പരിണയ സിദ്ധാന്തം [Full]

അല്പ നേരത്തെ മൗനത്തിന് ശേഷം, ഈ അവസ്ഥയിൽ എല്ലാരും പറയുന്ന ആ ഡയലോഗ് അവനും പറഞ്ഞു..
‘എനിക്ക് ആ മൈരനെ തല്ലണം ‘
‘നമ്മക്ക് തല്ലാം ‘ എന്നല്ലാതെ വേറേ ഒന്നും ഞങ്ങൾക്കും പറയാൻ ഇല്ലാരുന്നു..

ക്ലാസ്സിൽ തിരിച്ചു ചെന്നു കേറി ഇരുന്നപ്പോൾ തൊട്ട് ക്ലാസ്സ്‌ തീരുന്നത് വരെ അവൻ ബെഞ്ചിൽ അടിച്ചും, ബുക്കിനെ പീച്ചി ഞെരിച്ചും, നിലം ചവിട്ടി തൊടച്ചും പട്ടി ഷോ കാണിക്കാൻ തുടങ്ങി 🤭
ക്ലാസ്സ്‌ കഴിഞ്ഞ് ഞങ്ങൾ ബാഗും എടുത്ത് ഇറങ്ങിയപ്പോൾ അഖിൽ എന്റെ തോളിൽ കൈ ഇട്ട് പോകുന്ന വഴിക്ക് വലിക്കാൻ ഉള്ള ഫണ്ടിന്റെ കാര്യം എക്കെ തീരുമാനിച്ചു അങ്ങനെ നടന്നു… 🤗

ഗേറ്റ് എത്തി തിരിഞ്ഞു നോക്കിയപ്പോൾ പുറകെ വന്ന ഗ്ലാഡ്വിൻ ഇല്ലാ….
കുറച്ചു അപ്പുറത്ത് എന്തോ ആളുകൾ വട്ടം കൂടുന്ന കണ്ടപ്പോൾ ഞങ്ങൾക്കും കാര്യം മനസ്സിലായി 😲

തോളിൽ കിടന്ന ബാഗും തൂക്കി എറിഞ്ഞു ഞങ്ങൾ അവിടേക്കു ഓടി ചെന്നപ്പോൾ ഗ്ലാഡ്വിനും ആ ജൂനിയർ പയനും തമ്മിൽ പൊരിഞ്ഞ അടി 🤯

കാര്യം നമ്മുടെ മച്ചാന്റെ കൈയിൽ ഒരു നായവും ഇല്ലേലും അവൻ തല്ലിയാൽ ഞങ്ങളും തല്ലും 🥵

ഞങ്ങളും കൂടി ഇടി തുടങ്ങിയപ്പോൾ അത് ഇയർ വൈസ് വിഷയം ആയി… വന്നവനും പോയവനും എല്ലാം മത്സരിച്ച് ഇടിച്ചു 🤫

എല്ലാ കോളേജിലും കാണുവല്ലോ ഇടി എന്ന് കേട്ടാലേ മൊബൈൽ ക്യാമറയിൽ വീഡിയോ പകർത്താൻ നടക്കുന്ന ചെല കഴുവേറികള്… ഞങ്ങളുടെ കോളേജിലും ഉണ്ടാരുന്നു ഇഷ്ടം പോലെ ആ സൈസ് സാധനം.. 📱

ഇടി കഴിഞ്ഞ് വീട്ടിൽ ചെന്നപ്പോൾ തന്നെ വീഡിയോ യൂ ട്യുബിലും, ഫേസ്ബുക്കിലും എല്ലാം എത്തി 🔊

അന്ന് തന്നെ കോളേജിൽ നിന്നും കാൾ വന്നു ‘ ഇനി മക്കൾ എൻക്യുയറിക്കു വന്നാൽ മതി. അത് വരെ സസ്പെന്ഷന് ആണ് ‘എന്നും പറഞ്ഞു.. 🤐

എൻക്യുയറി വന്നു… അത് നല്ല വിശാലമായി മൂഞ്ചി, എന്തിനാ ഇടിച്ചേ എന്ന് ചോദിച്ചപ്പോൾ ഞങ്ങൾക്ക് പറയാൻ ഒരു കാരണവും ഇല്ലാരുന്നു..
അല്ലാ പറയാൻ പറ്റുവോ ഗ്ലാഡ്വിനു ഇഷ്ടം ഉള്ള പെണ്ണ് ഇവന് സെറ്റ് ആയിട്ടാണ് ഇടിച്ചേ എന്ന്..
അങ്ങനെ ഞങ്ങൾക്ക് മൂന്നു പേർക്കും കോളേജിൽ നിന്നുള്ള മടക്ക ടിക്കറ്റ് കിട്ടി, അഹ് അത് തന്നെ TC.🤒

