അവളുടെ സാനിധ്യം ഉള്ളടത്തേക്ക് ഒരു കാന്തം പോലെ ഞാൻ ആകർഷിക്ക പെടുന്നത് ഞാൻ അറിഞ്ഞു 😔
‘ നിനക്ക് പോയി ഒന്ന് മിണ്ടത്തില്ലേ ‘ ഗ്ലാഡ്വിൻ ആണ്..
‘ എന്തു പറയണം.. എനിക്ക് ഇഷ്ടമാണ്ണെന്നോ? എന്റെ കൂടെ വരണം എന്നോ? ഞാൻ എന്താ പറയണ്ടേ ‘
‘ അതൊന്നും എനിക്കറിയില്ല.. പക്ഷെ ഒന്ന് മിണ്ടിയാൽ നിങ്ങൾ തമ്മിലുള്ള അകൽച്ച മാറും ‘ 😊
‘ ആ അകൽച്ച അവൾ ആഗ്രഹിക്കുന്ന ഒന്നാണ് ഗ്ലാടു… അവളുടെ ആ ഒരു ആഗ്രഹം എന്ക്കിലും നടക്കട്ടെ ‘
നില മിസ്സ് ക്ലാസ്സിൽ കേറി വന്നു.. മിസ്സ് എല്ലാവർക്കും ഒരു നല്ല ചിരി സമ്മാനിച്ചു ഗുഡ് മോർണിംഗ് പറഞ്ഞു.. 🙇♀️
‘ കോളേജു ട്രാൻസ്ഫർ വഴി വന്ന പുതിയ സ്റ്റുഡന്റസ് ഒന്ന് എഴുനേൽക്കാവോ.. ഓൺലൈൻ ക്ലാസ്സിൽ അല്ലേ അവരെ മറ്റു കുട്ടികൾ കണ്ടിട്ടൊള്ളു..’
2 ആൺകുട്ടികൾ എഴുനേറ്റു നിന്നു..
‘ 3 പേരല്ലേ പുതിയത് അതിൽ ഒരാള് എന്തിയെ ‘ നില മിസ്സിന് അറിയണമായിരുന്നു..🙄
‘ സാൻ വന്നിട്ടില്ല മിസ്സ് ‘ അതിൽ നല്ല ഹൈറ്റ് ഉള്ള വെളുത്ത ഒരു ചെറുക്കൻ പറഞ്ഞു..
‘ തന്റെ നെയിം വിനോദ് അല്ലേ ‘
‘ അതേ മിസ്സ് ‘😊
‘ അപ്പോൾ താൻ ജോഷുവ അല്ലേ ‘ മിസ്സ് രണ്ടാമത്തെ ചെറുക്കനോട് ചോദിച്ചു..
അവൻ തലയാട്ടി ഒരു പുഞ്ചിരി നൽകി..
‘ പുതിയതായി ആണ് കുട്ടിക്കൾ മാത്രമേ ഒള്ളോ.. അല്ലേലും ഈ തൊലിഞ്ഞ കോളേജിൽ പെണ്പിള്ളേര് ഒന്നും വരില്ല ‘ റിച്ചു ആണ്..
‘ എന്ക്കിൽ അറ്റന്റൻസ് പറഞ്ഞോ ‘
‘ ശ്രുതി രാധാകൃഷ്ണൻ ‘ മിസ്സ് അത് വിളിച്ചപ്പോൾ എന്റെ ഹൃദയം ഒന്ന് മിടിക്കാൻ മറന്ന് പോയെന്നു തോനുന്നു. 😖
‘ മെയ് ഐ കം ഇൻ ‘ വാതിലിൽ നിന്ന് ഒരു സൗണ്ട് കേട്ടപ്പോൾ ഞങ്ങൾ എല്ലാവരും അവിടോട്ട് നോക്കി..
ഒരു കൈയിൽ പ്ലാസ്റ്ററും മറു കൈയിൽ ഹെൽമെറ്റും പിടിച്ചു ഒരു ചെറുക്കൻ അവൻ താടി ഷേപ്പ് ചെയ്യാതെ നീട്ടി വളർത്തിയിരിക്കുന്നു.. കഴുത്തിൽ പച്ച കുത്തിയിട്ടുണ്ട്..🥴
‘ സാൻ അല്ലേ ‘ അവനെ ഒന്ന് അടിമുടി നോക്കിയിട്ട് നില മിസ്സ് ചോദിച്ചു..
