ഹരിത മനോഹരം – 1 13അടിപൊളി 

 

ഓടി നടന്നു പണിയെടുത്തു ഹരി, അറിയാത്തത് ചോദിച്ചു മനസ്സിലാക്കിയും, വായിച്ചെടുത്തും, പഠിച്ചെടുത്തും, ആയിഷ മാഡത്തിന്റെ ചീത്ത വിളിയിൽ കുറച്ചു കൊണ്ട് വന്നു.

 

ഹരിയുടെ എഡ്യൂക്കേഷൻ ബാക്ക്ഗ്രൗണ്ട് പതിയെ ഓഫീസിൽ എല്ലാവരും അറിഞ്ഞു. പഠിക്കാൻ മണ്ടനായ, 16 സപ്ലി ഉള്ള ഹരി, എത്ര ദിവസം പിടിച്ചു നിൽകും ഭൂതത്തിന് ഒപ്പം എന്നുള്ളത് പലരുടെയും സംശയം ആയിരുന്നു. അതിന്റെ പേരിൽ വാത് വെപ്പ് പോലും ഉണ്ടായി എന്നുള്ളതാണ് സത്യം.

 

” എടാ, സോറി,, നിനക്ക് ഒരു ജോലി അത്രക്കും അത്യാവശ്യം ആണെന്ന് അറിഞ്ഞപ്പോൾ,, ഞാൻ….. ഞാൻ കാരണം അല്ലെ നിനക്ക് ഇങ്ങനെ,, ഈ ചീത്തയൊക്കെ….. അഞ്‌ജലിക്ക് വാക്കുകൾ കിട്ടാൻ ബുദ്ധിമുട്ടി..

 

അതിനുത്തരം ഹരി ചിരിച്ചു കൊണ്ടാണ് പറഞ്ഞത്: അഞ്ചു.. നിന്നോട് ഞാൻ എങ്ങിനെയാ നന്ദി പറയേണ്ടത് എന്നറിയില്ല. അവസാന കച്ചി തുരുമ്പായിരുന്നു ഈ ജോലി. ഒരുപാട് ഒരുപാട് താങ്ക്സ്..

 

അഞ്ജലിയുടെ വാടിയ മുഖം അല്പം തെളിഞ്ഞത് അപ്പോഴാണ്…

 

ഒരു കാര്യം കൂടെ എനിക്ക് വേണ്ടി ചെയ്യാമോ അഞ്ചു… ഹരി ചോദിച്ചു

 

അഞ്ചു: എന്താ പറ, എന്താന്ന് വച്ചാൽ പറ.

 

ഹരി: എന്നെ കുറിച്ചു നിനക്കറിയാവുന്ന, എന്റെ പേഴ്സണൽ കാര്യങ്ങൾ വേറാരും അറിയില്ല, നീയായി അറിയിക്കില്ല എന്നുള്ളത്..

 

അഞ്ചു ഒന്നാലോചിച്ചു: അച്ഛൻ സത്യം, എനിക്കറിയാവുന്ന ഒരു കാര്യവും ഞാൻ ആരോടും പറയില്ല.

ഒന്ന് ചോദിച്ചോട്ടെ, അതൊക്കെ കഴിഞ്ഞു കുറെ ആയില്ലേ,, മനസ്സിൽ നിന്നും മായ്ച്ചു കളഞ്ഞൂടെ എല്ലാം..

 

 

ഹരി ഒന്നാലോചിച്ചു പുഞ്ചിരിച്ചു കൊണ്ട്: ചില ഓർമ്മകൾ, ആഴത്തിലുള്ള മുറിവുകൾ കൂടെ ആണ് അഞ്ചു. എന്റെ മുറിവ് ഉണങ്ങിയിട്ടില്ല, എന്നാ ഉണങ്ങുക എന്നറിയില്ല, ഉണങ്ങുമോ എന്നുപോലും അറിയില്ല.

 

അഞ്ചു: ഒരു റിക്വസ്റ്റ്…

ഹരി : പറ…

അഞ്ചു: ഒരു അപരിചിത ആയി എന്നോട് പെരുമാറാതെ ഇരുന്നൂടെ..കോളേജിൽ സംസാരിച്ചിരുന്ന പോലെ സംസാരിച്ചൂടെ എന്നോട്.