വീട്ടുകാരുടെയും, നാട്ടുകാരുടെയും എല്ലാം മനം മടുപ്പിക്കുന്ന ചോദ്യങ്ങളും, പരിഹാസവും സഹിച്ചു ജീവിക്കുമ്പോൾ ആണ് വീടിനു അടുത്തുള്ള എഞ്ചിനീയറിംഗ് കോളേജിൽ നിന്നും കാൾ വന്നത്. 😆

മോനു ചേട്ടൻ അത് അറിഞ്ഞപ്പോൾ തൊട്ട് എന്നെ ക്യാൻവാസ് ചെയ്യാൻ തുടങ്ങി, സിവിൽ എഞ്ചിനീയറിംഗ് പഠിച്ചു അങ്ങോട്ട്‌ കെട്ടി എടുക്കാൻ പറഞ്ഞു 😒

ഗൾഫിൽ ഇരുന്നുള്ള ചേട്ടന്റെ ക്യാൻവാസിങ് പോരാതെ വന്നപ്പോൾ, വീട്ടിൽ ഉള്ള ചേട്ടന്റെ ഭാര്യ ആ ജോലി ഏറ്റെടുത്തു.. മരിയ ചേച്ചി അന്ന് കെട്ടി വന്നിട്ട് 2 മാസമേ ആയുള്ളൂ, പുള്ളികാരിയും സിവിൽ എഞ്ചിനീയറിംഗ് ആണ്.

അവസാനം നിവർത്തി കെട്ടപ്പോൾ ഞാൻ രണ്ട് കണ്ടിഷൻ അങ്ങ് വെച്ച് കാച്ചി..
1. എനിക്ക് ഒരു ബൈക്ക് എടുത്ത് തരണം.
2. അഖിലും, ഗ്ലാഡ്വിനും എന്റെ കൂടെ വരണം.
പിന്നല്ലാഹ്… എന്നോടാ കളി 😏

പക്ഷെ എന്നെ ഞെട്ടിച്ചു കൊണ്ട് വീട്ടുകാർ രണ്ട് കണ്ടീഷനും അംഗീകരിച്ചു പാസ്സ് ആക്കി..
ഞാൻ അഖിലിനേം, ഗ്ലാഡ്വിനേം വിളിച്ചു പറഞ്ഞപ്പോൾ ഒരുമിച്ചാണെങ്കിൽ എഞ്ചിനീയറിംഗ് അല്ലാ മെഡിസിൻ ആണേലും അവന്മാർക്ക് കൊഴപ്പം ഇല്ലെന്നു പറഞ്ഞു.. 😘

അങ്ങനെ ഞങ്ങൾ മൂന്നു പേരും സിവിൽ എഞ്ചിനീയറിംഗിന് ഈ 21ആം വയസ്സിൽ അഡ്മിഷൻ എടുത്തു.. 😶

ഗ്ലാഡ്വിൻ അഖിലിന്റെ വീട്ടിൽ നിന്നു കൊള്ളാം എന്നും പറഞ്ഞ് അതങ്ങനെ സെറ്റ് ആയി..

******************************************

ഞാൻ അഖിലിന്റെ കാൾ എടുത്തു
‘ പെട്ടന്നു വാ മൈരേ, ഞങ്ങളു കോളേജിന്റെ ഫ്രണ്ടിൽ നിൽപ്പുണ്ട് ‘ അവൻ ഒറ്റ ശ്വാസത്തിൽ പറഞ്ഞു തീർത്തു.. 🤬
‘ വന്നു, ഒറ്റ മിനിറ്റ് ‘ ഞാൻ അതും പറഞ്ഞ് കാൾ കട്ട്‌ ചെയ്തു..

പുതിയ കോളേജിൽ ചെന്നപ്പോൾ തന്നെ ഒറ്റക്കും, കൂട്ടമായും നടന്നു നീങ്ങുന്ന തരുണീ മണികൾ….. കൊള്ളാം ☺️

ഇന്ന് ക്ലാസ്സ്‌ തുടങ്ങി മൂന്നാമത്തെ ദിവസം ആണ്… ആദ്യ ദിവസം ഗ്ലാഡ്വിന് അഖിലിന്റെ വീട്ടിലോട്ടു ചേക്കേറിയത്തിന്റെ അടുക്കും പെറുക്കും ആയി നീങ്ങി… രണ്ടാമത്തെ ദിവസം അഖിലിന് പനി പിടിച്ചു, അങ്ങനെ രണ്ട് ദിവസം ഞങ്ങൾ മൂന്ന്‌ പേരും ലീവ് ആരുന്നു..

