ഭാര്യയുടെ അവിഹിതവവും ഭർത്താവിന്റെ കുറ്റാന്വേഷണവും – 6 25അടിപൊളി  

എത്ര നേരം ഉറങ്ങിയെന്ന് അറിയില്ല. പെട്ടെന്ന് എന്റെ നെഞ്ചിലേക്ക് കനമുള്ള എന്തോ ഒന്ന് ആഞ്ഞുവീഴുന്നത് അറിഞ്ഞാണ് ഞാൻ ഞെട്ടി ഉണർന്നത്. ഒപ്പം ഒരു സ്ത്രീയുടെ ഉച്ചത്തിലുള്ള അലർച്ചയും!

 

 

 

“അയ്യോ… ആരാ ഇത്!”

 

 

 

ഞാൻ പരിഭ്രമത്തോടെ കണ്ണുതുറന്ന് എഴുന്നേറ്റിരുന്നു. എന്റെ മുന്നിൽ ദേഷ്യം കൊണ്ട് വിറച്ചു നിൽക്കുന്ന ഒരു പെണ്ണ്. അവളെ കണ്ടതും ഞാൻ ഒരു നിമിഷം സ്റ്റക്ക് ആയിപ്പോയി. ശരിക്കും ഒരു കാവ്യാ മാധവൻ ലുക്ക്! നല്ല പച്ച പട്ടുസാരിയും അതിനിണങ്ങുന്ന ബ്ലൗസും. ആവശ്യത്തിന് തടിയുള്ള മാദക ശരീരം. വിടർന്ന ഉണ്ടക്കണ്ണുകളിൽ ദേഷ്യം കനലായി തിളങ്ങുന്നുണ്ട്. നെറ്റിയിൽ ഒരു ചന്ദനക്കുറിയും മുടിയിൽ മുല്ലപ്പൂവും ചൂടിയിട്ടുണ്ട്. ആ മുറിയിലാകെ പരന്ന ആ സുഗന്ധം ഇവളുടേതായിരുന്നു എന്ന് എനിക്ക് അപ്പോഴാണ് മനസ്സിലായത്.

 

അവൾ ഇടുപ്പിൽ കൈകുത്തി നിന്ന് എന്നെ രൂക്ഷമായി നോക്കി.

 

 

 

“ആരാടോ താൻ? എന്റെ മുറിയിൽ കടന്നു കയറി എന്റെ ബെഡിൽ കിടക്കാൻ തന്നോട് ആരാടാ പറഞ്ഞത്? ഇറങ്ങിപ്പോടാ പുറത്ത്!”

 

 

 

അവളുടെ ആ വിളി കേട്ടപ്പോൾ എനിക്കും കുറച്ചു ദേഷ്യം വന്നു. സ്വബോധം വീണ്ടെടുത്ത് ഞാൻ അവളെ ഒന്ന് അടിമുടി നോക്കി.

 

 

 

“നീ ഏതാടി ഉണ്ടക്കണ്ണി? നിന്റെ ബെഡോ? ഇത് എന്റെ മുറിയാ. പിന്നെ, എന്റെ ദേഹത്തേക്ക് എന്തോ ഒരു പാറ വന്ന് വീണത് പോലാണല്ലോ നീ വന്ന് വീണത്. എന്റെ നെഞ്ച് തകർന്നു പോയേനെ!”

 

 

 

അതുകേട്ടപ്പോൾ അവൾക്ക് ഭ്രാന്ത് പിടിച്ചത് പോലെയായി.

 

 

 

“എന്ത്… ഉണ്ടക്കണ്ണിയെന്നോ? പാറയെന്നോ? താൻ ഏതാടാ തെണ്ടി? കണ്ടാ മാന്യമായ ലുക്ക് ഉണ്ടെന്നേയുള്ളൂ, വായിൽ നിന്ന് വരുന്നത് മുഴുവൻ അഴുക്കാണല്ലോ. മര്യാദയ്ക്ക് എഴുന്നേറ്റ് പുറത്തു പോയില്ലെങ്കിൽ ഞാൻ അച്ഛനെ വിളിക്കും!”

