ഹരിത മനോഹരം – 1 13അടിപൊളി 

 

തനിക്ക് പഠിക്കണം, എന്തെങ്കിലും ഒക്കെ ആവണം എന്നുള്ള മോളുടെ നിർബന്ധം കണ്ടാണ്, വേറെ ആരെയും വക വക്കാതെ തന്റെ ആഭരണങ്ങൾ എല്ലാം വിറ്റ് ആയിഷയെ പഠിപ്പിച്ചതും എല്ലാം. ഇന്ത്യയിലും വിദേശത്തും എല്ലാം ആയി പഠനം പൂർത്തി ആക്കി സെറ്റിൽ ആവുന്നത് വരെ, ഫൈസിയെ നോക്കി വളർത്തിയത് ഉമ്മുമ്മ ആയ നഫീസ ആയിരുന്നു.

 

ഹരിയെ ഫൈസി കാണുന്നത് ഒരു ഞായർ ദിവസം ആണ്. ജോലിയുടെ ആവശ്യവുമായി ആയിഷയെ കാണാൻ വന്നപ്പോൾ, ലോണിൽ തനിച്ചിരുന്നു കൊണ്ട്, താൻ വായിച്ചിട്ടുള്ള ഒരു നോവൽ, ഇമ വെട്ടാതെ വായിച്ചി കൊണ്ടിരുന്ന ഫൈസിയെ കണ്ടപ്പോൾ, ഹരിക്കെന്തോ തോന്നിയ ഒരു കൗതുകം, ആണ് ഒരു സൗഹൃതത്തിലേക്ക് കടന്നത് ഫൈസിയുമായി.

ആയിഷ അറിയാതെ മുന്നോട്ട് കൊണ്ട് പോയ സൗഹൃദതിനിടയിൽ ഹരി ഫൈസിയെ പറ്റി മനസ്സിലാക്കി. ബാക്കി ഉള്ളവർ, ആരോടും മിണ്ടാത്ത, ഒരു പ്രത്യേക സ്വഭാവക്കാരനാണ് ഫൈസി എന്ന് പറഞ്ഞപ്പോൾ, ഹരിക്ക് അങ്ങിനെ ആയിരുന്നില്ല അഭിപ്രായം.

ജനിച്ച മുതൽ ഉമ്മ ആയ ആയിഷ ചിത്രത്തിലെ ഇല്ലാത്തതിനാൽ, ജനിച്ച മുതൽ നടക്കാൻ കഴിവില്ലാഞ്ഞതിനാൽ, എന്ത് കാര്യങ്ങൾക്കും ഒരാളുടെ സഹായം വേണം എന്നതിനാൽ, ഉമ്മുമ്മ മാത്രം ആയിരുന്നു കൂട്ട്.

പ്രായം കൂടും തോറും, ബുക്കുകൾ ആയി പിന്നെ ഫൈസിയുടെ കൂട്ടുകാർ. വായനയായി മാറി അവന്റെ ലോകം. ആ ലോകത്തിലേക്ക് ആണ് ഹരി പതിയെ കാലെടുത്തു വച്ചു നടന്നു അടുത്തത്.

 

 

ആളും ബഹളത്തിന്റെയും നടുവിൽ നിന്നും എങ്ങിനെയെങ്കിലും രക്ഷ പ്പെടാൻ വേണ്ടി വഴി നോക്കുമ്പോൾ ആണ് ഹരിയെ ഫൈസി പാർട്ടിയിൽ കണ്ടത്.

 

” ഇത്രയും ആൾക്കാർ തന്റെ ബർത്ത്ഡേ സെലിബ്രേറ്റ് ചെയ്യാൻ വന്നു നിൽക്കുമ്പോൾ, ഓടി ഒളിക്കുന്നത് ശരിയല്ല എന്ന് ഹരി കാതിൽ പതിയെ പറഞ്ഞത് കൊണ്ടാണ്, അവിടെയും ഇവടെയും ആയി ഫൈസി കടിച്ചു പിടിച്ചു നിന്നത്.

 

ഹരി ഇതിനു മുന്നേ ഒരുവട്ടം ആയിഷ കേൾക്കാതെ നാഫീസയുടെ കാതിൽ പറഞ്ഞത് തന്നെ ഇന്നും പറഞ്ഞു : അവന്റെ പിന്നാലെ ഇങ്ങനെ നടക്കാതെ ഉമ്മ. എന്തെങ്കിലും വേണം എങ്കിൽ അവൻ പറഞ്ഞോളും.

