ശ്രീനിവാസനും പ്രിയയും മേഘ്നയുമെല്ലാം അവിടെയുണ്ടായിരുന്നു. എല്ലാവരും തങ്ങളുടെ ജോലിഭാരത്തെക്കുറിച്ചും അനന്യയുടെ സ്വഭാവത്തെക്കുറിച്ചും സംസാരിച്ചു ചിരിച്ചു.
നികിത: “എന്താ അർജുൻ, നീയിന്ന് വല്ലാതെ സൈലന്റ് ആണല്ലോ? ഈ ഒരാഴ്ചയായി നീയും അനന്യ മാമും തമ്മിൽ ഭയങ്കര സീരിയസ് ഡിസ്കഷനാണെന്ന് കേട്ടു. വീണ്ടും ഡോക്യുമെന്റേഷൻ ആണോ അതോ വല്ല പ്രമോഷനും കിട്ടാൻ പോകുവാണോ?”
അർജുൻ ഒന്ന് ചിരിക്കാൻ ശ്രമിച്ചു. “ഏയ് ഒന്നുമില്ല നികിത, കുറച്ച് പുതിയ പ്രോജക്റ്റുകളുടെ ഡെഡ്‌ലൈൻ പ്രഷറിലാണ്.”
ശ്രീനിവാസൻ: (ഒരു ഗ്ലാസ് കയ്യിലെടുത്തുകൊണ്ട്) “അതിപ്പോ അർജുൻ മാമിന്റെ ഒരു പെറ്റായി മാറിയല്ലോ! പണ്ട് അലറിയിരുന്ന മാം ഇപ്പോൾ ഇവനെ കാണുമ്പോൾ ഒരു പ്രത്യേക പുഞ്ചിരിയൊക്കെ തരുന്നുണ്ട്. സംതിങ് ഈസ് ഫിഷി!”
അർജുൻ: അത് അധിക പെറ്റാവാതിരുന്ന മതി..
എല്ലാവരും പൊട്ടിച്ചിരിച്ചു. പക്ഷേ അർജുന്റെ മനസ്സ് അപ്പോഴും ലാപ്ടോപ്പിലെ ആ ചുവന്ന ഗ്രാഫുകളിലായിരുന്നു.
Something is wrong somewhere…
അവൻ ഫോൺ എടുത്തു നോക്കി. അനന്യയുടെ ഒരു മെസ്സേജ് വന്നിരിക്കുന്നു:
“Arjun, I found something strange in the vendor payments. Check your private cloud folder. Hope you’re having fun at the party!”
അവൻ ആ മെസ്സേജ് വായിക്കുമ്പോൾ നികിത അവന്റെ അരികിലേക്ക് വന്നു.
നികിത: “ദേ.. തുടങ്ങി…അർജുൻ… ഇന്ന് നമ്മൾ വന്നത് എൻജോയ് ചെയ്യാനാണ്. നീ ആ ഫോൺ ഒന്ന് മാറ്റിവെക്കാമോ?”
നികിതയുടെ പാർട്ടിയുടെ ആവേശം കൂടിയപ്പോൾ, അർജുൻ തന്റെ ഉള്ളിലെ പിരിമുറുക്കം കുറയ്ക്കാൻ അനന്യയെക്കുറിച്ച് ചില ‘ഓഫീസ് ഗോസിപ്പുകൾ’ പറഞ്ഞു തുടങ്ങി. അത് അല്പം തമാശ കലർന്നതായിരുന്നു.
അർജുൻ: “സത്യത്തിൽ മാം എന്താ ഇപ്പോഴും ബാച്ചിലറായി തുടരുന്നത്? ഓഫീസിലെ ആൾക്കാർ അവരെ ‘ഐസ് ക്വീൻ’ (Ice Queen) എന്നാണല്ലോ വിളിക്കുന്നത്. ചിലർക്ക് അവർ ഇമോഷനില്ലാത്ത ഒരു മെഷീനാണ്, മറ്റു ചിലർക്കവർ ദേഷ്യക്കാരനായ ഒരു ‘ഓൾഡ് ഹാഗ്’ (Old Hag)…. വാല്യകാരി…എപ്പോഴും ആ ഗൗരവം കണ്ടാൽ ആരെങ്കിലും ഒന്ന് പ്രേമിക്കാൻ പേടിക്കില്ലേ?”
ശ്രീനിവാസനും മറ്റുള്ളവരും അതുകേട്ട് ചിരിച്ചു. അർജുൻ പോലും വിചാരിച്ചില്ല താൻ തന്റെ ബോസ്സിനെക്കുറിച്ച് ഇത്രയും ഫ്രാങ്കായി സംസാരിക്കുമെന്ന്. ഒരുപക്ഷേ, ആ രഹസ്യ അന്വേഷണം അവർക്കിടയിലെ ദൂരം കുറച്ചതാകാം അവന് ഈ സ്വാതന്ത്ര്യം നൽകിയത്.
പെട്ടെന്നാണ് പാർട്ടിയുടെ മൂഡ് മാറിയത്. ഗ്രൂപ്പിൽ തന്നെയുള്ള സീനിയർ കുമാർ, മധ്യവയസ്കൻ, അല്പം മദ്യപിച്ച ലഹരിയിൽ നികിതയെ ശല്യം ചെയ്യാൻ തുടങ്ങി. നികിതയ്ക്ക് അത് അസ്വസ്ഥതയുണ്ടാക്കുന്നുണ്ടെന്ന് അവളുടെ മുഖഭാവത്തിൽ നിന്ന് വ്യക്തമായിരുന്നു…
കുമാർ അവളുടെ തോളിൽ കൈവെച്ച് അല്പം ഉറക്കെത്തന്നെ പറഞ്ഞു: “നികിതാ… നീ എന്തിനാ ഈ ക്രൗഡിൽ ഇരുന്നു ബോറടിക്കുന്നത്? നമുക്ക് ഇവിടെ നിന്ന് മാറി ഏതെങ്കിലും നല്ല ഹോട്ടലിൽ പോയി കുറച്ചു സമയം സ്പെൻഡ് ചെയ്താലോ? നിന്റെ കരിയറിന് അതൊക്കെ ഗുണം ചെയ്യും.”
നികിത തന്റെ കൈ മാറ്റാൻ ശ്രമിച്ചുകൊണ്ട് പറഞ്ഞു, “സാർ, എനിക്ക് താല്പര്യമില്ല. നമ്മൾ ഇവിടെ എല്ലാവരുടെയും കൂടെ എൻജോയ് ചെയ്യാനാണ് വന്നത്.”
പക്ഷേ കുമാർ വിട്ടില്ല. അയാൾ അവളുടെ കൈത്തണ്ടയിൽ ബലമായി പിടിച്ചു. “വാ നികിതാ… നീ ഇത്ര സീരിയസ് ആവണ്ട. ഞാൻ പറയുന്നത് കേട്ടാൽ നിനക്ക് നല്ലതാണ്.”
കുമാറിന്റെ പെരുമാറ്റം അതിരുവിടുന്നത് കണ്ടപ്പോൾ അർജുന്റെ ഉള്ളിലെ പഴയ ചോര തിളച്ചു. അവൻ തന്റെ ഗ്ലാസ് ടേബിളിൽ വെച്ച് മുന്നോട്ട് നീങ്ങി…
