ഭാര്യയുടെ അവിഹിതവവും ഭർത്താവിന്റെ കുറ്റാന്വേഷണവും – 6 25അടിപൊളി  

 

 

 

“സോറി…” അവൾ വളരെ പതിഞ്ഞ സ്വരത്തിൽ പറഞ്ഞു.

 

“എനിക്ക്… എനിക്ക് ശരിക്കും മനസ്സിലായില്ല ഹരിയേട്ടനാണെന്ന്. ഏട്ടൻ ആകെ മാറിപ്പോയിരിക്കുന്നു.”

 

 

 

ഞാൻ കട്ടിലിൽ നിന്ന് പതുക്കെ എഴുന്നേറ്റു.

 

“ഞാനും സോറി വേണി. നീയാണെന്ന് ഞാനും കരുതിയില്ല. പണ്ടത്തെ പോലൊന്നുമല്ലല്ലോടി…നീയാകെ തടിച്ചു കൊഴുത്ത് സുന്ദരി ആയല്ലോ….”

 

അതുകേട്ടപ്പോൾ അവൾ ഒന്ന് ചിരിച്ചു. ആ ഉണ്ടക്കണ്ണുകളിൽ പഴയ കുസൃതി വീണ്ടും മിന്നിമറഞ്ഞു.

 

“പിന്നെ… വർഷം 7 കഴിഞ്ഞില്ലേ? ഹരിയേട്ടന് അവിടെ യു.കെയിൽ സുഖമായിരുന്നോ? തിരക്ക് കാരണം ആരെയും വിളിക്കില്ലെന്നൊക്കെ അമ്മ പരാതി പറയാറുണ്ടായിരുന്നു…”

 

 

 

“അതെയെടാ… അവിടെ ജോലിയും തിരക്കും ഒക്കെയായപ്പോൾ വല്ലാതെ അങ്ങ് ഒതുങ്ങിപ്പോയി. ഇങ്ങോട്ട് വരണമെന്നുണ്ടായിരുന്നു, പക്ഷേ സാഹചര്യങ്ങൾ ഒത്തു വന്നില്ല,”

 

ഞാൻ മറുപടി നൽകി. അല്പം കഴിഞ്ഞപ്പോൾ എന്റെ ഉള്ളിലെ ആകാംക്ഷ കാരണം ഞാൻ പതുക്കെ ചോദിച്ചു,

 

 

 

“പിന്നെ… വേണി, നിന്റെ വിശേഷങ്ങൾ എന്തൊക്കെയാ…? കെട്ടിയോൻ എവിടെ? കുറെ കാലമായല്ലോ നിന്റെ വിശേഷങ്ങളൊക്കെ കേട്ടിട്ട്…

ചാടിപ്പോയപ്പോ അമ്മാവൻ നിന്നെ വീട്ടിൽ പോലും കേറ്റില്ല എന്നല്ലേ പറഞ്ഞെ… പിന്നെ എന്തുണ്ടായി…”

 

 

 

ആ ചോദ്യം കേട്ടതും അവളുടെ മുഖത്തെ പ്രകാശം പെട്ടെന്ന് മാഞ്ഞുപോയി. ഒരു നിമിഷം അവൾ ജനാലയിലൂടെ പുറത്തേക്ക് നോക്കി നിന്നു.

 

 

 

“അതൊക്കെ… അതൊക്കെ നമുക്ക് പിന്നെ സംസാരിക്കാം ഹരിയേട്ടാ….,”

 

“എന്താടി എന്ത് പറ്റി….”

 

 

 

ഞാൻ ചോദിച്ചു…

 

“ഏയ്….

ഒന്നുമില്ല… വന്ന് കേറിയല്ലേ ഉള്ളു… വിശേഷങ്ങളൊക്കെ ഏട്ടനെ പതിയെ പറഞ്ഞു തന്നോളാം… ”

 

 

 

അവൾ വിഷയം മാറ്റാൻ ശ്രമിച്ചു.

അവളുടെ മുഖത്തെ ആ മാറ്റം കണ്ടപ്പോൾ എന്തോ പന്തികേടുണ്ടെന്ന് എനിക്ക് തോന്നി. പഴയ ആ ഒളിച്ചോട്ടവും തുടർന്നുള്ള ജീവിതവും അത്ര സുഖകരമായിരുന്നില്ലെന്ന് അവളുടെ ആ നോട്ടം വിളിച്ചുപറയുന്നുണ്ടായിരുന്നു.