 

ഹരി:മ്മ്.. കോളേജിലെ ഹരിയാവാൻ, ഇനി ഒരിക്കലും പറ്റില്ല എനിക്ക്. പക്ഷെ ഞാൻ ശ്രമിക്കാം..

ഹരി ചിരിച്ചു നടന്നു നീങ്ങി…

 

കോളേജിലെ ഹരിയെ പറ്റിയുള്ള ഓർമ്മകൾ അഞ്ജലിയുടെ മനസ്സിൽ മിന്നി മാഞ്ഞു..

 

 

ഓഫീസിലെ എല്ലാവർക്കും അത്ഭുതം ആയിതുടങ്ങി ഹരി. അഞ്ജലിക്കൊഴിച്ചു. എത്ര ചീത്ത കേട്ടാലും മുഖത്ത് ഒരു ഭാവ വ്യത്യാസം പോലും വരുത്താതെ തന്റെ സീറ്റിൽ വന്നിരുന്ന് തന്റെ ജോലിയിലേക്ക് കടന്നിരുന്ന ഹരിയെ കണ്ട്.

 

 

എല്ലാവരോടും ചിരിച്ചു പെരുമാറുന്ന, തങ്ങളോട് ബഹുമാനത്തോടെ പെരുമാറുന്ന, കാര്യങ്ങളെ കുറിച്ചും, ജോലിയെ കുറിച്ചും അറിയാൻ വ്യാഗ്രത കാണിക്കുന്ന ഹരി, തങ്ങളുടെ ചില തെറ്റുകൾ തന്റെ സ്വയം തലയിൽ വാങ്ങി മാഡത്തിന്റെ ചീത്ത വിളി വാങ്ങി തങ്ങളെ രക്ഷപ്പെടുത്താൻ തുടങ്ങിയതോടെ ഹരി എല്ലാവർക്കും പ്രിയങ്കരനായി തുടങ്ങി.

 

ഒരു മാസം, രണ്ടു മാസം, മൂന്നു മാസം, നാല് മാസം,,,, ദിവസങ്ങൾ കടന്നു പോയത് ഹരി അറിഞ്ഞില്ല. ഓഫീസിൽ വീക്കെൻഡ് പാർട്ടി പ്ലാനിങ്ങ് കേട്ട് കൊണ്ടാണ് ഹരി മനസ്സിലാക്കിയിരുന്നത് വെള്ളിയാഴ്ച വന്നെത്തി എന്നുള്ളത്.

 

എല്ലാ പാർട്ടി പ്ലാനിങ്ങുകളിലും ഹരിക്കും കിട്ടിയിരുന്നു ക്ഷണം. ജോലി കാര്യങ്ങൾ പറഞ്ഞു ഹരി ഒന്നിൽ പോലും പങ്കെടുത്തില്ല എന്നുള്ളതാണ് സത്യം. ചിലപ്പോൾ സത്യം, ചിലപ്പോൾ നുണ.

 

ഓഫീസ് ബ്യൂട്ടി, കോട്ടയം കാരി അച്ചായത്തി ദീപ്തി ചെറിയാന്റെ, ഡേറ്റ് റിക്വസ്റ്റ്, ഹരി ചിരിച്ചു കൊണ്ട് ഒഴിവാക്കിയപ്പോൾ മുതൽ തുടങ്ങിയിരുന്നു, ഹരി ഗേ ആണെന്നുള്ള ഓഫീസ് ഗോസിപ്.

 

എല്ലാം ഹരി അറിയുന്നുണ്ടെങ്കിലും പുഞ്ചിരിച്ചു മുന്നോട്ട് തന്നെ നീങ്ങി, യാതൊന്നും വക വക്കാതെ. പക്ഷെ എല്ലാം കണ്ടും കേട്ടും, ഒന്നും പറയാൻ ആവാതെ മനസ്സ് വിഷമിച്ചു ഇരുന്ന ഒരേ ഒരാൾ അഞ്ജലി ആയിരുന്നു……………………………………..

Leave a Reply

Your email address will not be published. Required fields are marked *