പരിണയ സിദ്ധാന്തം [Full] 1

എന്റെ ചുണ്ടുകൾ അവളുടെ ചുണ്ടുകളെ തേടി പിടിച്ചു.. അവളുടെ കീഴ്ചുണ്ടിനെ ഞാൻ മെല്ലെ വായിലാക്കി..

എന്റെ ഞരമ്പുകളിലൂടെ ഒരു തീ ഗോളം കടന്ന് പോയി..😘

അവളുടെ ഉരുണ്ട നാക്കും ഞാൻ മെല്ലെ എന്റെ വായിൽ ഇട്ട് നുണഞ്ഞു.. എന്ത് രുചിയായിരുന്നു എന്ന് ചോദിച്ചാൽ അത് ഒരു മധുരം ആയിരുന്നു.. നാവിൽ അല്ലാരുന്നു ആ മധുരം.. അത് എന്റെ ഹൃദയം ആണ് രുചിച്ചു അറിഞ്ഞത്..
ഏതോ ഒരു മായക ലോകത്തു നിന്നു ഉണരുന്ന പോലെ ഞാൻ അവളിൽ നിന്നും അടർന്നു മാറി..😲

ഞാൻ അവൾക്കു സൈഡിലോട്ടു മാനം നോക്കി കിടന്നു..

എന്റെ നെഞ്ചു മിടു മിടാ തുടിച്ചു..

‘ നിനക്ക് ഇപ്പോഴും ശ്രുതിയെ ഇഷ്ടം ആണല്ലേ ‘

ആ പേര് കേട്ടപ്പോൾ ഞാൻ എന്തോ വിയർക്കാൻ തുടങ്ങി.. നെഞ്ചിൽ ആരോ ഒരു തീ കനൽ ഇട്ടപോലെ തോന്നി.. എന്റെ മിഴികൾ നിറഞ്ഞ് ഒഴുകി..

അവൾ എഴുനേൽക്കുന്നത് ട്രാൻവൊലിന്റെ അനക്കത്തിൽ നിന്ന് ഞാൻ അറിഞ്ഞു..

അവൾ എഴുനേറ്റ് നിന്ന് ചുരിദാർ താഴോട്ട് വലിച്ചിട്ടു അവിടെ നിന്ന് ഇറങ്ങി നടന്നു..

ഞാൻ പുറകെ ഓടി ചെന്നു.. 🏃‍♂️

‘ ഡി… സോറി ‘

‘ സോറി എന്തിനാ.. നീ വണ്ടി എടുക്കു സമയം വൈകി.. എന്നെ വീട്ടിൽ കൊണ്ടുപോയി വിട് ‘

‘ നിനക്ക് ഫീൽ ആയോ..’ 😔

അതിന് മറുപടി ഒന്നും കിട്ടിയില്ല..

അവളുടെ വീട്ടിലോട്ടു ഉള്ള യാത്രയിൽ ഞങ്ങൾ പരസ്പരം ഒന്നും മിണ്ടിയില്ല..

അവളെ വീട്ടിൽ ആക്കി മടങ്ങുമ്പോഴും അന്ന് നടന്ന സംഭവങ്ങൾ എന്റെ ഉള്ളിൽ ആളികത്തി.. 🙄

എനിക്ക് ഇപ്പോഴും ശ്രുതിയെ ഇഷ്ടമാണോ? ആണെങ്കിൽ പിന്നെ ഞാൻ എന്തിനാണ് ആര്യയെ ഇങ്ങനെ വിഷമിപ്പിക്കാൻ ഇഷ്ടം കാണിക്കുന്നത്..

എനിക്ക് എന്നോട് തന്നെ വെറുപ്പ് തോന്നി..

വീട് എത്തിയതൊന്നും ഞാൻ അറിഞ്ഞില്ല..😖

‘ എവിടെ എക്കെ പോയി ഈ കോവിഡ് വെച്ച്.. പോലീസ് വെല്ലോം പിടിച്ചാൽ വണ്ടി അടക്കം എടുത്തു കൊണ്ട്‌ പോവും ‘ അപ്പൻ ആണ് പറഞ്ഞത്..

ഞാൻ പോയി കുളിച്ചു ഫുഡ്‌ കഴിക്കാൻ വന്നു..🚶‍♂️

‘ നീ ഇപ്പോൾ അവളോട്‌ മിണ്ടാറില്ലേ ‘ അമ്മ ആണ് ചോദിച്ചത്..

