ഹരി മുന്നിൽ നടന്നു, പിന്നിലായി വീണയും. തിരക്കെല്ലാം ഒഴിഞ്ഞു, ലോണിന് നടുവിലായി ചെറിയ ടേബിളിന് ചുറ്റും ആയിഷയും വക്കീലും ഇരിപ്പുണ്ട്. മുന്നിലെ ടേബിളിൽ സാധനവും ഉണ്ടായിരുന്നു.
വീണ ചോദിച്ചു ഹരിയോട് : കഴിക്കാം?.
ഹരി : വിശപ്പില്ല ചേച്ചി. ഞാൻ ഇറങ്ങാൻ നോക്കട്ടെ..
വീണ: അങ്ങിനെ പറഞ്ഞാൽ പറ്റില്ല. കുറച്ചു കഴിഞ്ഞാൽ വിശക്കാൻ വഴി ഉണ്ട്. നമുക്ക് ഒന്നിച്ചു ഇറങ്ങാം.
വീണ ഹരിയുടെ കയ്യിൽ പിടിച്ചു വലിച്ചു നടന്നു. നേരെ പോയത് കൌണ്ടറിലേക്കാണ്. അവിടുന്ന് ഹരിയോട് ചോദിച്ച്, ഇഷ്ടപ്പെട്ട അബ്സെന്റ് കുപ്പി എടുത്ത്, രണ്ടു ഗ്ലാസും എടുത്തു നടന്നു ആയിഷ, വക്കീൽ ടീമിന്റെ അടുത്തേക്ക്.
ഹരിയെ കണ്ടതും എന്തോ പറയാനായി വാ തുറക്കാൻ നിന്ന വക്കീലിനോട് ആംഗ്യത്തിൽ ഒന്നും മിണ്ടരുത് എന്ന് കാണിച്ചു.
ഹരിയുടെ അടുത്ത് ഇരുന്ന്, ഹരിയുടെ ഗേൾസ്സിലേക്കും, തന്റെ ഗ്ലാസ്സിലേക്കും ഒഴിച്ച്, ഒരു ഗ്ലാസ് ഹരിയുടെ കയ്യിൽ പിടിപ്പിച്ച ശേഷം ഗ്ലാസ് മുട്ടിച്ച ശേഷം പറഞ്ഞു : ചീയെര്സ്…
ഹരിയെ പോലെ തന്നെ, ആയിഷക്കും അനുവിനും അത്ഭുതം ആയി അത് കണ്ടിട്ട്. എത്രയോ വട്ടം തങ്ങൾ കൂടുമ്പോൾ, മിണ്ടാതെ ഇരുന്നു നോക്കി കണ്ടതല്ലാതെ, തൊട്ടിട്ടില്ല വീണ.
ചെറിയ സിപ് എടുത്ത ശേഷം വീണ പറഞ്ഞു : ആദ്യ കാലങ്ങളിൽ ഞാനും, വേണു ഏട്ടനും, അല്ല, ആയാളും, വീക്കെൻഡ്, ചിക്കൻ ഒക്കെ ഉണ്ടാക്കി ഇങ്ങനെ കൂടുമായിരുന്നു. പിന്നെ കുട്ടികൾ ഇല്ലാത്തതിന്റെ ട്രീറ്റ്മെന്റ് കാര്യങ്ങളുമായി നിർത്തിയതാണ്. ദേവു ആയ ശേഷം, പിന്നെ,, അവളുടെ കാര്യങ്ങളുമായി തിരക്കായി…ദാ,, ഇപ്പോൾ നിനക്ക് വേണ്ടി..
ഹരിയെ നോക്കി വീണ വീണ്ടും പറഞ്ഞു: എന്താടാ മൂഡോഫ് ആയത്.
ഹരി ഒറ്റ വലി ഗ്ലാസ് കാലിയാക്കി..
ഹരി : ദേവു, ദേഹത്ത് കിടന്നു ഉറങ്ങിയപ്പോൾ, എന്റെ അമ്മൂനെ ഓർമ വന്നു. അതിങ്ങനെ വീടും,, കാര്യങ്ങളും… മ്മ്മ്മ്..
ഹരി ഒന്നുടെ ഒഴിച്ചു തന്റെ ഗ്ലാസിൽ..
