എന്നെ വിളിച്ചാൽ നാണക്കേട് ആവും എന്നോർത്താണോ? അതോ അവൾക്കു എന്നോട് വെറുപ്പ് ആയിരിക്കുമോ?
ഈ ചോദ്യങ്ങൾ എല്ലാം എന്നെ അലട്ടിക്കൊണ്ടിരുന്നു..
അവസാനം ലിസ്സി എന്ന കൊച്ച് എന്റെ പേര് വിളിച്ചു..
ശ്രുതി അപ്പോൾ എന്നെ ഒന്ന് തിരിഞ്ഞു നോക്കിയെന്ക്കിലും ഞാൻ ശ്രെദ്ധിക്കുന്നുണ്ട് എന്ന് കണ്ടപ്പോൾ മുഖം തിരിച്ചു…😔
അന്നത്തെ ദിവസം എങ്ങനെയോ അവസാനിപ്പിച്ചു ഞങ്ങൾ ഇറങ്ങി..
ക്ലാസ്സിൽ നിന്ന് ഇറങ്ങി പുറത്തോട്ടു റിച്ചുവിന്റെ കൂടെ ഞാൻ ഇറങ്ങുമ്പോൾ രാധാകൃഷ്ണൻ സാർ എന്നെ വിളിച്ച് നിൽക്കാൻ പറഞ്ഞു..
റിച്ചു ഒരു ചിരി തന്ന് അവിടുന്ന് പോയി..
‘ ഞാൻ വിളിച്ചത് ശ്രുതിയുടെ കാര്യം പറയാൻ ആണ് ‘
‘ പറഞ്ഞോ സാറേ ‘😖
‘ അവൾ നടന്നതെല്ലാം പറഞ്ഞു.. നിങ്ങളുടെ പടുത്തം ആണ് ഇപ്പോൾ ഇമ്പോര്ടന്റ്റ്.. അതുകൊണ്ട് അവൾ കുറേ നാൾ വീട്ടിൽ തന്നെ നിൽക്കട്ടെ ‘..
അതിന് എത്ര തന്നെ എതിർക്കണം എന്ന് മനസ്സ് പറഞ്ഞെങ്കിലും എന്നെ കൊണ്ട് മറിച്ചു ഒന്നും പറയാൻ പറ്റിയില്ല..
പറയാൻ ഞാൻ ആരാണ്.. 😭
ഞാൻ തലയാട്ടി അവിടെ നിന്നും ഇറങ്ങുമ്പോൾ സാർ പറഞ്ഞു..
‘ കുറേ നാളത്തേക്ക് നീ അവളെ ശല്യപെടുത്തല്ലു.. ഇതു ഒരു സാറിന്റെ ഉപദേശം അല്ലാ.. ഒരച്ഛന്റെ അപേക്ഷയാണ് ‘.. 😔
ഞാൻ വലിയ ഒരു ഭാരം ചുമന്നു നിൽക്കുന്ന പോലെയാണ് എനിക്ക് തോന്നിയത്..
ഒന്ന് ഉറക്കെ കരഞ്ഞിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചു..
അവിടെ നിന്ന് ഇറങ്ങി പാർക്കിംഗ് ഏരിയലോട്ടു നടക്കുമ്പോൾ കാറിന്റെ അടുത്ത് നില മിസ്സിനേം അവളെയും ഞാൻ കണ്ടു.. 🙄
ശ്രുതിയുടെ പൂച്ച കണ്ണിൽ എന്റെ കണ്ണുകൾ അറിയാതെ ഒന്ന് ഒടക്കിയെന്ക്കിലും ഞാൻ അത് വലിച്ച് പറിച്ചു നോട്ടം മാറ്റി.. 👀
‘ ഭാര്യയെ തപ്പുവാണോ ‘
ചോദ്യം വന്ന ദിശയില്ലോട്ടു ഞാൻ നോട്ടം മാറ്റി..
എന്നോട് ബിയർ വാങ്ങി കൊടുക്കാൻ പറഞ്ഞ അതേ സീനിയർ..
അതേ ഞാൻ അവളെ തപ്പുകയാണ്..
