പരിണയ സിദ്ധാന്തം [Full]

അവൾ കണ്ണുകൾ അടച്ച് കിടക്കുന്നതു ഞാൻ നോക്കി കിടന്നു..

കെട്ടിവെച്ചതിൽ നിന്നും രക്ഷപെട്ട കുറച്ചു മുടി ഇഴകൾ അലഷ്യമായി മുഖത്തു കൂടി ഫാനിന്റെ ചലനത്തിന് അനുസരിച്ചു ഒഴുകി നടക്കുന്നു 🥰

എന്തൊരു സുന്ദരിയാണ് എന്റെ ഭാര്യ…

എന്നെ ഞെട്ടിച്ചു കൊണ്ട് അവൾ കണ്ണ് രണ്ടും തുറന്നു.

ഒരു നിമിഷം ഞാൻ ഞെട്ടി എന്ക്കിലും ആ ചമ്മൽ മറച്ച് ഞാൻ ഒരു പുഞ്ചിരി നൽകി.. 😊

‘ ഉറങ്ങുന്നില്ലേ? ‘ അത് ചോദിച്ചപ്പോൾ അവളുടെ ചുണ്ടിന്റെ അനക്കം ആണ് ഞാൻ ശ്രദ്ധിച്ചത്..

‘ ഉറക്കം വരുന്നില്ല ‘ ഞാൻ പറഞ്ഞു..

എങ്ങനെ വരാനാണ്, ഇത്ര സുന്ദരിയായ ഒരു പെൺകുട്ടി അടുത്തു കിടക്കുമ്പോൾ 😖

അവൾ ഒന്നും മറിച്ചു മിണ്ടുന്നില്ലന്ന് കണ്ടപ്പോൾ ഞാൻ തന്നെ റൂമിൽ നിറഞ്ഞു നിന്ന മൗനം വീണ്ടും ഭേദിച്ചു..

‘ ഞാൻ ഒരു കാര്യം ചോദിച്ചാൽ സത്യം പറയുവോ ‘ ഞാൻ ചോദിച്ചപ്പോൾ അവൾ

‘മ്മം ‘ എന്ന് അനുമതി നൽകി.. 😉

‘ നിനക്ക് എന്നോട് ദേഷ്യം ഉണ്ടോ.. സത്യം പറയണം ‘ ഞാൻ അത് ചോദിച്ചെന്ക്കിലും ഇല്ലാ എന്ന് പറയും എന്ന് എന്റെ മനസ്സ് പറഞ്ഞു..

‘ നിങ്ങളുടെ ഒരു കുട്ടികളി എന്റെ ജീവിതം നശിപ്പിച്ചു.. എന്നെ അഭിമാനത്തോടെ മാത്രം നോക്കിയിരുന്ന അച്ഛനും അമ്മക്കും ഇപ്പോൾ എന്നെ വെറുപ്പാണ്.. ഒരു തെറ്റും ചെയ്യാതെ ഞാൻ എല്ലാവർക്കും ചിരിക്കാനും കളിയാക്കാനും ഉള്ള ഒരു കോമാളി ആയി.. ദേഷ്യം ആണോ വിഷമം ആണോ എന്നൊന്നും എനിക്കറിയില്ല ‘ 😡
അത് പറയുമ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞു ഒഴുകുന്നുണ്ടാരുന്നു

അവളുടെ ആ വാക്കുകൾ എന്റെ ഹൃദയത്തിൽ എന്തോ കൊളുത്തി വലിക്കുന്നത് പോലെ തോന്നി..

ഒരു 2 നിമിഷം ഞാൻ കണ്ണുകൾ അടച്ച് കിടന്നു എന്ക്കിലും ഉള്ളിൽ പൊട്ടി ഒലിക്കുന്ന വിഷമം ഞാൻ അറിഞ്ഞു..

ഒന്നും മിണ്ടാതെ ഞാൻ റൂമിൽ നിന്ന് ഇറങ്ങി മെയിൻ ഡോർ ലക്ഷ്യം ആക്കി നടന്നു…🚶‍♂️

കുറ്റി തുറന്നു ഞാൻ വെളിയിൽ ഇറങ്ങി കതകു അടച്ചു..

റോഡിലൂടെ എങ്ങോട്ടെന്ന് ഇല്ലാതെ ഞാൻ നടന്നു..

അടുത്തുള്ള ഒരു കലിങ്കു എത്തിയപോഴേക്ക് എന്റെ കണ്ണുകൾ രണ്ടും നിറഞ്ഞ് ഒഴികിയിരുന്നു..

അവിടെ ഇരുന്നു എത്ര നേരം ഞാൻ കരഞ്ഞു എന്ന് ഓർമ്മയില്ല..

അടുത്ത വീട്ടിൽ നിന്ന് കോഴി കൂവുന്ന ശബ്ദം കേട്ടപ്പോളാണ് എന്നിക്കു ബോധം വന്നത്..

