‘ ഡാ മണ്ടാ.. അവൾ പറഞ്ഞതാ പറഞ്ഞെ .. അവൾ അവനോടു ചോദിച്ചു അത് താൻ എന്തിനാ അറിയുന്നേ എന്ന് ‘
‘ ബാക്കി പറ ‘
‘ ഇത്രെമേ കേട്ടോളു… അത് കഴിഞ്ഞപ്പോൾ ഞങ്ങൾ ഇവിടോട്ട് വന്നു ‘
എന്റെ ഉള്ളിൽ അവനോടുള്ള കോപം ഇരിച്ചു കേറി..😡
ശ്രുതിയും അവളുടെ കൂടെ ഉണ്ടായിരുന്ന നീമ എന്ന കൊച്ചും വിനോദുമായി മിണ്ടി കൊണ്ട് തന്നെ ഒരു ടേബിളിൽ പോയി ഇരുന്നു..
അവൻ ഇരുന്നത് ശ്രുതിയുടെ തൊട്ട് അടുത്താണ്..
അവർ എന്തോ പറഞ്ഞ് ചിരിച്ചു കൊണ്ട് ഫുഡ് കഴിക്കാൻ തുടങ്ങി..😖
സത്യം പറഞ്ഞാൽ അവനെ നടുവേ കീറി മുറിക്കാനുള്ള ദേഷ്യം എന്നിക്ക് വന്നു..
ഞാൻ അത് കടിച്ചു പിടിച്ച് ഇരിക്കുമ്പോൾ ബാക്കി ഉള്ളവർ എല്ലാം എന്തെലാമോ പറഞ്ഞു കൊണ്ടിരുന്നു..🥴
ഞാൻ ഫുഡ് കഴിപ്പ് നിർത്തി എഴുനേറ്റ് വെളിയിലോട്ടു നടക്കാൻ തുടങ്ങി..
ആരെല്ലാമോ… എടാ.. നിൽക്കു എന്നൊക്കെ പറയുന്നത് എന്റെ ചെവിയിൽ എവിടെയോ കേറി..🤐
ഞാൻ അവരെ ക്രോസ്സ് ചെയ്തപ്പോൾ ശ്രുതി എന്നെ അറിയാതെ ഒന്ന് നോക്കി..
ഞാൻ ഒരു ചെറിയ പുഞ്ചിരി അറിയാതെ നൽകി എന്ക്കിലും അതിന് മറുപടി ഇല്ലായിരുന്നു..
‘ ഡാ.. ക്ലാസ്സിലെ പിള്ളേരെ ഒന്ന് കണ്ടാൽ മൈൻഡ് ചെയ്യടാ.. ‘ വിനോദ് ആണ് പറഞ്ഞത്..😊
‘ നിന്നെ ഞാൻ കണ്ടില്ല ടാ..’
‘ അതെങ്ങനാ.. പെൺപിള്ളേരെ നോക്കി തന്നെ നടന്നാൽ നമ്മളെ ഒന്നും കാണുവേല ‘
‘ ഞാൻ ആരെ ആടാ കോപ്പേ നോക്കിയേ ‘
‘ നീ എന്തിനാ അളിയാ ദേഷ്യപെടുന്നേ.. ഞാൻ ഒരു തമാശ പറഞ്ഞതല്ലേ ‘
‘ നിന്റെ കൊണോതെ തമാശ വേറെ ആരോടേലും പോയി പറ ‘😡
ശബ്ദം കേട്ട് എന്റെ കൂട്ടുകാർ അവിടേക്കു ഓടി വന്നു..
‘ നീ വെറുതെ ഷോ കാണിക്കാതെ പോയെ.. ഇതെന്താ വെള്ളരിക്ക പട്ടണമോ ‘ നീമ എന്നെ നോക്കി അത് പറഞ്ഞപ്പോൾ എല്ലാരും എന്നെ നോക്കാൻ തുടങ്ങി
ഞാൻ ക്യാന്റീനിൽ നിന്ന് വെളിയിലേക്ക് നടന്നു..🚶♂️
എന്റെ പുറകെ ആരോ ഓടി വരുന്നതിന്റെ കാലൊച്ച ഞാൻ കേട്ടു..
‘ ബ്രോ.. ഒന്ന് നിന്നെ ‘ ചിരിച്ചു കൊണ്ട് അത് പറയുന്ന വിനോദിനെ ആണ് ഞാൻ കണ്ടത്..
