മെറിൻ ഒരു ഫെമിനിസ്റ്റ് ആണ്, ഏതായാലും രാഹുൽ പോയി പറഞ്ഞപ്പോൾ അവനു വയറു നിറച്ചു കിട്ടി… ഗ്ലാഡ്വിൻ ചെന്ന് അവസാനം കാര്യം പറഞ്ഞ് അവനെ കൂട്ടി കൊണ്ട് പോന്നു.😆
അടുത്തത് അവന്മാർ എന്നെ വിളിച്ചു..
‘ട്രൂത് ഓർ ഡയർ ‘
‘ഡയർ ‘ ഞാൻ നിസ്സാര മട്ടിൽ വെച്ച് കാച്ചി..
‘ നീ പോയി ആ ശ്രുതിയെ അങ്ങ് പ്രപ്പോസ് ചെയ്യു ‘ രാഹുൽ ആണ് പറഞ്ഞത്, പ്രതികാരം ആണ് മൈരന് വേണ്ടത് 😒
‘ഇല്ലടാ അവളുടെ അപ്പൻ വണ്ടിയിൽ ഉണ്ട്, നീ വേറെ ഏതേലും ഡയർ താ ‘ ഞാൻ കെഞ്ചി..
‘ ശരി നീ പോയി അടുത്ത മെഡിക്കൽ ഷോപ്പിൽ നിന്ന് ഒരു കോണ്ടം വാങ്ങ് , അല്ലേൽ പോയി പ്രപ്പോസ് ചെയ്യു.. ‘ റിച്ചു ആണ് പറഞ്ഞത് 😈
‘ടാ പോയിന്റ് കളയാതെ നീ പോയി ഒന്ന് പ്രപ്പോസ് ചെയ്യടാ…. എന്തേലും സീൻ ആയാൽ ഞങ്ങൾ വന്നു കാര്യം പറഞ്ഞോളാം ‘ അഖിൽ എന്റെ ചെവിയിൽ മന്ത്രിച്ചു… 😒
ഞാൻ ശ്രുതിയെ ഒന്ന് നോക്കി, അവൾ കൂട്ടുകാരുടെ കത്തി എക്കെ കേട്ടു ചിരിച്ചു കളിച്ചു ഇരിക്കുക ആണ് 🤗
എന്നെ പോലെ ഒരു കോന്തൻ പോയി അവളെ പ്രപ്പോസ് ചെയ്താൽ അവളുടെ കൂട്ടുകാർ എന്നെ കൊന്നു വിടും, മാത്രമല്ല രേഷ്മയും ഉണ്ട് അവളുടെ അടുത്ത്….
പക്ഷെ ഒരു കോൺടം പോയി വാങ്ങുന്നതും സീൻ ആണ്.. 🥵
എന്റെ ഉള്ളിലെ ആദ്മാഭിമാനവും അപകർഷതാബോധവും തമ്മിൽ കന്നത്ത പോരാട്ടം തന്നെ നടന്നു ⚔️
അവസാനം ശക്തനായ അപകർഷതാബോധം ജയിച്ചു… 😌
‘ശരി ഞാൻ പോയി കോണ്ടം വാങ്ങാം, പക്ഷെ എങ്ങനെ ആണ് മെഡിക്കൽ സ്റ്റോറിൽ പോകുക, വണ്ടി നിർത്തണ്ടേ ‘ ഞാൻ മൊഴിഞ്ഞു..
‘അത് ഞാൻ സെറ്റ് ആകാം ‘ ഗ്ലാഡ്വിൻ ആണ്..
മൈരൻ, ജീവിക്കാനും സമ്മതിക്കത്തില്ല…. 🤯
ഗ്ലാഡ്വിൻ എഴുന്നേറ്റു നിന്ന് രാധാകൃഷ്ണൻ സാറിനോട് പറഞ്ഞു
‘ സാറേ, ഏതേലും മെഡിക്കൽ സ്റ്റോറിൽ ഒന്ന് നിർത്താവോ? ജേക്കബിന് പയങ്കര തല വേദനായ, ഗുളിക വാങ്ങാൻ ആണ് ‘
രേഷ്മ എന്നെ നോക്കി എന്താ എന്ന് ആംഗ്യം കാണിച്ചു… ഒന്നും ഇല്ലെന്നു ഞാൻ കണ്ണ് ചിമ്മി കാട്ടി..
