പരിണയ സിദ്ധാന്തം [Full]

വണ്ടി ഓടിക്കുബോൾ മുഴുവൻ എന്റെ മനസ്സിൽ ഓരോ ചിന്തകൾ വന്നു കൊണ്ടിരുന്നു..

അവൾക്കു ഇതൊരു മോചനം ആയിരിക്കുമോ?

എന്റെ അടുത്ത് നിന്ന് രക്ഷപെട്ടതിന്റെ സന്തോഷം ആയിരിക്കും..

എന്നെ പോലൊരു കൊന്തന്റെ ദുരാഗ്രഹങ്ങൾ കൂടി പോയി കാണും..😭

അന്നത്തെ രാത്രിയിൽ എനിക്ക് ഉറക്കം വന്നില്ല..

എല്ലാം വെറും ഒരു നല്ല സ്വപ്നം മാത്രം ആയിരുന്നപോലെ…

അടുത്ത ദിവസം രാവിലെ തന്നെ ഞാൻ അഖിലിനെ വിളിച്ചു ക്ലാസ്സിൽ പോകാം എന്ന് പറഞ്ഞപ്പോൾ അവനും ഓക്കേ പറഞ്ഞു . 🥶

‘ ഓ.. ഒരു ദിവസം പെണ്ണുമ്പിള്ളയെ കാണാതിരിക്കാൻ നിനക്ക് പറ്റുവേലല്ലേ ‘ ഡ്രസ്സ്‌ മാറി താഴെ വന്ന എന്നെ നോക്കി മരിയ ചേച്ചി ചോദിച്ചു…

ഞാൻ ഒന്നും പറഞ്ഞില്ലെങ്കിലും അത് തന്നെ ആയിരുന്നു സത്യം.. അവളെ കാണാതെ ഇരിക്കുന്ന ഓരോ നിമിഷവും എനിക്ക് ഓരോ വർഷങ്ങൾ പോലെ തോന്നി..😭

ഞാൻ കോളേജിൽ ചെന്നപ്പോൾ തന്നെ കുറച്ചു കണ്ണുകൾ എന്നിലെ രക്തം ഊറ്റി കുടിക്കുന്നുണ്ടാരുന്നു.. 😔

പക്ഷെ അതിനെല്ലാം ഉപരി എനിക്ക് അവളെ കാണുകയായിരുന്നു വലുത്.

ഞാൻ ക്ലാസ്സിൽ പോയി ഇരുന്നപ്പോൾ തന്നെ ക്ലാസ്സിലെ കുറേ പിള്ളേര് എന്നെ നോക്കി എന്തെക്കെയോ അടക്കം പറഞ്ഞു..

അവൾ ഇതുവരെ വന്നിട്ടില്ല..

ബെൽ അടിച്ചപ്പോൾ നിലാ മിസ്സ്‌ ക്ലാസ്സിൽ വന്നു..

എന്നെ പോലെ തന്നെ നിലാ മിസ്സിനും ക്ലാസ്സിൽ വരാൻ ബുദ്ധിമുട്ട് ഉണ്ടെന്ന് മനസിലായി..

പക്ഷെ മിസ്സ്‌ അതിനെ അതിജീവിച്ചു.. 🙇‍♀️

ഓരോരോ ഹൗർ മാറി വന്നെങ്കിലും ശ്രുതി അന്ന് വന്നില്ല..

എന്റെ ഉള്ളിൽ കാത്തിരിപ്പിന്റെ വേദന നിരാശയുടെ മൗനത്തിലേക്കു വഴി മാറി..😁

അന്ന് ക്ലാസ്സ്‌ വിട്ടപ്പോഴേ ഞാൻ കൂട്ടുകാരോട് പോകുവാന് പറഞ്ഞ് ഇറങ്ങി..

ഇപ്പോൾ കുട്ടികാലം മുതൽ എന്റെ കൂട്ടുകാരൻ ആയിരുന്ന അഖിൽ പോലും എന്നോട് അധികം ചോദ്യമൊന്നും ചോദിക്കാറില്ല..
കുടുംബസ്ഥൻ ആയപ്പോൾ അവർക്കും എന്നോടൊരു അകൽച്ചയായോ 😲

ഞാൻ നേരെ പോയത് ബീവറേജിലോട്ട് ആണ്..

ഒരു കുപ്പി വാങ്ങി ബാഗിൽ വെച്ചാൽ റൂമിൽ പോയി അടിക്കാം..

ഇന്ന് ഉറങ്ങണമെങ്കിൽ ഇതേ ഒള്ളൂ ഒരു വഴി എന്ന് എനിക്കറിയാരുന്നു..

ഞാൻ ബീവറേജിന്റെ കുറച്ച് അകലെ ചെന്ന് വണ്ടി വെച്ച് ഹെൽമെറ്റ്‌ ഊരി അതിൽ ഉടക്കി ഇറങ്ങി.. 😔

‘ എടോ…’ ഒരു പെണ്ണിന്റെ ശബ്ദം കേട്ടപ്പോൾ ഞാൻ തിരിഞ്ഞു..