എവിടെ വെച്ചാണ് അവൾ എനിക്ക് നഷ്ടമായത്? നഷ്ടമാവാൻ അവൾ എപ്പോഴേലും എന്റെ ആയിരുന്നുവോ..😔
‘ എന്താ മാഷേ ആലോചിച്ചു നിൽക്കുന്നത്… മൂഡ് ഓഫ് ആണെല്ലോ ‘
‘ അതിപ്പോൾ താൻ എന്തിനാ അറിയുന്നത്’ 🥴
‘ ഒന്നുമില്ലേലും നിന്റെ സീനിയർ അല്ലേ.. നീ ചോദിച്ചതിന് ഉത്തരം പറ ‘
‘ ജീവിതം നല്ല ഊമ്പി ഇരിക്കുവാ.. ഞാൻ എടുത്ത് കാര്യം പറയണ്ടല്ലോ ‘
‘ കല്യാണം കഴിഞ്ഞപ്പോൾ തന്നെ കുടുംബ പ്രശ്നം ആയോ ‘ അവൾ അതും ചോദിച്ചു ഒന്ന് ചിരിച്ചു കാണിച്ചു..😔
ഞാൻ മറുപടി ഒന്നും കൊടുത്തില്ല..
ഞങ്ങൾ സംസാരിച്ചു നടക്കുന്നത് ശ്രുതി അടക്കം കുറേ പേര് നോക്കുനുണ്ടായിരുന്നു..
‘ എല്ലാരും നോക്കുന്നു ‘ ഞാൻ അവളെ നോക്കി പറഞ്ഞു..👀
‘ അയെ നീ ഇത്ര പേടിച്ചു തൂറി ആണോ?’
‘ നിനക്ക് എന്താ വേണ്ടേ ‘
‘ കടിച്ചു തിന്നാൻ മാത്രം ഞാൻ എന്താ പറഞ്ഞെ.. ഒരു ഫ്രണ്ട് എന്ന നിലക്ക് വന്ന് ഒന്ന് മിണ്ടി ‘🙄
‘ എനിക്ക് ആവിശ്യത്തിന് ഫ്രണ്ട്‌സ് ഇപ്പോൾ തന്നെ ഉണ്ട് ‘
‘ എന്നിട്ടു താൻ ഒറ്റക്കല്ലേ നടക്കുന്നെ.. അവർ എന്തിയെ ‘
‘ അത് നിന്നോട് പറയണ്ട കാര്യം ഇല്ലാ ‘
‘ ചൂടാവാതെ മാഷേ.. ഞാൻ ജസ്റ്റ് ചോദിച്ചെന്നെ ഒള്ളൂ..’😊
‘ നീ നിന്റെ കാര്യം നോക്ക് കൊച്ചേ..’
‘ കൊച്ചോ.. ഞാൻ നിന്റെ സീനിയർ ആണ് ട്ടോ.. പിന്നെ എനിക്ക് നല്ല ഒരു പേര് ഉണ്ട് ‘
‘ അതെന്താണോ ‘
‘ ആര്യ.. ഇഷ്ടം ഉള്ളവർ അച്ചു എന്ന് വിളിക്കും ‘
‘ ഇഷ്ടം ഇല്ലാത്തവരോ ‘🥴
‘ എന്നെ ആർക്കും ഇഷ്ടപെടാതെ ഇരിക്കില്ല ‘
ഞങ്ങൾ സംസാരിച്ചു എന്റെ ബൈക്കിന്റെ അടുത്ത് എത്തി..
‘ ഞാൻ പോകുവാ ‘
‘ എന്നെ ഒന്ന് ബസ്സ് സ്റ്റാൻഡ് വരെ ഡ്രോപ്പ് ചെയ്യാൻ പറ്റുമോ ‘
‘ഇല്ലാ ‘ ഞാൻ പറഞ്ഞപ്പോൾ അവൾ ഒന്ന് ഞെട്ടി എന്ന് തോനുന്നു..😲
ജീവിതം ഊമ്പി ഇരിക്കുമ്പോഴാണ് ഓരോരോ മൈരുകൾ..
ബൈക്കിന്റെ കണ്ണാടിയിലൂടെ അവളുടെ നിരാശ പിടിച്ച നോട്ടം ഞാൻ കണ്ടു.. പെണ്ണിനെ കാണാൻ നല്ല ചേലുണ്ട്.. സിനിമ നടി വാമികയുടെ ഒരു ഷേപ്പും നിറവും..
വീട്ടിൽ ചെല്ലുന്നത് വരെ എന്റെ മനസ്സിൽ ശ്രുതി എന്നിൽ നിന്നും അകലുന്നത്തിന്റെ വേദന ആയിരുന്നു..
