Holy shit!!!!!
15 മിനിറ്റ് നേരം അവൾ അവനെ ചീത്ത പറഞ്ഞു. അവസാനം അവൾ കിതച്ചു കൊണ്ട് കസേരയിലിരുന്നു.
അനന്യ: “എന്തിനാടാ ഈ മാസ്ക് വെച്ചിരിക്കുന്നത്? ഇവിടെ കൊറോണ ഒന്നുമില്ലല്ലോ. മര്യാദയ്ക്ക് അത് മാറ്റി എന്നോട് സംസാരിക്ക്!”
അർജുൻ ഒന്ന് ദീർഘശ്വാസം എടുത്തു. എന്നിട്ട് പതുക്കെ ആ മാസ്ക് അഴിച്ചു. അവന്റെ കീഴ്ച്ചുണ്ട് ഒരു ചെറിയ വഴുതനങ്ങ പോലെ വീർത്തിരിക്കുന്നു, ഒപ്പം ഒരു ചെറിയ മുറിവും.
അനന്യ അത് കണ്ടതും പാതിവഴിയിൽ സംസാരം നിർത്തി. അവളുടെ മുഖത്തെ ഗൗരവം അലിഞ്ഞു പോയി. ഇന്നലെ രാത്രിയിലെ ചില മങ്ങിയ ഓർമ്മകൾ—കെട്ടിപ്പിടുത്തം, ചുംബനം, ആവേശത്തോടെയുള്ള ആ കടിക്കൽ—എല്ലാം ഒരു സിനിമാ റീൽ പോലെ അവളുടെ തലയിൽ ഓടി.
അവളുടെ മുഖം തക്കാളിപ്പഴം പോലെ ചുവന്നു തുടുത്തു. അവൾ പെട്ടെന്ന് ഫയലിലേക്ക് നോക്കി.
അനന്യ: (വളരെ ശാന്തമായി) “ഓ… അത് ശരി. ജലദോഷം ആണല്ലേ… നീ… നീ പൊയ്ക്കോ. എനിക്ക് കുറച്ച് പണിയുണ്ട്.”
അർജുൻ അവിടെ നിന്ന് അനങ്ങിയില്ല. അവൻ കസേരയിലേക്ക് ഒന്ന് ആഞ്ഞ് ആ പഴയ കുസൃതിയോടെ അവളുടെ ചെവിയിൽ കേൾക്കത്തക്ക രീതിയിൽ പറഞ്ഞു.
അർജുൻ: “മാം… മാം ഇന്നലെ പറഞ്ഞത് ശരിയാ. മാമിനെ ‘വടയക്ഷി’ എന്ന് വിളിക്കുന്നത് തന്നെയാണ് നല്ലത്. ആൾക്കാരെ പച്ചയ്ക്ക് തിന്നുന്ന ഒരുമാതിരി ഐറ്റം യക്ഷി!”
അനന്യയുടെ ഉള്ളിലെ ലജ്ജ സെക്കൻഡുകൾക്കുള്ളിൽ ദേഷ്യമായി മാറി. എംബാരസ്‌മെന്റ് താങ്ങാൻ വയ്യാതെ അവൾ മേശപ്പുറത്തിരുന്ന പേപ്പർ വെയിറ്റ് എടുത്ത് എറിയാൻ പോയി.
അനന്യ: (തന്റെ ശബ്ദത്തിന്റെ പരമാവധിയിൽ) “GET OUUUUUTTTTT!!!!”
ആ നിലവിളി പത്താം നില കടന്ന് ബാംഗ്ലൂർ സിറ്റി മുഴുവൻ കേട്ടു എന്ന് തോന്നി. ഓഫീസിലെ എല്ലാവരും പേടിച്ച് സീറ്റിൽ നിന്ന് എഴുന്നേറ്റു പോയി. പാവം അർജുനെ മാം ഇന്ന് കൊന്നു കൊലവിളിക്കുമെന്ന് എല്ലാവരും കരുതി.
പക്ഷേ, ക്യാബിന്റെ വാതിൽ തുറന്ന് പുറത്തേക്ക് വന്ന അർജുന്റെ മുഖത്ത് ഒരു വല്ലാത്ത ചിരിയുണ്ടായിരുന്നു.
ഇവനെന്താ വട്ടായോ…
അവൻ വീണ്ടും മാസ്ക് എടുത്തു വെച്ചു.
ശ്രീനിവാസൻ ഓടി വന്നു: “എന്താടാ പറ്റിയത്? മാം നിന്റെ ചുണ്ട് അടിച്ചു പൊട്ടിച്ചോ?”
അർജുൻ മാസ്ക്കിനുള്ളിലൂടെ ചിരിച്ചു കൊണ്ട് പറഞ്ഞു: “അല്ല ശ്രീനിയേട്ടാ… ‘സ്നേഹം’ കൂടിപ്പോയതാ!”
അനന്യ തന്റെ ക്യാബിനുള്ളിലിരുന്ന് തലയിൽ കൈവെച്ചു. പുറത്ത് അർജുൻ സീറ്റിലിരുന്ന് കണ്ണുചിമ്മിയപ്പോൾ, ആ ഓഫീസിലെ ഏറ്റവും വലിയ രഹസ്യം അവിടെ ആഘോഷിക്കപ്പെടുകയായിരുന്നു.
ഓഫീസിലെ കഫറ്റീരിയ ഇപ്പോൾ ഒരു വാർത്താ ചാനലായി മാറിയിരിക്കുകയാണ്.
പ്രധാന വാർത്ത: “അർജുന്റെ വീർത്ത ചുണ്ടും, പത്താം നിലയിലെ അജ്ഞാത ശക്തിയും.” എല്ലാവരുടെയും കയ്യിൽ ചായയും ബിസ്ക്കറ്റുമുണ്ട്, ഒപ്പം എരിവുള്ള ഗോസിപ്പുകളും.
ശ്രീനിവാസനാണ് ചർച്ചയ്ക്ക് നേതൃത്വം നൽകുന്നത്.
ശ്രീനിവാസൻ: “മക്കളേ, ഞാൻ പറയുന്നത് കേൾക്ക്. അത് വെറും ജലദോഷമല്ല. ആ മാസ്ക് മാറ്റിയപ്പോൾ ഞാൻ കണ്ടതാ. അവന്റെ ചുണ്ട് ഒരു ചെറിയ മൈസൂർ ബോണ്ട പോലെ ഇരിക്കുന്നു. അനന്യ മാം വല്ല ഫയലും വെച്ച് അടിച്ചതാകാനേ വഴിയുള്ളൂ!”
നികിത: “അല്ല ശ്രീനിയേട്ടാ, ഞാൻ കേട്ടത് വേറെയാ. ഇന്നലെ രാത്രി പാർട്ടിക്കിടയിൽ കുമാറുമായി അർജുൻ മുട്ടിയല്ലോ. കുമാർ വല്ല ഗുണ്ടകളെയും വിട്ട് അവനെ തല്ലിച്ചതാകും. പാവം, ആ അടി മുഴുവൻ കൊണ്ടത് അവന്റെ ചുണ്ടത്താണെന്ന് മാത്രം!”
