പരിണയ സിദ്ധാന്തം [Full] 1

അവൻ പുറകോട്ട് ചക്ക വെട്ടി ഇട്ടപോലെ മറിഞ്ഞു 🤣 ആള് ആകെ നാറി…

എന്നെ അഖിലും, റിച്ചുവും കൂടി പിടിച്ച് ക്ലാസ്സിനു വെളിയിൽ വന്നു.. ഗ്ലാഡ്വിൻ അജിമോന്റെ അടുത്ത് എന്തോ പറഞ്ഞ് ദേഷ്യപെടുന്നത് ഞാൻ ഇറങ്ങുമ്പോൾ കണ്ടു..

‘നീ എന്താ ഈ കാണിക്കുന്നേ… ‘ റിച്ചു ആണ്.

‘ആ മൈരൻ കൊറേ ആയി ചൊറിയുന്നു’…🤬 ഞാൻ നിലത്തു ആഞ്ഞു ചവിട്ടി പറഞ്ഞു..

‘ഇപ്പോൾ നല്ല ഒരു ചവിട്ടു കൊടുത്തപ്പോൾ അത് തീർന്നു, ഇനി അത് വിടു ‘ അഖിൽ പറഞ്ഞിട്ട് എന്നെ ക്ലാസ്സിലോട്ട് നടത്തി..

ഞങ്ങൾ ഡോറിന്റെ അടുത്ത് എത്തിയപ്പോൾ ശ്രുതി ഇറങ്ങി വരുന്നു അവളുടെ കൈയിൽ ഞങ്ങളുടെ ബാഗ് ഉണ്ട്‌..

‘നമ്മക്ക് വീട്ടിൽ പോകാം ‘ അവൾ അത് പറഞ്ഞു മുന്നോട്ട് നടന്നു.. രോഗി ഇച്ഛിച്ചത് പാല്, വൈദ്യൻ കല്പിച്ചത് മിൽക്ക് ഷേക്ക്‌ 😇

ഞങ്ങൾ അവിടെ നിന്ന് ഇറങ്ങി, ബൈക്ക് എടുത്തു മുന്നോട്ട് നീങ്ങി…

‘നമ്മക്ക് വെല്ലോം കഴിച്ചാലോ ‘ ഞാൻ പറഞ്ഞു..

‘മ്മ്മ് ‘ അവൾ മെല്ലെ മൂളി.. കാറ്റിൽ ആടി ഉലയുന്ന മുടിയും, കരഞ്ഞു പടർന്ന കണ്മഷിയും എല്ലാം ആയി പെണ്ണിനെ കാണാൻ എന്തൊരു ഭംഗിയാ 🥰

ഞാൻ വണ്ടി ഒരു ബേക്കറിയുടെ മുന്നിൽ നിറുത്തി ഇറങ്ങി..

അകത്തു കേറിയപ്പോൾ ആൾക്കാരുടെ നോട്ടം കണ്ടാൽ എന്തോ കമിതാകൾ ക്ലാസ്സ്‌ കട്ട്‌ ചെയ്തു വന്ന പോലെ ഉണ്ട്‌.. ഇതെന്റെ ഭാര്യ ആണ് മിസ്റ്റർ.

ഞങ്ങൾ ഓരോ ക്യാരറ്റ് കേക്കും, ലെമൺ സോടേയും ഓർഡർ ചെയ്തു..

‘എടൊ സോറി.. ഞാൻ കാരണം ആണ് താൻ ‘ ഞാൻ അല്പം സെന്റി ഇട്ടു നോക്കി 😇

പക്ഷെ ഒരു നോട്ടം അല്ലാതെ മറുപടി ഒന്നും ഇല്ലാ… സെന്റി മൂഞ്ചി..

ഫുഡ്‌ വന്നു… അത് കഴിച്ചു കരിഞ്ഞു ഞാൻ ബിൽ കൊടുക്കാൻ ചെന്നു..
‘എത്ര ആയി ചേട്ടാ ‘

’60 ‘😇

‘ഒരു പാക്കറ്റ് ഗോൾഡ് കൂടെ ‘

‘160’ അതും പറഞ്ഞു അയാൾ ഒരു പാക്കറ്റ് ഗോൾഡ് എടുത്തു തന്നു.. 🚬

‘എന്റെ പേഴ്‌സിൽ ഒറ്റ 200 നോട്ട് മാത്രം ‘ ഞാൻ അത് നൽകിയപ്പോൾ പുള്ളി ബാക്കി 40 തന്നു… 💵

നാല്പത് ഉലിവ കൊണ്ടാണോ കർത്താവെ ഞാൻ കുടുംബം നടത്താൻ പോകുന്നത്.

ഞങ്ങൾ തിരിച്ചു വണ്ടിയിൽ കേറി..

