അയാളുടെ സംസാരങ്ങൾക്ക് ചെവി കൊടുക്കാതെ അവളവിടെ സാഹചര്യ പ്രേരണം മൂലം നിൽക്കേണ്ടി വരികയാണ്.
“അത് നി കണ്ടു തന്നെ അറിഞ്ഞാൽ മതി. പറഞ്ഞാൽ ത്രില്ല് പോകും.”
“ഞാൻ പോട്ടെ..?”
അവളല്പം താഴ്മയായി ചോദിച്ചു. മാധവന് ദേഷ്യമാണ് വന്നത്. പറഞ്ഞതൊന്നും കേൾക്കാതെ മൂഡ് കളയാൻ.
“എന്താ അശ്വതി ഇത്.. ഞാൻ പറഞ്ഞതെന്തെങ്കിലും കേട്ടോ..?”
“നിങ്ങളുടെ സമ്മാനങ്ങൾ എനിക്ക് വേണ്ട.. എൻറെ മക്കളെ ഓർത്തു എന്നെ വെറുതെ വിട്ടൂടെ..”
“ശെഹ്.. ഇതായിരുന്നു ഇപ്പൊ കൂത്ത്.. ഇന്നലെ നടന്നതൊക്കെ നീ മറന്നോ..?”
“ദയവ് ചെയ്ത് അതെന്നെ ഓർമിപ്പിക്കരുത്.”
അവൾ കെഞ്ചി. മാധവനൊന്നും മിണ്ടിയില്ല. ദേഷ്യം വന്നെങ്കിലും പുറത്ത് കാണിക്കാതെ കഴിച്ച് കഴിഞ്ഞ് എഴുന്നേറ്റു. ആ നിമിഷം അവളും അയാളെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. മാധവൻ വായ കഴുകാൻ പോയ സമയം അശ്വതി പാത്രങ്ങൾ എടുത്ത് അടുക്കളയിലേക്ക് നടന്നു. തിരിച്ചു വരും വഴി അയാളവളെ വാതിൽക്കൽ കാത്തു നിൽക്കുന്നതാണ് കാണുന്നത്.
“മാറ്, ഞാൻ പോവട്ടെ..”
“എനിക്ക് കുറച്ചു കാര്യങ്ങൾ സംസാരിക്കാനുണ്ട്..”
“വേണ്ട..”
“വേണം..”
“പ്രസാദേട്ടൻ ഉറങ്ങിയിട്ടില്ല.. ഇപ്പൊ എന്നോട് ഇങ്ങനെ കാണിക്കരുത് ഞാൻ കാലു പിടിക്കാം..”
“ശെരി, അവൻ ഉറങ്ങിയിട്ട് വന്നാൽ മതി.. ഞാൻ കാത്തിരിക്കാം. നിനക്കു വേണ്ടി ഞാനൊരു സമ്മാനം വാങ്ങിയിട്ടുണ്ട് അതിന്ന് തന്നെ നിനക്ക് തരണം. എന്നെ കാത്തിരിപ്പിക്കുന്നത് നല്ലതല്ല.. നീ വന്നേ പറ്റു.”
അത്രയും പറഞ്ഞ് അയാൾ വഴി മാറിക്കൊടുത്തു. ഒന്നും മിണ്ടാനാവാതെ അശ്വതി മുറിയിൽ കയറി വാതിലടച്ചു. അവളെ നോക്കിയിരിക്കുവായിരുന്നു പ്രസാദ്. കണ്ടപ്പോൾ വളരെ വലിയ ആശ്വാസമായിരുന്നു അവന്. അശ്വതി അവന്റെ അടുത്തേക്ക് വന്നു.
“ഏട്ടാ.. ഇതാണ് ഞാൻ പറഞ്ഞത്. ഇങ്ങനെയുള്ള കാര്യങ്ങളൊക്കെ കണ്ടില്ലെന്ന് നടിച്ചേ പറ്റു. ഇല്ലെങ്കിൽ വിഷമമാകും..”
“സാരമില്ല അശ്വതി.. അയാളെ ഇപ്പോഴാണ് ഞാൻ ശെരിക്ക് മനസിലാക്കിയത്. വേറെയെന്തൊക്കെയോ മനസ്സിൽ വന്നപ്പോ പേടി തോന്നി.”
