വരുൺ: “അർജുൻ, അത്…”
അർജുൻ: “വേണ്ട! അമ്മ എന്ന വാക്കിനോടുള്ള എന്റെ എല്ലാ ബഹുമാനവും അന്ന് തീർന്നതാണ്. അയാൾ എന്റെ ജീവിതം നശിപ്പിച്ചു, പക്ഷേ അമ്മ… അമ്മ എന്റെ വിശ്വാസമാണ് കൊന്നത്. ആ മൂന്ന് കുട്ടികളും അയാളും അമ്മയും നിൽക്കുന്ന ആ ഫോട്ടോ കാണുമ്പോൾ എന്റെ ഉള്ളിൽ കത്തുന്നത് സങ്കടമല്ല വരുൺ… അത് പകയാണ്.”
അർജുൻ എഴുന്നേറ്റു. അവന്റെ കണ്ണുകൾ ചുവന്നിരുന്നു.
അർജുൻ: “നിന്റെ കല്യാണത്തിന് ഞാൻ വരാൻ പറ്റുമോ എന്നറിയില്ല..
അർജുൻ റെസ്റ്റോറന്റിന് പുറത്തേക്ക് നടന്നു.
അവൻ ആ വെഡിങ് കാർഡ് കയ്യിലെടുത്തില്ല. കുടുംബത്തെക്കുറിച്ചോ അമ്മയെക്കുറിച്ചോ ഒരക്ഷരം പോലും പുറത്തു പറഞ്ഞില്ല. തന്റെ സ്വകാര്യമായ ആ നരകം മറ്റൊരാൾക്ക് പങ്കുവെക്കാൻ അവൻ ആഗ്രഹിച്ചില്ല.
റെസ്റ്റോറന്റിൽ നിന്ന് പുറത്തിറങ്ങി റോഡ് മുറിച്ചു കടക്കുമ്പോഴും അവന്റെ ഉള്ളിൽ ആ ചോദ്യം ആവർത്തിച്ചുകൊണ്ടിരുന്നു.
”ആരായിരുന്നു എന്റെ അമ്മ?
ഞാൻ കണ്ട ആ നിസ്സഹായയായ സ്ത്രീയോ, അതോ…
അർജുൻ ടാക്സിയിൽ കയറി ഓഫീസിലേക്ക് തിരിച്ചു. അവന്റെ മുഖത്തെ ആ വീർത്ത ചുണ്ടും തമാശകളും ഇപ്പോൾ അപ്രസക്തമായി തോന്നി. അവന്റെ ഉള്ളിൽ പകയും നിരാശയും കലർന്ന ഒരു കനൽ എരിഞ്ഞു തുടങ്ങിയിരുന്നു. ഈ ലോകത്ത് ഇനി ആരെയും വിശ്വസിക്കാൻ കഴിയില്ലെന്ന തോന്നൽ അവനെ വല്ലാതെ ശ്വാസം മുട്ടിച്ചു.
അർജുൻ ഓഫീസിൽ തിരിച്ചെത്തിയപ്പോൾ അവന്റെ ഭാവം മാറിയിരുന്നു. വരുണുമായുള്ള കൂടിക്കാഴ്ച അവന്റെ ഉള്ളിലെ സമാധാനത്തെ തകർത്തെങ്കിലും, ആ പക അവൻ ജോലിയിലേക്ക് തിരിച്ചുവിട്ടു. വികാരങ്ങൾ മാറ്റിവെച്ച് ഒരു യന്ത്രത്തെപ്പോലെ അവൻ സിസ്റ്റത്തിന് മുന്നിലിരുന്നു.
ഇപ്പോൾ അവന് വേണ്ടത് ഒരുജീവിതം , തന്റെ നിയന്ത്രണത്തിലുള്ള ഒരു ജീവിതം.
അനന്യ തന്റെ ക്യാബിനിലിരുന്ന് അവനെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. അവന്റെ മുഖത്തെ ആ ഗൗരവം കണ്ടപ്പോൾ അവൾ പതുക്കെ പുറത്തേക്ക് വന്ന് അവന്റെ ഡെസ്കിന് അരികിൽ നിന്നു.
അനന്യ: (പതിഞ്ഞ സ്വരത്തിൽ) “എന്താ പറ്റിയത്? നിന്റെ മുഖം വല്ലാതെ ഇരിക്കുന്നു. ആരെയാ കണ്ടത്?”
അർജുൻ: (കണ്ണുകൾ സ്ക്രീനിൽ നിന്ന് മാറ്റാതെ) “അതൊന്നും സാരമില്ല മാം. നമുക്ക് നമ്മുടെ പഴയ ബിസിനസിലേക്ക് കടക്കാം. കുമാറിനെ പൂട്ടാൻ വെറും ഡോക്യുമെന്റുകൾ പോരാ. എനിക്ക് ഒരു പ്ലാനുണ്ട്. നമുക്ക് ഒരു റിയൽ ടൈം ഫണ്ട് ട്രാൻസ്ഫർ അനാലിസിസ് (Real-time fund transfer analysis) നടത്തണം.”
അനന്യ താല്പര്യത്തോടെ അവന്റെ അടുത്തേക്ക് നീങ്ങിയിരുന്നു.
________________
അർജുൻ തന്റെ സ്ക്രീനിൽ കമ്പനിയുടെ ഫിനാൻഷ്യൽ ഗേറ്റ്‌വേയുടെ ഒരു മാപ്പ് തുറന്നു.
അർജുൻ: “മാം, കുമാർ ചെയ്യുന്നത് വളരെ ബുദ്ധിപരമായ നീക്കമാണ്. പണം ഒരിക്കലും ഒരൊറ്റ വലിയ തുകയായി പോകുന്നില്ല. പകരം, ‘ട്രെയിനിംഗ് കോസ്റ്റ്’, ‘വെണ്ടർ റീഫണ്ട്’ എന്നിങ്ങനെ ചെറിയ ചെറിയ തുകകളായിട്ടാണ് പോകുന്നത്. അതുകൊണ്ട് തന്നെ ഓഡിറ്റിംഗിൽ ഇത് പെടില്ല.”
അനന്യ: “അപ്പോൾ നമ്മൾ എങ്ങനെ ഇത് പിടിക്കും?”
അർജുൻ: “നമുക്ക് സിസ്റ്റത്തിൽ ഒരു ‘ഷാഡോ പ്രോട്ടോക്കോൾ’ (Shadow Protocol) ഇൻസ്റ്റാൾ ചെയ്യണം. നാളെ കമ്പനിയുടെ ക്വാർട്ടർലി പേയ്മെന്റ് നടക്കാൻ പോകുന്ന ദിവസമാണ്. പണം ട്രാൻസ്ഫർ ആകുന്ന അതേ സെക്കൻഡിൽ, അതിന്റെ ഡെസ്റ്റിനേഷൻ അക്കൗണ്ട് ഐഡന്റിഫൈ ചെയ്യുന്ന ഒരു സ്ക്രിപ്റ്റ് ഞാൻ റൺ ചെയ്യും. പണം വെണ്ടർ അക്കൗണ്ടിലാണോ അതോ കുമാറിന്റെ ഷെൽ കമ്പനികളിലാണോ ലാൻഡ് ചെയ്യുന്നത് എന്ന് നമുക്ക് ലൈവായി കാണാം.”
