പരിണയ സിദ്ധാന്തം [Full] 1

എന്റെ മനസ്സ് പറഞ്ഞുകൊണ്ടിരുന്നു.. എടാ മണ്ട നീ വിചാരിച്ചോ ഇവളെ നിനക്ക് കിട്ടും എന്ന്.. നിന്നിൽ നിന്ന് അവൾ രക്ഷപെട്ടു പോവുകയാണ്…. അതിന്റെ സന്തോഷമാണ് അവളുടെ മുഖത്ത്..

‘ അമ്മ ഇന്ന് എന്നോട് മിണ്ടി ‘ അവൾ ആവേശത്തോടെ എന്റെ അടുത്ത് പറഞ്ഞു ..

ഞാൻ മറുപടി ഒന്നും പറഞ്ഞില്ല…

‘ ഞാൻ ഇന്നലെ പറഞ്ഞത് ഫീൽ ആയോ ‘ അവളുടെ ആ ചോദ്യം എന്റെ ഉള്ളിലെ മരുഭൂമിയിൽ ഒരു ചെറിയ മഴ പോലെ പെയ്തു തോർന്നു..🥰

മൗനം വിദ്വാന് ഭൂഷണം എന്ന പോലെ ഞാൻ ഇരുന്നു..

വീട് എത്തിയപ്പോൾ അവളുടെ നെഞ്ചിടുപ്പ് കൂടുന്നത് എനിക്ക് അറിയാമായിരുന്നു..

ഞങ്ങളെ കാത്ത് രാധാകൃഷ്ണൻ സാർ ഗേറ്റിന്റെ അവിടെ തന്നെ ഉണ്ടായിരുന്നു..

വണ്ടിയുടെ ശബ്ദം കേട്ടപ്പോൾ നില മിസ്സ്‌ ഇറങ്ങി വന്നു.. 🙄

ഞങ്ങള് വണ്ടിയിൽ നിന്ന് ഇറങ്ങിയപ്പോൾ മിസ്സ്‌ അവളുടെ കൈയിൽ പിടിച്ച് അകത്തോട്ടു കൊണ്ടുപോയി..

എന്നോട് അകത്തോട്ടു വരാൻ പറഞ്ഞിട്ട് സാറും അകത്തോട്ടു നീങ്ങി..

ഞാൻ ഒരു യന്ത്രം പോലെ ചലിച്ചു അകത്തു സോഫയിൽ കേറി ഇരുന്നു..

സാർ എനിക്ക് എതിരു ഇരിപ്പുണ്ടായിരുന്നു..

ഞങ്ങൾ ഒന്നും സംസാരിച്ചില്ല..

കുറച്ചു നേരം കഴിഞ്ഞപ്പോൾ ശ്രുതി ഒരു പത്രത്തിൽ 2 ഓറഞ്ച് ജ്യൂസും കുറച്ചു കപ്പ്‌ കേക്ക്കും കൊണ്ടുവന്നു വെച്ചു 🥴

മര്യാദ കേടു ആകാതിരിക്കാൻ ഞാൻ ജ്യൂസ്‌ മാത്രം കുടിച്ചു..

കുറച്ച് നേരത്തെ മൗനത്തിനു ശേഷം നില മിസ്സ്‌ പറഞ്ഞു ‘ ഇവള് കുറച്ചു ദിവസം ഇവിടെ നിൽക്കെട്ട് ‘.. 😖.

ഞാൻ തലയാട്ടി..

‘ എന്ക്കിൽ ഞാൻ ഇറങ്ങട്ടെ?’

ഞാൻ സാറിനെ നോക്കി ചോദിച്ചു..

‘ ഇരുട്ടി ഇല്ലേ.. ഇനി ഇന്ന് പോകണമോ?’.. ചോദിച്ചത് നില മിസ്സ്‌ ആണ്..

‘ പോണം ‘ ഞാൻ പറഞ്ഞപ്പോൾ മിസ്സ്‌ തലയാട്ടി..
അവിടെ നിന്ന് പോരുമ്പോൾ എന്റെ മനസ്സിൽ എന്തോ ഒരു വല്യ വിഷമം തോന്നി.. 🙄

ഏറെ പ്രിയപ്പെട്ടത് എന്തോ നഷ്ടപെട്ട പോലെ ഒരു തോന്നൽ…

വണ്ടി ഓടിക്കുബോൾ മുഴുവൻ എന്റെ മനസ്സിൽ ഓരോ ചിന്തകൾ വന്നു കൊണ്ടിരുന്നു..

