മൗനവസന്തം – 1 Likeഅടിപൊളി  

നടക്കുന്നതിനിടയിൽ ഷാനു ഇടയ്ക്കിടെ തന്റെ ഫോണിൽ സൂസന്റെ മനോഹരമായ ചിത്രങ്ങൾ പകർത്തി. നഗരത്തിന്റെ പശ്ചാത്തലത്തിൽ അവർ രണ്ടുപേരും ചേർന്ന് ധാരാളം സെൽഫികളും എടുത്തു.

“ഇതൊന്നും ഒരിക്കലും ഫെയ്സ്ബുക്കിലോ ഇൻസ്റ്റാഗ്രാമിലോ ഒന്നും ഇടരുതേ ഷാനു… ഡാനിയേലോ മക്കളോ കണ്ടാൽ പിന്നെ തീർന്നു എല്ലാം.. എന്നെ വീട്ടിൽ കയറ്റില്ല പിന്നെ..

ഇറങ്ങി പൊക്കോളാൻ പറയും…” സൂസൻ പെട്ടെന്ന് ഗൗരവത്തോടെ പറഞ്ഞു…

“എന്നാ രക്ഷപെട്ടല്ലോ… സൂസൻ കൊച്ച് ഇങ്ങു പോന്നേക്ക് അപ്പോ… നമുക്കിവിടെ അടിപൊളിയായിട്ട് കഴിയാം…” അവൻ ഒരു ചിരിയോടെ പറഞ്ഞു..

സൂസൻ ഒരു നിമിഷം ശ്വാസം കിട്ടാതെ നിന്നുപോയി. അവളുടെ ഉള്ളിൽ ആ വാക്കുകൾ വലിയൊരു വിസ്ഫോടനം ഉണ്ടാക്കി..

അവളുടെ മുഖ ഭാവങ്ങൾ മനസ്സിലാക്കിയ ഷാനു പെട്ടെന്ന് പറഞ്ഞു, “ എന്റെ പൊന്നൂ ഞാൻ വെറുതേ പറഞ്ഞതല്ലേ… ഞാൻ ഇതൊന്നും പോസ്റ്റില്ലാ…

ഇതൊരു രഹസ്യമായി എന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ ഓർമ്മയായി എന്റെ ഉള്ളിൽ ഉണ്ടാകും. ആരും അറിയാൻ പോകുന്നില്ല. കൊച്ച് പേടിക്കേണ്ട… ഓക്കേ..”

സൂസനൊന്നു ചിരിച്ചു…

അവൾ അവന്റെ മുഖത്തേക്ക് നോക്കി. സ്വന്തം കുടുംബത്തിന്റെ സുരക്ഷിതത്വവും ഭയവും ഒരുവശത്ത് നിൽക്കുമ്പോഴും, ഇവൻ തനിക്ക് നൽകുന്ന സ്നേഹവും പരിഗണനയും അവളിൽ വലിയൊരു മാനസിക അടുപ്പം സൃഷ്ടിച്ചിരുന്നു..

അവൾ അവന്റെ കൈകളിൽ

ഒന്നു കൂടി മുറുകെ പിടിച്ചു കൊണ്ട് നടന്നു നീങ്ങി…

മാളിലെ തിരക്കുകളിൽ നിന്ന് മാറി കാറിലേക്ക് മടങ്ങുമ്പോൾ, സൂസന്റെ ഉള്ളിൽ രൂപപ്പെട്ട കൊടുംകാറ്റ് അവളുടെ എല്ലാ നിയന്ത്രണങ്ങളെയും ചോദ്യം ചെയ്യാൻ തുടങ്ങിയിരുന്നു.

ഡാനിയേലോ മക്കളോ അറിയാത്ത, ലോകം കാണാത്ത തങ്ങളുടെ മാത്രം ലോകം… അതിലേക്ക് അവൾ പൂർണ്ണമായി വീണുതുടങ്ങിയിരുന്നു.