 

 

 

“അച്ഛനെ വിളിക്കുമല്ലേ? നീ വിളിക്ക്… രാഘവൻ അമ്മാവൻ എനിക്ക് അമ്മാവനാ. ഈ വീട് എന്റെ തറവാടാ. നീ എവിടുന്ന് വന്നതാടി?” ഞാൻ വിട്ടുകൊടുക്കാതെ ചോദിച്ചു.

 

 

 

“ഓ… അമ്മാവനൊ? ഏതമ്മാവൻ ഏത് തറവാട്? ഈ ബെഡ് ഷീറ്റ്ൽ കിടന്ന് താൻ അത് ചീത്തയാക്കി. തന്റെ ഈ മുഷിഞ്ഞ ഡ്രസ്സുമായി ഇതിൽ കിടക്കാൻ നാണമില്ലേടോ?”

 

 

 

അവൾ ബെഡ് ഷീറ്റിലേക്ക് നോക്കി വല്ലാതെ പരിതപിച്ചു.

 

 

 

“എന്റെ ഡ്രസ്സ് മുഷിഞ്ഞതാണോ? ഇത് ബ്രാൻഡഡ് സാധനമാടി. നിനക്ക് ഇതൊന്നും കണ്ടാൽ മനസ്സിലാവില്ല. വന്ന് വീണത് എന്റെ മേത്താണെന്ന് ഓർക്കണം. ഇപ്പോഴും എന്റെ നെഞ്ച് വേദനിക്കുന്നുണ്ട്,” ഞാൻ ഒന്ന് അമർത്തി തടവിക്കൊണ്ട് പറഞ്ഞു.

 

 

 

“പിന്നെ… ഒരു വലിയ ആന വന്ന് വീണതല്ലേ? തന്റെ മേത്ത് വീണത് എന്റെ ഭാഗ്യക്കേട്. ഇന്ന് നേരം വെളുത്തപ്പോൾത്തന്നെ ഏതോ മൂശേട്ട മുഖം കാണേണ്ടി വന്നല്ലോ ഭഗവതി!” അവൾ തലയ്ക്ക് കൈവെച്ച് പിറുപിറുത്തു.

 

 

 

ഞങ്ങൾ അവിടെ നിന്ന് പരസ്പരം വിറളിയെടുത്ത് വഴക്കിട്ടുകൊണ്ടിരുന്നു. അവൾക്ക് എന്നെയും എനിക്ക് അവളെയും മനസ്സിലായിട്ടില്ല.

 

 

 

വീറോടെ അവളോട് ഓരോന്ന് പറഞ്ഞു കൊണ്ടിരുന്നപ്പോഴും, ഉള്ളിന്റെയുള്ളിൽ ആ ‘ഉണ്ടക്കണ്ണി’യുടെ സൗന്ദര്യം എന്നെ വല്ലാതെ ആകർഷിക്കുന്നുണ്ടായിരുന്നു. അവളുടെ ആ ചുണ്ടുകളും കണ്ണുകളും ദേഷ്യം കൊണ്ട് വിറയ്ക്കുന്നതു കാണാൻ ഒരു പ്രത്യേക ചന്തമുണ്ടായിരുന്നു. ഒടുവിൽ ഞങ്ങളുടെ ബഹളം കേട്ട് അമ്മായി അങ്ങോട്ടേക്ക് ഓടി വരുന്നത് ഞാൻ കണ്ടു.

 

 

 

 

ഞങ്ങളുടെ ബഹളം കേട്ട് അമ്മായി ശോഭ വരാന്തയിൽ നിന്ന് ഓടി മുറിയിലേക്ക് വന്നു. ആകെ പരിഭ്രമിച്ചാണ് അമ്മായി അകത്തേക്ക് കയറിയത്.

 

 

 

“എന്താടി… എന്താ ഇവിടെ ഒരു ബഹളം? എന്തിനാ നീ ഇങ്ങനെ കിടന്ന് ഒച്ചവെക്കുന്നത്?”

 

അമ്മായി അവളെ നോക്കി ശാസനയോടെ ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *