പരിണയ സിദ്ധാന്തം [Full] 1

ഞാൻ അകത്തു കേറി കതകു ചാരി ഇട്ടു… ഫോൺ എടുത്തു നോക്കിയപ്പോൾ 46 മിസ്സ്ഡ് കാൾ, വാട്സ്ആപ്പ് ആണേൽ നോട്ടിഫിക്കേഷൻ വാരി കോരി എറിയുവാ.. ക്ലാസ്സ്‌ ഗ്രൂപ്പിൽ 3000 മെസ്സേജ്… ഒന്നും നോക്കാൻ ഉള്ള ത്രാണി ഇല്ലാത്ത കൊണ്ട് ഞാൻ ഫോൺ ഓഫ്‌ ചെയ്തു ബാൽക്കണിയിൽ പോയി നിന്നു.. 🤦

കുറച്ച് സമയം കഴിഞ്ഞപ്പോൾ ഡോർ തുറക്കുന്ന ശബ്ദം കേട്ടു ഞാൻ ബാൽക്കണിയിൽ നിന്നു തന്നെ ഒന്ന് തിരിഞ്ഞു നോക്കി.. ഏട്ടത്തിമാരുടെ കൂടെ അവൾ…. ശ്രുതി 😳

അവളുടെ കൈയിൽ ഒരു ഗ്ലാസ്സ് പാലും, കണ്ണിൽ കണ്ണുനീരും ഉണ്ട്‌ 🥛

അവളെ അകത്തു കേറ്റി വിട്ടിട്ടു ഏട്ടത്തിമാര് തിരിച്ചു പോയി….

അവൾ ആ പാല് ടേബിളിൽ വെച്ചിട്ട്, എന്തോ തുണി എക്കെ എടുത്തു കുളി മുറിയിൽ കേറി… 😕

ഇപ്പോൾ ഓടി പോയി കട്ടിലിൽ കേറി മിണ്ടാതെ കിടന്നാലോ? വേണ്ട… അവൾ ഉറങ്ങിയിട്ട് ഉറങ്ങാം…. അവൾ ഇന്ന് ഉറങ്ങിയിലേല്ലോ?…

ഞാൻ പോയി രണ്ട് ബെഡ്ഷീറ്റും, ഒരു ബനിയനും അലമാരിയിൽ നിന്ന് എടുത്തു കൊണ്ടുവന്നു ബാൽക്കണിയിൽ വെച്ചു..

അപ്പോഴാണ് എന്നെ നോക്കി ചിരിക്കുന്ന പാല് ഞാൻ കണ്ടത് 😑 പകുതി കുടിച്ചിട്ട് ബാക്കി അവിടെ വെച്ചാലോ 🤨 ആചാരം അല്ലേ… എന്റെ പാർട്ട് വൃത്തിയായി ചെയ്തേക്കാം… ഞാൻ പകുതി കുടിച്ചിട്ട് പാല് അവിടെ തന്നെ വെച്ചു..

കുളിമുറിയുടെ കതക്കു തുറന്നപ്പോൾ ഞാൻ തിരിച്ചു ബാൽക്കണിയിൽ പോയി ശരണം തേടി.. ബാൽക്കണിയിലെ ലൈറ്റ് ഓഫ്‌ ആക്കി..

അവൾ ഒരു വെള്ള നൈറ്റി ആണ് ഇട്ടിരിക്കുന്നത്, പെണ്ണിനെ കണ്ടാൽ പൊക്കി എടുത്ത് ഒരു ഉമ്മ കൊടുക്കാൻ തോന്നും… 🥰
അവൾ തല എക്കെ തോർത്തി, തോർത്ത്‌ വിരിക്കാൻ ബാൽക്കണിയിലേക്ക് വന്നു… എന്റെ നെഞ്ച് വീണ്ടും ശക്തമായി ഇടിക്കാൻ തുടങ്ങി..

