“സത്യമായിട്ടും ആന്റിക്ക് എന്നോട് ദേഷ്യമില്ലേ?”
“തീർച്ചയായും ഇല്ല. ഞാൻ ഇവിടെ നിന്നത് തന്നെ നിനക്കൊരു കൂട്ടാകാനല്ലേ? നീ ഇങ്ങനെ തളർന്നുപോയാൽ എനിക്ക് കാണാൻ കഴിയുമോ?” അവൾ അവന്റെ മുഖത്തെ കണ്ണീർ തന്റെ വിരലുകൾ കൊണ്ട് പതുക്കെ തുടച്ചുമാറ്റി..
അവളുടെ സ്പർശനം പെട്ടെന്ന് ആ ചെറിയ മുറിയിലെ അന്തരീക്ഷം മാറ്റിമറിച്ചു. രാവിലെ ആ കണ്ണാടിക്ക് മുന്നിൽ വെച്ച് കണ്ട ആ ശരീരത്തിന്റെ രൂപം മിന്നൽപോലെ ഷാനുവിന്റെ മനസ്സിലേക്ക് ഓടിയെത്തി.
അവന്റെ ശരീരത്തിലൂടെ ഒരു കൊള്ളിയാൻ മിന്നുന്നതുപോലെ ചൂട് പാഞ്ഞു കയറി. അവന്റെ ഉള്ളിലെ അടങ്ങാത്ത ആഗ്രഹങ്ങൾ ആ സാമീപ്യത്തിൽ പെട്ടെന്ന് ഉണർന്നു.
അവന്റെ ശ്വാസോച്ഛ്വാസം പെട്ടെന്ന് കനത്തു. നിയന്ത്രിക്കാൻ ശ്രമിച്ചിട്ടും അവന്റെ ശരീരത്തിലുണ്ടായ ആ പെട്ടെന്നുള്ള മാറ്റം സൂസനും മനസ്സിലാക്കാൻ കഴിഞ്ഞു..
സൂസൻ ചെറുതായി ഒന്ന് വിറച്ചു. എങ്കിലും അവൾ ഒട്ടും ഭയന്നില്ല. മറിച്ച്, അവളുടെ സാന്നിധ്യം കൊണ്ട് ഒരു പുരുഷനിൽ ഇത്രമാത്രം വികാരങ്ങളുണർത്താൻ കഴിയുന്നു എന്നൊരു തിരിച്ചറിവ് അവളുടെ ഉള്ളിൽ ഒരു പുതിയ വിറയലുണ്ടാക്കി.
തന്നിൽ നിന്ന് നഷ്ടപ്പെട്ടുപോയ ഒരുവളുടെ പെൺമയുടെ ജീവസ്സുറ്റ പ്രതികരണമായിരുന്നു അത്.
അവൾ പതുക്കെ അവനെ ചേർത്തുപിടിച്ച് ഒന്നു കൂടി ആശ്വസിപ്പിച്ചു..
“നീ ഇതൊന്നും ഓർത്ത് ഇനി വിഷമിക്കരുത്. ഇപ്പൊ വാ… നമുക്ക് പുറത്തുപോയി നല്ലൊരു ഡിന്നർ കഴിക്കാം. ഞാൻ ഒന്ന് ഫ്രഷ് ആയി വരാം.
മോനും വേഗം ഒന്ന് ഫ്രഷ് ആയി വാ, കേട്ടോ?”
അവൾ സ്നേഹത്തോടെ അവന്റെ കവിളിൽ തട്ടി എഴുന്നേറ്റു..
ഷാനു ഒരു ചെറിയ പുഞ്ചിരിയോടെ തലയാട്ടി. “ശരി ആന്റി… ഞാൻ ഇപ്പോൾ റെഡിയാകാം.”
സൂസൻ തന്റെ മുറിയിലേക്ക് നടന്നു. വാതിലടച്ച് അവൾ കണ്ണാടിക്ക് മുന്നിൽ നിന്നു. അവളുടെ ഹൃദയം പെട്ടെന്ന് വേഗത്തിൽ മിടിക്കുന്നുണ്ടായിരുന്നു. ഷാനുവിന്റെ ആ അവസ്ഥ അവൾ മനസ്സിലാക്കിയിരുന്നുവെങ്കിലും, അത് അവളിൽ ഒരു അസ്വസ്ഥതയല്ല ഉണ്ടാക്കിയത്, മറിച്ച് അവളുടെ ഉള്ളിലെ ഉറങ്ങിക്കിടന്ന ചില അവ്യക്തമായ വികാരങ്ങളെ അത് തട്ടിയുണർത്തുകകൂടിയായിരുന്നു..