ഇതെല്ലാം കണ്ടു സ്കൂട്ടിയെ ചാരി നിൽക്കുന്ന അഖിലിനെയും, ഗ്ലാഡ്വിനെയും കണ്ടപ്പോൾ ഞാൻ അങ്ങോട്ട്‌ നീങ്ങി 👬

‘മൈരുകളെ നീയൊക്കെ ക്ലീൻ ഷേവ് ആണോ ‘ ഞാൻ അറിയാതെ ചോദിച്ചു പോയി.. 👶

‘ടാ കുഞ്ഞു പിള്ളേരുടെ കൂടെ അല്ലേ, അതുകൊണ്ടാ…. അമ്മാവൻ എന്ന് വിളിപ്പേര് വീരും ‘ ഗ്ലാഡ്വിൻ ആണ് മറുപടി തന്നെ.. 😆

പുല്ല് മൂഞ്ചി…. ഞാൻ താടി എക്കെ ഷേപ്പ് ചെയ്തു നീട്ടി വളർത്തിയേക്കുകയാ, കീഴ്ച്ചുണ്ടിനു തൊട്ട് താഴെ ചെറിയ ഒരു തരിശ് ഭൂമി ഒഴിച്ചാൽ എനിക്ക് നല്ല കട്ടിക്ക് താടി ഉണ്ട്‌. 🧔

ഞങ്ങൾ പതുക്കെ സിവിൽ ഡിപ്പാർട്മെന്റ് തപ്പി ചെന്നു. കൊള്ളാം തരക്കേടില്ല…. 🏢

ക്ലാസ്സ്‌ തുടങ്ങിയില്ല, ചെറിയ സംസാരം എക്കെ കേൾക്കാം ക്ലാസ്സിൽ നിന്ന്, ഞങ്ങൾ ക്ലാസ്സിൽ കേറിയപ്പോൾ ചില വാണങ്ങൾ എന്നെ കണ്ടു സാർ ആണെന്ന് ഓർത്തു എഴുന്നേറ്റു നിന്നു 🤭

ഏറ്റവും പുറകിലത്തെ ആറു പേർക്ക് ഇരിക്കാവുന്ന ബെഞ്ചിൽ മൂന്ന് സീറ്റ്‌ കാലി..
അത് ഞങ്ങളുടെ ആണെന്ന് മനസ്സിൽ ഉറപ്പിച്ചു ഞങ്ങൾ പോയി അവിടെ ഇരുന്നു 🧨
അവിടെ ഇരുന്നവർ ഞങ്ങളെ പരിചയപെട്ടു,
ഏറ്റവും അറ്റത്തു ഭിത്തി സൈഡിൽ ഇരിക്കുന്നത് വിഷ്ണു, അതിന് ഇപ്പറത്തു ഉള്ളത് രാഹുൽ ഒരു തമിഴൻ ആണ് പുള്ളി… കുഞ്ഞിലേ കേരളത്തിൽ വന്നു…
ഞങ്ങളുടെ അടുത്ത് ഇരിക്കുന്നത് റിച്ചു, അല്പം വ്യഗ്ലി ആണ് കക്ഷി 🏃പിള്ളേര് എല്ലാം തിരിഞ്ഞു ഞങ്ങളെ നോക്കുനുണ്ട്..
പെൺകുട്ടികളുടെ സൈഡിലോട്ടു ഞാൻ നോക്കിയപ്പോൾ കുറച്ച് പുഞ്ചിരികൾ എനിക്ക് കിട്ടി..
കൊള്ളാം… മനസ്സിൽ ഒരു കുളിർമ എക്കെ തോന്നി 😉’കൊള്ളാവുന്ന പെണ്പിള്ളേര് ഒന്നും ഇല്ലേ’
അഖിലിന് അത് അറിഞ്ഞാൽ മതി..
‘ ഒരു സൂപ്പർ കൊച്ചുണ്ട്… ശ്രുതി എന്നാ പേര്, നമ്മുടെ ക്ലാസ്സ്‌ ടീച്ചറിന്റെയും, HOD രാധാകൃഷ്ണൻ സാറിന്റെയും മകൾ ആണ് ‘ റിച്ചു ആണ് പറഞ്ഞത്..

‘പക്ഷെ നോക്കണ്ട… അവളെ ഞാൻ സെറ്റ് ആകാൻ ഇരിക്കുവാ… ശ്രുതി വിഷ്ണു ‘ വിഷ്ണു ആണ് ആ ഡയലോഗ് അടിച്ചേ എന്ന് ഞാൻ എടുത്തു പറയേണ്ടല്ലോ.. 😁

‘ഉവ്വ്‌വേ… അതിന് ഞാൻ ചാകണം, ശ്രുതി റിച്ചു ‘ റിച്ചു ഇടക്ക് കേറി പറഞ്ഞു..

‘ എടാ മച്ചാ… ഞങ്ങൾ കൊറേ ഹിന്ദുക്കൾ ഇവിടെ ഉള്ളപ്പോൾ നസ്രാണി ഒന്നും അവളെ നോക്കേണ്ട ‘ റിച്ചുനെ നോക്കി രാഹുൽ ആണ് അത് പറഞ്ഞത്😉

‘അതിന് നീ മലയാളി അല്ലാലോടാ പാണ്ടി..’ റിച്ചു തിരിച്ചടിച്ചപ്പോൾ രാഹുലിന് അത് കൊണ്ടു, അവന്റെ മുഖം ഒന്ന് മങ്ങി.. 😑

Leave a Reply

Your email address will not be published. Required fields are marked *