തിരിച്ചു വീട്ടിൽ ചെന്നപ്പോഴും എല്ലാരും ഉറങ്ങുകയായിരുന്നു..

ഞാൻ റൂമിൽ ചെന്നു 😔

‘ എവിടെ പോയതാ ‘ കിടന്നു കൊണ്ട്‌ തന്നെ അവൾ ചോദിച്ചെന്ക്കിലും ഞാൻ മറുപടി ഒന്നും കൊടുത്തില്ല..

അല്ലേലും എന്നെ വെറുക്കുന്ന ഇവളോട് ഞാൻ എന്ത് മറുപടി പറയാൻ ആണ് 😭

ഫോൺ എടുത്ത് ഞാൻ അതിൽ തന്നെ കുറേ നേരം നോക്കി ഇരുന്നു..

ഞാൻ തുറന്നു നോക്കാത്തെ ഒരു ലോഡ് മെസ്സേജസ് ഉണ്ടായിരുന്നു..

രേഷ്മയുടെ മെസ്സേജസ് ഞാൻ തുറന്നു..

“നീ എന്നെ ജീവിതത്തിലെ ഒരു വല്യ പാഠം പഠിപ്പിച്ചു.. നിന്നോടുള്ള വെറുപ്പ്‌ എനിക്ക് എന്നും ഒരു പ്രചൊധനമായിരിക്കും.. ”

അവളുടെ മെസ്സേജ് കണ്ടപ്പോൾ എനിക്ക് മനസ്സിലായി ഈ പ്രായത്തിനു ഉളിൽ തന്നെ ഞാൻ എല്ലാവരെയും വെറുപ്പിച്ചു എന്ന്.. 😖

നേരം വെളുത്തതും എല്ലാവരും ഉണർന്നതും എല്ലാം ഞാൻ അറിഞ്ഞത് ശ്രുതി കുളിമുറിയിൽ കേറുന്നത് കണ്ടപ്പോൾ ആണ്.. 🙄

ഞാൻ നേരെ അടുക്കളയിലോട്ടു ചെന്നു.. അതിന് പിന്നിലെ കാരണം ശ്രുതിയെ കൊണ്ട് എനിക്ക് ചായ എടുപ്പിച്ചോണ്ട് വരണ്ടാ എന്ന എന്റെ പിടിവാശി ആയിരുന്നു..

എന്നെ അടുക്കളയിൽ കണ്ടപ്പോൾ അമ്മ ഒന്ന് ഞെട്ടി കാണും…
‘ നേരെത്തെ എഴുന്നേറ്റോ ‘ അമ്മ അത് ചോദിച്ചെന്ക്കിലും അമ്മയുടെ ഉള്ളിൽ ഉള്ള ദേഷ്യം പുറത്ത് വരുന്നതിനു മുൻപുള്ള മുഖവര മാത്രമാണ് ആ ചോദ്യം എന്ന് എനിക്കറിയാം 🙄

2 ദിവസമായി അമ്മക്ക് എന്നെ ഇങ്ങനെ ഒന്ന് ഒറ്റയ്ക്ക് കിട്ടിയില്ല എന്നതാണ് സത്യം.

‘ ചേച്ചിമാരു എഴുന്നേറ്റില്ലേ?’ ഞാൻ ചോദിച്ചു..

‘ 6 മണി ആയില്ലേ അവര് ഇപ്പോൾ വരും ‘ എന്റെ മുഖത്ത് നോക്കാതെ തന്നെ തേങ്ങ ചരണ്ടിക്കൊണ്ട് അമ്മ പറഞ്ഞു ഒപ്പിച്ചു..

‘അമ്മക്കും എന്നോട് വെറുപ്പാണോ?’ ഞാൻ ചോദിച്ചപ്പോൾ അത് അമ്മ പ്രതീക്ഷികാത്തെ ചോദ്യം ആണെന്ന് മനസ്സിലായി. 😭

കൈൽ ഇരുന്ന തേങ്ങ നിലത്തു വെച്ചിട്ട് അമ്മ എന്റെ തോളിൽ മൂന്നാല് അടി അടിച്ചു..

‘ നിനക്ക് എന്നോടെലും ഒന്ന് പറയത്തില്ലാരുന്നോ? നിന്റെ എന്തേലും ആഗ്രഹത്തിന് ഞാനും അച്ഛനും എതിരു നിന്നിട്ടുണ്ടോ.. ഇതിപ്പോൾ നാട്ടുകാരുടെ മുഖത്ത് നോക്കാൻ പറ്റാത്ത അവസ്ഥ ആക്കിയില്ലേ ‘ അത് പറയുമ്പോൾ അമ്മയുടെ കണ്ണുകൾ നിറഞ്ഞ് ഒഴുകുന്നത്തു ഞാൻ കണ്ടു 😕

ഒന്നും മിണ്ടാതെ തന്നെ ഞാൻ നിന്നു.. അമ്മയുടെ വഴക്കു പറച്ചിൽ എനിക്കൊരു ആശ്വാസമായി..