നഗരത്തിലെ തിരക്കുകളിൽ നിന്ന് അല്പം മാറി ശാന്തമായ റോഡിലൂടെ വാഹനം മുന്നോട്ടു നീങ്ങുമ്പോൾ, ഡ്രൈവിംഗിനിടയിൽ ഷാനു പെട്ടെന്ന് ഗിയർ ലിവറിലിരുന്ന തന്റെ കൈ എടുത്തു സീറ്റിലിരുന്ന സൂസന്റെ കൈകൾ കോർത്തിപ്പിടിച്ച് തന്റെ വിരലുകളിലേക്ക് ചേർത്തുപിടിച്ചു…

അവന്റെ ആ പെട്ടെന്നുള്ള പ്രവൃത്തിയിൽ സൂസൻ അല്പം അമ്പരന്നു. അവൾ തിരിഞ്ഞു നോക്കിയപ്പോൾ ഷാനുവിന്റെ മുഖത്ത് ഗൗരവവും എന്നാൽ അതിലേറെ ഹൃദയത്തിൽ നിന്ന് വരുന്ന ഒരു തിളക്കവും ഉണ്ടായിരുന്നു..

“ആന്റി…” അവന്റെ ശബ്ദം ചെറുതായി ഇടറി. “എന്റെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷമുള്ള ദിവസമാണ് ഇന്ന്.. അതിനു ഒരു കാരണമേയുള്ളൂ… ഇറ്റ്സ് യൂ…

താങ്ക്സ് എ ലോട്ട്… ഫോർ ബീയ്ഗ് വിത്ത് മീ…” പറഞ്ഞുകൊണ്ട് അവൻ അവളുടെ കൈവെള്ളയിലേക്ക് തന്റെ ചുണ്ടുകൾ ചേർത്തു. ആ സ്പർശനം സൂസന്റെ ഉള്ളിലൂടെ ഒരു വിദ്യുത് പ്രവാഹം പോലെ പാഞ്ഞു കയറി.

അവൾ തന്റെ കൈ പതുക്കെ പിൻവലിക്കാൻ ശ്രമിച്ചുകൊണ്ട് ഒരു ചെറുചിരിയോടെ പറഞ്ഞു..

“ഇതൊക്കെയാണോ ഷാനു വലിയ കാര്യം… ഞാൻ വന്നു എന്ന് കരുതി… എനിക്ക് എത്രത്തോളം നിന്റെ കൂടെ നിൽക്കാൻ കഴിയുമെന്നു നിനക്കറിയാവുന്നതല്ലേ… ഇനി വെറും ഏഴു ദിവസം കൂടി കഴിഞ്ഞാൽ എനിക്ക് എന്റെ കുടുംബത്തിലേക്ക്, എന്റെ ഭർത്താവിന്റെയും മക്കളുടെയും അരികിലേക്ക് തിരികെ

പോവണ്ടേ….”

അവളുടെ വാക്കുകളിൽ ഒരു ഓർമ്മപ്പെടുത്തലും ഒപ്പം ചെറിയൊരു ആത്മസംഘർഷവും ഉണ്ടായിരുന്നു. താൻ എവിടേക്കാണ് ഈ ബന്ധം കൊണ്ടുപോകുന്നത് എന്ന ഒരു ഭയം അവളുടെ ഉള്ളിൽ എപ്പോഴും മിന്നിവീഴുന്നുണ്ടായിരുന്നു…

എന്നാൽ ഷാനു ഒട്ടും കൂസാതെ, തികഞ്ഞ ദൃഢതയോടെ മറുപടി പറഞ്ഞു,

“ദിവസങ്ങൾ എത്രയെന്നല്ല ആന്റി ഇവിടെ പ്രധാനം. ആ ദിവസങ്ങളിൽ നമ്മൾ ഉണ്ടാക്കുന്ന ഓർമ്മകളും, ആന്റി ഒപ്പം ഉള്ളപ്പോൾ എനിക്ക് കിട്ടുന്ന ആശ്വാസവും സന്തോഷവുമാണ് എനിക്ക് വേണ്ടത്.

എനിക്ക് ഈ നിമിഷത്തിൽ ജീവിക്കാനാണ് ഇഷ്ടം…

അവന്റെ ആ വാക്കുകൾ സൂസന്റെ ഉള്ളിലെ പ്രതിരോധങ്ങളെ പതുക്കെ തകർത്തു കളയുകയായിരുന്നു. ജീവിതത്തിന്റെ യാഥാർത്ഥ്യങ്ങളും ഉത്തരവാദിത്തങ്ങളും ഒരുവശത്ത് നിൽക്കുമ്പോൾ, ഇവൻ തനിക്ക് നൽകുന്ന ഈ പരിഗണനയും ഭ്രാന്തമായ സ്നേഹവും അവളിൽ വല്ലാത്തൊരു ലഹരി ഉണ്ടാക്കുന്നുണ്ടായിരുന്നു.

Updated: October 26, 2026 — 7:44 pm

Leave a Reply

Your email address will not be published. Required fields are marked *