‘ഇവിടെ ആരുടെ എന്ക്കിലും കൈയിൽ തല വേദനക്കുള്ള ഗുളിക ഉണ്ടോ? ‘ എല്ലാരേയും നോക്കി രാധാകൃഷ്ണൻ സാർ ചോദിച്ചു 😎
‘ഉണ്ട് സാർ ‘ ഏതോ ഡിപ്പാർട്മെന്റിലെ ഒരു പെൺകൊച്ചു പറഞ്ഞപ്പോൾ, എനിക്ക് ആശ്വാസം ആയി…
ഗ്ലാഡ്വിൻ മൂഞ്ചി…… 😂
ഗ്ലാഡ്വിൻ ഒന്ന് ശ്വാസം വലിച്ചു വിട്ടിട്ടു തുടർന്നു
‘സാർ, മൈഗ്രൈൻ ആണ്, അതിന് ഇവൻ സ്ഥിരം കഴിക്കുന്ന ഗുളിക തന്നെ വേണം, പേരറിയാം… ഇറങ്ങിയപ്പോൾ എടുക്കാൻ മറന്നു.. ‘
‘ശരി… ഏതേലും മെഡിക്കൽ സ്റ്റോർ കണ്ടാൽ നിർത്താൻ പറയാം ‘
സാർ പറഞ്ഞു…
ഗ്ലാഡ്വിൻ മൂഞ്ചിയില്ല… ഞാൻ മൂഞ്ചി 🤕
വണ്ടി ഒരു മെഡിക്കൽ ഷോപ്പിന് അരികിൽ നിർത്തി…
ഞാൻ നെഞ്ചിടിപോടെ വണ്ടിയിൽ നിന്ന് ഇറങ്ങി അവിടെ കേറി ⚕️
ഒരു പ്രായം ചെന്ന ആൾ ആണ് അവിടെ നിൽക്കുന്നത്… ഞാൻ ചെന്ന് ആദ്യം മൈഗ്രൈനുള്ള ഗുളിക പറഞ്ഞു…
തിരിച്ചു ചെല്ലുമ്പോൾ സാർ ഗുളിക എന്തിയെ എന്ന് ചോദിച്ചാലോ… 🤔
പുള്ളി ഗുളിക എടുത്തു കൊണ്ടുവന്നു തന്നപ്പോൾ ഞാൻ ഭാവ വിത്യാസം ഒന്നും മുഖത്തു വരുത്താതെ ചോദിച്ചു..
‘ ചേട്ടാ കോണ്ടം ഉണ്ടോ? ‘
‘ഏതു കമ്പനിയുടെ ആണ്? ‘
പുള്ളി ചോദിച്ചപ്പോൾ ഞാൻ പെട്ടു ദൈവമേ ഇതിനു ബ്രാൻഡ് എല്ലാം ഉണ്ടോ? ഞാൻ ഒന്ന് വിയർത്തു..
‘ഏതായാലും കുഴപ്പം ഇല്ലാ ‘ ഞാൻ ഒപ്പിച്ചു പറഞ്ഞു.. 😇
‘ഫ്ലാവർ ഏതാ? ‘ പുള്ളിടെ അടുത്ത ചോദ്യവും എന്നെ പെടുത്തി…
എന്റെ മൗനം കണ്ടു പുള്ളി ഒന്നും ചോദിക്കാതെ റോജ പാക്കിന്റെ പാക്കറ്റ് പോലെ രണ്ട് ചെറിയ സിൽവർ കളർ കൂടു എന്റെ മുന്നിൽ എടുത്തു വെച്ചു.. 😇
ഞാൻ അത് കൈയിൽ എടുത്തു വായിച്ചു ‘മൂഡ്സ് ‘…
കാശും കൊടുത്തു മൂഡ്സ് പോക്കറ്റിൽ ഇട്ട്, ഗുളിക കൈയിൽ പിടിച്ചു ഞാൻ പോയി വണ്ടിയിൽ കയറിയപ്പോൾ അവന്മാർ എന്നെ പ്രതീക്ഷയോടെ നോക്കി ഇരിക്കുകയാണ്… 🙂
വണ്ടിയിൽ ആണെങ്കിൽ ഡോജ കാറ്റിന്റെ ബോസ്സ് ബിച്ച് ബാക്ക് ഗ്രൗണ്ട് മ്യൂസിക്… 🤓
ഞാൻ ഡാൻസ് കളിച്ചോണ്ട് ഇരിക്കുന്ന പിള്ളേരെ എല്ലാം തള്ളി മാറ്റി മുന്നോട്ടു നീങ്ങി അവന്മാരുടെ അടുത്ത് ഇരുന്നു 🤑
