ഹരിത മനോഹരം – 1 13അടിപൊളി 

 

ആയിഷയെ നോക്കി കണ്ണിറുക്കി, ചിരിച്ചു കൊണ്ട്, ഹരിയുടെ ഞെട്ടിയ മുഖവും നോക്കി, അനു സോഫയിലേക്ക് തന്നെ ഇരുന്ന്, ആയിഷയുടെ തുടയിൽ സ്കേർട്ടിനു മുകളിലൂടെ ഒരു പിച്ചും കൊടുത്തു പറഞ്ഞു: ചുമ്മ കോമഡി അല്ലെ മോളെ.. ഹരിയെ ഇങ്ങനെ നിർത്താതെ പറഞ്ഞു വിടാൻ നോക്ക്.. സമയം ഒരുപാടായി..

 

ആയിഷ എന്തേലും പറയുന്നതിന് മുമ്പ് അനു ഹരിയുടെ താമസ സ്ഥലത്തിനെ പറ്റി ചോദിച്ചു, ഹരി അതിനു ഉള്ള മറുപടിയും പറഞ്ഞു.

 

അനു: അയ്യോ, അപ്പോൾ, ട്രാഫിക്കും കൂട്ടി രണ്ടു മണിക്കൂർ എടുക്കില്ലേ അവിടെത്തുമ്പോഴേക്കും.

 

ഹരി ഒന്ന് പതിയെ മൂളി…

 

അനു ഐഷയെ നോക്കി കണ്ണ് കൊണ്ട് കാണിച്ചു: നിർത്തിക്കാതെ പാവത്തിനെ വേഗം പറഞ്ഞു വിടാൻ..

 

“ഗോ”…. ആയിഷയുടെ വായിൽ നിന്നും ഹരി കാത്തിരുന്ന വാക്ക് പുറത്തു ചാടി.

 

ഹരി അതി വേഗം തന്റെ ബാഗ്, അടച്ചു, ആയിഷയെ നോക്കി പറഞ്ഞു: ഗുഡ് നൈറ്റ്‌ മാം,,

 

ചെറിയ പുഞ്ചിരി വരുത്തി അനുവിനെയും നോക്കി, തിരിഞ്ഞു നടക്കാൻ തുടങ്ങുമ്പോൾ, പിന്നിൽ നിന്നും അനുവിന്റെ ശബ്ദം: അല്ല, ഹരി.. റൂം എത്താൻ, രണ്ടു മണിക്കൂർ എടുക്കും. വീക്കെൻഡ് അല്ലേ, രണ്ടെണ്ണം അടിക്കണോ..

 

ഹരി പെട്ടെന്ന് തിരിഞ്ഞു: അയ്യോ വേണ്ട,,..

 

അനു: പോകുന്ന വഴി സുഖമായി ഒരു മൂഡിൽ പോവാടോ.. നിന്റെ മാടം ഒന്നും പറയില്ല..

 

ഹരി രണ്ടു പേരെയും മാറി മാറി നോക്കി എന്നിട്ട് പറഞ്ഞു: ഞാൻ കുടിക്കില്ല..

 

അനു അത്ഭുത്തോടെ ആയിഷയെ നോക്കി, ആയിഷ ആണേൽ ആവശ്യത്തിന് കിക്ക് കയറിയത് കൊണ്ട് ഹരിയുടെ മുഖത്തു തന്നെ നോക്കി ആണ് ഇരിപ്പ്..

 

അനു: അത് ചുമ്മാ..

 

ഹരി: ഇല്ല മാം, ഞാൻ കുടിക്കില്ല..

 

അനു: താൻ എന്ത് മനുഷ്യനാഡോ, ബാംഗ്ലൂർ ഒക്കെ വന്നിട്ട്, കൂടിയില്ല,, വലിക്കില്ല എന്ന് മുഖത്തെ ഭാവത്തിൽ നിന്നും അറിയാം.. ച്ചീ.. സൊ ബാഡ്..

 

ഹരി വീണ്ടും പുഞ്ചിരി മറുപടി ആയി നൽകി..

 

ഒന്നുടെ ഗുഡ് നൈറ്റ്‌ പറഞ്ഞു ഹരി റൂം വിട്ട് പുറത്തിറങ്ങി, വേഗത്തിൽ നടന്നു, ടാക്സി വിളിക്കാൻ ആയി..

