പരിണയ സിദ്ധാന്തം [Full]

ഞാൻ മീനാക്ഷി അമ്മന് മനസ്സ് അറിഞ്ഞു നന്ദി പറഞ്ഞു..🥰

ഞങ്ങൾ അമ്പലത്തിൽ നിന്നും ഇറങ്ങിയപ്പോൾ അവൾ അനന്തുവിന്റെ കൈയിൽ നിന്നും ഫോൺ വാങ്ങി എന്നെ നോക്കി ചോദിച്ചു..

‘ നമ്മുക്ക് ഒരു സെൽഫി എടുക്കാം ‘

ദൈവമേ ഇത് ഇപ്പോൾ ലാഭമായല്ലോ 😊

അവൾ മാസ്ക് ഊരി എന്റെ തോളിലേക്ക് തല ചെരിച്ചു വെച്ച് ഒരു സെൽഫി എടുത്തു..

പെണ്ണിന് ഫോട്ടോയിൽ പോലും എന്തൊരു ലുക്ക്‌ ആണ് ദൈവമേ….

അലുവയും മത്തികറിയും പോലെ ഉണ്ട്‌ ഞങ്ങൾ എന്ന അപകർഷത്ത ബോധം എന്റെ ഉള്ളിൽ അലഅടിച്ചു….

‘ ഞാൻ കൂട്ടുകാരുടെ അടുത്തോട്ടു ചെല്ലെട്ടെ’ എന്ന് പറഞ്ഞ് അവൾ നടന്നു അകന്നു..😔

അവൾ നടന്നു പോവുന്നത് ഞാൻ നോക്കി നിന്നു..

‘ എന്തേലും പ്രോഗ്രസ്സ് ഉണ്ടോ? ‘ അനന്ദു ആണ് അത് ചോദിച്ചത്.. 🙄

‘ ഉണ്ട്‌.. ഇവിടുത്തെ കാര്യമോ ‘

‘ അതെല്ലാം ഓക്കേ ആണ് ‘

‘ എന്ക്കിൽ ഞാൻ ഇവിടുന്നു മാറുവാ, അല്ലേൽ എല്ലാർക്കും സംശയം തോന്നും ‘ ഞാൻ അതും പറഞ്ഞ് എന്റെ ഫോണും എടുത്ത് അവിടെ നിന്നും മാറി.😉
കുറേ നേരം ഞാൻ സാനിന്റെ കൂടെ അതുവഴി എല്ലാം നടന്നു..

യാത്ര തുടരാൻ സമയം ആയപ്പോൾ ശ്രുതി ദൂരെ നിന്ന് നടന്നു വരുന്നത് ഞാൻ കണ്ടു..

അവളുടെ കൈയിൽ

ഒരു നാട് മുഴുവൻ അവളെ നോക്കി നിൽക്കുന്നു 😖

‘ ഇവളെ കൊണ്ട് നിനക്കു നാലു ആളു കൂടുന്ന എവിടെ എന്ക്കിലും പോണമെന്ക്കിൽ വെല്ല പറുതയും ഇടീപ്പിക്കേണ്ടി വരും ‘ സാൻ അവളെ നോക്കി പറഞ്ഞു..

എന്റെ ഫോൺ വീണ്ടും ശബ്ധിക്കാൻ തുടങ്ങി..

ആര്യയുടെ കാൾ ആണെന്ന് അറിയാവുന്നതു കൊണ്ട് തന്നെ ഞാൻ മൈൻഡ് ചെയ്യാൻ പോയില്ലാ..

ഏതോ ഒരു തെണ്ടി ശ്രുതിയെ അറിഞ്ഞോണ്ട് വന്ന് ഒന്ന് തട്ടി 😡

അവൾ തിരിഞ്ഞു കൈ ചൂണ്ടി ദേഷ്യപെടുന്നത് ഞാൻ കണ്ടു.

എന്റെ കാലുകൾ ഞാൻ പോലും അറിയാതെ വേഗത്തിൽ ചലിച്ചു..

അവൻ നടന്ന് മുന്നോട്ട് പോവാൻ തുടങ്ങി..

നിമിഷ നേരം കൊണ്ട് ഞാൻ അവിടെ എത്തി..

ഞാൻ ഓടി വരുന്നത് കണ്ടപ്പോൾ ശ്രുതി എന്നെ വട്ടം പിടിക്കാൻ നോക്കി..

അവൾക്കു എന്റെ ക്രോധം അവൾക്കു തടഞ്ഞു നിറുത്താൻ പറ്റിയില്ല..

ഞാൻ രണ്ട് കാലും ഉയർത്തി അവന്റെ നെഞ്ചിൽ ചവിട്ടി..

പക്ഷെ ശ്രുതി ഇടയ്ക്കു കേറിയതുകൊണ്ട് എന്റെ ചവിട്ട് അവനു ശരിക്കും കൊണ്ടില്ലാ..

