ഹരിക്ക് തന്റെ കണ്ണുകളെ നിയന്ത്രിക്കാൻ പെടാ പാട് പെടേണ്ടി വന്നു.
ഹരി പുഞ്ചിരിച്ചു കൊണ്ട് : മാം…
അനു: ഞാൻ നിന്നോട് ചോദിക്കണം എന്ന് വിചാരിച്ചതാ, ഞാൻ എപ്പോഴാ നിന്റെ മാടം ആയത്. നീ എന്റെ പി എ ആണോ..
ഹരി തല ചൊറിഞ്ഞു കൊണ്ട് : അതിപ്പോ..
അനു അൽപം ഗൗരവത്തിൽ : സൊ കാൾ മി വക്കീൽ ഓർ അനു…
ഹരി : വക്കീൽ മതി..
അനു ഹരിയുടെ തോളിൽ തട്ടി നല്ലൊരു പുഞ്ചിരി കൊടുത്തു.
ആദ്യമായി ഈ കോലത്തിൽ കാണുന്നത് കൊണ്ടാവണം, ഹരി ഇടം കണ്ണിട്ട് അനുവിന്റെ മുഖത്ത് നോക്കി. വലിപ്പമുള്ള തടിച്ച ലിപ്സ്റ്റിക്ക് ഇട്ട ചുണ്ടുകൾ, മുല്ല മുട്ട് പോലതെ പല്ലുകൾ, ചുരുണ്ട മുടി…
അനു എല്ലാം ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ഇന്നത്തെ ആദ്യത്തെ നോട്ടം അല്ല ഈ കൂട്ടത്തിൽ ഇത്.
അനു ഹരിക്ക് നേരെ തിരിഞ്ഞ് : സൊ, ഇങ്ങനെ പിന്നിൽ നിന്നാൽ എങ്ങിനെ, രണ്ടെണ്ണം അടി.. ധൈര്യം വരട്ടെ ഹരിക്ക്..
ഹരി : ചതിക്കല്ലേ വക്കീലേ..
അനു ഹരിയുടെ അടുത്ത് ചേർന്ന് നിന്ന് തോളിൽ പിടിച്ചു, ഹരിയെ അൽപം ചെരിച്ചു, മുഖം കൊണ്ട് ഹരിയുടെ ചെവിയുടെ അടുത്തേക്ക് കൊണ്ട് പോയി കാതിൽ പറഞ്ഞു : പേടിക്കണ്ട, നാളെ നീ എന്റെ ഫ്ലാറ്റിൽ നിന്നും ഇറങ്ങി ഓടേണ്ടി ഒന്നും വരില്ല.
ഹരിക്ക് ഒരു വിറയൽ അനുഭവപ്പെട്ടു. എന്ത് പറയണം എന്നറിയില്ലായിരുന്നു.
ഹരി വിക്കി പറഞ്ഞു : കളിയാക്കല്ലേ വക്കീലേ..
അനു : കളിയാക്കീതല്ല, കാര്യമായി പറഞ്ഞതാണ്..
ഹരിക്ക് വീണ്ടും ഒരു വിറയൽ അനുഭവപ്പെട്ടു..
കൂടുതൽ എന്തേലും പറയുന്നതിന് മുൻപ് കൂട്ടത്തിൽ നിന്ന് ഒരാൾ അനുവിനെ കൈ കൊണ്ട് വിളിച്ചു.
അനു : ഇപ്പോൾ വരാടാ, എന്റെ ബോസ് ആണ് അത്..
തമാശ പറഞ്ഞതാണ് വിചാരിച്ചു കൊണ്ട് ആ കാര്യം വിട്ടു ഹരി.
ആൾക്കൂട്ടത്തിന്റെ സെൻസസ് കണ്ണുകൾ കൊണ്ട് എടുക്കുന്നതിനിടയിൽ ഹരി മനസ്സിൽ പറഞ്ഞു ” എന്തിനാ ഞാൻ ഇപ്പോൾ വന്നത്. ഫൈസി നിർബന്ധിച്ചു വിളിപ്പിച്ചതാവാനെ വഴി ഉള്ളു മാമിനെ കൊണ്ട് “”…
” ഹരീ”………. ഉറക്കെ ഫൈസിയുടെ ശബ്ദത്തിൽ ഉള്ള വിളി ഹരിയുടെ ചെവിയിൽ കേട്ടു.
