ഭാര്യയുടെ അവിഹിതവവും ഭർത്താവിന്റെ കുറ്റാന്വേഷണവും – 6 25അടിപൊളി  

ഞാൻ ഒന്ന് പുഞ്ചിരിച്ചു.

 

“അമ്മായി… ഞാൻ ഹരിയാ…”

 

 

 

ആ പേര് കേട്ടതും അവരുടെ മുഖത്തെ ഭാവം പാടെ മാറി. കണ്ണട ഒന്ന് ശരിയാക്കി അവർ എന്നെ സൂക്ഷിച്ചു നോക്കി. അടുത്ത നിമിഷം ആ കണ്ണുകളിൽ അത്ഭുതവും സന്തോഷവും നിറഞ്ഞു.

 

“ഹരിയോ… എന്റെ കുട്ടിയോ!” അവരുടെ ശബ്ദം ഇടറി. കണ്ണുകൾ നിറഞ്ഞൊഴുകി.

 

 

 

“ചേട്ടാ… ഇങ്ങോട്ട് വന്നേ… ദാ നമ്മുടെ ഹരി വന്നിരിക്കുന്നു!”

 

അമ്മായി അകത്തേക്ക് നോക്കി ഉറക്കെ വിളിച്ചു പറഞ്ഞു.

അകത്തുനിന്ന് അമ്മാവൻ ധൃതിയിൽ ഇറങ്ങിവന്നു. പഴയതിലും അല്പം കൂടി മെലിഞ്ഞ്, കയ്യിൽ ഒരു വടിയും കുത്തിയാണ് അദ്ദേഹം വരുന്നത്. എന്നെ കണ്ടതും ആ വടി വശത്തേക്ക് മാറ്റി വെച്ച് അദ്ദേഹം എന്റെ അടുത്തേക്ക് ഓടിവന്നു. ഒന്നും മിണ്ടാതെ അദ്ദേഹം എന്നെ വരിഞ്ഞു മുറുക്കി കെട്ടിപ്പിടിച്ചു..

കുറച്ചു സമയം ആരും ഒന്നും സംസാരിച്ചില്ല. സന്തോഷം കൊണ്ട് എല്ലാവരുടെയും നാവുകൾ അടഞ്ഞുപോയിരുന്നു. ഒടുവിൽ അമ്മാവൻ എന്നെ അടർത്തി മാറ്റി എന്റെ തോളിൽ തട്ടി.

 

“എത്ര കാലമായിടാ നിന്നെ കണ്ടിട്ട്… നീ വല്ലാതെ മാറിപ്പോയല്ലോടാ ഹരി.”

 

 

 

പെട്ടെന്നാണ് കൂടെ നിൽക്കുന്ന ടോണിയെ ഞാൻ ശ്രദ്ധിച്ചത്. അവൻ എല്ലാം കൗതുകത്തോടെ നോക്കി നിൽക്കുകയാണ്.

 

“ഇത് എന്റെ കൂട്ടുകാരനാ അമ്മാവാ… ടോണി. കൊച്ചിയിൽ നിന്ന് ഇങ്ങോട്ട് വരുമ്പോൾ കൂടെ വന്നതാണ്,”

 

ഞാൻ അവനെ പരിചയപ്പെടുത്തി.

അമ്മാവനും അമ്മായിയും അവനെ സ്നേഹത്തോടെ സ്വീകരിച്ചു. ഞങ്ങൾ എല്ലാവരും കൂടി വരാന്തയിലെ ആ പഴയ ചാരുകസേരകളിൽ ഇരുന്നു. അമ്മായി വേഗം അകത്തുപോയി ചായയും പലഹാരങ്ങളുമായി വന്നു. ഇടയ്ക്ക് ലണ്ടനിലെ കാര്യങ്ങളും കൊച്ചിയിലെ വിശേഷങ്ങളും ഒക്കെ ഞങ്ങൾ പങ്കുവെച്ചു. ടോണിക്ക് പഴയ കാര്യങ്ങളെക്കുറിച്ച് വലിയ അറിവില്ലാത്തതുകൊണ്ട് അവൻ അധികമൊന്നും സംസാരിച്ചില്ലെങ്കിലും ആ അന്തരീക്ഷം അവൻ ആസ്വദിക്കുന്നുണ്ടായിരുന്നു.

ഏകദേശം ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ ടോണി എഴുന്നേറ്റു.

