ഭാര്യയുടെ അവിഹിതവവും ഭർത്താവിന്റെ കുറ്റാന്വേഷണവും – 6 25അടിപൊളി  

“അതിപ്പോ… നിന്റെ നാട്ടിൽ എത്തിയപ്പോൾ നീയും എന്നെ മറന്നതല്ലേ അന്ന്? നീ നിന്റെ ആ ഡാൻസും സ്റ്റുഡിയോയും ഒക്കെയായി അങ്ങ് പോയില്ലേ.”

 

 

 

“ഓഹോ… അപ്പോൾ പകരം വീട്ടുകയാണോ ഹരി സാർ?” അവൾ വിട്ടുകൊടുക്കാതെ ചോദിച്ചു.

 

 

 

“പകരം വീട്ടാനൊന്നുമല്ലടി. ഇവിടെ വന്നപ്പോൾ ആകെ ഒരു നൊസ്റ്റാൾജിയ അടിച്ചുപോയി. പഴയ കാര്യങ്ങളും ഇടവഴികളും ഒക്കെ കണ്ടപ്പോൾ മനസ്സ് അങ്ങ് പോയതാ,” ഞാൻ പതുക്കെ പറഞ്ഞു.

 

അച്ചു ഒന്ന് ചിരിച്ചു. പക്ഷേ ആ ചിരിക്ക് പിന്നാലെ അവളുടെ ഉള്ളിലെ കുശുമ്പ് പുറത്തുവന്നു..

 

 

 

“പിന്നെ… ഏതാണാ പെണ്ണ്? ”

 

 

 

 

“ഏത് പെണ്ണ്?” ഞാൻ ഒന്നും അറിയാത്തപോലെ ചോദിച്ചു.

 

 

 

“അറിയാത്തപോലെ ഭാവിക്കണ്ട. ഇന്ന് നീ സ്റ്റോറി ഇട്ട ആ പെണ്ണ്! കണ്ടിട്ട് നല്ല അടുപ്പമാണല്ലോ,” അവളുടെ സ്വരത്തിൽ അസൂയയുടെ കനൽ എനിക്ക് വ്യക്തമായി കേൾക്കാമായിരുന്നു.

 

 

 

“ആഹ്… അത്! അത് പണ്ട് എന്നെക്കൊണ്ട് കെട്ടിക്കാൻ നിർത്തിയ പെണ്ണാടി,”

 

ഞാൻ ലേശം ഗമയിൽത്തന്നെ പറഞ്ഞു.

അതുകേട്ടതും അച്ചുവിന്റെ ഭാഗത്തുനിന്ന് ഒരു നിമിഷം നിശബ്ദതയുണ്ടായി

 

 

 

“ആര്? നിന്റെ ആ അമ്മാവന്റെ മോളോ? എന്താ അവളുടെ പേര്… ആഹ് വീണ എന്നല്ലേ?”

 

 

 

“വീണയല്ലടി… വേണി,” ഞാൻ തിരുത്തിക്കൊടുത്തു.

 

 

 

“നിന്റെ ആ വേണിയെങ്കിൽ വേണി… അവൾ ഇപ്പോഴും അവിടെയുണ്ടോ? അവളുടെ കെട്ടിയോനും കുടുംബവും ഒക്കെ സുഖമായിരിക്കുന്നോ?”

 

അച്ചു ചോദിച്ചു.

 

 

 

“ആഹ്… അവളുടെ കഥയൊക്കെ ഞാൻ പിന്നെ നിനക്ക് വിശദമായി പറഞ്ഞുതരാം. ഇപ്പോൾ നീ നിന്റെ കാര്യം പറ… പ്രാക്ടീസ് ഒക്കെ എന്തായി?”

 

ഞാൻ വിഷയം മാറ്റാനായി ചോദിച്ചു.

 

 

 

“പ്രാക്ടീസ് ഒക്കെ ഏകദേശം കഴിഞ്ഞു ഹരി. ഇനി മൂന്ന് ദിവസം കഴിഞ്ഞാൽ സ്റ്റേജ് പ്രോഗ്രാമാണ്. നീ അപ്പോഴേക്കും എത്തില്ലേ?”