“വേറെയെന്ത്..?”
“അയാൾ നിന്നെ കേറിപ്പിടിക്കുകയോ വായ പൊത്തുകയോ മറ്റോ ചെയ്താൽ എന്തു ചെയ്യും.. ഞാനറിയുമോ..?”
“അറിഞ്ഞാലും എന്തെങ്കിലും ചെയ്യാനാകുമോ..?”
ആ ചോദ്യം അവനിൽ തീയമ്പുകളായാണ് വന്ന് പതിഞ്ഞത്. മുഖഭാവത്തിൽ അവൾക്കത് മനസ്സിലാവുകയും ചെയ്തു.
“ഏട്ടാ.. വിഷമിപ്പിക്കാൻ പറഞ്ഞതല്ല. അവസ്ഥയെ കളിയാക്കിയതുമല്ല.. പക്ഷെ കുടുംബവുമായി ഒരന്യന്റെ വീട്ടിൽ ഔദാര്യങ്ങളോടെ കഴിഞ്ഞാൽ ഇതുപോലെയാണ് പ്രശനങ്ങൾ വന്നു പെടുക. ഇനിയെങ്കിലും ഏട്ടനത് നന്നായി മനസിലാക്കിയേ പറ്റു..”
പ്രസാദിനൊന്നും മിണ്ടാനായില്ല. പറഞ്ഞതൊക്കെ അവന്റെ കാര്യത്തിൽ നൂറ് ശതമാനം ശരിയായായിരുന്നു. അതിന്റെ ഫലം തന്നെയാണ് തന്റെ മുന്നിൽ വച്ച് മാധവേട്ടൻ ധൈര്യപൂർവ്വം അവളുടെ കയ്യിൽ പിടിച്ച് വെളിയിലേക്ക് കൊണ്ടു പോയത്. കുറച്ച് നിമിഷത്തേക്ക് അവരൊന്നും മിണ്ടിയില്ല.
“അയാള് റൂമിലേക്ക് പോയോ..?”
“മ്മ് പോയി..”
“എങ്കി കിടന്നോ.. വാതിൽ ലോക്ക് ചെയ്തേക്ക്..”
“മ്മ്..”
നെഞ്ചിൽ ഉയരുന്ന ആശങ്കയോടെ അവൾ വാതിൽ കുറ്റിയിട്ടിട്ടു. ലൈറ്റ് അണച്ച് ചിന്നുമോളുടെ അടുത്ത് കിടന്നു. അയാൾ തന്നോട് വരണമെന്ന് പറഞ്ഞതോർത്ത് മനസിലെ കൂമ്പാരമാകുന്ന ചിന്തകൾ അടങ്ങിയില്ല. താൻ പോയില്ലെങ്കിൽ അയാള് വീണ്ടും വരുമെന്നത് ഉറപ്പ്. ഏത് തരത്തിൽ പ്രവർത്തിക്കുമെന്ന് ഊഹിക്കാൻ പോലും കഴിയില്ല.
ഈശ്വരാ..!!
ഉറക്കം കിട്ടാത്ത സമയങ്ങൾ നീളുകയാണ്. ചിന്നുമോൾ നന്നായി ഉറങ്ങി കഴിഞ്ഞിരുന്നു. പക്ഷെ ഓരോ അഞ്ചു മിനുട്ട് കഴിയുമ്പോഴും അശ്വതി പ്രസാദിനെ ശ്രദ്ധിച്ചു. അങ്ങനെ അര മണിക്കൂറോളം കഴിഞ്ഞാണ് അവന്റെ ശ്വാസത്തിൽ ഉറക്കം അലിഞ്ഞു തുടങ്ങിയെന്നത് അവളറിഞ്ഞത്. പക്ഷെ അത് ഉറപ്പു വരുത്താനായി എഴുന്നേൽക്കുമ്പോൾ ഇടിത്തീ പോലെ വാതിലിന് മുട്ടുന്ന ശബ്ദം.
അശ്വതിയുടെ നെഞ്ചിടിപ്പ് കൂടി പൊട്ടുമെന്നായി.