 

എങ്കിലും ഞാൻ കൂടുതൽ ചോദിച്ച് അവളെ വിഷമിപ്പിക്കാൻ നിന്നില്ല. ഞങ്ങൾ പഴയ സ്കൂൾ വിശേഷങ്ങളും നാട്ടിലെ മാറ്റങ്ങളും ഒക്കെ പറഞ്ഞ് കുറെ നേരം അവിടെയിരുന്നു.

 

പഴയ ആ ഉണ്ടക്കണ്ണി വീണ്ടും എന്റെ മുന്നിൽ ഒരു കൊച്ചു കുട്ടിയെപ്പോലെ സംസാരിക്കുന്നത് കണ്ടപ്പോൾ എനിക്ക് വല്ലാത്തൊരു കൗതുകം തോന്നി.

 

 

 

പിന്നീട് അമ്മായി വിളിച്ചപ്പോൾ ഞങ്ങൾ ഒന്നിച്ച് ഊണ് കഴിക്കാൻ പോയി. അമ്മാവൻ രാഘവനും ഞങ്ങളോടൊപ്പം കൂടി. അമ്മായി വെച്ചുണ്ടാക്കിയ നല്ല നാടൻ ചോറും കറികളും വയറു നിറയെ കഴിച്ചു. വർഷങ്ങൾക്ക് ശേഷമാണ് ഇത്രയും തൃപ്തിയോടെ ഒരു ആഹാരം കഴിക്കുന്നത്.

ഭക്ഷണം കഴിഞ്ഞ് തളർച്ചയോടെ ഞാൻ ഉമ്മറത്തെ ആ പഴയ ചാരുകസേരയിൽ വന്നിരുന്നു. പുറത്ത് കരിമ്പനകളെ തലോടി വരുന്ന തണുത്ത കാറ്റ്. മനസ്സാകെ ഒന്ന് തണുത്തു നിൽക്കുമ്പോഴാണ് അവിടേക്ക് വേണി വന്നത്.

 

 

 

അവൾ സാരിയൊക്കെ മാറി ഒരു വയലറ്റ് നിറത്തിലുള്ള ചുരിദാർ ധരിച്ചിരുന്നു. മുടി പിന്നിലേക്ക് ഒതുക്കിക്കെട്ടി, മുഖത്ത് ചെറിയൊരു പൗഡറിട്ടപ്പോൾ അവൾക്ക് പ്രത്യേകമൊരു ശാലീനതയുണ്ട്.

 

 

 

“എന്താ ഹരിയേട്ടാ… ഇങ്ങനെ ഇരുന്നാൽ മതിയോ? വാ… നാടൊക്കെ ഒന്ന് ചുറ്റികാണണ്ടേ…? കുറെ മാറ്റങ്ങൾ വന്നിട്ടുണ്ട് ഇവിടെ,”

 

അവൾ ചിരിച്ചുകൊണ്ട് ചോദിച്ചു.

 

 

 

“എനിക്ക് വയ്യാ…

വയറൊക്കെ നിറഞ്ഞു പൊട്ടാറായി…

ഈ കാറ്റേറ്റു ഇവിടെ ഇങ്ങനെ ഇരിക്കാൻ നല്ല സുഖം,”

 

ഞാൻ തമാശയായി പറഞ്ഞു.

 

 

 

“അതൊന്നും പറഞ്ഞാൽ പറ്റില്ല…. ഹരിയേട്ടൻ ഇപ്പോഴത്തെ നമ്മുടെ പാടവും തോടും ഒന്നും കണ്ടിട്ടില്ലല്ലോ….

വേഗം എഴുന്നേറ്റേ,”

 

അവൾ നിർബന്ധിച്ചു.

അവളുടെ ആ സ്നേഹപൂർണ്ണമായ നിർബന്ധത്തിന് വഴങ്ങാതെ എനിക്ക് വയ്യായിരുന്നു. ഞാൻ പതുക്കെ എഴുന്നേറ്റ് അവൾക്കൊപ്പം മുറ്റത്തേക്ക് ഇറങ്ങി. അച്ചുവിനെക്കുറിച്ചുള്ള ചിന്തകൾ ഒരു നിമിഷം എന്റെ മനസ്സിൽ വന്നുപോയെങ്കിലും, വേണിയുടെ കൂടെയുള്ള ആ നടത്തം എന്നെ മറ്റൊരു ലോകത്തേക്ക് കൂട്ടിക്കൊണ്ടുപോകുന്നതുപോലെ എനിക്ക് തോന്നി. പാലക്കാടൻ വെയിലിലും കാറ്റിലും ഞങ്ങളാ ഇടവഴിയിലൂടെ നടന്നു തുടങ്ങി.

Leave a Reply

Your email address will not be published. Required fields are marked *