അർജുൻ ഒന്നും മിണ്ടാതെ ഇരുന്നു.
അനന്യ ഒന്ന് ദീർഘശ്വാസം വിട്ടു.
അനന്യ: “നീ വിചാരിക്കുന്നത് പോലെ ഞാനൊരു ഏകാധിപതിയല്ല അർജുൻ. ഈ കമ്പനിയുടെ പോളിസികൾ തീരുമാനിക്കുന്നത് ബോർഡ് ഓഫ് മെമ്പേഴ്സാണ്. സത്യം പറഞ്ഞാൽ, കഴിഞ്ഞ ബോർഡ് മീറ്റിംഗിൽ എംപ്ലോയീസിന്റെ സാലറി ഇൻക്രിമെന്റിനും സിസ്റ്റം അപ്‌ഗ്രേഡേഷനും വേണ്ടി പണം വകയിരുത്തിയിരുന്നു. അത് നടപ്പിലാക്കേണ്ട സമയം കഴിഞ്ഞു.”
അർജുൻ നെറ്റി ചുളിച്ചു. “എന്നിട്ടാണോ മാം ശ്രീനിയേട്ടനെപ്പോലുള്ള സീനിയർ ആൾക്കാർ പോലും ഇത്രയും ഫ്രസ്ട്രേറ്റഡ് ആയിരിക്കുന്നത്?”
അനന്യ: (ശബ്ദം താഴ്ത്തി) “അവിടെയാണ് പ്രശ്നം. കമ്പനിയുടെ ഫണ്ടുകളിൽ വലിയൊരു തുക വകമാറ്റി ചിലവഴിക്കുന്നുണ്ടോ എന്നൊരു സംശയം എനിക്കുണ്ട് (Misappropriation of funds). പേപ്പറിൽ ഗ്രോത്ത് കാണിക്കുന്നുണ്ട്, പക്ഷേ ഇൻവെസ്റ്റ്‌മെന്റ് യഥാർത്ഥത്തിൽ എവിടേക്കാണ് പോകുന്നത് എന്നതിന് എനിക്ക് കൃത്യമായ തെളിവുകളില്ല. നീ പറഞ്ഞ ആ ‘ഡെഡ് അസറ്റുകളുടെ’ കണക്കിൽ എന്തോ തിരിമറി നടക്കുന്നുണ്ട്.”
അനന്യ മേശപ്പുറത്തിരുന്ന ഒരു ടാബ്‌ലെറ്റ് അവന് നേരെ നീക്കി. അതിൽ കമ്പനിയുടെ ഈ ക്വാർട്ടറിലെ ചില ഇന്റേണൽ ഓഡിറ്റ് റിപ്പോർട്ടുകളായിരുന്നു.
അനന്യ: “എനിക്ക് നിന്റെ ഹെല്പ് വേണം….
ഡോക്യുമെന്റേഷനിൽ നീ വരുത്തുന്ന അശ്രദ്ധ എന്നെ ദേഷ്യം പിടിപ്പിക്കാറുണ്ട്, പക്ഷേ നിന്റെ അനലിറ്റിക്കൽ സ്കിൽ എനിക്ക് നന്നായി അറിയാം. ഈ ഡാറ്റയിൽ എവിടെയാണ് പിഴവ് പറ്റുന്നത് എന്ന് കണ്ടുപിടിക്കാൻ നിനക്ക് കഴിയുമോ? ഒരു രഹസ്യ ഇൻവെസ്റ്റിഗേഷൻ പോലെ.”
അർജുൻ ആ ഡാറ്റയിലേക്ക് കണ്ണോടിച്ചു. വർഷങ്ങളായി താൻ ഓടിയൊളിക്കാൻ ശ്രമിച്ച ആ പഴയ ബിസിനസ്സ് തന്ത്രങ്ങൾ വീണ്ടും അവന്റെ മുന്നിലെത്തി.
അർജുൻ: “മാം… ഇത് തെളിയിക്കാൻ കഴിഞ്ഞാൽ ബോർഡിനെ നമുക്ക് ചലഞ്ച് ചെയ്യാൻ പറ്റും. പക്ഷേ ഇത് റിസ്കാണ്.”
അനന്യ: (ഒരു ചെറിയ പുഞ്ചിരിയോടെ) “റിസ്ക് എടുക്കാതെ എന്ത് ബിസിനസ്സ്! നീ ഇത് ചെയ്യുകയാണെങ്കിൽ, നിന്റെ ഈ ബോസ്സ് ശല്യം കുറയും. മാത്രമല്ല, ഈ കമ്പനിയിൽ അർഹമായവർക്ക് ആ സാലറി ഹൈക്ക് വാങ്ങി കൊടുക്കാൻ എനിക്ക് നിന്റെ സഹായം വേണം.”
അർജുൻ ആ ഡാറ്റാ ഷീറ്റുകളിലേക്ക് നോക്കി തന്റെ ആശങ്ക പ്രകടിപ്പിച്ചു. “മാം, ഇത് അത്ര എളുപ്പമല്ല. ഫണ്ട് വകമാറ്റിയത് കണ്ടെത്തണമെങ്കിൽ ലെയറുകൾ പലത് പൊളിക്കേണ്ടി വരും. ഇറ്റ് വിൽ ടേക്ക് ടൈം.”
പക്ഷേ അനന്യ വിട്ടുകൊടുക്കാൻ തയ്യാറായിരുന്നില്ല. അവളുടെ കണ്ണുകളിൽ ഒരു പ്രത്യേക വാശിയുണ്ടായിരുന്നു.
“എനിക്കറിയാം അർജുൻ, പക്ഷേ ഇത് നമ്മൾ ചെയ്തേ തീരൂ. നാളെ മുതൽ നമ്മൾ ഒരുമിച്ച് ഇതിനായി നീങ്ങുന്നു. ഒഫീഷ്യൽ സിസ്റ്റത്തിൽ ഒരു ലോഗ് പോലും ക്രിയേറ്റ് ചെയ്യാതെ കമ്പനിയുടെ സെർവറിലൂടെ നമുക്ക് ‘പിഗ്ഗിബാക്ക്’ (Piggyback) ചെയ്യണം. ആരും അറിയാത്ത ഒരു ഇന്റേണൽ ഇൻവെസ്റ്റിഗേഷൻ.”
അനന്യയുടെ ആ നിശ്ചയദാർഢ്യത്തിന് മുന്നിൽ അർജുൻ സമ്മതം മൂളി. അങ്ങനെ പകൽ സമയത്ത് ബോസ്സും സബോർഡിനേറ്റും ആയി അഭിനയിക്കുമ്പോഴും, രാത്രിയിൽ അവർ കമ്പനിയുടെ പ്രശ്നങ്ങളിൽ ഒരുമിച്ച് പ്രവർത്തിച്ചു…
________________
രഹസ്യ അന്വേഷണം ആരംഭിച്ച് ഒരാഴ്ച പിന്നിട്ടു. പകൽ നേരത്തെ പിരിമുറുക്കങ്ങളിൽ നിന്ന് അല്പം ആശ്വാസം തേടി അർജുനും സഹപ്രവർത്തകരും ഒരു പാർട്ടിയിൽ ഒത്തുകൂടി…
അവന്റെ ജൂനിയറായ നികിത ആയിരുന്നു ആ പാർട്ടിയുടെ ഫുൾ ചെലവും…. കോറമംഗലത്തെ ഒരു പോഷ് പബ്ബിൽ സംഗീതവും വെളിച്ചവും നിറഞ്ഞുനിന്നു.
