എല്ലാവരുടെയും നോട്ടം പുള്ളിയെ ആയി.
എന്നെ കാണല്ലേ… പ്ലസ് പ്ലസ് പ്ലസ്…. 🥶
രണ്ട് ഉണ്ട കണ്ണുകൾ എന്റെ മേൽ പതിഞ്ഞു 👀
തീർന്നു, ഞാൻ തീർന്നു….
‘ഇങ്ങ് ഇറങ്ങി വാടാ മൈരേ… ‘ പുള്ളി അലറി കൊണ്ട് എന്റെ തോളിൽ പിടിച്ചു വലിച്ചു നിരക്കി എന്നെ വെളിയിൽ ഇട്ടു 😭
നടക്കുന്നത് ഒന്നും അറിയാതെ ശ്രുതി വണ്ടർ അടിച്ചു നിൽപ്പാണ് 🤔
ആദ്യം അകത്തു കേറിയ പുള്ളി എന്നെ വലിച്ച് എഴുനേൽപ്പിച്ചു ചെവികല്ല് തീർത്തു ഒരു അടി തന്നു..
ഒന്നും കേൾക്കാൻ പറ്റുന്നില്ല തലക്കു ചുറ്റും സ്റ്റാർസ് ⭐️
Twinkle Twinkle little stars..
‘ഇവരുടെ കോളേജിലെ ആരും ഇല്ലേ? ‘ എന്നെ അടിച്ച പുള്ളി ചോദിച്ചു…
ആളുകൾ ബഹളം കേട്ടു കൂടുന്നുണ്ട്, വാതിൽക്കലും, ജനൽ അരികിലും എല്ലാം ആളുകൾ നിറഞ്ഞു 🤧
‘വിളിക്കാൻ ആളുകൾ പോയിട്ടുണ്ട് ‘ എന്നെ കണ്ടുപിടിച്ച മൈരൻ പറഞ്ഞു..
സബാഷ്… എല്ലാം പൂർത്തിയായി ⚰️
ഇറങ്ങി ഓടിയാലോ? ഓടിച്ചു ഇട്ടു തല്ലും, അത് മാത്രം അല്ലാ ഓടാൻ പോയിട്ടു ശ്വാസം പോലും കിട്ടുന്നില്ല പേടിച്ചിട്ടു..
എന്താ സാർ പ്രശ്നം… എന്താ മോളെ ‘ കൂടി നിന്ന ആൾക്കാരെ തള്ളി മാറ്റി രാധാകൃഷ്ണൻ സാർ അകത്തു കേറി ചോദിച്ചു..
‘പ്രശ്നം ഒന്നും സാറിനു ഇതെല്ലാം കണ്ടിട്ട് മനസ്സിലാകുന്നില്ലേ ‘ ആരോ പറഞ്ഞു..
രാധാകൃഷ്ണൻ സാർ ശ്രുതിയുടെ കൈയിലോട്ട് ഒന്ന് നോക്കി കരയാൻ തുടങ്ങി…
ശ്രുതിയുടെ കൈ വിറക്കുന്നുണ്ട്.. അവളും കരയുന്നു 😭
ദൈവമേ ഞാൻ ഇപ്പോൾ ഭൂമി തുളഞ്ഞു അങ്ങ് പാതാളത്തിലോട്ടു പോകണേ…
അല്ലേൽ നിൽക്കുന്ന നിൽപ്പിൽ ടൈം ട്രാവൽ ചെയ്തു വേറെ ഏതേലും പാരല്ലൽ യൂണിവേഴ്സിറ്റിയിൽ ചെല്ലണെ..
ഞാൻ എന്തെക്കെയാ ഈ ചിന്തിക്കുന്നെ 🥴
നിലാ മിസ്സിന്റെ കാറിച്ച കേട്ടപ്പോൾ ഞാൻ ഒളികണിട്ടു അങ്ങോട്ട് ഒന്ന് നോക്കി 🙄
മിസ്സ് ഓടി വന്ന് ശ്രുതിയുടെ തോളിൽ രണ്ട് ഇടി ഇടിച്ചു ‘എന്തിനാടി നീ ഞങ്ങളോട് ഈ ചതി ചെയ്തേ ‘ അതും പറഞ്ഞു നിലാ മിസ്സ് തല കറങ്ങി നിലത്തോട്ടു വീണു 😲
ശ്രുതി പിടിക്കാൻ നോക്കിയെങ്കിലും മിസ്സ് പുറകോട്ട് മറിഞ്ഞു..