എനിക്ക് കണ്ട് പരിചയം ഇല്ലാത്ത ഒരു പെണ്ണ് എന്റെ പുറകിൽ സ്കൂട്ടി കൊണ്ട്‌ നിർത്തി.. 😲

‘ ജേക്കബ് അല്ലേ..’ അതിൽ ഇരുന്ന പെൺകുട്ടി എന്റെ അടുത്ത് ചോദിച്ചു..

‘ എന്നെ എങ്ങനെ അറിയാം ‘..

‘ നിന്നെ എല്ലാവർക്കും അറിയാലോ.. നീ കോളേജ് ഫെയിം അല്ലേ ‘..

അത് പറഞ്ഞിട്ട് അവൾ ആക്കിയ ഒരു ചിരി നൽകി..😂

എനിക്ക് കാലു തൊട്ടു തല വരെ ചൊറിഞ്ഞു വന്നു..

‘ എന്താ വേണ്ടേ..’

‘ ഞാൻ നിന്റെ സീനിയർ ആടാ.. എലെക്ട്രോണിക്സിൽ ആണ്, സെക്കൻഡ് ഇയർ ‘

‘അയിന്ന് ‘

‘ നീ ഒരു ബിയർ വാങ്ങി തരാവോ ‘ അതും പറഞ്ഞു അവൾ ഒരു 150 രൂപ എടുത്ത് നീട്ടി ‘

സീനിയർ ആണെല്ലോ എന്നോർത്ത് ഞാൻ ആ കാശ് വാങ്ങി..

ക്യു നിന്ന് ഒരു എംജിഎം ക്വാർട്ടറും ഒരു ബിയറും വാങ്ങി..🍺

ബിയറും ബാക്കി കാശും കൊടുത്തപ്പോൾ അവൾ താങ്ക്സ് പറഞ്ഞ് വണ്ടി എടുത്ത് മുന്നോട്ട് നീങ്ങി..

അപ്പോഴാണ് ഞാൻ ആ പെണ്ണിനെ ശെരിക്കും ശ്രെദ്ധിക്കുന്നത്..

ഒരു റെഡ് ടീഷർട്ടും വെളുത്ത ഹാഫ് സ്‌ർട്ടും ആണ് വേഷം..

മെലിഞ്ഞ ശരീരത്തിന് ചേരുന്നതിലും വല്യ നിതബങ്ങൾ അവളുടെ സൗന്ദര്യം എടുത്ത് കാണിച്ചു..🙍‍♀️

പേര് ചോദിക്കണം എന്ന് ഉണ്ടാരുന്നു.. പക്ഷെ സന്ദർഭവും അവസ്ഥയും അനുവദിച്ചില്ല..

അന്ന് വീട്ടിൽ ചെന്നപ്പോൾ ഷാരോൺ ചേച്ചി എപ്പോഴോ പറഞ്ഞു..
‘ ഇന്ന് ഉച്ചക്ക് ശ്രുതി വിളിച്ചാരുന്നു.. ഒരാഴ്ച്ച അവിടെ നിന്നിട്ടെ വരാത്തൊള്ളൂ എന്നും പറഞ്ഞു ‘.

അവർക്കറിയില്ലല്ലോ അവൾ എന്റെ കൈയിൽ നിന്നും ഓടി രക്ഷപെട്ടത് ആണെന്ന്..😖

അന്ന് എന്റെ ഉറക്കം കളയാം എന്ന് വിചാരിച്ചിരുന്നു മനസ്സിനെ ഞാൻ മദ്യം ഒഴുക്കി തളർത്തി..

രാവിലെ എഴുന്നേറ്റപ്പോഴും ആദ്യം കണ്ണ് ചെന്നത് കട്ടിലിന്റെ മറുവശത്തു ആയിരുന്നു 😭

ഹാങ്ങോവറിന്റെ തല വേദനക്കൊപ്പം നെഞ്ചിലും ഒരു നീറ്റൽ അനുഭവ പെട്ടു..

അന്നു ഞാൻ കോളേജിൽ പോയില്ല.. അത് വിളിച്ചു പറയാത്തത് കൊണ്ട്‌ ഗ്ലാഡ്വിനും അഖിലും കോളേജിൽ പോയി..

അതിന്റെ പേരിൽ കോളേജ് കഴിയുന്ന സമയം ആയപ്പോൾ നല്ല തെറിയും കേട്ടു..

തെറി എല്ലാം കഴിഞ്ഞു അവൻ പറഞ്ഞു..

‘ നിന്റെ കെട്ട്യോളും വന്നിട്ടുണ്ടാരുന്നു ‘..🙄

ആ ഒരു വാചകം എന്നിൽ നിരാശ പടർത്തി.. അവളെ കാണാൻ പറ്റുമായിരുന്നു ഇന്ന് പോയിരുന്നേൽ..

