‘ ശ്രുതി മോൾ ഇന്ന് വന്നിട്ടുണ്ടാരുന്നോ ‘ എന്നെ കണ്ടപ്പോൾ ആദ്യം അമ്മ ചോദിച്ചത് അതാണ്. 😉
‘ മ്മ് ‘ ഞാൻ ഒരു ചെറിയ മൂളലിൽ ഉത്തരം ഒതുക്കി..
‘ എന്ത് പറഞ്ഞു അവൾ ‘ അമ്മ എന്തിനാണ് ചോദിക്കുന്നത് എന്ന് എനിക്ക് ഒരു പിടിയും ഇല്ലാരുന്നു.. അവൾ അമ്മയുടെ ആരാണ്.. മകന്റെ ഭാര്യയോ.. അങ്ങനെ എക്കെ ഉള്ള മരുമകൾ വേണമായിരുന്നേൽ അമ്മ കുറച്ച് കൂടി സൗന്ദര്യം ഉള്ള മകനെ ജനിപിക്കണമായിരുന്നു.. 🤐
‘ ഒന്നും പറഞ്ഞില്ല ‘ അതും പറഞ്ഞ് അടുത്ത ചോദ്യം വരുന്നതിനു മുൻപ് തന്നെ ഞാൻ റൂമിൽ പോയി കേറി..
2 ദിവസം മാത്രം എന്റെ റൂമിൽ സഹവസിച്ച എന്റെ ഭാര്യയുടെ ഓർമ്മയിൽ തന്നെ ഞാൻ മുഴുകി ഇരിക്കുകയാരുന്നു..
അവൾ അലക്കി ഉണങ്ങാൻ ബാൽക്കണിയിൽ ഇട്ടിരുന്ന ഒരു നൈറ്റി എന്റെ കണ്ണിൽ പെട്ടു.. 🙇♀️
ഞാൻ അത് എടുത്ത് മടക്കി അലമാരയിൽ വെച്ചു.. അവൾ അന്ന് കല്യാണത്തിന് ഉടുത്ത സാരിയും കുറച്ച് ആഭരണങ്ങളും അലമാരയിൽ ഇരിക്കുന്നത് ഞാൻ കണ്ടു..
ഇതു അവൾ ഇവിടെ വെച്ചിട്ട് പോയത് എന്നേലും തിരിച്ചു വരും എന്നുള്ളത് കൊണ്ടാണോ..
എന്റെ മനസ്സിനെ ഞാൻ ശാസിച്ചു.. അതികം പ്രേതീക്ഷ ഒന്നും വേണ്ടാ.. അവൾ അനുനിമിഷം നിന്നിൽ നിന്നും അകന് പോവുകയാണ്.. 🙄
അവൾ എന്നിൽ നിന്നും അകലുകയാണ് എന്ന വിചാരം എന്നിൽ വിഷമവും ക്രോധവും ഒരു പോലെ വളർത്തി..
എന്റെ ഫോൺ മുഴങ്ങുന്നത് കേട്ടാണ് ഞാൻ ചിന്തയിൽ നിന്നും ഉണർന്നത്..
പരിചിതം അല്ലാത്ത ഒരു നമ്പർ ആയിരുന്നു അത്..
‘ ഹലോ ആരാ ‘ 🙄
‘ ഞാനാ മാഷേ.. അച്ചു ‘
‘ നിനക്ക് എന്താ വേണ്ടേ..’
‘ ഞാൻ പറഞ്ഞല്ലോ എനിക്ക് ഒന്നും വേണ്ടാന്ന് ‘
‘ പിന്നെ എന്നാ മൈരിനാ നീ എന്നെ വിളിച്ചേ ‘ 😖
‘ നിന്നോട് ഇന്ന് സംസാരിച്ചപ്പോൾ നിനക്ക് എന്തോ വിഷമം ഉള്ളപോലെ തോന്നി.. ഒരു ഫ്രണ്ടിനു വിഷമം വരുമ്പോൾ വിളിച്ച് തിരക്കേണ്ടത് എന്റെ കടമ അല്ലേ ‘..🥰
‘ എന്റെ നമ്പർ നിനക്ക് എവിടുന്നാ കിട്ടിയേ.. ‘
‘ ആവിശ്യ കാരന് ഔജിത്ത്യം ഇല്ലെന്നു ആണെല്ലോ ‘..