ആരെക്കെയോ കൂടി മിസ്സിനെ പിടിച്ചു എഴുനേൽപ്പിച്ചു പുറത്തോട്ടു കൊണ്ടുപോയി..
ശ്രുതി എങ്ങൽ അടിച്ചു കരയുകയാണ്..
ഇനി ഇതെല്ലാം ഒരു സ്വപ്നം ആണോ? ആകണേ എന്ന് പ്രാർത്ഥിച്ചു ഞാൻ കണ്ണടച്ച് നിന്നു 😴
ആരോ എന്നെ പിടിച്ചു തള്ളി.. ഞാൻ കുണ്ടി കുത്തി നിലത്ത് ഇരുന്നു… നല്ല വേദന… ഒന്നും സ്വപ്നം അല്ലാ… 😥
ഞാൻ ജനാലയുടെ അരിക്കിൽ നിൽക്കുന്ന ആൾക്കൂട്ടത്തിൽ തിരഞ്ഞു…
എന്നെ നോക്കി കരയുന്ന രേഷ്മയെ കണ്ടപ്പോൾ ഞാൻ വീണ്ടും കണ്ണ് താഴ്ത്തി, കൈ കുത്തി എഴുന്നേറ്റു..
വീണ്ടും ആരോ എന്നെ അടിക്കാൻ കൈ ഓങ്ങി എങ്കിലും ഹരി സാർ വന്ന് അയാളെ പിടിച്ചു മാറ്റി എനിക്ക് മുൻപ്പിൽ ഒരു മറ തീർത്തു… അപ്പോൾ തന്നെ കാൽ തളർന്നു വീഴാൻ തുടങ്ങിയ എന്നെ അഖിൽ ഓടി വന്ന് വട്ടം പിടിച്ചു..
അഖിലിനേം, പുറകെ വന്ന ഗ്ലാഡ്വിനേം കണ്ടപ്പോൾ ആണ് എന്റെ പോയ ജീവൻ തിരിച്ചു വന്നത് 🦸♂️🦸♂️
‘ഇനി കൈയോടെ പിടിച്ചു പോലീസിൽ ഏല്പിക്കുക, അതാ വേണ്ടേ ‘ ബെഹളത്തിന് ഇടക്ക് അത് മാത്രം ഞാൻ നല്ല വൃത്തിയായി കേട്ടു..
രാധാകൃഷ്ണൻ സാറും, വിദ്യ മിസ്സും എല്ലാം കെഞ്ചി പറഞ്ഞെങ്കിലും കാര്യം ഒന്നും ഉണ്ടായില്ല…
ഞങ്ങളെ അവർ അടുത്തുള്ള പോലീസ് സ്റ്റേഷനിൽ എത്തിച്ചു..
+++++++++++++++++++++++++++++++++
ഇപ്പോൾ മനസ്സിലായി എന്ന് വിചാരിക്കുന്നു ഞാൻ എങ്ങനെ ഇവിടെ, ഈ പോലീസ് സ്റ്റേഷനിൽ എത്തി എന്ന്. 🙏
അച്ഛനും അമ്മയും അവിടെ നിന്ന ആ ലേഡി പോലീസ് കാരിയോട് എന്തെക്കെയോ സംസാരിക്കുന്നുണ്ട്, പുള്ളിക്കാരി ഇല്ലാ എന്ന് അർത്ഥത്തിൽ തല ആട്ടി തന്നെ നടന്നു ഞങ്ങളുടെ അടുത്തേക്ക് വന്നു..
‘സമയം കളയാതെ രെജിസ്റ്റർ ഓഫീസിൽ പോകാം.. ബാ ‘ അതും പറഞ്ഞ് പുള്ളിക്കാരി ശ്രുതിയുടെ തോളിൽ പിടിച്ചു മുന്നോട്ട് കൊണ്ടുപോയി..
‘നിന്നോട് ഇനി പ്രിത്യേകം പറയണോ ‘ ഒരു പോലീസ് കാരൻ പറഞ്ഞപ്പോൾ ഞാനും ശ്രുതിയുടെ പുറക്കെ നടന്നു.. 😤