പുറത്തു എത്തിയ ഹരി മനസ്സിൽ ഓഫീസിൽ താൻ കേട്ട ഒരു ഗോസിപ്പിനെ പറ്റി ഓർത്തു ” മാടം ലെസ്ബിയൻ ആണ് ” എന്നുള്ളത്..

സത്യമാവുമോ, ഇനി… ഹരി മനസ്സിൽ ചോദിച്ചു..

പിന്നെ ആലോചിച്ചു… എന്ത് മാങ്ങാ ആയാൽ നമുക്കെന്തു ഉണ്ടാവനാ.. അവര് ആയി അവരുടെ പാടായി………

 

അനുവിന്റെ ഫ്ലാറ്റിൽ…

അനു സോഫയിലേക്ക് ഇരുന്നു എന്നിട്ട് പറഞ്ഞു: സൊ, ഹി ഈസ്‌ ഹരി. ഗുഡ് ലക്കിംഗ്,, ബട്ട്‌ അത്ര സ്മാർട്ട്‌ അല്ല തോന്നുന്നു.

 

ആയിഷ : നോ, ഹി ഈസ്‌ സ്മാർട്ട്‌.. എന്റെ മുന്നിൽ ഇങ്ങനെ ആണ്..

 

അനു: അതിപ്പോൾ, നിന്റെ കമ്പനിയിൽ എല്ലാരും നിന്നോട് ഇങ്ങനെ തന്നെ അല്ലെ.. പ്രത്യേകിച്ച് പറയണ്ടല്ലോ..

 

പുഞ്ചിരിയായിരുന്നു ഐഷയുടെ മറുപടി..

 

അനു ആലോചിച്ചിരിക്കുന്നത് കണ്ടിട്ട്, ആയിഷ: എന്താ മനസ്സിൽ?.

 

അനു: ഹരി.. അവന്റെ കണ്ണുകൾക്ക് എന്തോ പ്രത്യേകത,, ഒരുപാട് കഥകൾ ഒളിഞ്ഞിരിക്കുന്ന പോലെ..

 

ആയിഷ അനുവിന്റെ കണ്ണിലേക്കു നോക്കി പറഞ്ഞു: കഥകൾ അറിയില്ല, ബട്ട്‌, ഐ തിങ്ക് ഹി ഈസ്‌ ഗേ……..

 

അനു അത് കേട്ട് ആയിഷയുടെ ശരീരത്തിൽ നിന്നും ചാടി നേരെ ഇരുന്ന്, കണ്ണ് തുറിച്ച് ചോദിച്ചു: ആര്, ഹരിയോ…..

 

ആയിഷ മുന്നോട്ട് ആഞ്ഞു കൊണ്ട് കുപ്പി എടുത്തു രണ്ടു ക്ലാസ്സിലേക്ക് ഒഴിച്ച് പറഞ്ഞു: മ്മ്, ഓഫീസ് ഗോസിപ് കൂടെ ആണ് ……………………………………..

 

ഹരി…. ആഗ്രഹിച്ചത് ആർക്കിടെക്ക് ആവാൻ,,,..എഞ്ചിനീറിങ്ങിൽ 16 സപ്ലി അടിച്ചു, ജീവിത പ്രശ്നങ്ങളുമായി വീട് വീട്ടിറങ്ങേണ്ടി വന്നവൻ. സെക്കന്റ്‌ ഇയർ വരെ കോളേജ് ടോപ്പർ, ചിലപ്പോൾ യൂണിവേഴ്സിറ്റി ടോപ് പത്തിലും ഉണ്ടായിരുന്നിരിക്കണം അവന്റെ പേര്. പക്ഷെ പിന്നീടാങ്ങോട്ട് നടന്നത്, ആരും മനസ്സിൽ പോലും ചിന്തിക്കാത്ത കാര്യങ്ങൾ.

 

എല്ലാം കഥയുടെ ഒഴുക്കിനനുസരിച്ഛ് പറയുന്നതാണ് നല്ലത് എന്ന് തോന്നുന്നു. ഹരിയെ പറ്റി ഒരുപാട് പറയാൻ ഉണ്ട്,, പല ഡോട്സും അങ്ങോട്ടും ഇങ്ങോട്ടും മുട്ടാതെ വരും, പക്ഷെ കഥയുടെ ഒഴുക്കിൽ എല്ലാം മുട്ടിയിരിക്കും..

Leave a Reply

Your email address will not be published. Required fields are marked *