അർജുൻ: “മാം, അവർ എന്നെ ട്രേസ് ചെയ്യാൻ നോക്കുന്നുണ്ട്. ഞാൻ ഡെക്കോയ് (Decoy) വിട്ടു കഴിഞ്ഞു. ഐടി ടീം ഇപ്പോൾ റാൻസംവെയറിന്റെ പുറകെയാണ്. എനിക്ക് 120 സെക്കൻഡ് കൂടി വേണം.”
അനന്യ: “അർജുൻ, റിസ്ക് കൂടുകയാണ്. ഐടി ഹെഡ് എന്റെ അടുത്തേക്ക് വരുന്നുണ്ട്. ഞാൻ അവരെ എങ്ങനെയും തടയാം. നീ ഫയലുകൾ കിട്ടിയാലുടൻ സിസ്റ്റത്തിൽ നിന്ന് ലോഗ് ഔട്ട് ചെയ്യുക.”
അർജുൻ: “90% കംപ്ലീറ്റ്… സിദ്ധാർത്ഥിന്റെ ഡിജിറ്റൽ സിഗ്നേച്ചർ കിട്ടി. കുമാറിന്റെ വീട്ടിലെ ഐപി അഡ്രസ്സും പൊരുത്തപ്പെടുന്നുണ്ട്. വി ആർ ഇൻ, മാം!”
അർജുൻ അവസാനത്തെ കമാൻഡ് അടിച്ചു: ERASE_LOGS_AND_EXIT. അവൻ വന്ന വഴികൾ മുഴുവൻ മായ്ച്ചുകളഞ്ഞു. ഐടി ടീം സെർവർ സ്റ്റബിലൈസ്
ചെയ്തപ്പോഴേക്കും അർജുൻ ഡാറ്റയുമായി പുറത്തു കടന്നു കഴിഞ്ഞു.
അനന്യയുടെ ക്യാബിനിലേക്ക് ഐടി ഹെഡ് കടന്നുവന്നു. “മാഡം, ഒരു ഹാക്കിംഗ് അറ്റംപ്റ്റ് നടന്നു. പക്ഷേ നമ്മൾ അത് തടഞ്ഞു. സിസ്റ്റം ഇപ്പോൾ സേഫ് ആണ്.”
അനന്യ ഒരു പുഞ്ചിരിയോടെ അർജുനെ നോക്കി. “നന്നായി. നിങ്ങൾ പോയി ജോലി തുടരൂ.”
ഐടി ഹെഡ് പോയതും അർജുൻ മാസ്ക് മാറ്റി ഒരു ദീർഘശ്വാസം വിട്ടു. അവന്റെ കയ്യിലെ പെൻഡ്രൈവിൽ ആ വലിയ സ്രാവുകളുടെ മരണം കുറിക്കാനുള്ള തെളിവുകളുണ്ട്.
അർജുൻ: “ഗെയിം ഓവർ മാം. ഇനി നമുക്ക് നാളെ ബോർഡ് മീറ്റിംഗിൽ ഇവർക്ക് ഒരു ‘ലൈവ് ടെലികാസ്റ്റ്’ കൊടുക്കാം.”
________________
കമ്പനി യിൽ സൈബർ അറ്റാക്ക് ഉണ്ടായ കാര്യം കാട്ടു തീ പോലെ പരന്നു..
ഐടി ടീം ഹാക്കിംഗ് അറ്റാക്കിന്റെ ആഘാതത്തിൽ നിന്നും സിസ്റ്റം റീബൂട്ട് ചെയ്യുന്ന തിരക്കിലായിരിക്കെ, ഓഫീസിലെ സ്പീക്കറുകളിൽ ആ അറിയിപ്പ് മുഴങ്ങി. എല്ലാവരുടെയും മെയിലുകളിലേക്ക് സിഇഒയുടെ ഔദ്യോഗിക സന്ദേശം ഒരേസമയം ലാൻഡ് ചെയ്തു.
CEO: “ശ്രദ്ധിക്കുക, നമ്മുടെ സെർവറുകളിൽ ഉണ്ടായ ഈ സാങ്കേതിക തടസ്സങ്ങളും സിസ്റ്റം അപ്‌ഗ്രേഡേഷന്റെ ആവശ്യകതയും പരിഗണിച്ച്, അടുത്ത ഒരു മാസത്തേക്ക് കമ്പനി മുഴുവനായി Work From Home (WFH) പ്രഖ്യാപിക്കുന്നു. എല്ലാവരും ലാപ്ടോപ്പുകളും ആവശ്യമായ ഫയലുകളുമായി ഇന്ന് തന്നെ വീട്ടിലേക്ക് മാറേണ്ടതാണ്.”
ഓഫീസിൽ വലിയൊരു ആശ്വാസത്തിന്റെ ആരവം ഉയർന്നു. പക്ഷേ കുമാറിന്റെയും സിദ്ധാർത്ഥിന്റെയും മുഖം വിളറി. എല്ലാവരും വീട്ടിലിരുന്ന് ജോലി ചെയ്യുമ്പോൾ കാര്യങ്ങൾ നിയന്ത്രിക്കുക അവർക്ക് കൂടുതൽ പ്രയാസകരമാകും.
വൈകുന്നേരം, അനന്യയുടെ വില്ലയിലെ ലിവിംഗ് റൂമിൽ അർജുൻ തന്റെ സിസ്റ്റം സെറ്റ് ചെയ്തു. ആ വെളുത്ത ഷർട്ടിലെ മദ്യത്തിന്റെ പാടോ അല്ലെങ്കിൽ അന്ന് രാത്രി നടന്ന ‘ചുംബനമോ’ ഇപ്പോൾ അവരുടെ ചർച്ചാവിഷയമായിരുന്നില്ല. പകരം, സ്ക്രീനിലെ പച്ച നിറത്തിലുള്ള കോഡുകളിലായിരുന്നു അവരുടെ ശ്രദ്ധ.
അർജുൻ: “മാം, ഓഫീസിലെ ഐടി ടീമിന് ഇപ്പോൾ നമ്മളെ ട്രാക്ക് ചെയ്യാൻ കഴിയില്ല. കമ്പനിയുടെ വിപിഎൻ (VPN) വഴി കയറാതെ ഞാൻ ഒരു പ്രൈവറ്റ് ഗേറ്റ്‌വേ ക്രിയേറ്റ് ചെയ്തിട്ടുണ്ട്. സിദ്ധാർത്ഥ് എപ്പോൾ പണം മൂവ് ചെയ്താലും നമ്മുടെ വില്ലയിലെ ഈ അലാറം മുഴങ്ങും.”
അനന്യ കോഫി കപ്പുമായി അവന്റെ അരികിൽ വന്നു. “അർജുൻ… നീ എന്തിനാണ് ഇത്രയധികം റിസ്ക് എടുക്കുന്നത്? വെറുമൊരു ജോലിക്ക് വേണ്ടി ആരും ഇത്രയും ചെയ്യില്ല.”
അർജുൻ ഒരു നിമിഷം നിശബ്ദനായി. സ്ക്രീനിലെ വെളിച്ചം അവന്റെ മുഖത്ത് നിഴലുകൾ വീഴ്ത്തി.
അർജുൻ: “മാം, ഇത് വെറുമൊരു ജോലിയല്ല. സിസ്റ്റത്തിലെ അഴുക്കുകൾ വൃത്തിയാക്കുന്നത് എന്റെ ഒരു വാശിയാണ്. അത് ഓഫീസിലായാലും… ജീവിതത്തിലായാലും.”