 

അവളുടെ ശബ്ദത്തിൽ ഒരുതരം ആകാംക്ഷയുണ്ടായിരുന്നു.

 

 

 

“എത്തുമെടി… ഞാൻ വരാം,”

 

ഞാൻ ഉറപ്പുനൽകി.

പിന്നീട് കുറച്ചുനേരം ഞങ്ങൾ വിശേഷങ്ങൾ പങ്കുവെച്ചു. സംസാരത്തിനിടയിൽ അവൾ പതിഞ്ഞ സ്വരത്തിൽ പറഞ്ഞു,

 

 

 

“പിന്നെ ഹരി… എനിക്ക് ഇന്ന് പിരിയഡ്‌സ് ആയി. അതിന്റെ ചെറിയൊരു വയറുവേദനയും അസ്വസ്ഥതയും ഒക്കെയുണ്ട്.”

 

 

 

 

നാട്ടിലെത്തിയ ആവേശത്തിനിടയിലും അച്ചുവിന്റെ ആ വാക്കുകൾ കേട്ടപ്പോൾ എനിക്ക് ചെറിയൊരു സങ്കടം തോന്നി.

 

“സാരമില്ലടി… നീ നന്നായി റെസ്റ്റ് എടുക്ക്. കൂടുതൽ സ്ട്രെയിൻ ചെയ്യണ്ട,” ഞാൻ അവളെ ആശ്വസിപ്പിച്ചു.

 

 

 

“ശരി ഹരി… എന്നാൽ ഗുഡ് നൈറ്റ്. സൂക്ഷിക്കണം കേട്ടോ,” എന്നും പറഞ്ഞ് അവൾ ഫോൺ വെച്ചു.

ഫോൺ പോക്കറ്റിലിട്ട് ഞാൻ തലയുയർത്തി മാനത്തെ ആ അമ്പിളിമാമനെ നോക്കി നിന്നു. തെളിഞ്ഞ ആകാശത്ത് ചന്ദ്രൻ പുഞ്ചിരിച്ചു നിൽക്കുന്നു.

 

 

 

കൊച്ചിയിൽ അച്ചു അനുഭവിക്കുന്ന ആ വേദനയും, ഇവിടെ എന്റെ അരികിലുള്ള വേണിയുടെ ആ വശ്യതയും… ഒരേ സമയം രണ്ട് പെണ്ണുങ്ങൾ എന്റെ ജീവിതത്തിൽ രണ്ടുതരത്തിലുള്ള സ്വാധീനം ചെലുത്തുന്നത് ഞാൻ തിരിച്ചറിയുകയായിരുന്നു…

 

 

 

 

 

 

. പെട്ടെന്ന്, നിശബ്ദമായ ആ രാത്രിയുടെ ആഴങ്ങളിൽ എവിടെ നിന്നോ ഒരു പാദസരത്തിൻ്റെ കിലുക്കം കേട്ടു. പതുക്കെ പതുക്കെ ആ ശബ്ദം എൻ്റെ അടുത്തേക്ക് വരികയാണ്. ഞാൻ തിരിഞ്ഞു നോക്കാൻ തുടങ്ങുമ്പോഴേക്കും പുറകിൽ നിന്ന്

 

 

 

“ട്ടോ!” എന്നൊരു അലർച്ച കേട്ടു.

 

 

 

ഞാൻ ഞെട്ടിത്തിരിഞ്ഞതും എന്നെ പേടിപ്പിക്കാൻ ആഞ്ഞു വന്ന വേണി ബാലൻസ് തെറ്റി എൻ്റെ മേലേക്ക് മറിഞ്ഞു. വീഴാൻ പോയ അവളെ ഞാൻ പെട്ടെന്ന് കൈനീട്ടി പിടിച്ചു. എൻ്റെ കൈകൾ അവളുടെ ഇടുപ്പിൽ മുറുകെ അമർന്നു. ഒരൊറ്റ കറക്കത്തിൽ അവളെ ഞാൻ എൻ്റെ നെഞ്ചിലേക്ക് ചേർത്തു പിടിച്ചു.

Leave a Reply

Your email address will not be published. Required fields are marked *