ഞാൻ ക്ലാസ്സിൽ പോയി ഇരുന്നു..
ശ്രുതിയും നീമയും പിന്നെ ആ വിനോദും ക്ലാസ്സിലോട്ട് വന്നു..
അവന്റെ മുഖത്തിന്റെ വലത്തേ സൈഡ് അവൻ പൊതിഞ്ഞു പിടിച്ചിരുന്നു..
അവൻ എന്നെ ഒന്ന് നോക്കി.. ഞാനും തിരിച്ചു കലിപ്പ് ഒരു നോട്ടം നൽകി..
അവൻ ബെഞ്ചിൽ ഇരിക്കുന്നതിനു ഇടയിൽ എന്റെ നേരെ നോക്കി ചുണ്ടുകൾ അനക്കി ‘ താങ്ക്സ് ‘ 😈
എന്റെ കാൽ വിരലുകൾ മുതൽ തല മുടി വരെ തരിച്ചു കേറി 😡
ക്ലാസ്സ് കഴിഞ്ഞപ്പോൾ ശ്രുതി ഇറങ്ങുന്നതിനു മുൻപ് തന്നെ ഞാൻ കൂട്ടുകാരോടൊപ്പം ഇറങ്ങി..
‘ ഇന്ന് കണ്ടേ ഇല്ലല്ലോ.. മാഷേ ‘ എന്റെ തോളിൽ ഒരു തട്ട് നൽകി അച്ചു ചോദിച്ചു..
‘ ഞാൻ പക്ഷെ നിന്നെ കണ്ടല്ലോ.. രാധാകൃഷ്ണൻ സാറുമായി എന്തോ വഴക്കു ഉണ്ടാക്കുന്നത് ‘
‘ യു മീൻ യുവർ അമ്മായിഅപ്പൻ ‘
‘ യെസ്.. ആ കഷണ്ടി തന്നെ ‘
‘ നിന്റെ കൂടെ നടക്കല്ലന്നു പറഞ്ഞു… നീ ഫ്രോഡ് ആണെന്ന് എക്കെ.. ഞാൻ പോയി പണി നോക്കാൻ പറഞ്ഞു ‘ 🤐
എന്റെ HOD ഞാൻ ഒരു ഫ്രോഡ് ആണെന്ന് പറഞ്ഞത് ഞാൻ സഹിക്കും പക്ഷെ എന്റെ ശ്രുതിയുടെ അച്ഛൻ.. 😭
ഞാനും അവളുമായി ഉള്ള ദൂരം പണ്ട് മോഹൻലാൽ പറഞ്ഞപോലെ കിലോ മീറ്റർസ് ആൻഡ് കിലോ മീറ്റർസ് ആണെല്ലോ കർത്താവെ..
‘ എന്താ മാഷേ ആലോചിക്കുന്നേ ‘
‘ എന്നെ കുറിച്ച് എല്ലാവർക്കും നല്ല അഭിപ്രായം ആണെല്ലോ അത് ഇരിക്കട്ടെ നീ ശ്രുതിയോട് മിണ്ടിയോ? ‘😔
‘ മിണ്ടി മിണ്ടി.. അവൾക്കു ഇപ്പോൾ നിന്നെ ഇഷ്ടമില്ല എന്നും നിന്നോട് മിണ്ടുന്നതു പോലും വെറുപ്പ് ആണെന്നും തീർത്തു പറഞ്ഞു.. അല്ലേലും നിങ്ങളുടെ എക്കെ ഒരു കല്യാണം ആയിരുന്നോ എന്നും അവൾ ചോദിച്ചു ‘
‘ എനിക്ക് ഇത് തന്നെ വരണം ‘
‘ എങ്ങനെ വരാതിരിക്കും.. ഇന്നും ക്യാന്റീനിൽ എന്തോ അടി ഉണ്ടാക്കി എന്ന് കേട്ടു ‘
‘ നീ എങ്ങനെ അറിഞ്ഞു ‘
‘ എന്റെ ഫ്രണ്ട് പറഞ്ഞു.. നിനക്ക് ഈ വഴക്കാളിയെ മാത്രവേ കിട്ടിയോളോ എന്നും ചോദിച്ചു ‘😂
‘ എങ്കിൽ നീ വഴക്കു ഉണ്ടാക്കാത്ത ആരെ എന്ക്കിലും പോയി സ്നേഹിക്കു ‘
‘ എനിക്ക് എന്റെ വഴക്കാളി മതിയെ..’ അതും പറഞ്ഞു അവൾ എന്റെ മൂക്കിൽ ഒന്ന് തോണ്ടി..🥰
ഞങ്ങൾ സംസാരിച്ചു പാർക്കിംഗ് ഏരിയയിൽ എത്തി..
