ചോദിച്ചു വന്നപ്പോൾ ആണ് അറിഞ്ഞത് അവന്റെ പേര് അസീം എന്നാണന്നും, ഇവർ രണ്ട് പേരും കൂടി ഒരു വർഷം ആയി ലിവിങ് ടുഗെതർ ആണ് എനെക്കെ..
ഞങ്ങൾ അവളേം കൂട്ടി നേരെ വീട്ടിൽ വന്നു, ബന്ധുക്കൾ എല്ലാരും വന്നു കാര്യം എക്കെ അറിഞ്ഞു മൂന്നാലു മണിക്കൂർ നീണ്ട വിചാരണ നടന്നു 🙇♂️🙇🤦
എല്ലാം കഴിഞ്ഞപ്പോൾ വെന്തു വെണ്ണീർ ആയ ഷേബ ആന്റിക്ക് അച്ഛൻ ഒരു ഉപദേശം കൂടി നൽകി ‘ പഠിത്തത്തിലും, മാർക്കിലും ഒന്നും അല്ലാ ഷേബേ കാര്യം… മക്കളെ അനുഷരണേലും നല്ല ശോഭാവത്തിലും വളർത്തണം ‘.. അന്ന് താന്നതാണ് പുള്ളികാരിടെ തല,, പിന്നെ ഇന്നാണ് അത് ഉയർന്നു നിൽക്കുന്നത്.. ++++++++++++++++++++++++++++++++++
പുള്ളിക്കാരി എന്നെ കൈയിൽ പിടിച്ചു അടുത്ത് നിർത്തി തലയിൽ കൈ വെച്ചു പറഞ്ഞു.. ‘എങ്കിലും എന്റെ മോനേ, നിന്റെ ഒരു ധൈര്യം ‘ 😏
നീ പണ്ടാരം അടങ്ങി പോകുമെടി ദുഷ്ട്ടെ.. അച്ഛനും, ഉണ്ണി ചേട്ടനും വരാന്തയിൽ ഇരുന്നു എന്തെക്കെയോ ചർച്ച ആണ്.. എന്റെ കാര്യം ആണെന്ന് തോന്നുന്നു, ആവണം എല്ലോ…
ഞാൻ അടുക്കളയിൽ ചെന്നു, അമ്മ എന്നെ ഒന്ന് ഇരുത്തി നോക്കി… 😤 മരിയ ചേച്ചി ഫുഡ് വിളമ്പി കൊണ്ടു തന്നു.
‘മോനു ചേട്ടൻ നിന്നെ കൊറേ തവണ വിളിച്ചു.. നീ എന്നാ എടുക്കാതെ ‘ ഓഹോ അപ്പോൾ ഗൾഫിൽ ഉള്ള നിന്റെ കെട്ടിയോൻ കൂടി എന്നെ തെറി പറഞ്ഞാലേ നിനക്ക് ഉറക്കം വരാത്തൊള്ളൂ അല്ലേ..
‘ഞാൻ വൈകിട്ടു വിളിച്ചോളാം ‘ ഞാൻ പ്ലേറ്റിൽ തന്നെ കണ്ണ് നട്ടു പറഞ്ഞു..
‘നീ പോയപ്പോൾ ചേച്ചി സമ്മാനം കൊണ്ടേ വരാവൂ എന്ന് പറഞ്ഞപ്പോൾ, ഇത്ര വല്യ സമ്മാനം ആണ് നീ കൊണ്ടുവരുക എന്ന് വിചാരിച്ചില്ല ‘ മരിയ ചേച്ചി എനിക്ക് കുറച്ച് കൂടി കറി വിളമ്പി കൊണ്ട് പറഞ്ഞു.. ഇവിടെ എനിക്ക് പ്രാണ വേദന അപ്പോൾ ആണ് അവളുടെ വീണ വായന 🎼
അതിനു ഞാൻ ഇരുത്തി ഒരു നോട്ടം മാത്രം നൽകി..
‘പെണ്ണിനെ കാണാൻ ഏതായാലും സിനിമ നടിമാരെ പോലെ ഉണ്ട് ‘ ഷാരോൺ ചേച്ചി പറഞ്ഞു.. പുള്ളികാരിടെ കൈയിൽ കൊച്ച് ഇരുപ്പുണ്ട്, അവൻ എന്നെ നോക്കി ചിരിക്കുവാ 👶 നീ ചിരിക്കേണ്ടാ.. നിന്നെ എടുക്കാൻ പറ്റിയ ഒരു അവസ്ഥയിൽ അല്ല മോനേ കൊച്ചച്ചൻ..
