”ഒരു ദിവസം രാവിലെ ഞങ്ങൾ മൂന്നുപേരും കൂടി ബ്രേക്ക്ഫാസ്റ്റ് കഴിക്കുകയായിരുന്നു. പെട്ടെന്ന് അമ്മയുടെ വാക്കുകൾ എന്റെ ഹൃദയത്തിൽ വന്ന് തറച്ചു. ‘ദേവൂട്ടാ, വരാൻ പോകുന്ന രണ്ട് മാസത്തെ വെക്കേഷന് ഞങ്ങൾക്ക് നിന്റെ കൂടെ ഉണ്ടാകാൻ കഴിയില്ല’ എന്ന് അമ്മ പറഞ്ഞപ്പോൾ ഞാൻ തകർന്നുപോയി. പപ്പ പോയതിന് ശേഷം എനിക്ക് ആകെയുള്ളത് അമ്മയായിരുന്നു. ആ അവധിക്കാലം അമ്മയോടൊപ്പം ചിലവഴിക്കാൻ കാത്തിരിക്കുകയായിരുന്നു ഞാൻ.”
അവൻ ഒന്ന് നിർത്തി, മുഖത്ത് വല്ലാത്തൊരു പുച്ഛം പടർന്നു.
”ഞാൻ ‘എന്താ അമ്മേ?’ എന്ന് ചോദിക്കുന്നതിന് മുൻപ് വിശ്വനാഥൻ ഇടയിൽ കയറി മറുപടി പറഞ്ഞു.
‘മോനേ… എനിക്ക് രണ്ടു മാസത്തെ ഒരു ബിസിനസ് ട്രിപ്പ് ഉണ്ട്, അങ്ങ് ദൂരെ വിദേശത്തേക്ക്. നിന്റെ അമ്മയെപ്പോലെ വിശ്വസിക്കാൻ കൊള്ളാവുന്ന ഒരാൾ കൂടെയില്ലാതെ എനിക്ക് അത് സാധിക്കില്ല.’
അയാൾ പറഞ്ഞു നിർത്തി എന്റെ മുഖത്തേക്ക് ഒന്ന് നോക്കി. എന്നിട്ട് വളരെ സാവധാനം, ഒരു പ്രത്യേക ടോണിൽ അയാൾ പറഞ്ഞു… ‘പേടിക്കണ്ട മോനേ, നിന്റെ അമ്മയെ ഞാൻ സ്പെഷ്യലായി തന്നെ നോക്കിക്കോളാം.’”
ആ ബ്രേക്ക്ഫാസ്റ്റ് കഴിഞ്ഞ് അമ്മ പ്ലേറ്റുകൾ അടുക്കളയിലേക്ക് മാറ്റുകയായിരുന്നു. ഒരു തമാശയ്ക്ക് വേണ്ടി ഞാൻ അമ്മയെ കളിയാക്കി… ‘അമ്മേ, അമ്മ കുറച്ച് തടിക്കുന്നുണ്ടല്ലോ…’
അതു കേട്ടതും അമ്മയുടെ കയ്യിലിരുന്ന പ്ലേറ്റ് തറയിൽ വീണ് ചിതറി. ആ ശബ്ദം കേട്ട് ഞാൻ ഞെട്ടിപ്പോയി. അമ്മയുടെ മുഖം പെട്ടെന്ന് വിളറി വെളുത്തു. എന്തോ വലിയ അപരാധം ചെയ്തതുപോലെ അമ്മ പേടിയോടെ എന്നെ നോക്കി.
’എന്താ… എന്താ മോനേ നീ പറഞ്ഞത്?’ അമ്മയുടെ സ്വരം വിറയ്ക്കുന്നുണ്ടായിരുന്നു.
അമ്മ എന്തിനാണ് ഇത്ര പേടിക്കുന്നതെന്ന് എനിക്ക് മനസ്സിലായില്ല. ഞാൻ വീണ്ടും പറഞ്ഞു, ‘അമ്മ തടിക്കുന്നു എന്ന്. ഒന്ന് ശ്രദ്ധിക്കണ്ടേ?’
