അർദ്ധപ്രാണസഖി – 1 18

 

 

 

സബ്മിഷൻ കഴിഞ്ഞ് അർജുൻ വാഷ്റൂമിലേക്ക് നടന്നു. മുഖത്ത് വെള്ളമൊഴിക്കുമ്പോൾ കണ്ണാടിയിൽ കണ്ട സ്വന്തം പ്രതിരൂപത്തോട് അവന് വല്ലാത്ത വെറുപ്പ് തോന്നി.

 

 

 

അപ്പോഴാണ് സീനിയർ കൊളീഗ് ശ്രീനിവാസൻ അങ്ങോട്ട് വന്നത്.

​ശ്രീനിവാസൻ ഒരു പ്രത്യേക ടൈപ്പ് ആളാണ്; ആശ്വാസം നൽകുന്ന ഭാവത്തിൽ പരിഹസിക്കാൻ മിടുക്കൻ.

 

 

 

​ശ്രീനിവാസൻ: (ചിരിച്ചുകൊണ്ട്) “എന്താ അർജുൻ, ഇന്ന് എന്തിനായിരുന്നു പൂരം? പത്താം നിലയിലെ അനന്യ മാമിന്റെ ആ അലർച്ച താഴെ പാർക്കിംഗ് ഏരിയയിൽ വരെ കേട്ടല്ലോ! വിഷയം ഗ്രാമർ മിസ്റ്റേക്ക്സ് ആണെന്ന് അറിഞ്ഞു, സത്യമാണോ?”

അർജുൻ ഒന്ന് നെടുവീർപ്പിട്ടു. അവന് ദേഷ്യവും സങ്കടവും ഒരുപോലെ വരുന്നുണ്ടായിരുന്നു.

 

 

 

​അർജുൻ: “അതെ ശ്രീനി ഏട്ടാ… കുറച്ച് ടൈപ്പിംഗ് എറേഴ്സ്. അതിനാണ് ഇത്രയും സീൻ.”

 

 

 

​ശ്രീനിവാസൻ: (പൊട്ടിച്ചിരിച്ചു കൊണ്ട്) “സാരമില്ലടാ. നീ ഉള്ളതുകൊണ്ട് ബാക്കിയുള്ളവർക്ക് സമാധാനമുണ്ട്. നീ മാമിന്റെ എല്ലാ ദേഷ്യവും ഏറ്റുവാങ്ങിക്കൊള്ളും, അതുകൊണ്ട് ഞങ്ങളെ അവർ അധികം ഒന്നും പറയുന്നില്ല. നീ ശരിക്കും ഞങ്ങൾക്ക് ഒരു വലിയ സപ്പോർട്ടാണ്!”

 

 

 

​ശ്രീനിവാസന്റെ ആ പരിഹാസം അർജുന്റെ ഉള്ളിലെ നിയന്ത്രണം തെറ്റിച്ചു. അവൻ തിരിഞ്ഞുനിന്ന് ശ്രീനിവാസനെ രൂക്ഷമായി നോക്കി.

 

 

 

​അർജുൻ: “തമാശയല്ല ശ്രീനി ഏട്ടാ. ഇതൊരു സോഫ്റ്റ്‌വെയർ എം.എൻ.സി ആണെന്നാണ് നമ്മൾ പറയുന്നത്. ഒരു നല്ല പാരഫ്രേസിംഗ് (paraphrasing) സോഫ്റ്റ്‌വെയർ പോലും അപ്‌ഗ്രേഡ് ചെയ്യാൻ ഇവർക്ക് കഴിവില്ലേ? ഞാനൊരു ടൈപ്പിസ്റ്റല്ല. എൻ.ഐ.ടിയിൽ നിന്ന് ബി-ടെക് കഴിഞ്ഞവനാണ് ഞാൻ. ഇവിടുത്തെ ഈ ശീതയുദ്ധത്തിന് മുൻപ് ഒരു ഫ്രഞ്ച് എം.എൻ.സിയിലായിരുന്നു എനിക്ക് ജോലി. എന്റെ കരിയറിലെ ഗ്രാഫ് എവിടെ നിൽക്കേണ്ടതായിരുന്നു! എന്നിട്ടിപ്പോൾ ഈ ചീഞ്ഞ കോപ്പിലെ പണിയിൽ വന്ന് പെട്ടു…”

