,, ദേവൂന് ചെറുതല്ല തന്നുള്ളൂ. ഇത് പോലെ വലുത് വേണം..

 

ഹരി : അതിനെന്താ, മാമൻ വരച്ചു തരാലോ… ദേവൂട്ടിക്ക്…

 

അത് എല്ലാവർക്കും ഉള്ള ഉത്തരം ആയിരുന്നു, ഈ നിൽക്കുന്നവൻ തന്നെ ആണോ വരച്ചത് അതോ പുറത്ത് നിന്ന് വരപ്പിച്ചതാണോ എന്നുള്ള പുറത്തു വരാത്ത ചോദ്യത്തിനുള്ള ഉത്തരം.

 

ഇതിനിടയിൽ കറുത്ത തിളങ്ങുന്ന ഡിസൈനർ സാരിയിൽ, ഫൈസിയുടെ അടുത്തായി നിന്നിരുന്ന ആയിഷയോട് ഹരി തല താഴ്ത്തി തന്റെ റെസ്‌പെക്ട് കൊടുത്തു. ആയിഷ തിരിച്ചും.

 

ഫൈസി : ഹരി,, വാ.. ഞാൻ ചിലതു വീട്ടിൽ കാണിച്ചു തരാം…

 

ഹരി ദേവൂനെ നിലത്തിറക്കി, കുമ്പിട്ടു കൊണ്ട് പതിയെ ചെവിയിൽ ചിലത് ആരും കേൾക്കാത്ത രീതിയിൽ ഫൈസലിനോട് ചിലതു പറഞ്ഞു.

 

അതു കേട്ട് തല ആട്ടി, സമ്മതിച്ചു എന്ന രീതിയിൽ ഫൈസി വീൽചെയർ പിന്നിലേക്ക് എടുത്തു..

 

ഫൈസിയുടെ പിന്നാലെ പോകാൻ നിന്ന നാഫീസയെ ഹരി വിളിച്ചു നിർത്തി, ചെവിയിൽ ചിലതു പറഞ്ഞു, ആരും കേൾക്കാത്ത രീതിയിൽ…

നഫീസ അത് കേട്ട് തലയാട്ടി, തന്റെ വയസ്സ് പ്രായം ഉള്ള കമ്പനിയിലേക്ക് നടന്നു.

 

ചുറ്റും നിന്നവർക്ക് ഒന്നും മനസ്സിലായില്ല. നിന്നവർ പതിയെ അവരവരുടെ വഴിക്ക് തിരിഞ്ഞു പോയി..

 

ദേവു ഇടയിൽ കയറി : കളിക്കാം പോവാം?..

ഹരി : ദേവൂട്ടി പോയി കളിക്ക്, അങ്കിൽ പിന്നാലെ വരാം..

ദേവു കുട്ടികൾ കളിച്ചു കൊണ്ടിരുന്നിടത്തോട്ട് ഓടി പോയി.

 

ആയിഷ ഫൈസിയെ നോക്കുകയായിരുന്നു. അതുവരെ താല്പര്യം ഇല്ലാതെ ഇരുന്ന ഫൈസി, തൊട്ടടുത്തുള്ള വീടുകളിലെ കുട്ടികളുടെ ഗാങ്ങിലേക്ക് കയറി ചെന്ന് സംസാരിക്കാൻ തുടങ്ങിയിരുന്നു.

 

ആയിഷ ഹരിയെ നോക്കി, എന്താ ഹരി ഫൈസിയോടും ഉമ്മയോടും പറഞ്ഞത് എന്ന ചോദ്യത്തോടെ..

 

പക്ഷെ ഹരി ഒന്നും മിണ്ടിയില്ല. അപ്പോഴേക്കും പിന്നിൽ നിന്നും ആയിഷക്കുള്ള വിളി വന്നു അങ്ങോട്ടേക്ക് പോകേണ്ടി വന്നു.

 

ഹരി, നീല സാരിയിൽ ആഞ്ഞൊരുങ്ങി നിന്നിരുന്ന വീണയെ അടി മുടി നോക്കി : സാരിയിൽ ആദ്യമായി ആണ് ചേച്ചിയെ കാണുന്നെ… അടിപൊളിയായിട്ടുണ്ട് ട്ടോ..

 

വീണ ചിരിച്ചു കൊണ്ട് ഹരിയെ പതിയെ തട്ടി : ഒന്ന് പോടാ.. അല്ല നീ ആയിഷയുടെ ഉമ്മയോടും ഫൈസിയോടും എന്താ പറഞ്ഞെ….

 

ഹരി : സീക്രെട് ആണ് പറയില്ല… കുത്തണ മുല്ലപ്പൂവിന്റെ മണം എവിടുന്നാ…

 

Leave a Reply

Your email address will not be published. Required fields are marked *