കൂട്ടം കൂടി നിന്ന ഒരുപാട് പേർ ഫൈസി വിളിച്ച ദിശയിലേക്ക് നോക്കി, കണ്ണുകൾ ഇത്തി പെട്ടത് ഹരിയിൽ ആയിരുന്നു.
റിമോട്ട് കൺട്രോളിൽ ഞെക്കി തന്റെ നേരെ വന്ന ഫൈസിയുടെ വീൽ ചെയറിനു അടുത്തേക്ക് ഹരി സ്പീഡിൽ നടന്നു.
ലോണിന്റെ ഏകദേശ മധ്യഭാഗത്തായി, ഹരി തന്റെ മുട്ടിൽ ഇരുന്നു, താൻ പിറകിലായി പിടിച്ച ഗിഫ്റ്റ് നീട്ടി, ചിരിച്ചു കൊണ്ട് പറഞ്ഞു : ഹാപ്പി ബർത്ഡേ ഫൈസി..
ഫൈസി സന്തോഷത്തോടെ പറഞ്ഞു : താങ്ക് യൂ..
ഫൈസിയുടെ പിന്നാലെ തന്നെ, ബോഡി ഗാർഡ് എന്ന പോലെ എഴുപതിനടുത്തു പ്രായം ഉള്ള അവന്റെ ഉമ്മുമ്മ, അഥവാ, ആയിഷയുടെ ഉമ്മ നാഫീസയും ഉണ്ടായിരുന്നു, ബ്രൗൺ സാരിയിൽ അണിഞ്ഞു ഒരുങ്ങി, സാരി തലപ്പ് തലയിലൂടെ തട്ടം പോലെ ഇട്ട്..
ഹരി എഴുന്നേറ്റ് : ആരാ ഇത്, കണ്ടാൽ മനസ്സിലാആവില്ലല്ലോ?.. ഹരി ചിരിച്ചു കൊണ്ട് ചോദിച്ചു.
നഫീസ : ഒന്ന് പോടാ.. എന്താ ലേറ്റ് ആയെ..
ഹരി : ഞാൻ വന്നു കുറച്ചു നേരായി,, പിന്നിലിങ്ങനെ നിന്നു..
ഇതിനിടയിൽ ഹരി കൊടുത്ത ഗിഫ്റ്റ് ഫൈസി തുറക്കാൻ തുടങ്ങി.
ഹരി : പിന്നെ പോരെ ഫൈസി..
ഫൈസി ഹരിയെ നോക്കി : ഇപ്പോൾ തന്നെ വേണം..
ഹരിയുടെ നെഞ്ചിടിപ്പ് കൂടാൻ തുടങ്ങി. ഒരു മൂലയിൽ അടക്കി കൂട്ടി വച്ച ഗിഫ്റ്റുകളുടെ കൂമ്പരം ഉണ്ട്. അതൊന്നും തുറന്നു നോക്കിയിട്ടില്ല ഫൈസി.
ഫൈസി ഗിഫ്റ്റ് കവർ തുറന്ന്, ഉള്ളിൽ ചുരുട്ടി റോൾ ആയി ഉണ്ടായിരുന്ന ചാർട് പേപ്പർ തുറന്നു നോക്കി.
ഫൈസിയുടെ മുഖം 1000 വാട്ട് പോലെ പ്രകാശിച്ചു കൊണ്ട്, പുഞ്ചിരിച്ഛ് ഹരിയുടെ നേരെ തന്റെ രണ്ടു കയ്യും വിടർത്തി കെട്ടിപ്പിടിക്കാൻ എന്ന പോലെ, എന്നിട്ട് അലറി : താങ്ക് യൂ ഫോർ ദിസ് വണ്ടർഫുൾ ഗിഫ്റ്റ്.