വീണ : നിനക്ക് വീട്ടിൽ പ്രശ്നങ്ങൾ ഉണ്ടെന്നു അഞ്ചു പറഞ് അറിയാം. ഇപ്പോൾ ജോലി ആയില്ലേ, നാട്ടിൽ പോയിട്ട് പ്രശ്നങ്ങൾ ഒന്നും സോൾവ് ചെയ്തില്ലേ..
ഹരി പുച്ഛ ചിരി ചിരിച്ചു കൊണ്ട് ഗ്ലാസ് ചുണ്ടിൽ അടുപ്പിച്ചു പറഞ്ഞു : നാട്ടിൽ പോയൊണ്ട്, വീട്ടിലെ പ്രശ്നങ്ങൾ ശരിയാവുമോ എന്റെ ചേച്ചി…
ആയിഷയും അനുവും എല്ലാം കേട്ടു കൊണ്ടിരുന്നു.
വീണ : അപ്പോൾ നീ വീട്ടിൽ പോയില്ലേ?..
ഹരി : എന്നോട് ഇറങ്ങി പോവാൻ പറഞ്ഞ, ഇറക്കി വിട്ട വീട്ടിൽ ഞാൻ എങ്ങിനെ കേറാൻ ആണ് ചേച്ചി.. ദൂരെ നിന്ന്, ഒരു നോക്ക് കണ്ടു,, അത്ര തന്നെ..
വീണ : അതെന്താടാ.. എന്താ ഉണ്ടായേ പറ?..
ഹരി തല ഒന്ന് ചൊറിഞ്ഞ ശേഷം: അത് വിട് ചേച്ചി. ഒരിക്കലും ജീവിതത്തിൽ ഓർക്കാൻ പോലും പറ്റാത്ത, ഇഷ്ടപെടാത്ത നിമിഷങ്ങൾ ആണ് അത്.
ഹരി വക്കീലിനെയും ആയിഷയും നോക്കി പറഞ്ഞു : വക്കീലേ, പേടിക്കണ്ട, ഞാൻ ആരെയും കൊന്നിട്ടോ, പോലീസ് കേസോ ഉണ്ടാക്കിട്ടില്ല ഇതുവരെ.. സോറി നാട്ടിൽ..
വീണ ഒന്ന് ആലോചിച്ചു. ചിലപ്പോൾ ആയിഷ ഉള്ളോണ്ടാവും ഹരി ഒന്നും പറയാത്തത് എന്ന് തോന്നി. ശേഷം : അത് വിട് എന്നാൽ,,, ഇതിനു എന്തായാലും മറുപടി തരണം എനിക്ക്.
ഹരി വീണയെ നോക്കി..
വീണ : ദീപ്തിക്ക് എന്താടാ പ്രശ്നം, നല്ല കുട്ടി അല്ലെ അവൾ, എത്ര എണ്ണം ഓഫീസിൽ പിന്നാലെ നടന്നു എന്നറിയുമോ. ഒരാളെ പോലും അടുപ്പിച്ചിട്ടില്ല.
ഹരി : അവൾക്കെന്താ ചേച്ചി പ്രശ്നം.
വീണ : പിന്നെ,, അവൾക്കെന്താ പ്രശ്നം. ഒരു കമ്പനി ഉണ്ടായാൽ തന്നെ, കുറെ പ്രശ്നങ്ങൾ നിന്റെ തീരും. നീ എല്ലാവരോടും, ചിരിച്ചു സംസാരിക്കും എങ്കിലും, എനിക്കറിയാം, മനസ്സ് കൊണ്ട് ഡിസ്റ്റൻസ് കീപ് ചെയ്യുന്നുണ്ട് നീ.
ഹരി : എന്റെ ചേച്ചി, അവൾക്ക്, ഒരു പ്രശ്നവും ഇല്ല. ഞാൻ നേരിട്ട് കണ്ടതിൽ വച്ച് ഏറ്റവും ഭംഗിയുള്ള പെൺകുട്ടികളിൽ ഒരുത്തി ആണ് അവൾ. ഷീ ഈസ് സ്മാർട്ട്, ഇന്റലിജിൻറ്, അൽപം എടുത്തു ചാട്ടം ഉണ്ട് എന്നുള്ളത് ഒഴിച്ചാൽ, ഇന്ന് ചെയ്ത പോലെ.. ബാക്കി, ഷീ ഈസ് പെർഫെക്ട്..