ഞാനും ശ്രുതിയും മറിഞ്ഞു നിലത്തു വീണു. 😖

ഞാൻ ചാടി എഴുന്നേറ്റപ്പോൾ അവൻ

‘ പുറംപോക്ക് ചിന്ന കൂതി.. എൻ മേലയെ കൈ വെക്കത്തിക്കു ഉണക്ക് തീമാറാ ‘ എന്ന് അലറി എനിക്കു നേരെ വന്നു.

അവൻ കൈ എന്റെ മുഖത്തിന് നേരെ വീശി..

അവന്റെ വലം കൈ എന്റെ ഇടം കൈ കൊണ്ട് ഞാൻ തടഞ്ഞു..

എന്റെ തല കൊണ്ട് ഞാൻ അവന്റെ മുക്കിൽ ആഞ്ഞു മുട്ടി..

അവന്റെ പല്ലു ചെറുതായി എന്റെ നെറ്റിയിൽ കൊണ്ട് വേദനിച്ചെന്ക്കിലും അവന്റെ മൂക്കിന്റെ ലണ്ടൻ ബ്രിഡ്ജ് ഫാലിങ് ഡൌൺ ആയെന്നു എനിക്കു തലയിൽ നനവ് അനുഭപ്പെട്ടപ്പോൾ മനസ്സിലായി..
അവൻ മൂക്ക് പൊത്തി പിടിച്ച് നിലത്തു വീണു..

പുറകെ ഓടി വന്ന സാൻ അവനെ നിലത്തു ഇട്ട് ചവിട്ടാൻ തുടങ്ങി..

ആളുകൾ കൂടി അവനെ പിടിച്ച് മാറ്റി..

ശ്രുതി എന്നെ പിടിച്ചു വലിച്ചു കൊണ്ട് അവിടെ നിന്നും പോയി..

‘ ഇത് ഉങ്കൾക്കു ആര് പ്പാ ‘ അവിടെ നിന്ന ഒരു പ്രായമുള്ള ചേട്ടൻ ശ്രുതിയെ നോക്കി എന്നോട് ചോദിച്ചു..

‘ ഇത് വന്ത് എന്നുടെ ഉയിർ സാർ ‘ ഞാൻ അയാളോട് പറഞ്ഞു..

‘ അപ്പടിയാ പ്പാ, നൂറ് വയസ്സ് സന്തോഷമാ സെർന്ത് വാഴത്തിക്കു കടവുൾ ഉങ്കൾക്ക് തുണയാ ഇരിക്കട്ടും ‘ അയാൾ അതു പറയുന്നത് ശ്രുതി എന്നെ കൈയിൽ പിടിച്ചു കൊണ്ടുപോകുന്നതിനു ഇടയിൽ ഞാൻ കേട്ടു 🥰

‘ നീ എന്തിനാ അയാളെ ഇടിച്ചേ ‘ ശ്രുതി ചോദിച്ചു..

ഞാൻ അതിന് മറുപടി ഒന്നും പറഞ്ഞില്ല.. അവൾ എന്നെ ബസിൽ കൊണ്ടുവന്നു കേറ്റി ഒരു വിൻഡോ സൈഡ് സീറ്റിൽ ഇരുത്തി എന്റെ അടുത്ത് ഇരുന്നു..

‘ ഹാപ്പി അഡ്വാൻസ്ഡ് ആനിവേഴ്സ്സറി ‘ അതും പറഞ്ഞ് അവൾ കൈയിൽ ഇരുന്ന പൊതി എനിക്കു തന്നു.. 🥰

ഞാൻ അത് തുറന്നു നോക്കിയപ്പോൾ ഇന്ന് ഞങ്ങൾ എടുത്ത സെൽഫി ഒരു പെയിന്റിംഗ് ആയി വരച്ചിരിക്കുന്നു.. അപ്പോൾ അവൾ സെൽഫി എടുത്തു കൊണ്ടു പോയത് ഇത് വരപ്പിക്കാൻ ആയിരുന്നല്ലേ 🥰

‘ ബ്ലാക്ക് ആൻഡ് വൈറ്റ് ആയത് നന്നായി.. അല്ലേൽ നിന്റെ ലുക്ക്‌ വെച്ച് എന്നെ ആരും ശ്രദ്ധിക്കത്തു പോലും ഇല്ലാ’ ഞാൻ അത് പറഞ്ഞപ്പോൾ അവൾ എന്റെ തലയിൽ ഒരു തട്ട് തന്നു..

‘ ആയോ ‘ ഞാൻ തല തിരുമ്മി..

‘ വേദനിച്ചോ ‘😉

‘ പിന്നെ വേദനിച്ചില്ലേ ‘ ഞാൻ അൽപ്പം നീരസം അഭിനയിച്ചു പറഞ്ഞു..