‘ ആരോട് ‘

‘ ഇതു കൊള്ളാം.. വേറാരോടാ നിന്റെ കെട്ടിയോളോട് പൊട്ടാ ‘

‘ ഞാൻ മിണ്ടാറില്ല..’🤐

പിന്നെ അമ്മ ഒന്നും പറയാൻ നിന്നില്ല..

ദിവസങ്ങൾ വീണ്ടും കടന്നു പോയി..

മഴ വന്നു, വെയിൽ വന്നു, മഴയും വെയിലും ഒരുമിച്ചും വന്നു… അവസാനം വാക്‌സിനും വന്നു..
കോളേജ് തുറക്കുന്ന തീയതിയും വന്നു 🚶‍♂️

ഞാനും അച്ചുവും തമ്മിൽ ഉള്ള പിണക്കം എല്ലാം മാറി വന്നു..

അവസാനം എല്ലാവരും കാത്തിരുന്ന ആ ദിവസം വന്നു..

കോളേജ് തുറക്കുന്ന ദിവസം..😉

ഞാൻ അലാറം വെച്ചിട്ടാണ് കിടന്നതു..

രാവിലെ എഴുന്നേറ്റപ്പോൾ തന്നെ ഞങ്ങളുടെ കോളേജ് ഫ്രണ്ട്‌സ് ഗ്രൂപ്പ്‌ ‘നീലകുയിലിൽ ‘ ഒരു ഗുഡ് മോർണിംഗ് ഇട്ടു..😁

ഇറങ്ങുമ്പോൾ വിളിക്കണം മൈരേ എന്ന് അഖിലിന്റെ മെസ്സേജ് വന്നു..

ഞങ്ങൾ എല്ലാവരും കോളേജിൽ ചെന്നു..

ഒരു ഗോൾഡൻ കളർ ചുരിദാർ ഇട്ട് വണ്ടിയിൽ നിന്നും ഇറങ്ങുന്ന ശ്രുതിയെ ഞാൻ കണ്ടു..

‘ ബാക്കി വായിൽ നോട്ടം ക്ലാസ്സിൽ ഇരുന്ന് ആവാലോ ‘ അച്ചു എന്റെ പുറകിൽ നിൽപ്പുണ്ടായിരുന്നു..🥴

‘ അത് പിന്നെ.. ‘ ഞാൻ തല ചൊറിഞ്ഞു..

അവൾ ഒരു കോട്ടൻറ്റെ ജാക്കറ്റും ജീൻസ് പാന്റും ആയിരുന്നു ഇട്ടേ..

അതും പറഞ്ഞ് എന്റെ കൈൽ പിടിച്ചു അവൾ വിളിച്ചുകൊണ്ടു നടന്നു..

‘ എടി പെണ്ണെ ആരേലും കാണും ‘😲

‘ ആരേലും എന്ന് വെച്ചാൽ നിന്റെ ഭാര്യ വീട്ടുകാര് ആണേൽ ചിലപ്പോൾ കണ്ടെന്നു വരും ‘

ഞാൻ അതിന് ഒരു പുഞ്ചിരി മാത്രം മറുപടി നൽകി..

‘ ഞാൻ അവളോട്‌ ഒന്ന് സംസാരിക്കാം ‘ അച്ചു പറഞ്ഞു..

‘ എന്ത് ‘

‘ അവളുടെ ഉദ്ദേശം എന്താണ് എന്ന് അറിയാമല്ലോ.. നിനക്കു ഇപ്പോഴും അവളെ ഇഷ്ടം ആണെന്നും നിന്റെ തീരുമാനം അവനു അറിയണം എന്നും പറയാം ‘

‘ അത് വേണോ..’

‘ വേണം നീ ഇപ്പോൾ ക്ലാസ്സിൽ കേറാൻ നോക്ക് ‘

ഞാൻ അവളുടെ കൈ വീടിപ്പിച്ചു അവള്ടെ കൂടെ നടന്ന് എന്റെ ക്ലാസ്സ്‌ കണ്ടുപിടിച്ചു..😁

സെക്കൻഡ് ഇയറിന്റ ക്ലാസ്സിൽ അങ്ങനെ കേറി..

നേരത്തെ തന്നെ ഞങ്ങൾ പോയി ഏറ്റവും പുറകിത്തെ ബെഞ്ച് സ്വന്തമാക്കി..
അതികം താമസിക്കാതെ തന്നെ ശ്രുതി ക്ലാസ്സിൽ കേറി..

Leave a Reply

Your email address will not be published. Required fields are marked *