ഹരിത മനോഹരം – 1 13അടിപൊളി 

വീണ: പെർഫ്യൂം ആടാ പൊട്ടാ..

 

ഹരി മൂക്കൊന്നു ചൊറിഞ്ഞ ശേഷം ഒന്ന് മൂളി…. മ്മ് മ്മ്..

 

വീണ: എന്താടാ, ഇഷ്ടായില്ലേ..

 

ഹരി : ലൈറ്റ് സ്മെൽ ഒക്കെ.. ഇത് വല്ലാത്ത കുത്തൽ..

 

വീണയുടെ മുഖം വാടി..

 

ഹരി : അയ്യോ ചേച്ചി,,, അത്.. എനിക്ക് ഈ കുത്തണ മണം ഇഷ്ടല്ല. തലവേദന എടുക്കും. കുട്ടികാലം മുതലേ അങ്ങിനെയാണ് ….

 

വീണ : മ്മ്..

 

ഹരി : ഓഫീസിൽ വരുമ്പോൾ ചേച്ചി അടിക്കാറുള്ള, ലൈറ്റ് റോസ് മണം ഇല്ലേ,, അആഹ്ഹ.. അതെനിക്ക് ഒരുപാട് ഇഷ്ടാണ്…

 

വീണ മുഖം കൂർപ്പിച്ചു കൊണ്ട് : അത് ശരി, നീ എല്ലാരുടെയും മണം പിടിച്ചു നടക്കാണല്ലേ..

 

തന്നോട് ഫ്രീയായി എപ്പോഴും സംസാരിക്കുന്ന, എല്ലാവരോടും ഫ്രണ്ട്‌ലി ആയി പെരുമാറുന്ന വീണയുടെ സ്വഭാവം കൊണ്ടാണ്, അറിയാതെ ഹരിയുടെ വായയിൽ നിന്നും, വീണയോട് മനസ്സിൽ തോന്നിയത് ഹരി പറഞ്ഞത്.

 

 

ഹരിക്ക് ഞാൻ പറഞ്ഞത് തെറ്റായി പോയി എന്ന് തോന്നി. ഹരി തല കുനിച്ചു കൊണ്ട് പറഞ്ഞു : ഞാൻ ആരുടേം മണം പിടിക്കാൻ പോവാറില്ല ചേച്ചി…

 

വീണ എന്തെങ്കിലും പറയുന്നതിന് മുൻപ് അനു അങ്ങോട്ടേക്കെത്തി. അനു പറഞ്ഞു,: എന്ത് മണത്തിന്റെ കാര്യമാ പറയുന്നേ…

 

വീണ ചിരിച്ചു കൊണ്ട്: മുല്ലയെ കുറിച്ച് സംസാരിക്കുക ആയിരുന്നു.. അതിന്റെ മണവും..

 

വീണ ഹരിയുടെ മുഖം നോക്കി കൊണ്ട് : ഇവന്റെ മുഖം കണ്ടാൽ, എന്തോ ചീഞ്ഞ മണത്തിന്റെ പോലെ ആണല്ലോ..

 

ഹരി മുഖത്ത് ചിരി വരുത്തി…

 

പറഞ്ഞത് കൂടി പോയോ എന്നുള്ള ശങ്ക വീണയുടെ മുഖത്ത് ഉണ്ടായിരുന്നു. അനു ഉള്ളോണ്ട് ഒന്നും പറയാനും പറ്റിയില്ല ഹരിയോട്..

 

ഹരി പിന്നെ വീണയെ നോക്കിയില്ല, ഹരി അങ്ങോട്ടും ഇങ്ങോട്ടും നോക്കി എങ്ങിനെ മുങ്ങും ഇവിടെ നിന്ന് എന്നുള്ള ആലോചന തുടങ്ങി…

 

അനു : മുങ്ങാനുള്ള പരുപാടി ആലോചിക്കുകയാണല്ലേ….

 

അനു മനസ്സ് വായിച്ചത് കണ്ട് ഹരി അനുവിനെ നോക്കി.

അനു : നീ ഇപ്പോൾ മുങ്ങിയാൽ നിനക്കുള്ള കോട്ട നാളെ ഓഫീസിൽ ആയിഷ തന്നോളും. നല്ലത്, നീ പോയി ഒരു ഗ്ലാസ്‌ എടുക്ക്..

