പരിണയ സിദ്ധാന്തം [Full] 1

സ്റ്റേഷന് വെളിയിൽ ഇറങ്ങിയപ്പോൾ എല്ലാരും എന്നെ മിഴിച്ചു നോക്കുന്നു 😳

എന്തോ ISIS തീവ്രവാദിയെ എക്കെ കണ്ട കൗതുകം ആരുന്നു അവരുടെ മുഖത്ത്..

ഹരി സാർ എന്നെ കൂട്ടി കൊണ്ടു പോയി പുള്ളിടെ വണ്ടിയിൽ ഇരുത്തി.

മുന്നോടുള്ള യാത്രയിലെ ഓരോ നിമിഷവും ഓരോ വർഷം പോലെ തോന്നി..

ഇടക്ക് ഒരു തുണി കടയുടെ മുന്നിൽ സാർ നിറുത്തി, ഒരു 5 മിനിറ്റ് കഴിഞ്ഞപ്പോൾ ആ കടയിൽ നിന്നും ഷാരോൺ ചേച്ചി ഇറങ്ങി വന്ന് എന്നെ വിളിച്ചോണ്ട് അകത്തേക്ക് പോയി… ഉണ്ണി ചേട്ടൻ എന്നെ ഡ്രസിങ് റൂമിൽ കൊണ്ടുപോയി ഡ്രസ്സ്‌ എക്കെ മാറി തന്നു.. ഒരു വെള്ള ഷർട്ട്‌, നെവി ബ്ലൂ പാന്റും സ്യൂട്ടും ..

തിരിച്ചു വന്ന് ഞാൻ ഹരി സാറിന്റെ വണ്ടിയിൽ കേറി ഇരുന്നു, ഒരു അര മണിക്കൂർ കഴിഞ്ഞപ്പോൾ വണ്ടി മുന്നോട്ട് നീങ്ങി…

ഹരി സാറിനോട് എല്ലാം പറയണം എന്നുണ്ട് പക്ഷെ സാർ ഒന്നും ചോദിക്കുന്നില്ല 😪
അവസാനം ഞാൻ ആ ബോർഡ്‌ കണ്ടു 😳 സബ്‌ രെജിസ്ട്രേഷൻ ഓഫീസ് 🙄

എന്റെ നെഞ്ച് വീണ്ടും ഡിസ്കോ കളിക്കാൻ തുടങ്ങി…

വെളിയിൽ ഇറങ്ങിയപ്പോൾ ഉണ്ണി ചേട്ടനും, ഷാരോൺ ചേച്ചിയും നിൽപ്പുണ്ട്…

ചേട്ടന്റെ കൈയിൽ എന്തൊക്കെയോ ഡോക്യൂമെന്റസ് ഉണ്ട്‌ പുള്ളി എന്നെ നോക്കി ദഹിപ്പിക്കുവാണ്, ചേച്ചിയുടെ മുഖത്ത് സഹതാപവും, ദുഃഖവും, അപമാനവും എല്ലാം മാറി മറയുന്നു 🙆‍♀️

അവരുടെ അടുത്ത് അഖിൽ നിൽക്കുന്നു..

ഞാൻ അവനെ നോക്കി… ആ നോട്ടത്തിന്റെ അർത്ഥം മനസ്സിലായി അവൻ എന്റെ അടുത്തേക്ക് വന്നു ചുമ്മാ എന്റെ തോളിലൂടെ കൈ ഇട്ടു നിന്നു 🥺

അച്ഛനും അമ്മയും ഇപ്പോഴും പോലീസിനോട് എന്തെക്കെയോ സംസാരിച്ചു കൊണ്ടു ഇരിക്കുന്നു….

അമ്മ കരയുന്നുണ്ട്, അച്ഛൻ അമ്മയെ പോലെ കരയുന്നൊന്നും ഇല്ലാ… പുള്ളിടെ മുഖത്ത് ഒരു അപമാനം തളം കെട്ടി കിടക്കുന്നു. 😖

എന്റെ വിധിയെ ഞാൻ മനസ്സിൽ പ്രാകി..

ആ ലേഡി പോലീസ്, രജിസ്റ്റർ ഓഫീസിനു മുന്നിൽ നിന്നു കൈ കാട്ടി വിളിച്ചു…

അഖിൽ എന്നെ ഒന്ന് നോക്കി 😔

‘ടാ ഗ്ലാഡ്വിൻ എന്തിയെ? ‘ ഞാൻ അവനെ കാണാത്ത കൊണ്ടു തിരക്കി..