‘ കാശ് ഇല്ലെങ്കിൽ നമ്മക്ക് എന്റെ വള പണയം വെക്കാം ‘ അവൾ വണ്ടിയിൽ ഇരുന്നു പറഞ്ഞു..

‘വേണ്ടാ… കാശ് ഉണ്ട്‌ ‘ ഞാൻ അത് പറഞ്ഞെങ്കിലും, ഒരു അത്യാവിശം വന്നാൽ അങ്ങനെ ഒരു ഓപ്ഷൻ ഉണ്ടല്ലോ എന്ന് തോന്നി…. അവളുടെ വള അല്ല… എന്റെ മാല. 📿 എങ്കിലും ഈ പെണ്ണ് ഇത് എങ്ങനെ അറിഞ്ഞു…. 🤔

ഞങ്ങളു വീട്ടിൽ ചെന്നു ഒന്നും മിണ്ടാതെ അകത്തു കേറി…

‘ക്ലാസ്സ്‌ കഴിഞ്ഞോ? ‘ മരിയ ചേച്ചി ആണ്… എന്തൊക്കെ അറിയണം ഈ സാധനത്തിനു 😏

‘ഇല്ലാ… നേരത്തെ പോന്നു ‘

‘ ചോറ് എടുക്കാം ‘🍚

‘വേണ്ടാ കഴിച്ചു ‘ ഞാൻ അതും പറഞ്ഞു സ്റ്റെപ് കേറി റൂമിൽ ചെന്നു.

ശ്രുതി ഞാൻ അകത്തു കേറിയപ്പോൾ, ഡോർ ലോക്ക് ചെയ്തു.. ഇനി എന്നെ പീഡിപ്പിക്കാൻ വെല്ലോം ആണോ? 😅

അല്ലാരുന്നു 😒 അവൾക്ക് ഡ്രസ്സ്‌ മാറാൻ ആണ്.. നോക്കി നിന്നാൽ ചീപ്പ്‌ ആകുമോ? ആർട്ടിസ്റ് ബേബി ചീപ്പ്‌ അല്ലാ.. ഞാൻ വീട്ടിൽ ഇടുന്ന ഡ്രസ്സ്‌ എടുത്തു ബാത്റൂമിൽ പോയി കേറി 😌

തിരിച്ചു വന്നപ്പോൾ അവൾ ഡ്രസ്സ്‌ എക്കെ മാറി രാവിലെ ഇട്ട നൈറ്റി ആണ് വേഷം.. ബെഡിന്റെ ഒരു മുലയിൽ തലക്കു കൈ വെച്ചു പെണ്ണ് കരയുന്നുണ്ട്..

സമാധാനിപ്പിച്ചാലോ? 🤨 മേത്തു തൊട്ടാൽ അടി കിട്ടുമോ? അല്ലാ ഞാൻ എന്തിനാ ഇങ്ങനെ പേടിക്കുന്നെ….

ഞാൻ അടുത്ത് പോയി ഇരുന്നു.. റിയാക്ഷൻ ഒന്നും ഇല്ലാ… പതിയെ ഞാൻ അവളുടെ തോളിൽ കൈ വെച്ചു..
എന്നെ ഒന്ന് നോക്കി… നിർവികാരമായ നോട്ടം 😐 ഇതിപ്പോൾ കൈ വെച്ചത് സീൻ ആയോ കർത്താവെ..

പക്ഷെ എന്നെ ഞെട്ടിച്ചു കൊണ്ട് അവൾ എന്റെ തോളിൽ തല ചായിച്ചു കരയാൻ തുടങ്ങി.. അവളുടെ നിശ്വാസത്തിന്റെ ചൂട് എന്റെ തോളിലും കഴുത്തിലും പതിച്ചപ്പോൾ ശരീരം മുഴവൻ കുളിരു കോരി. മനസ്സിൽ തുരു തുര ലഡ്ഡു പൊട്ടാൻ തുടങ്ങി..

ഞാൻ അവളുടെ തല മുടി മെല്ലെ തലോടി…

‘നില മിസ്സ്‌ എന്തു പറഞ്ഞു.. ‘

‘അമ്മ ഒന്നും പറഞ്ഞില്ല… എന്നെ കണ്ടപ്പോൾ മിണ്ടാതെ പോയി ‘

അപ്പോൾ അതാണ് കാരണം…. പക്ഷെ ഏതായാലും പെണ്ണിന് എന്നോട് ചെറിയ ഇഷ്ടം എക്കെ ഉണ്ടെന്നു തോന്നുന്നു 😉 പക്ഷെ ഉറപ്പിക്കാൻ വരട്ടെ..

Leave a Reply

Your email address will not be published. Required fields are marked *