‘ ആരാ തന്നത് എന്ന് പറ ‘..🤐
‘ അതെക്കെ ഒപ്പിച്ചു… നീ ഫുഡ് കഴിച്ചോ ‘..
‘ വിശപ്പില്ല…’
‘ നിന്റെ ഭാര്യ അടുത്ത് ഇല്ലാത്തതിന്റെ ആണോ മാഷേ വിശപ്പിലായ്മ ‘😒
‘ നീ ഇതൊക്കെ എങ്ങനെ അറിയുന്നു ‘
‘ അവൾക്കു ഇല്ലാത്ത വിഷമം എന്തിനാ പൊട്ടാ നിനക്ക് മാത്രം ‘ 🤭
അവൾ അത് പറഞ്ഞപ്പോൾ നല്ല ദേഷ്യം തോന്നി ഞാൻ ഫോൺ കട്ട് ചെയ്തു 😡
അവൾ പറഞ്ഞത് സത്യം അല്ലേ.. വിധി അവൾക്കു കൊടുത്ത ഒരു പണിയായിരുന്നു ഞാൻ.. അവൾ ഇപ്പോൾ അതിൽ നിന്ന് മോചിത ആവുകയാണ്..
എന്നോട് തന്നെ ഉള്ള എന്റെ വെറുപ്പ് വർധിച്ചു.. അത്ര നല്ല ഒരു കൊച്ചിനെ സ്നേഹിക്കാൻ ഞാൻ അർഹനല്ല എന്ന ബോധം എന്നിൽ ഒരു തൈയായി വളർന്നു വരുന്നത് ഞാൻ അറിഞ്ഞു 😭
പിന്നീടുള്ള ദിവസങ്ങളിൽ ഞാൻ കോളേജിൽ ശ്രുതിയെ പറ്റുന്നപോലെ അവോയ്ഡ് ചെയ്തു.. അവളും അത് ആഗ്രഹിക്കുന്നു എന്ന് എനിക്ക് തോന്നി..
ശ്രുതിയിൽ നിന്നുള്ള എന്റെ അകൽച്ചയോടു ഒപ്പം തന്നെ ഞാനും അച്ചുവും അടുത്ത സുഹൃത്തുക്കൾ ആയി മാറുകയായിരുന്നു..👫
വീട്ടുകാരും എന്നോട് ശ്രുതിയുടെ കാര്യം ചോദിക്കുന്നത് നിർത്തി.. ഒരു ദിവസം നില മിസ്സ് എന്നോട് അവള്ടെ സാരിയും ആഭരങ്ങളും കൊണ്ടുവന്നു തരാവോ എന്ന് ചോദിച്ചു..
അവളുടെ നൈറ്റി ഒഴിച്ച് ബാക്കി എല്ലാം ഞാൻ കൊണ്ടുപോയി കൊടുത്തു.. 😖
ശ്രുതി എന്റെ അല്ലാ എന്ന് ഞാൻ സ്വയം പറഞ്ഞ് എന്റെ മനസ്സിനെ പഠിപ്പിച്ചു.. 🤐🤐 അവൾക്കു ഓർമ്മിക്കാൻ ഇഷ്ടമില്ലാതെ ഒരു ദുസ്വപ്നം മാത്രം ആണ് ഇപ്പോൾ ഞാൻ എന്ന ചിന്ത അവളുടെ ആ നൈറ്റി കാണുമ്പോൾ എല്ലാം എന്റെ ഉള്ളിൽ ഒരു വിങ്ങൽ പുറപെടുവിച്ചു.. ദിവസങ്ങൾ അങ്ങനെ കടന്നു പോയി..
മരിയ ചേച്ചി അവസാനം ചേട്ടന്റെ അടുത്തോട്ടു പോയി.. അധികം താമസിക്കാതെ ലോക്ക് ഡൌൺ വന്നു.. ന്യൂസിൽ പറയുന്നത് എല്ലാം കള്ളം അല്ലെന്നു എനിക്ക് മനസ്സിലായി..😔
ലോക്ക് ഡൌൺ ആയി മൂഞ്ചി ഇരുന്നു തന്നെ ഫസ്റ്റ് ഇയർ പോയി..
മിഖ്യ ദിവസവും രാവിലെ ഞാൻ ഇപ്പോൾ എഴുനേൽക്കുന്നത് അച്ചുവിന്റെ കാൾ വരുമ്പോൾ ആണ്..