‘ഗ്ലാഡ്വിനും, റിച്ചുവും, വിഷ്ണുവും കൂടി നമ്മുടെ നാട്ടിലെ സബ്‌ രെജിസ്ട്രേഷൻ ഓഫീസിൽ പോയി… അവിടെ എന്തെക്കെയോ ഡോക്യൂമെന്റസ് കൊടുത്തു വെരിഫി ചെയ്യണം ‘ അവൻ ഒരു നിസ്സഹായ മട്ടിൽ മൊഴിഞ്ഞു..

‘ടാ നമ്മക്ക് ഓടി പോകാം… പ്ലീസ് ‘ ഞാൻ അവന്റെ ചെവിയിൽ പറഞ്ഞു..

‘നീ എന്താ അളിയാ ഈ പറയുന്നേ, ഓടി പോകാൻ ഒന്നും പറ്റില്ല… നീ വാ ‘ അവൻ എന്നെ മുറക്കെ പിടിച്ചു മുന്നോട്ട് ആനയിച്ചു 😪

ഞങ്ങൾ അകത്തു കേറിയപ്പോൾ പ്യൂൺ ആണെന്ന് തോന്നുന്ന ഒരാൾ പറഞ്ഞു

‘എല്ലാരും കൂടെ അകത്തു കേറണ്ട, അത്യാവശ്യം ഉള്ളവർ മതി.. ബാക്കി ഉള്ളവർ വെളിയിൽ നിൽക്കു.’.🥺

ഞാൻ വെളിയിൽ തന്നെ അങ്ങ് നിന്നാലോ? 🤔
അഖിൽ എന്നെ പിടിച്ചു അകത്തു കേറി..

എന്റെ കാലുകൾ തളരുന്ന പോലെ, കൈ വിറക്കുന്നുണ്ട്…

ഒരു സിഗരറ്റും, കട്ടൻ കാപ്പിയും കിട്ടിയിരുന്നെങ്കിൽ… ആഹാ അന്തസ് 😖

അല്ലേൽ രണ്ട് ബിയർ കിട്ടിയാലും മതിയാരുന്നു, എങ്കിൽ ഒന്നല്ല, എത്ര കല്യാണം വേണേലും കഴിച്ചേനെ 🍻

ശ്രുതി അവിടെ നിൽപ്പുണ്ട്, ഒരു റോസ് ആണോ ഓറഞ്ച് ആണോ എന്ന് മനസിലാവാത്ത ഒരു സാരി ആണ് വേഷം..

ഷാരോൺ ചേച്ചി അവിടെ ഉള്ള ഒരാൾ കാണിച്ച മോണിറ്ററിന്റെ മുന്നിൽ ഇരുന്നു എന്തെക്കെയോ ടൈപ്പ് ചെയ്തു…. ഇടക്ക് ഉണ്ണി ചേട്ടന്റെ atm കാർഡ് വാങ്ങി അതിൽ നോക്കിയും എന്തെക്കെയോ ടൈപ്പ് ചെയ്തു എഴുന്നേറ്റപ്പോൾ ശ്രുതിയുടെ കൂടെ ഉണ്ടാരുന്ന ഒരു പുള്ളി പോയി അവിടെ ഇരുന്നു മോണിറ്ററിൽ എന്തെക്കെയോ കുത്തുന്നു..

‘രണ്ട് പേരുടെയും ഇരണ്ട് പാസ്പോർട്ട്‌ സൈസ് ഫോട്ടോ, ഐഡന്റിറ്റിഫിക്കേഷൻ സർട്ടിഫിക്കറ്റും, പിന്നെ വയസ്സ് അറിയിക്കുന്ന ഏതേലും സർട്ടിഫിക്കറ്റും കൊണ്ടുവാ ‘ കൊറേ പേപ്പർ എക്കെ അടുക്കി വെച്ചിരിക്കുന്ന ഒരു മേശയുടെ അറ്റത്തു ഇരിക്കുന്ന പുള്ളി പറഞ്ഞു..

‘വയസ്സ് അറിയിച്ചതിന്റെ ആണ്, ഇപ്പോൾ ഇവിടെ വന്നു നിൽകുന്നെ ‘ ആരോ പറഞ്ഞപ്പോൾ അവിടെ ഒരു കൊല ചിരി മുഴങ്ങി..

Leave a Reply

Your email address will not be published. Required fields are marked *