നിശാഗന്ധി – 7 3

നിശാഗന്ധി 7

Nishgandhi Part 7 | Author : Vedan

[ Previous Part ] [ www.kambi.pw ]


 

നേരെ പാത്രമെടുത്തു. വല്യച്ഛൻ രാവിലെ ഇവിടെ ഉണ്ടായിരുന്ന കൊണ്ട് ഫ്രിഡ്ജിൽ പാല് കണ്ടു. ഞാനത്തിൽ നിന്നും ഒരു കവറ് കയ്യിലെടുത്തു, പാത്രത്തിലേക്ക് ഒഴിക്കുന്നതിന് മുന്നേ ചീത്ത അയൊന്നൊന്ന് നോക്കി, ഏയ്‌ ഇല്ല..

 

നേരെ അടുപ്പിലേക്ക് ഒരു പാത്രം ചൂടാക്കാൻ വെച്ചു. അതിലേക്ക് നാല് സ്പൂൺ പഞ്ചാര ഇട്ടു, ഒന്നിളക്കി അത് മേൽട് ആയതും അലമാരിയിൽ നിന്നും ഒന്നെമുക്കാൽ സ്പൂൺ ചായപ്പൊടിയും അതിലേക്കിട്ട് ഒന്നിളക്കി, രണ്ടും പിടിച്ചെന്ന് കണ്ടതും ഞാൻ പൊട്ടിച്ച പാൽ അതിലേക്കൊഴിച്ചു, പിശുക്കാൻ പോയില്ല, കൂടെ കുറച്ചു വെള്ളവും.മുഴുവനും അതിലേക്ക് തൂകി,

 

ഒന്നിളക്കി നിന്നതും, പിന്നിലെ വെളിച്ചം ന്റെ ഭാഗം മറച്ചു, അറിയാതെ ന്റെ ചുണ്ടിലൊരു ചിരി

 

ഞാൻ വീണ്ടും വീണ്ടും ഇളക്കി നിന്നതും ഒരു തല ന്റെ മുന്നിലേക്ക് നീണ്ടു. ഞാനത് മൈൻഡ് ആകാതെ ഒന്ന് തിളച്ചു ന്ന് കണ്ടതും തീ കുറച്ചു, ഷെൽഫിൽ നിന്നും കറുവപ്പട്ടയും, എലക്കയും,ഗ്രാമ്പുവും കയ്യിലേക്ക് അല്പം വീതം എടുത്തതും

 

 

 

“” മണവാട്ടിയും മണവാളനും കൂടെ ന്താണ് അടുക്കളയിൽ പരുപാടി…?? “”

 

 

പിന്നിൽ നിന്നും വന്ന ശബ്ദം കേട്ടതും അവളൊന്ന് ഞെട്ടി തിരിഞ്ഞു നോക്കി,

 

അത് ഞങ്ങളുടെ കൂടെ ജോലി ചെയ്യുന്ന കോളിഗസ് ആണ്, ഞാൻ എല്ലാരേം നോക്കിയോരു ഹായ് കൊടുത്തതും, അവള് അവരേം വിളിച്ചോണ്ട് വെളിയിലേക്ക് നടന്നു.

 

അക്ഷര യുടെ ശബ്ദം… ഓഹ് അപ്പോ എല്ലാം കൂടെ കെട്ടിയെടുത്തതാ…

 

 

“” ന്താണ് മോനെ….. കല്യാണത്തിന് മുന്നേ അടുക്കള ഭരണം ഏറ്റെടുത്തോ…. “”

 

 

 

ന്നും ചോദിച്ചു പൂജ ന്റെ തോളിൽ തൂങ്ങി, പൂർണിമയെ കാണാതെ വന്നപ്പോ തിരക്കിയതും അവളെ വിട്ടില്ല ന്ന് പറഞ്ഞു.

 

 

ഞാൻ എല്ലാം ചേർത്ത ചായ ഓരോ ഗ്ലാസ്സിലേക്ക് പകർന്നു., ന്നെ സഹായിച്ചു പൂജയും വന്നു,

 

ഉമ്മറത്തിരുന്ന അക്ഷരക്ക് നേരെ ചായ നീട്ടുമ്പോ എല്ലാരും ചേഞ്ച്‌ ചെയ്ത് അങ്ങോട്ട് വന്നിരുന്നു.