പോയ ബുദ്ധി ആന പിടിച്ചാൽ കിട്ടില്ലല്ലോ..

അടുത്ത ദിവസം വീണ്ടും പ്രതീക്ഷയോടെ ഞാൻ കോളേജിൽ ചെന്നു..

അവൾ ഒരു ഇളം പച്ച നിറത്തിലുള്ള ചുരിദാർ ധരിച്ചു ക്ലാസ്സിൽ വന്നു..

അവളെ കണ്ടപ്പോൾ 1000 വാട്ട്സ്സിന്റെ ബൾബ് പോലെ എന്റെ മുഖം തെളിഞ്ഞു..

അടുത്തിരുന്നു രാഹുൽ എന്നെ തട്ടി വിളിച്ചപ്പോഴാണ് എനിക്ക് ബോധം വന്നത് 😘

അവൾ എന്റെ മുഖത്തു നോക്കാതെ തന്നെ ക്ലാസ്സിൽ കേറി ഇരുന്നു..

നിലാ മിസ്സ്‌ വന്ന് അറ്റന്റൻസ് എടുത്ത് പോയി..

അടുത്ത പീരിയഡ് പുതുതായി ഒരു സാർ ആണ് വന്നത്..

സാറിന്റെ പേര് ദേവൻ എന്നാണെന്നും അപ്റിട്യൂട് ആണ് പഠിപ്പിക്കുന്നതെന്നും സാർ പറഞ്ഞു..

സാർ പോക്കറ്റിൽ നിന്നും ഒരു പേപ്പർ എടുത്ത് അതിലെ പേരുകൾ ഓരോന്നായി വിളിച്ചു 7 പേര് വിളിച്ചതിൽ ശ്രുതിയും ഉണ്ടായിരുന്നു.. 😖

നല്ലപോലെ പഠിക്കുന്നവരുടെ പേരുകൾ ആണ് ലിസ്റ്റിൽ എന്ന് എനിക്ക് മനസ്സിലായി.

പേരുകൾ വിളിച്ചു നിർത്തിയിട്ടു അവരോടു എഴുനേൽക്കാൻ സാർ പറഞ്ഞു..

എഴുനേറ്റു നിന്നപ്പോൾ ഞാൻ ശ്രുതിയെ ഒന്ന് നോക്കിയെന്ക്കിലും അവൾ മുന്നിൽ നിൽക്കുന്ന സാറിനെ തന്നെ ശ്രെദ്ധിച്ചു നില്കുന്നു 😭
‘ ഓരോരുത്തരും ആര് പേരെ വെച്ച് ടീമിൽ എടുക്കണം.. ഇനി ഉള്ള അപ്റിട്യൂട്ന്റെ ഹൗർ എല്ലാം ഈ ടീം തിരിഞ്ഞാണ് നിങ്ങള് ഇരിക്കേണ്ടത്..

ഓരോരുത്തരുടെ അവസരം വന്നപ്പോൾ അവർ നോക്കി പെറുക്കി വിളിച്ച് ആദ്യം പഠിപ്പികളെ എല്ലാം വിളിച്ചു തീർത്തു..

കുറേ നേരമായിട്ടും ശ്രുതി എന്റെ പേര് വിളിക്കാത്തപ്പോൾ എനിക്ക് വിഷമം അണ പൊട്ടി ഒഴുകി.. 😭

എന്നെ വിളിച്ചാൽ നാണക്കേട് ആവും എന്നോർത്താണോ? അതോ അവൾക്കു എന്നോട് വെറുപ്പ് ആയിരിക്കുമോ?

ഈ ചോദ്യങ്ങൾ എല്ലാം എന്നെ അലട്ടിക്കൊണ്ടിരുന്നു..

അവസാനം ലിസ്സി എന്ന കൊച്ച് എന്റെ പേര് വിളിച്ചു..

ശ്രുതി അപ്പോൾ എന്നെ ഒന്ന് തിരിഞ്ഞു നോക്കിയെന്ക്കിലും ഞാൻ ശ്രെദ്ധിക്കുന്നുണ്ട് എന്ന് കണ്ടപ്പോൾ മുഖം തിരിച്ചു…😔

അന്നത്തെ ദിവസം എങ്ങനെയോ അവസാനിപ്പിച്ചു ഞങ്ങൾ ഇറങ്ങി..

ക്ലാസ്സിൽ നിന്ന് ഇറങ്ങി പുറത്തോട്ടു റിച്ചുവിന്റെ കൂടെ ഞാൻ ഇറങ്ങുമ്പോൾ രാധാകൃഷ്ണൻ സാർ എന്നെ വിളിച്ച് നിൽക്കാൻ പറഞ്ഞു..

Leave a Reply

Your email address will not be published. Required fields are marked *