 

ഹരി തല ഒന്ന് ചൊറിഞ്ഞു ആലോചിച്ചു പറഞ്ഞു : അതാണ് നല്ലത് തോന്നുന്നു.

 

ഹരി കൗണ്ടറിൽ പോയി നോക്കി. വില കൂടിയ വിദേശ മദ്യങ്ങകൂടെ കമനീയ മായ ശേഖരം കണ്ട്, ഹരി കണ്ണുടക്കി നിന്നും.

 

അബ്സ്ന്റെ കുപ്പി ചൂണ്ടി ലാർജ് പറഞ്ഞ ഹരി, ആദ്യ ലാർജ് പെട്ടെന്ന് വിഴുങ്ങി. ഒരു ലാർജ് കൂടെ വാങ്ങി തിരികെ നിന്ന സ്ഥലത്ത് എത്തിയപ്പോഴേക്കും അനു ഒരു ഗ്രൂപ്പിൽ ഗ്രൂപ്പിൽ ചേർന്നിരുന്നു. വീണയിൽ നിന്നും കുറച്ചു അകലം പാലിച്ചു കൊണ്ട് ആണ് ഹരി നിന്നത്.

 

വീണ : ദേഷ്യം കൊണ്ടാണോ, പെർഫ്യൂംന്റെ മണം കൊണ്ടാണോ മാറി നിക്കണത് നീ..

 

ഇതും പറഞ്ഞു, വീണ ഹരിയോട് ചേർന്ന് നിന്ന് കൊണ്ട് പറഞ്ഞു : ഓ എന്റെ ഹരി.. ഒരു തമാശ പറഞ്ഞതല്ലേ..

 

പുഞ്ചിരിച്ചു തന്റെ മുന്നിൽ നിൽക്കുന്ന വീണയുടെ മുഖത്തേക്ക് തന്നെ ഇമ വെട്ടാതെ നോക്കി നിന്നു.

വട്ട മുഖവും, കണ്ണുകൾ എഴുതിയ ഉണ്ട കണ്ണും, ലിപ്സ്റ്റിക്ക് ഇട്ട നീണ്ട ചുണ്ടുകളും, അൽപം ചേർത്ത കണ്ണുകളും നോക്കി.

 

വീണ മുഖം കൂർപ്പിച്ചു കൊണ്ട് : എന്താടാ ഇങ്ങനെ നോക്കണേ..

 

അടിച്ച സാധനത്തിന്റെ തരിപ്പ് കയറിയത് കൊണ്ടാവാം, ഹരി പറഞ്ഞു : എന്നും ഈ ലുക്കിൽ വന്നൂടെ ചേച്ചിക്ക് ഓഫീസിൽ. സാരിയൊക്കെ ഇട്ടു കൊണ്ട്.. ഐശ്വര്യം അല്ലെ…

 

വീണ ചിരിച്ചു കൊണ്ട് : ഒന്ന് പോടാ, സാരി ഇട്ടിട്ടോ, ഓഫീസിലോ..

ഹരി : സാരി പോട്ടെ, ഈ ചിരിയെങ്കിലും ഓഫീസിൽ കൊണ്ട് വരാല്ലോ..

 

വീണ : വെറുതെ അങ്ങിനെ ചിരിക്കാൻ പറ്റുമോ ഹരി,, എന്ത് ഡെസ്പ് ആയിരുന്നു ജീവിതം എന്നറിയുമോ. ഉള്ളത് പറയാല്ലോ ഹരി, നീ വന്ന ശേഷം ആണ് പിന്നേം ഒന്ന് ഓക്കേ ആയത്.

 

ഹരി വീണയുടെ കണ്ണുകളിലേക്ക് നോക്കി പുഞ്ചിരിച്ചു..

 

വീണ അൽപം പരിഭവം കാണിച്ചു കൊണ്ട് : നീ ഓഫീസിൽ ഇല്ലാത്ത പത്തു ദിവസം, എന്ത് ബോറായിരുന്നു എന്ന് അറിയാമോ..

Leave a Reply

Your email address will not be published. Required fields are marked *