പുറത്തുപോകാം എന്ന് പറഞ്ഞ സ്ഥിതിക്ക്, നാട്ടിൽ സ്ഥിരമായി ധരിക്കുന്ന ചുരിദാറോ സാരിയോ അല്ല ധരിക്കേണ്ടത് എന്ന് അവൾക്ക് തോന്നി. അവൾ കൊണ്ടുവന്ന വസ്ത്രങ്ങളിൽ നിന്നും മെറൂൺ നിറത്തിലുള്ള ഒരു ഫ്രോക്ക് എടുത്തു..
വളരെ വർഷങ്ങൾക്ക് ശേഷം ആദ്യമായിട്ടാണ് അവൾ അത്തരത്തിലുള്ളൊരു വസ്ത്രം ധരിക്കുന്നത്..
ഒരു വർഷം മുന്നേ ബാങ്കിൽ നിന്നും ബാഗ്ലൂർക്കു ടൂറു പോയപ്പോ ഒരു കൗതുകത്തിനു വേടിച്ചതായിരുന്നു.. ഒരു തവണ പോലും ഇട്ടു നോക്കിയിട്ടേ ഇല്ല.
അല്ലെങ്കിൽ തന്നെ എവിടെ ഇട്ടു പോവാനാണ്, ആർക്കു വേണ്ടിയാണ്.. ഇവിടേക്ക് വന്നപ്പൊ ഒരു കൗതുകത്തിനെടുത്തു വച്ചതായിരുന്നു. അതു വെറുതേയായില്ലാ എന്നവൾക്കു തോന്നി..
അവൾ ഡ്രസ്സ് ഇട്ടു കണ്ണാടിയിൽ തന്നെ തന്നെ ഒന്നു നോക്കി. കൈമുട്ടിനു തൊട്ടു മുകളിൽ വരെ കൈയ്യിറക്കമുള്ള മെറൂൺ നിറത്തിൽ ചെറിയ വെള്ളയും ഇടതൂർന്ന കറുപ്പുമുള്ള, കണങ്കാലിൽ നിന്നും കുറച്ചു മുകളിൽ വരെ ഇറക്കമുള്ള കോട്ടൻ ഫ്രോക്ക്..
ഇവിടേക്ക് വരുന്നതിനു തലേ ദിവസം വാക്സ് ചെയ്തതു കൊണ്ടു തന്നെ തന്റെ കാലുകൾ
ഭംഗിയുള്ളതായി നല്ല അവൾക്കു തോന്നി. കണങ്കാലിൽ അവൾ എപ്പോഴും ധരിക്കുന്ന സ്വർണ്ണ കൊലുസും
ഷെയ്പ്പിൽ വെട്ടിയ നഖങ്ങളിൽ ഇളം പീച്ച് കളറിലുള്ള നെയിൽ പോളിഷും വല്ലാത്തൊരു ചാരുത നൽകി…
കണ്ണാടിയിലെ തന്റെ പ്രതിബിംബം കണ്ടപ്പോൾ സൂസന് തന്നെത്തോട് തന്നെ ഒരപൂർവ്വമായ ഇഷ്ടം തോന്നി. താൻ ഇത്രയും സുന്ദരിയാണോ എന്ന് അവൾ ആദ്യമായി ചിന്തിച്ചുപോയി..
തയ്യാറായി അവൾ മുറിക്ക് പുറത്തേക്ക് വന്നു.
ലിവിങ് റൂമിൽ ഷാനു നേരത്തെ തന്നെ റെഡിയായി നിൽപ്പുണ്ടായിരുന്നു. സൂസൻ പുറത്തേക്ക് വരുന്ന ശബ്ദം കേട്ട് അവൻ തിരിഞ്ഞു നോക്കി. ആ കാഴ്ച കണ്ടപാടെ അവന്റെ ശ്വാസം തൊണ്ടയിൽ കുടുങ്ങി.