കണ്ണുകൾ തുടച്ച് അമ്മ വീണ്ടും അടുക്കള പണികളിൽ മുഴുകി..

ഞാൻ ഒരു പ്രതിമ പോലെ അവിടെ തന്നെ നിന്നു..🥴

‘ മോള് എഴുന്നേറ്റോ ‘ അമ്മ എന്നോട് ചോദിച്ചപ്പോൾ ആണ് ഞാൻ സോബോധത്തിലോട്ടു വന്നത്..

‘മ്മം ‘ അതിൽ കൂടുതൽ ഒന്നും എനിക്ക് പറയാൻ ഇല്ലായിരുന്നു…

‘ അവളുടെ അച്ഛനും അമ്മയും വെല്ലോം വിളിച്ചോ ‘ അമ്മയുടെ അടുത്ത പ്രെഹരം.. 😔

‘ ഇന്ന് അവിടെ വരെ അവളെ കൂട്ടി ഒന്ന് ചെല്ലാവൊന് ചോദിച്ചു ‘ ഞാൻ പറഞ്ഞു ഒപ്പിച്ചു..

‘ ചെല്ല്.. അവര് എന്ത് പറഞ്ഞാലും മറിച്ചു ഒന്നും പറയല്ല്.. അവർക്കു നല്ല വിഷമം കാണും ‘ അമ്മ ഉപദേശം പോലെ പറഞ്ഞു..🙄

അതിന് ഞാൻ തലയാട്ടി.

‘ കല്യാണം കഴിഞ്ഞപ്പോൾ രാവിലെ എഴുനേറ്റു അടുക്കളയിൽ വരാൻ എല്ലാം തുടങ്ങിയോ ‘ ഷാരോൺ ചേച്ചി അതും പറഞ്ഞു കൊണ്ട്‌ വന്ന് ഒരു കലം എടുത്ത് വെള്ളം നിറച്ചു അടുപ്പിൽ വെച്ചു..🤨
അതിന് ശേഷം ആ വെള്ളത്തിലോട്ട് കുഞ്ഞിനുള്ള സപ്പ്ളിമെന്റസ് എന്തോ ഇട്ടു..

‘ അമ്മേ കാപ്പികുള്ള വെള്ളം വെക്കാവോ ‘ ഷാരോൺ ചേച്ചി അതും പറഞ്ഞു അടുക്കളയിൽ നിന്ന് ചേട്ടനുള്ള ചോറ്റുപാത്രം എടുത്ത് അത് കഴുകാൻ തുടങ്ങി..

‘ നീ ഇന്ന് കോളേജിൽ പോവുന്നുണ്ടോ ചെക്കാ ‘ ചേച്ചിയാണ് അത് ചോദിച്ചത് 🙄

‘ ഇന്ന് ആ കൊച്ചിന്റെ വീട്ടിൽ ഒന്ന് ചെല്ലാൻ പറഞ്ഞെന്ന്.. അവര് അവിടെ പോയിട്ട് വരട്ടെ ‘ അമ്മ അത് പറയുന്നത് ഇടയിൽ തന്നെ കാപ്പി ഇടാൻ തുടങ്ങി..

കുറച്ചു നേരെത്തെ കാത്തിരിപ്പിന് ശേഷം എനിക്കും കിട്ടി ഒരു ഗ്ലാസ്‌ കട്ടൻ കാപ്പി 😐

ഞാൻ പതിയ ഹാളിലോട്ടു നീങ്ങി.. അവിടെ അച്ഛനും ഉണ്ണി ചേട്ടനും TV കാണുകയാണ്..

ഞാൻ അവരുടെ അടുത്ത് പോയി ഇരുന്നു..

ആണുങ്ങളും പെണ്ണുങ്ങളും തമ്മിൽ ഉള്ള വിത്യാസം അത്താണ്.. മൗനം ഞങ്ങൾക്ക് ഇടയിൽ തട്ടി നിന്നു.. അത് എല്ലാവർക്കും സമാധാനം നൽകി..🤐

‘ ഇന്ത്യയിലും കോവിഡ് വന്നെന്നു.. ഇനി എന്നാണോ കേരളത്തിൽ വരുന്നേ ‘ അച്ഛൻ അത് പറഞ്ഞു ഞങ്ങളെ നോക്കി..

‘ മോനുന്റെ അവിടെ എങ്ങെന്നുണ്ട് ‘ ഉണ്ണി ചേട്ടൻ ചോദിച്ചു..

Leave a Reply

Your email address will not be published. Required fields are marked *