‘ഇവിടെ ഉള്ളവരെ കുറിച്ച് എന്തേലും ചിന്ത ഉണ്ടാരുന്നെങ്കിൽ ഇവൻ ഇത് ചെയ്യുവാരുന്നോ ‘ കുറേ നേരത്തെ മൗന വൃതം അവസാനിപ്പിച്ചു അമ്മ ആരോടേനില്ലാതെ പിറുപിറുത്തു.. 👵
അമ്മ വീണ്ടും എന്തെക്കെയോ പറയുന്നുണ്ട്.. ‘ താഴെ വെച്ചാൽ ഉറുമ്പ് അരിക്കും… ‘ ഉറുമ്പ് അരിക്കാൻ ഞാൻ എന്തോന്നു പഞ്ചസാരയോ.. 🧂
ഞാൻ പെട്ടന്ന് ആഹാരം കഴിച്ചു മുകളിലോട്ടു ചെന്നു.. പുറകെ ആ ഷേബ ആന്റിയും വരുന്നുണ്ട്, നൂറു വാട്ട്സ് ബൾബ് പോലെ നിന്ന് കത്തുവാണ് പുള്ളികാരിടെ ചിരി.. 😁
‘എന്തിയെടാ ചെക്കാ, നിന്റെ പെണ്ണിനെ ഞാൻ കണ്ടില്ലലോ ‘ പുള്ളിക്കാരി ചിരി തൂക്കി എന്റെ പുറകെ റൂമിലോട്ടു കേറി..
ശ്രുതി തുണി തേക്കുവാണ്, അവൾ തിരിഞ്ഞു നോക്കി.. ആന്റിടെ 100 വാട്ട്സ് ചിരി ഫ്യൂസ് ആയി… പിന്നല്ലാഹ് ഞാൻ വീണാലും, സ്വർണ്ണ കുഴിയിലെ വീഴു മോളെ.. 😁
പുള്ളിക്കാരി ഒന്നും മിണ്ടാതെ റൂമിൽ നിന്ന് ഇറങ്ങി പോയി…. ശ്രുതി തേക്കുന്നത് എന്റെ തുണി ആണെന്ന് കണ്ടപ്പോൾ എന്റെ ഉള്ളിൽ ഒരു ലഡു പൊട്ടി..
‘എവിടെ പോകാൻ ആണ് ‘ ഞാൻ ചോദിച്ചു..
‘കോളേജിൽ ‘ ശ്രുതി തുണി തേച്ചു കൊണ്ട് തന്നെ മറുപടി പറഞ്ഞു.. ദൈവമേ ഈ പെണ്ണിന് ഭ്രാന്ത് ആണ് 🤧 ഇന്ന് കോളേജിൽ ചെന്നാൽ എല്ലാം കൂടി കൊന്നു കുഴിച്ചിടും..
‘കോളേജിൽ ഇന്ന് പോണോ ‘ ഞാൻ കെഞ്ചുന്ന രീതിയിൽ ചോദിച്ചു….
‘ എനിക്ക് അമ്മയേം, അച്ഛനേം കാണണം ‘ അവൾ പറഞ്ഞു… ഇവളെ ഒറ്റക്കു വിട്ടാലോ? ഏയ് സ്വന്തം ഭാര്യയെ ആ നരഭോജികൾക്ക് തിന്നാൻ വിട്ട് കൊടുത്തിട്ടു വീട്ടിൽ കുത്തിയിരുന്നാൽ എന്റെ മനസാക്ഷി വരെ എന്നെ വാണമേ എന്ന് വിളിക്കും.. എന്റെ ഡ്രസ്സ് വരെ തേച്ച് തന്നതാ പാവം… പോകാം…. പക്ഷെ 😫
അവൾ റൂമിനു വെളിയിലോട്ടു പോയപ്പോൾ ഞാൻ ഡ്രസ്സ് എക്കെ മാറി, ബൈക്കിന്റെ കീ എടുത്ത് വെളിയിൽ ഇറങ്ങി… കല്യാണം കഴിഞ്ഞ് പിറ്റേ ദിവസം കോളേജിൽ ചെന്നാൽ എല്ലാരും കളിയാക്കില്ലേ 🥺 അതിപ്പം ലീവ് എടുത്താലും കളിയാക്കും 😬