അവൾ അവളുടെ സ്കൂട്ടിയിൽ പോയി ഇരുന്നു എന്നെ നോക്കി ഒന്ന് കണ്ണ് ചിമ്മി കാണിച്ചു മുന്നോട്ട് പോയി..😊
‘ ഹലോ…’ അത് സാൻ ആയിരുന്നു..
അവൻ എന്റെ അടുത്തേക്ക് നടന്നു വന്നു..
‘ മുൻപ് കണ്ടത് നിന്റെ ഭാര്യ.. അപ്പോൾ ഇത് ചിന്ന വീട് തന്നെ ‘
‘ ഒന്ന് പോയെടാ.. ഫ്രണ്ട് ആണ് ‘
‘ ഉവ്വുവ്വേ.. മനസ്സിലായി… പിന്നെ നിന്റെ ഒരു ഹെല്പ് വേണം ‘
‘ എന്ത് ‘🥴
‘ നീ എന്റെ കൂടെ ഒന്ന് വന്നേ… ‘
‘ എങ്ങോട്ട് ‘
‘ ഒന്ന് വാടാ..’
ഞാൻ അവന്റെ പുറകെ നടന്നു..
ഞങ്ങൾ ഒരു കാറിനു പുറകിൽ നിന്നു..
‘ നീ വലിക്കുവോ ‘🚭
‘ ആം വലിക്കും.. നീ ആദ്യം എന്ത് ഹെല്പ് ആണ് വേണ്ടത് എന്ന് പറ ‘ ഞാൻ പറഞ്ഞു..
അവൻ പോക്കറ്റിൽ നിന്ന് ഒരു സ്റ്റിക്ക് എടുത്ത് ചുണ്ടിന്റെ ഇടയിൽ വെച്ചു..
‘ ആയോ.. ജോയിന്റോ ഇത് ഒന്നും ഞാൻ വലിക്കില്ല..’🙄
‘ എന്ക്കിൽ വേണ്ടാ.. ആരേലും വരുന്നുണ്ടോ എന്ന് നോക്ക് ‘
‘ അത് നോക്കാം ‘
‘ ശ്രുതി നിന്റെ ഭാര്യ അല്ലേ നിനക്ക് അവളെ വിളിച്ച് വീട്ടിൽ കൊണ്ടുപോകാൻ മേലെ ‘
‘ അതൊന്നും അത്ര എളുപ്പമല്ല.. നിനക്ക് പറഞ്ഞാൽ മനസ്സിലാവില്ല ‘
‘ നീ സൂക്ഷിച്ചോ പഴയ കോളേജിൽ തൊട്ട് എനിക്ക് ആ വിനോദ് നാറിയെ അറിയാം.. അവൻ വളക്കുന്നു പറഞ്ഞാൽ വളക്കും..’
🙄
‘ നീ ഒരു പുക തന്നെ ‘
‘ വേണ്ടെന്നു പറഞ്ഞിട്ട് ‘
‘ നിനക്ക് തരാൻ പറ്റുമോ? ‘😖
അവൻ അത് എനിക്ക് നേരെ നീട്ടി..
ഞാൻ മൂന്ന് പുക എടുത്തിട്ട് അവനു തിരിച്ചു കൊടുത്തു..
അന്നത്തെ ദിവസം പിന്നെ ഞാൻ പറക്കുകയായിരുന്നു..
ദിവസങ്ങൾ വീണ്ടും കടന്ന് പോയി..
ഏറെ കൊറേ എല്ലാ ദിവസവും ഞങ്ങൾ പറക്കാൻ തുടങ്ങി..🐦
അങ്ങനെ സെമെസ്റ്റർ എക്സാം ആയി..
ഞങ്ങൾ എല്ലാവരും രാവിലെ തന്നെ കോളേജിലെ പോകുവായിരുന്നു, എക്സാം ഉച്ച കഴിഞ്ഞാണേലും..
കുറച്ചു പേര് പഠിക്കാൻ വന്നു..
മറ്റു ചിലർ പ്രേമിക്കാൻ വന്നു…
ഞാൻ പറക്കാൻ വന്നു..