‘വന്നു കിടക്കുന്നില്ലേ ‘ അവൾ തിരിച്ചു പോകുന്ന വഴി അത് പറഞ്ഞപ്പോൾ എന്റെ ഉള്ളിൽ ഒരു മഞ്ഞു മഴ വന്ന് വീണു… അപ്പോൾ ഇവൾക്ക് എന്നോട് വെറുപ്പ്‌ ഒന്നും ഇല്ലേ? ഇനി രാത്രിയിൽ കൊല്ലാൻ വെല്ലോം ആണോ? ഇനി ഇപ്പോൾ നാണം കേട്ടു ജീവിക്കുന്നതിലും നല്ലതു ചാകുന്നതാ.. കൊല്ലുവാണേൽ കൊല്ലട്ടെ…. പുല്ല് 🙄

ഞാൻ പതുക്കെ റൂമിൽ കേറി, ഒരു പുതപ്പെ ഒള്ളു, ഞാൻ പോയി അലമാരിയിൽ നിന്ന് ഒരു പുതപ്പു കൂടി എടുത്ത് കട്ടിലിന്റെ ഒരു മൂലയിൽ കേറി ഒതുങ്ങി കിടന്നു.. ഇത്രയും നാൾ ലോറി കേറി ചത്ത തവള പോലെ നിവർന്നു നീണ്ടു കിടന്ന ഞാൻ ആണ്… ആരോട് പറയാൻ ആര് കേൾക്കാൻ… 🤐

ഇന്നലെ നടന്നത് മുഴുവൻ അവളോട് പറയണം എന്ന് എന്റെ മനസ്സ് പറഞ്ഞു, അല്ലെങ്കിൽ ഞാൻ എന്തിനാ രാത്രിയിൽ പെണ്ണുങ്ങളുടെ റൂമിൽ കേറിയേ എന്ന് വിചാരിക്കും ‘ അതേ ഇന്നലെ ഞാൻ… ‘

‘അഖിൽ പറഞ്ഞു ‘.. ഞാൻ പറയാൻ തുടങ്ങിയപ്പോൾ തന്നെ അവൾ ഒറ്റ ശ്വാസത്തിൽ മറുപടി പറഞ്ഞ് തീർത്തു.

അവൾ കട്ടിലിന്റെ മറ്റേ അറ്റത്തു കേറി ചുരുണ്ടു കൂടി.. ഞാൻ പകുതി കുടിച്ചിട്ട് വെച്ച ഗ്ലാസ്സ് ഇപ്പോൾ കാലി ആണ്.. എന്റെ മനസ്സിൽ ചെറുതായി ഒരു കുളിർമ എക്കെ തോന്നി.. 🥶

അവൾ വയറു വരെ പുതപ്പു പുതച്ച് എന്നിക്കു മുഖം തിരിഞ്ഞു കിടപ്പാണ്. കഴുത്തിൽ കൂടി മുന്നോട്ട് ഒഴുകി കിടക്കുന്ന മുടി ഇഴകൾ… ഒന്ന് കെട്ടി പിടിച്ചാലോ? വേണ്ട അടി കിട്ടും 😌

നല്ല ഷീണവും, ഒരു ഉറക്കം ഇല്ലായിരുന്ന രാത്രിയും എല്ലാം കാരണം എന്റെ ഭാര്യയുടെ സൗന്ദര്യം അധിക നേരം ഒന്നും ആസ്വദിക്കാൻ പറ്റിയില്ല… ഉറക്കം എന്നെ കീഴടക്കി.

രാവിലെ എഴുന്നേറ്റപ്പോൾ അവൾ കട്ടിലിൽ ഇല്ലാ.. അവൾ പുതച്ച പുതപ്പ് നല്ല പോലെ മടക്കി തലയണയുടെ മേലെ വെച്ചിരിക്കുന്നു…
ഞാൻ കുളിമുറിയിൽ കേറി, ഫോൺ തുറന്നു നോക്കി… ആദ്യം ക്ലാസ്സ്‌ ഗ്രൂപ്പിൽ സംഭവം എന്താണെന്ന് അറിയാതെ കൊറേ എൻക്യുറീസ്.. അത് കഴിഞ്ഞ് ക്ലാസ്സിലെ ഒരു മൈരൻ ഞങ്ങളുടെ കല്യാണ ഫോട്ടോ ഇട്ടിരിക്കുന്നു… അതിന്റെ അടിയിൽ അജിമോൻ പൂറന്റെ മെസ്സേജ് “ഇവൾക്ക് ഇവനെ അല്ലാതെ വേറെ ആരെയും കിട്ടിയില്ലേ… ഏതായാലും നീ ഒന്ന് ഉറക്കെ കരഞ്ഞോ എന്റെ രേഷ്മേ ” … ദൈവമേ ആ മൈരനെ പെട്ടന്ന് അങ്ങ് വിളിക്കണേ 🙏

Leave a Reply

Your email address will not be published. Required fields are marked *