 

 

“” അല്ലേലും ഗുരു ഭക്തി നല്ലതാ…. “” അത് വാങ്ങി അക്ഷര ഒന്ന് ചിരിച്ചു.

 

 

 

“” ഗുരു ഭക്തിയൊന്നുമല്ല… തെണ്ടികൾക്ക് കൊടുത്തിട്ടേ ന്തും കഴിക്കാവു ന്ന് കാർന്നോമ്മാര് പറഞ്ഞിട്ടുണ്ട്., അതാ…! “”

 

 

അതിന് എത്തി വലിഞ്ഞൊരു ചവിട്ടും തന്നത് ഗ്ലാസ്സ് കയ്യിലേക്ക് വാങ്ങി..

 

 

“” ന്റെ പൊന്നോ.. അഹ്.., “” ഒരിറക്കിറക്കി അവരിലൊരാൾ കണ്ണുകൾ അടച്ചു, അത് കണ്ടു ന്താ സംഭവം എന്നറിയാൻ പൂജ ഉൾപ്പടെ എല്ലാരും ചായ ചുണ്ടോട് ചേർത്തു.

 

 

 

“”ഇതേങ്ങനെ സിദ്ധു, ഇത്രേം രുചിയായിട്ട് ചായ ഇടുന്നെ..!! നമ്മക്കൂടെ ഒന്നും പറഞ്ഞു താടോ….!””

 

 

അതിന് ഞനൊന്ന് ചിരിച്ചു എല്ലാരേം നോക്കുമ്പോ ഓരോരുത്തരും ആസ്വദിച്ചു കുടിക്കയാണ്.

അപ്പോളേക്കും ഡ്രെസ്സ് എല്ലാം ചേഞ്ച്‌ ആക്കി ന്റെ ഒരു ടി ഷർട്ടും പാന്റും ഇട്ടോണ്ട് അടുത്തേക്ക് നടന്ന് വരുന്നവളെ ഞനൊന്ന് കളിയാക്കി ചിരിച്ചു, അത് മനസിലായതുപോലെ അവളെന്റെ നേരെ കൈ ഓങ്ങി.

 

 

“” നിങ്ങളെങ്ങനെ അറിഞ്ഞു ഞങ്ങളിവിടെ ഉണ്ടെന്ന്…?? “”

 

 

ഞാൻ ഒരു ഗ്ലാസ്സ് എടുത്ത് ആ വെറും നിലത്തേക്ക് ഇരുന്നു, അപ്പോളേക്കും എല്ലാരും ഓരോ ഗ്ലാസ്സ് എടുത്ത് അവിടെ ഇവിടെയായി ഇരുന്നിരുന്നു.

 

പൂജ നിക്കൊപ്പം ന്നോട് ചേർന്നിരിപ്പുണ്ട്. ഞങ്ങൾക്ക് തൊട്ടപ്പുറം കസേരയിൽ അക്ഷരയും,

 

 

 

“” അത് അക്ഷര പറഞ്ഞു..!! ന്തേ ങ്ങളിങ്ങോട്ട് വന്നത് ബുദ്ധിമുട്ടയോ..? “”

 

 

“” ഏയ്‌ ന്ത്‌ ബുദ്ധിമുട്ട്… ഞങ്ങളു വെറുതെ ഇവിടെ… “”

 

 

 

” ഓഹ്.. മനസിലായി… മനസിലായി.. പറഞ്ഞിനി കൊളമാക്കണ്ട… “” ഞങ്ങളെ രണ്ടാളേം മാറി മാറി നോക്കി അവരെല്ലാം ചിരിച്ചതും ഞങ്ങളു രണ്ടാളും സാമാന്യം നന്നായിട്ട് ചമ്മി.

Updated: April 4, 2025 — 3:01 pm

Leave a Reply

Your email address will not be published. Required fields are marked *