 

ഹരി ഉണ്ടെങ്കിൽ വാ തോരാതെ സംസാരിക്കുന്ന ഫൈസി, സംസാരത്തിനിടയിലാണ് ഹരിയുടെ മുഖത്ത് ഒരു മ്ലാനത കാണുന്നത്..

 

ഫൈസിയുടെ നിർബന്ധത്തിന് വഴങ്ങി, ഹരി അവസാനം ഇന്ന് ഓഫീസിൽ അവസാന നിമിഷം ഉണ്ടായ കഥ പറഞ്ഞു.

 

” എടാ ഹരി ” എന്നും പറഞ്ഞു ഒറ്റ അടിയായിരുന്നു ഫൈസി, ഹരിയുടെ തുടയിൽ….

 

ഹരി : നിനക്ക് തമാശ.. ഇത് കറങ്ങി തിരിഞ്ഞു ഞാൻ കുഴിയിൽ ചാടുമോ എന്നാ എന്റെ പേടി..

 

ഫൈസി : ഒരു പെണ്ണ് നിന്നെ പിടിച്ചു കിസ്സ് അടിച്ചതിനു നീ എങ്ങിനെ കുഴിയിൽ വീഴാനാ…..

 

ഹരി : നിനക്ക് അത് പറയാം. നാളെ ചെല്ലുമ്പോൾ ഞാൻ പിടിച്ചു കിസ്സ് അടിച്ചു എന്ന് മാറ്റിയാലോ ദീപ്തി. എല്ലാവരും പെണ്ണിന്റെ കൂടെ അല്ലെ നിൽക്കൂ….

 

ഫൈസി ചിരിച്ചു കൊണ്ട് : അത് കറക്റ്റ്,, ആരും കണ്ടില്ലല്ലോ അല്ലെ?.

 

ഹരി ആലോചിച്ച ശേഷം : ഏയ്‌ ആര് കാണാൻ..

 

ഹരി ഒന്ന് ആലോചിച്ച ശേഷം ചാടി എഴുന്നേറ്റു പറഞ്ഞു : ദയവമേ, സി സി ടി വി…..

 

” എടാ ഗുഡ് നൈറ്റ്‌ ഞാൻ വിളിക്കാം ” എന്ന് പറഞ്ഞു ഹരി പുറത്തേക്കു ഓടിയെങ്കിലും എന്ത് ചെയ്യണം എന്ന് പിടുത്തമില്ലായിരുന്നു.

 

ഫൈസിയെ നോക്കി തിരിച്ചു വരുന്ന വഴി ആണ്, തന്റെ വീടിനു വെളിയിൽ ആയി, മാറി നിന്ന്, വീണയുടെ കൈ കൂട്ടിപിടിച്ചു സംസാരിക്കുന്ന ഹരിയെ കാണുന്നത്.

 

എന്തെങ്കിലും പ്രശ്‌നം ഉണ്ടോ എന്നറിയാൻ ആണ് ആയിഷ ചെവി അങ്ങോട്ടേക്ക് നീട്ടിയത്…

 

” പ്ലീസ് ചേച്ചി,, ചേച്ചി വിചാരിച്ചാൽ നടക്കും,,, ഇന്നത്തെ, അല്ലെങ്കിൽ ഉച്ചക്ക് ശേഷം, വൈകീട്ട് അഞ്ചു മണിക്ക് ശേഷം ഉള്ള വീഡിയോ മാത്രം ഡിലീറ്റ് ചെയ്താൽ മതി ” ഹരി വീണയോട് പറഞ്ഞു.

 

വീണ: ഞാൻ നോക്കട്ടെ എന്റെ ഹരി. കമ്പനി, സെക്യൂരിറ്റി ഇടപാടുകളെ കുറിച്ച് എനിക്ക് ഒരു വിവരവും ഇല്ല.

 

” ഏതു കമ്പനി, എന്ത് സെക്യൂരിറ്റി, എന്ത് വീഡിയോ “… ആയിഷയുടെ ശബ്ദം കേട്ട് ഹരി ഞെട്ടി തരിച്ചു തിരിഞ്ഞു നോക്കി..

Leave a Reply

Your email address will not be published. Required fields are marked *