‘ അതേ ‘
‘ റ്റീ ഷർട്ട് ഇട്ടോണ്ട് വരാൻ പറ്റില്ല.. ക്ലാസ്സിൽ വരുമ്പോൾ ഷർട്ട് വേണം ‘ മിസ്സ് അൽപ്പം നീരസം കാട്ടി പറഞ്ഞു..😖
അവൻ അതിന് വല്യ വില ഒന്നും കൊടുക്കാതെ അകത്തു കേറി കണ്ണ് ഒന്ന് ഓടിച്ച് നോക്കി ഫ്രീ ആയി കിടന്ന ഒരു ബെഞ്ചിൽ പോയി ഇരുന്നു..
നിനക്ക് എന്റെ അമ്മായിയമ്മയെ ഒരു വില ഇല്ലെടാ.. 🤐
ഞാൻ കിട്ടുന്ന അവസരത്തിൽ എല്ലാം ശ്രുതിയെ നോക്കി ഇരുന്നെങ്കിലും അവൾ കുണ്ടി കൊണ്ട് പോലും എന്നെ മൈൻഡ് ചെയ്തില്ല.. 😖
ഇന്റർവെൽ ആയപ്പോൾ ഞങ്ങൾ 6 പേരും കൂടി ക്യാന്റീനിൽ പോയി..
അവിടെ ചെന്ന് പപ്പ്സും സോഡാ ലൈമും വാങ്ങി ഒരു മേശക്കു അടുത്ത് പോയി ഇരുന്നു..🍲
എന്റെ കണ്ണ് അൽപ്പം ദൂരെയായി ഒരു കൂട്ടുകാരിയും ഒപ്പം ഫുഡ് വാങ്ങാൻ ക്യു നിൽക്കുന്ന ശ്രുതിയിൽ ചെന്ന് പതിച്ചു..
കാറ്റിൽ പറന്നു നടന്ന കുറച്ച് മുടി ഇഴകളെ അവൾ പുറകോട്ട് പിടിച്ചു വെച്ചുകൊണ്ടിരുന്നു…
അവൾ എന്ന ഗർദ്ധത്തിലേക്ക് ഞാൻ കൂടുതൽ ആഴത്തിൽ വീണുകൊണ്ടിരുന്നു 🥰
അവരുടെ അടുത്തായി ഒരു ചെറുക്കൻ വന്ന് മിണ്ടുന്നതു ഞങ്ങൾ കണ്ടു.. വിനോദ്..
‘ ഡാ വിനോദ് അല്ലേ അത് ‘ അഖിൽ ആണ്..
‘ അരിക്കും ‘ ഞാൻ ഒരു പുച്ഛം നിറഞ്ഞ മറുപടി നൽകി.. 🥴
എന്റെ ഉത്തരത്തിലെ ദേഷ്യം അറിഞ്ഞ് അവൻ അതിനെ കുറിച്ച് വേറെ ഒന്നും പറഞ്ഞില്ല..
‘ പത്തു രൂപ തന്നാൽ ഒരു രഹസ്യം പറയാം ‘
ജോഷുവ ആണ് അത് പറഞ്ഞത്..
അവനും സാനും ഒരുമിച്ച് ആണ് വന്നത്..
‘ എന്ത് രഹസ്യം ‘ റിച്ചു ആണ്..
‘ 10 രൂപ തന്നാൽ പറയാം ‘..🙄
ഞാൻ ഒരു 10 രൂപ അവന്റെ കൈയിൽ കൊടുത്തു..
‘ വിനോദ് ആ പെൺകൊച്ചു സിംഗിൾ ആണോന്നു ചോദിക്കുവാ..’
‘ ഏതു പെൺകൊച്ചു ‘ എന്റെ മുഖം കനത്തു വരുന്നുണ്ട് 😡
‘ നമ്മുടെ ടീച്ചറിന്റെ മോൾ ‘ ജോഷുവ പറഞ്ഞു..
‘ എന്നിട്ടു അവൾ എന്താ മറുപടി പറഞ്ഞെ ‘
‘ അത് പറയണം എന്ക്കിൽ 10 രൂപ കൂടി ആവും ‘🥴
‘ തരാം നീ പറ ‘
‘ അത് താൻ എന്തിനാ അറിയുന്നേ ‘
എനിക്ക് ദേഷ്യം വന്നു..
‘ മര്യാദക്ക് പറ മൈരേ ‘🙄