അമ്മ അറിയാതെ തന്റെ വയറിൽ കൈവെച്ചു. ഒരു നിമിഷം അമ്മയുടെ കണ്ണുകളിൽ എന്തെന്നില്ലാത്ത ഒരു ഭയം മിന്നിമറഞ്ഞു.
അമ്മ പെട്ടെന്ന് ആ ഭയം ഒളിപ്പിച്ചു. ഒരു കള്ളച്ചിരിയോടെ അമ്മ പറഞ്ഞു, ‘അതേടാ… അമ്മ ശ്രദ്ധിക്കാം.’..
ആ വേനലവധി ഞാൻ ലക്ഷ്മി അമ്മമ്മയോടൊപ്പമാണ് ചിലവഴിച്ചത്. വിശ്വനാഥനും അമ്മയും വിദേശത്തായിരുന്നു. അമ്മമ്മ എനിക്ക് വിശ്വനാഥന്റെയും അമ്മയുടെയും സ്കൂൾ ഫോട്ടോകൾ കാണിച്ചുതന്നു. അവർ പണ്ട് എത്ര അടുത്ത സുഹൃത്തുക്കളായിരുന്നു എന്ന് പറഞ്ഞുതന്നു. അന്നത്തെ വിഷു നമ്മൾ രണ്ടു പേർ മാത്രമായി ആഘോഷിച്ചു…
പൂജ അവധിക്ക് വീട്ടിൽ പോകണമെന്ന് പറഞ്ഞ് ഞാൻ ഒരുപാട് കരഞ്ഞു. ഒടുവിൽ മനസ്സില്ല മനസ്സോടെ അമ്മ അതിന് സമ്മതിച്ചു…
. പക്ഷേ അവിടെ എത്തിയപ്പോൾ എല്ലാം മാറിയിരുന്നു.
മുറിയിൽ എന്നും ചുരിദാർ ധരിച്ചിരുന്ന അമ്മ വല്ലാതെ ലൂസ് ആയ മാക്സിയാണ് ധരിച്ചിരുന്നത്.
അമ്മയുടെ ശരീരത്തിലുണ്ടായ മാറ്റങ്ങൾ ഒരു അഞ്ചു വയസ്സുകാരനായ എനിക്ക് മനസ്സിലായില്ലെങ്കിലും, അമ്മയുടെ ആ ചിരിക്കു പിന്നിലെ വലിയൊരു വേദന എനിക്ക് അനുഭവപ്പെടുന്നുണ്ടായിരുന്നു. വീട്ടിൽ ലക്ഷ്മി അമ്മമ്മ ഉണ്ടായിരുന്നില്ല, അവർ തീർത്ഥയാത്രയ്ക്ക് പോയി എന്നായിരുന്നു അമ്മ പറഞ്ഞത്.”
അർജുൻ ദൂരേക്ക് നോക്കി പതുക്കെ പറഞ്ഞു.
”ഞാൻ ഓടിച്ചെന്ന് അമ്മയെ കെട്ടിപ്പിടിച്ചു. അമ്മയുടെ നെഞ്ചിൽ മുഖം അമർത്തിപ്പിടിച്ചപ്പോൾ എന്റെ കവിളിൽ എന്തോ ഒരു നനവ് തട്ടി. ഒരു വെളുത്ത ദ്രാവകം അമ്മയുടെ മാക്സിയിൽ പടർന്നിട്ടുണ്ടായിരുന്നു. അത് കണ്ട് അമ്മ വല്ലാതെ ഞെട്ടിപ്പോയി. അത് ഹോർമോൺ വ്യതിയാനം കൊണ്ടാണെന്ന് അമ്മ പറഞ്ഞപ്പോൾ ഞാൻ ഒന്നും ചോദിച്ചില്ല. എനിക്ക് അന്ന് അത് ഒന്നും അറിയില്ലായിരുന്നു മാം.”