‘ നിനക്ക് എന്താ വേണ്ടേ ‘🤐
‘ ഒരു താങ്ക്സ് പറയാൻ വന്നതാ.. നീ ആ പട്ടി ഷോ അവിടെ വെച്ച് കാണിച്ചില്ലാരുന്നെക്കിൽ എനിക്ക് അവളെ വളക്കാൻ പറ്റത്തെ ഇല്ലാരുന്നു ‘
‘ ആരെ ‘🙄
‘ ശ്രുതിയെ ‘
ഠപ്പേ…
എന്റെ കൈ അവന്റെ മുഖത്ത് പതിഞ്ഞു..
എല്ലാരും അവിടേക്കു ഓടി വരുന്നത് ഞാൻ കണ്ടു.. 👀
അവൻ ഒരൽപ്പം പുറകേക്ക് ബാലൻസ് പോയി വെയിച്ചു നിന്നു..
‘ വിനോദ്… എന്തുപറ്റി ‘ ശ്രുതി ഓടി വന്ന് അവൻ പൊത്തിപിടിച്ച കൈ മാറ്റി മുഖം നോക്കി..😔
‘ ഒരേ.. ക്ലാസ്സ് അല്ലേ പിണക്കം വേണ്ടാ.. എന്ന് പറയാൻ വന്നതാ.. വേണ്ടായിരുന്നു ‘ മുഖം തിരുമ്മിക്കൊണ്ട് അവൻ പറഞ്ഞു..
‘ തിരിച്ചു തല്ലുവേല എന്ന് അറിയാവുന്നവരെ തല്ലുനത് വല്യ ആണത്തം ഒന്നുമല്ല..’ ശ്രുതി എന്നെ നോക്കി ഒച്ച വെച്ചു…🤐
‘ ഡി പെണ്ണെ നീ നിന്റെ പണി നോക്കി പോ.. അവളു ഷോ കാണിക്കാൻ വന്നേക്കുന്നു ‘ സാൻ എന്റെ മുന്നിൽ കേറി നിന്ന് പറഞ്ഞു..
‘ ഒരു പാവപെട്ട ചെക്കനെ തല്ലി ഷോ കാണിക്കുന്നത് ആരാടാ.. ഞാൻ ആണോ ‘ ശ്രുതി സാന് നേരെ കൈ ചൂണ്ടി പറഞ്ഞു..😡
‘ ഇവൻ ആര് നിന്റെ അച്ഛനോ.. നീ ഇത്ര വികാരം കൊള്ളാൻ ‘
‘ എന്റെ ആരായാലും നിനക്ക് എന്താ ‘
മറുപടി പറയാൻ വന്ന സാനിനെ ഞാൻ പിടിച്ച് പുറകോട്ട് കൊണ്ടുപോയി..😐
‘ ഇവള് ആരാ.. അവള്ടെ ഒരു ഡയലോഗ് ‘ അവൻ എന്റെ കൈയിൽ കിടന്ന് കുതറി..
‘ ഇവള് ആരാ ‘
‘ എന്റെ ഭാര്യ ‘😕
സാൻ ഒന്ന് ഞെട്ടി എന്റെ മുഖത്ത് തന്നെ നോക്കി നിന്നു..
ഞാൻ അവനെ പിടിച്ച് വലിച്ചു കൊണ്ട് മുന്നോട്ട് പോയി..
ഞാൻ പറഞ്ഞത് കേട്ട് ശ്രുതി എന്നെ തന്നെ നോക്കി നിന്നു…
വിനോദിന്റെ മുഖത്ത് ഞെട്ടൽ അല അടിച്ചു…🤨
കാര്യങ്ങൾ എല്ലാം കേട്ടപ്പോൾ സാനും ജോഷുവയും ചിരിക്കാൻ തുടങ്ങി..
എന്റെ ജീവിതം ഒരു തമാശ ആണ് എല്ലാവർക്കും..
കടലിൽ നിന്ന് കരയിൽ എടുത്തിട്ട മീനിനെ പോലെ അവളില്ലാത്തപ്പോൾ എന്റെ നെഞ്ച് പിടയുക ആയിരുന്നു.. 😭
തിരിച്ചു ക്ലാസ്സിൽ പോവുന്ന വഴി ഞാൻ അച്ചു സ്റ്റെപ്പിന് പുറകിൽ ആരുമായോ വഴക്കു ഉണ്ടാക്കുന്നത് കണ്ടു..
അകത്തോട്ടു നടന്നപ്പോൾ അവൾ പറയുന്നത് എല്ലാം കേട്ട് സാർ മിണ്ടാതെ നിൽക്കുന്നതും കണ്ടു..🤐
