അലിയുന്ന പാതിവ്രത്യം – 2 17അടിപൊളി 

“വാ അശ്വതി..”

അയാളവളുടെ കുപ്പി വളകളിട്ട കയ്യിൽ പിടിച്ചു. കണ്ണുകൾ ഉയർന്നതല്ലാതെ അവളുടെ മുഖം ദയനീയമായിരുന്നു. എങ്കിലും അയാൾക്ക് ഒരല്പം ധൈര്യമായി അവളുടെ ഭാവാർദ്രമായ നോട്ടം.

“എനിക്ക് മനസിലാവും നിന്റെ അവസ്ഥ. ഈ സമയത്ത് നിന്റെ അടുത്ത് ഞാനും കൂടെ ഇല്ലെങ്കിൽ ഒന്നാലോചിച്ചു നോക്കിയേ..”

നനവിലലിഞ്ഞ അവളുടെ കൃഷ്ണമണികൾ അയാളുടെ മുഖത്തലഞ്ഞു. ഒരു നിമിഷമെങ്കിൽ ഒരു നിമിഷം അവൾക്ക് ആരൊക്കെയോ ഉണ്ടെന്നുള്ള തോന്നലുണ്ടായി. ഒരേട്ടനെ പോലെ, ഒരച്ഛനെ പോലെ.. അതുമല്ലെങ്കിൽ പുതിയൊരു കാമുകനോ..ഭർത്താവോ..

ചങ്കിടപ്പ് കൂടി. മനസ്സ് മനസ്സിനെ ചോദ്യം ചെയ്യുന്ന നിമിഷങ്ങൾ..!

“വാ..”

മൃദുവായി വിളിച്ചു കൊണ്ട് അയാളവളുടെ കൈ പിടിച്ച് എണീറ്റു. അശ്വതിക്ക് എഴുന്നേൽക്കേണ്ടി വന്നു. നോട്ടമുറച്ചില്ല.

“വേഗം തിരിച്ചു വരാം..”

അതും പറഞ്ഞ് അയാൾ ഇളയകൊച്ചിനെ കൈകളിലേക്കെടുത്തു. ചിന്നുവിന്റെ കൈയ്യും പിടിച്ച് നടക്കുമ്പോൾ അശ്വതി പുറകെ കാലെടുത്തു വച്ചു.

മാധവൻ അവളുടെ ഇളയ കൊച്ചിനെ തോളിൽ എടുത്തതിൽ ആദ്യമായാണ് അവൾക്ക് ഇഷ്ടക്കേട് തോന്നാഞ്ഞത്. ഒരു പക്ഷെ സാഹചര്യം മൂലമായിരിക്കാം.

“നിങ്ങളിവിടെ വേണം. ഞാൻ ഇവർക്ക് ഭക്ഷണം വാങ്ങി കൊടുത്തിട്ട് വരാം..”

മാധവൻ അവിടെ നിന്ന കൂട്ടാളികളോട് ആഗ്ഞാപിച്ചു. അവർക്ക് മുന്നിൽ മാധവനും അശ്വതിയും നടന്നകന്ന് മറഞ്ഞു.

പിള്ളേർക്കും അവൾക്കും ഭക്ഷണം വാങ്ങി നൽകി മാധവനൽപ്പം മാറി നിന്നു. അവളെ വെറും കാമക്കണ്ണോടെ മാത്രം നോക്കുന്നയാളല്ല താനെന്ന് മനസിലാക്കിപ്പിച്ചേ മതിയാവു. എന്നാലേ അവളെ എന്നെന്നേക്കുമായി സ്വന്തമാക്കാനാവു. കാരണം അവളൊരു വിവാഹിതയാണ്, വീട്ടമ്മയാണ്, രണ്ടു കൊച്ചുങ്ങളുടെ അമ്മയാണ്.

എങ്കിലും മാധവന്റെയുള്ളിലെ കാമനെയും അവളറിയാതെ പോഷിപ്പിച്ചു കൊടുക്കുന്നുണ്ട് ആശുപത്രി നിമിഷങ്ങളിൽ പോലും അവളടുത്തുണ്ടാവുന്ന നിമിഷങ്ങളിൽ മേനിയിൽ നിന്നുയരുന്ന ഗാഢമായ മണം അണുവിട കൊതി വർദ്ധിപ്പിച്ചിരുന്നു.