 

“എന്നാൽ ശരി ഹരി… എനിക്ക് വീട്ടിൽ ഒന്ന് പോകണം. കുറെ കാലമായില്ലേ അച്ഛനെയും അമ്മയെയും കണ്ടിട്ട്. ഞാൻ പിന്നെ വരാം,”

 

അവൻ പറഞ്ഞു.

 

 

 

“ശരിടാ ടോണി… വിളിക്കാം,”

 

ഞാൻ അവനോട് യാത്ര പറഞ്ഞു. അമ്മാവനോടും അമ്മായിയോടും യാത്ര പറഞ്ഞ് ടോണി തന്റെ കാറുമായി ഇടവഴിയിലൂടെ മറയുന്നത് ഞാൻ നോക്കി നിന്നു.

ടോണി പോയതോടെ ആ വലിയ തറവാട് വീണ്ടും നിശബ്ദമായി. അമ്മാവൻ എന്റെ വിശേഷങ്ങൾ ചോദിച്ചു കൊണ്ടിരുന്നു.

 

 

 

 

അമ്മാവനോടും അമ്മായിയോടും കുറച്ചുനേരം സംസാരിച്ചിരുന്നപ്പോൾ മനസ്സിന് വല്ലാത്തൊരു സമാധാനം തോന്നി. എങ്കിലും യാത്രയുടെ ക്ഷീണം മെല്ലെ ശരീരത്തെ കീഴ്പ്പെടുത്തിത്തുടങ്ങിയിരുന്നു. ഞാൻ പതുക്കെ എഴുന്നേറ്റ് എന്റെ പഴയ മുറിയിലേക്ക് നടന്നു. വർഷങ്ങൾക്കിപ്പുറവും ആ മുറിക്ക് വലിയ മാറ്റമൊന്നുമില്ല. പക്ഷേ, ഞാൻ പ്രതീക്ഷിച്ചതുപോലെ അവിടെ പൊടിപിടിച്ചു കിടക്കുകയല്ലായിരുന്നു. ആരോ ആ മുറി സ്ഥിരമായി ഉപയോഗിക്കുന്നുണ്ടെന്ന് തോന്നി.

 

മേശപ്പുറത്തും അലമാരയിലുമൊക്കെ കുറേ പുസ്തകങ്ങളും പെൺകുട്ടികൾ ഉപയോഗിക്കുന്ന തരം ചില സാധനങ്ങളും തുണികളും നിരത്തി വെച്ചിട്ടുണ്ട്.

 

 

 

ഞാൻ ആ മുറിയിലെ മാറ്റങ്ങൾ നോക്കി നിൽക്കുമ്പോഴാണ് പുറത്തുനിന്ന് അമ്മായിയുടെ ശബ്ദം കേട്ടത്.

 

 

 

“ഹരീ… വല്ലതും കഴിക്കണ്ടേടാ? വിശക്കുന്നുണ്ടാകുമല്ലോ.”

 

 

 

“വേണ്ട അമ്മായി… വരുമ്പോൾ വഴിയിൽ നിന്ന് കഴിച്ചതാ. ഇപ്പോൾ നല്ല ഉറക്കം വരുന്നു. ഇനി നമുക്ക് ഉച്ചയ്ക്ക് ഒന്നിച്ച് കഴിക്കാം,”

 

ഞാൻ മറുപടി നൽകി. അമ്മായി ശോഭ പതിയെ അടുക്കളയിലേക്ക് പോകുന്നത് കേട്ടു.

ഞാൻ ആ വലിയ തടിപ്പാവിലേക്ക് ഒന്ന് നോക്കി. വിരിച്ചിരിക്കുന്ന ബെഡ്ഷീറ്റിനും തലയിണയ്ക്കുമൊക്കെ നല്ല മുല്ലപ്പൂവിന്റെ മണം. ആ സുഗന്ധം ശ്വസിച്ചപ്പോൾത്തന്നെ എന്റെ കണ്ണുകൾ പാതി അടഞ്ഞുപോയി. ഒന്നും ആലോചിക്കാതെ ഞാൻ ആ ബെഡിലേക്ക് മലർന്നു കിടന്നു. തറവാട്ടിലെ ആ കുളിർമയുള്ള കാറ്റും മുല്ലപ്പൂമണവും എന്നെ പെട്ടെന്ന് തന്നെ ആഴത്തിലുള്ള ഒരു മയക്കത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി.

Leave a Reply

Your email address will not be published. Required fields are marked *