അവൾക്കു ഇതൊരു മോചനം ആയിരിക്കുമോ?

എന്റെ അടുത്ത് നിന്ന് രക്ഷപെട്ടതിന്റെ സന്തോഷം ആയിരിക്കും..

എന്നെ പോലൊരു കൊന്തന്റെ ദുരാഗ്രഹങ്ങൾ കൂടി പോയി കാണും..😭

അന്നത്തെ രാത്രിയിൽ എനിക്ക് ഉറക്കം വന്നില്ല..

എല്ലാം വെറും ഒരു നല്ല സ്വപ്നം മാത്രം ആയിരുന്നപോലെ…

അടുത്ത ദിവസം രാവിലെ തന്നെ ഞാൻ അഖിലിനെ വിളിച്ചു ക്ലാസ്സിൽ പോകാം എന്ന് പറഞ്ഞപ്പോൾ അവനും ഓക്കേ പറഞ്ഞു . 🥶

‘ ഓ.. ഒരു ദിവസം പെണ്ണുമ്പിള്ളയെ കാണാതിരിക്കാൻ നിനക്ക് പറ്റുവേലല്ലേ ‘ ഡ്രസ്സ്‌ മാറി താഴെ വന്ന എന്നെ നോക്കി മരിയ ചേച്ചി ചോദിച്ചു…

ഞാൻ ഒന്നും പറഞ്ഞില്ലെങ്കിലും അത് തന്നെ ആയിരുന്നു സത്യം.. അവളെ കാണാതെ ഇരിക്കുന്ന ഓരോ നിമിഷവും എനിക്ക് ഓരോ വർഷങ്ങൾ പോലെ തോന്നി..😭

ഞാൻ കോളേജിൽ ചെന്നപ്പോൾ തന്നെ കുറച്ചു കണ്ണുകൾ എന്നിലെ രക്തം ഊറ്റി കുടിക്കുന്നുണ്ടാരുന്നു.. 😔

പക്ഷെ അതിനെല്ലാം ഉപരി എനിക്ക് അവളെ കാണുകയായിരുന്നു വലുത്.

ഞാൻ ക്ലാസ്സിൽ പോയി ഇരുന്നപ്പോൾ തന്നെ ക്ലാസ്സിലെ കുറേ പിള്ളേര് എന്നെ നോക്കി എന്തെക്കെയോ അടക്കം പറഞ്ഞു..

അവൾ ഇതുവരെ വന്നിട്ടില്ല..

ബെൽ അടിച്ചപ്പോൾ നിലാ മിസ്സ്‌ ക്ലാസ്സിൽ വന്നു..

എന്നെ പോലെ തന്നെ നിലാ മിസ്സിനും ക്ലാസ്സിൽ വരാൻ ബുദ്ധിമുട്ട് ഉണ്ടെന്ന് മനസിലായി..

പക്ഷെ മിസ്സ്‌ അതിനെ അതിജീവിച്ചു.. 🙇‍♀️

ഓരോരോ ഹൗർ മാറി വന്നെങ്കിലും ശ്രുതി അന്ന് വന്നില്ല..

എന്റെ ഉള്ളിൽ കാത്തിരിപ്പിന്റെ വേദന നിരാശയുടെ മൗനത്തിലേക്കു വഴി മാറി..😁

അന്ന് ക്ലാസ്സ്‌ വിട്ടപ്പോഴേ ഞാൻ കൂട്ടുകാരോട് പോകുവാന് പറഞ്ഞ് ഇറങ്ങി..

ഇപ്പോൾ കുട്ടികാലം മുതൽ എന്റെ കൂട്ടുകാരൻ ആയിരുന്ന അഖിൽ പോലും എന്നോട് അധികം ചോദ്യമൊന്നും ചോദിക്കാറില്ല..
കുടുംബസ്ഥൻ ആയപ്പോൾ അവർക്കും എന്നോടൊരു അകൽച്ചയായോ 😲

ഞാൻ നേരെ പോയത് ബീവറേജിലോട്ട് ആണ്..

ഒരു കുപ്പി വാങ്ങി ബാഗിൽ വെച്ചാൽ റൂമിൽ പോയി അടിക്കാം..

ഇന്ന് ഉറങ്ങണമെങ്കിൽ ഇതേ ഒള്ളൂ ഒരു വഴി എന്ന് എനിക്കറിയാരുന്നു..

Leave a Reply

Your email address will not be published. Required fields are marked *