താറു മാറായി കിടക്കുന്ന അശ്വതിയുടെ മനസ്സിൽ മാധവന്റെ മനസ്സിലുള്ള പ്രതീക്ഷ പോലെ അയാളോടുള്ള ഇഷ്ടക്കേടിന്റെ അംശംങ്ങൾ കുറയുന്നുണ്ട്. എന്ന് വച്ചാൽ സ്നേഹമാണെന്നാണോ.. അല്ല ഒരിക്കലുമല്ല.

ഭക്ഷണത്തിന്റെ പൈസ കൊടുത്ത് മാധവൻ അവരെയും കൂട്ടി കഷ്വാലിറ്റിക്ക്‌ മുന്നിലെത്തി.

അധിക സമയം നീങ്ങിയില്ല. വീണ്ടും പ്രസാദിന്റെ പേര് വിളിച്ച് നേഴ്സ് വന്നു. ആ സമയം ലോറെൻസും മരുന്നുമായി എത്തിയിരുന്നു. മാധവൻ നേഴ്സിന്റെ അടുത്തേക്ക് ചെന്നു. കാര്യങ്ങളെല്ലാം കേട്ടു. കാലിന്റെ എല്ലിന് രണ്ട് സ്ഥലത്ത് പൊട്ടലുണ്ട്. ഇനിയിപ്പോ നാളെ സർജറി കഴിഞ്ഞ് നോക്കിയാൽ മതി.

മാധവൻ ലോറെൻസിന്റെ അടുത്ത് വന്ന് പൊക്കോളാൻ പറഞ്ഞു. അവനും കൂട്ടാളികളും അവിടുന്ന് പിൻവാങ്ങി.

ആ സമയം അശ്വതി മാധവന്റെ പുറകിൽ എത്തിയിരുന്നു.

“എന്താ..? എന്താ പറഞ്ഞേ..?”

അശ്വതിയുടെ വാക്കുകളിൽ സങ്കടത്തിന്റെ ധ്വനി കുറഞ്ഞിരുന്നു. പകരം അല്പമൊരു ധൈര്യം.

“നാളെയെ സർജറി ഉണ്ടാകു.. നീ പേടിക്കേണ്ട. നമുക്കിവിടെ റൂം എടുക്കാം. നാളെ അവനെ വാർഡിലേക്ക് മാറ്റുന്നതിലും നല്ലത് റൂമാണ്.”

അശ്വതി ഒന്നും മിണ്ടിയില്ല. അല്ലെങ്കിൽ തന്നെ ഒന്നും മിണ്ടാനുമാവില്ല. പക്ഷെ റൂമെടുത്താൽ ഒപ്പം മാധവനുമുണ്ടാവില്ലേയെന്ന ശങ്കയാണ് മനസ്സിൽ. കാരണം അയാളുടെ സ്വഭാവം അറിയുന്നതിന്റെ പേടി തന്നെ.

അശ്വതിയെയും കൊച്ചുങ്ങളെയും അവിടെയിരുത്തി മാധവൻ റിസെപ്ഷനിലേക്ക് ചെന്നു.

കാര്യം അയാളുടെ സ്വഭാവം അത്ര നല്ലതല്ലെങ്കിലും കൂടെയുള്ളത് അശ്വതിക്ക് വലിയ സഹായവും ആശ്വാസവും തന്നെയാണ്. ഇല്ലെങ്കിൽ അയാള് പറഞ്ഞത് പോലെ ഈയൊരു അവസ്ഥയിൽ എന്തു ചെയ്യണമെന്ന് ഒരു പിടിയുമില്ല.

കാശ് തന്നെയാണ് പ്രധാനം. സർജറി എന്നൊക്കെ പറയുമ്പോ എത്ര കാശാവും. വീണ്ടും വീണ്ടും ബുദ്ധിമുട്ടുകൾ തരുന്ന പ്രസാദിനോട് ദേഷ്യം വരുന്നുണ്ടെങ്കിലും ഈയൊരു അവസ്ഥയിൽ എന്തു പറയാനാണ്. വരുത്തി വച്ചതല്ലേ അനുഭവിക്കട്ടെ എന്നായിരുന്നു അശ്വതിയുടെ മനസ്സിലിപ്പോ.

Leave a Reply

Your email address will not be published. Required fields are marked *