‘ സ്വന്തം ഭാര്യ അല്ലെ അടിച്ചേ.. സഹിച്ചോ ‘ അവൾ അതും പറഞ്ഞു ഒരു വികൃതി ചിരി എനിക്കു നൽകി.
രാധാകൃഷ്ണൻ സാർ ഞങ്ങളുടെ സൈഡിലൂടെ പുറകോട്ട് നടന്നപ്പോൾ ഞങ്ങൾ സംസാരം നിർത്തി.. തൊട്ടു പുറകെ നിലാ മിസ്സും ചെന്നു..

വണ്ടിയുടെ പുറകിൽ നിന്നും ഒരു ബഹളം കേട്ടപ്പോൾ ഞങ്ങൾ എല്ലാവരും തിരിഞ്ഞു നോക്കി..👀

‘ നിന്റെ കൈയിൽ ഒന്നുമില്ലേൽ നിന്റെ പോക്കറ്റ് നോക്കുന്നതിനു എന്താ നിനക്കു കുഴപ്പം ‘ നിലാ മിസ്സ്‌ പറയുന്നത് ഞങ്ങൾ കേട്ടു..

‘ എന്റെ പോക്കറ്റ് എന്തിനാ വെറുതെ നോക്കുന്നെ ‘ സാനിന്റെ ശബ്ദമാണ്..

പിള്ളേര് ചുറ്റും കൂടിയത് കൊണ്ട് എന്താ നടക്കുന്നത് എന്ന് എനിക്കു മനസ്സിലായില്ല.. 😖

‘ ഇത് എന്താ സാനെ ‘ സാർ അവന്റെ പോക്കറ്റിൽ നിന്ന് ഒരു പേപ്പറിൽ പൊതിഞ്ഞു വെച്ച എന്തോ എടുത്തു..

അവൻ മൂഞ്ചി എന്ന് എനിക്കു മനസ്സിലായി 🤐

സാർ അത് തുറന്നപ്പോൾ ഒരു സിപ്പ് കവറിൽ കഞ്ചാവ് ഇരിക്കുനത് കണ്ടു..

‘ ഇതാണല്ലേ നിന്റെ പണി.. മുട്ടേനു വിരിഞ്ഞില്ലല്ലോ അതിന് മുൻപ്പ് തുടങ്ങി ‘ നിലാ മിസ്സ്‌ ആണ് പറഞ്ഞത്.. 😔

‘ തിരിച്ചു കോളേജിൽ ചെല്ലട്ടെ, നീ ഇനി ഒരു ദിവസം പോലും കോളേജിൽ പഠിക്കില്ല.. അതെന്റെ വാക്കാണ് ‘ രാധാകൃഷ്ണൻ സാർ അലറി..

എല്ലാരും തിരിച്ചു പോയി സീറ്റിൽ ഇരുന്നു..

‘ നിനക്ക് ഇത് അറിയാരുന്നോ ‘ ശ്രുതി എന്നെ നോക്കി സംശയത്തോടെ ചോദിച്ചു.. 😕

‘ അറിയാരുന്നു ‘

‘ എന്നിട്ടു നീ ആരോടും പറഞ്ഞില്ലേ ‘

‘ ഞാൻ അവനോടു എത്ര തവണ ഇത് നിർത്താൻ പറഞ്ഞതാണെന്ന് നിനക്ക് അറിയാവോ.. എന്റെ മുന്നിൽ വെച്ച് അവൻ ഉപയോഗിക്കില്ല ‘ ഞാൻ അവളോട്‌ പറഞ്ഞു 😉

അവൾ പിന്നെയും എന്തെല്ലാമോ ചോദിച്ചെന്ക്കിലും ഞാൻ അതിനെല്ലാം ഒറ്റ ഉത്തരത്തിൽ മറുപടി പറഞ്ഞു.. എന്റെ മനസ്സിൽ മുഴുവൻ അവന്റെ കാര്യം കോളേജിൽ ചെല്ലുമ്പോൾ എന്താകും എന്നായിരുന്നു..

സമയം ഇരുട്ടി.. ബസ്സിൽ ഒരു അനക്കവും ബഹളവും ഒന്നുമില്ല.. നല്ല തണുപ്പ് ഉണ്ട്‌.. ഞാൻ നോക്കിയപ്പോൾ ശ്രുതി ചെറുതായി വിറക്കുന്നുണ്ടെന്നു മനസ്സിലായി.. ഞാൻ ബാഗിൽ നിന്നും പുതപ്പ് എടുത്ത് അവൾക്കു കൊടുത്തു 🥰
‘ തണുപ്പില്ലെ ‘

‘ ഇല്ലാ.. നീ പുതച്ചോ ‘

ഞാൻ അത് പറഞ്ഞു പുതപ്പ് എടുത്ത് കൊടുത്തപ്പോഴും എന്റെ കൈ വിറക്കുന്നുണ്ടായിരുന്നു 🥶

Leave a Reply

Your email address will not be published. Required fields are marked *