 

 

 

​ശ്രീനിവാസൻ ഒന്ന് പരുങ്ങി. അർജുൻ ഇത്ര ഗൗരവത്തിൽ പ്രതികരിക്കുമെന്ന് അയാൾ കരുതിയില്ല. അർജുൻ തന്റെ ടവൽ വലിച്ചെറിഞ്ഞ് ദേഷ്യത്തോടെ പുറത്തേക്ക് നടന്നു.

 

 

 

ശ്രീനിവാസൻ: “സോറിടാ അർജുൻ… ഞാൻ തമാശയ്ക്ക് പറഞ്ഞതാണ്. നീ ഇത്രയും സീരിയസ് ആണെന്ന് ഞാൻ കരുതിയില്ല. നീയൊരു NIT പ്രോഡക്റ്റ് ആണെന്ന കാര്യം ഞാൻ മറന്നുപോയി. സത്യം പറഞ്ഞാൽ, നിന്റെ ഈ അവസ്ഥയിൽ എനിക്ക് സഹതാപമേയുള്ളൂ.”

​അർജുൻ ദേഷ്യം കടിച്ചമർത്തി നിന്നു. ശ്രീനിവാസന്റെ ശബ്ദത്തിൽ ഇപ്പോൾ ആത്മാർത്ഥതയുണ്ടായിരുന്നു…

 

 

 

 

 

 

 

 

 

​ശ്രീനിവാസൻ: “നോക്ക് അർജുൻ, നമ്മൾ എല്ലാവരും ഇവിടെ സർവൈവ് ചെയ്യാൻ നോക്കുന്നവരാണ്. അനന്യ മാം നിന്നെ ടാർഗെറ്റ് ചെയ്യുന്നത് നിന്റെ കഴിവ് കണ്ടിട്ടാകാം. പക്ഷെ, ഒരു NIT-ക്കാരന്റെ ഈഗോ നിന്റെ ഉള്ളിലുണ്ടെങ്കിൽ, ഈ ഡോക്യുമെന്റേഷൻ പണി നിനക്ക് നരകമായി തോന്നും. എന്നോട് ക്ഷമിക്ക്, ഞാൻ ഇനി ആവർത്തിക്കില്ല.”

 

 

 

 

 

 

​അർജുൻ ഒന്നും മിണ്ടാതെ വാഷ്റൂമിൽ നിന്ന് പുറത്തേക്ക് നടന്നു. ഡെസ്കിൽ വന്ന് തന്റെ ബാഗ് എടുക്കുമ്പോൾ അവന്റെ കൈകൾ വിറയ്ക്കുന്നുണ്ടായിരുന്നു. ബാംഗ്ലൂരിലെ ഈ ആറ് മാസത്തിനിടയിൽ ആദ്യമായാണ് അവൻ ഇത്രയും തളർന്നുപോകുന്നത്.

 

 

 

 

 

 

ശ്രീനിവാസൻ തന്റെ വോക്കറ്റ് കയ്യിലെടുത്തു പുറത്തേക്ക് നടക്കാൻ ഒരുങ്ങുമ്പോഴാണ് അർജുന്റെ വാക്കുകൾ വീണ്ടും അദ്ദേഹത്തെ പിടിച്ചുനിർത്തിയത്. അർജുൻ തന്റെ ലാപ്ടോപ്പ് ബാഗ് തോളിലിട്ടു തിരിഞ്ഞു നിന്നു.

 

 

 

​അർജുൻ: “ശ്രീനിയേട്ടൻ ചോദിച്ചില്ലേ, എന്തുകൊണ്ടാണ് സാലറി ഹൈക്ക് ചോദിക്കുമ്പോൾ കമ്പനി കൈ മലർത്തുന്നതെന്ന്? ഒരു NIT-ക്കാരന്റെ ഈഗോയല്ല ഇത്, പ്യുവർ ലോജിക് ആണ്.

Leave a Reply

Your email address will not be published. Required fields are marked *