കൺമുന്നിൽ നിൽക്കുന്നത് സൂസനാന്റി തന്നെയാണോ എന്ന് അവന് വിശ്വസിക്കാൻ കഴിഞ്ഞില്ല. ഫ്രോക്കിൽ അപാര സ്റ്റൈലിഷ് ലുക്കിൽ ആദ്യമായി അവളെ കണ്ടതും അവൻ പൂർണ്ണമായി മരവിപ്പിച്ചു കളഞ്ഞു..
അവന്റെ നിശബ്ദമായ നോട്ടം കണ്ട സൂസൻ ചെറുതായി ഒന്ന് നാണിച്ചു ചിരിച്ചുകൊണ്ട് ചോദിച്ചു,
“എന്താടാ… ഇങ്ങനെ നോക്കുന്നത്? കോലം കെട്ടിയതുപോലെ ഉണ്ടോ?”
ഷാനുവിന് വാക്കുകൾ കിട്ടിയില്ല. അവൻ പതുക്കെ അവളുടെ അരികിലേക്ക് നടന്നു വന്ന് അത്ഭുതത്തോടെ പറഞ്ഞു,
“ആന്റി… സത്യമായിട്ടും വിശ്വസിക്കാൻ കഴിയുന്നില്ല. ഈ ഡ്രസ്സിൽ ആന്റിയെ കാണാൻ… എന്തൊരു ഭംഗിയാണ്! ഞാൻ… എനിക്ക് തോന്നുന്നത് ഇനി ഞാൻ ആന്റിയെ ‘ആന്റി’ എന്ന് വിളിക്കേണ്ടതില്ലെന്നാണ്…
ഇത്രയും സ്റ്റൈലായിട്ടുള്ള ഒരാളെ എങ്ങനെ ആന്റി എന്ന് വിളിക്കും?”
സൂസൻ ഉറക്കെ ഒന്ന് ചിരിച്ചുപോയി. ആ ചിരിയിൽ അവളുടെ സകല ആശങ്കകളും അലിഞ്ഞുതീർന്നിരുന്നു…
“അയ്യടാ! അതുകേട്ടില്ലേ… ഇവിടെ എന്നെ അറിയുന്ന വേറെ ആരുമില്ലല്ലോ..? നീയും ഞാനും മാത്രം അല്ലേയുള്ളൂ. അതുകൊണ്ടാ നാട്ടിലും വീട്ടിലൊന്നും ഇടാൻ പറ്റാത്ത ഇത്തരം ഡ്രസ്സുകളൊക്കെ ഞാൻ ഇട്ടുനോക്കിയത്.
നാട്ടിൽ ഇങ്ങനെ വല്ലോം
ആരെങ്കിലും എന്നെ കണ്ടാ പിന്നെ അതുമതി.. അതുകൊണ്ടാ ഇവിടെ വന്നപ്പോ ഇതൊക്കെ ഒന്ന് പരീക്ഷിച്ചു നോക്കിയത്.”
“ഇത് വേറെ ലെവൽ ആണ് ആന്റി… സത്യം പറഞ്ഞാൽ ഈ രൂപത്തിൽ ആന്റിയെ കാണുമ്പോൾ എനിക്ക് അത്ഭുതമാണ് തോന്നുന്നത്..
ഷാനുവിന്റെ കണ്ണുകളിൽ വല്ലാത്തൊരു തിളക്കം ഉണ്ടായിരുന്നു..
“ നാട്ടിലുള്ള ആരും ഇതെന്നും കാണരുതേ എന്നേ ഞാൻ പ്രാർത്ഥിക്കുള്ളൂ… ടാ ചെക്കാ നീ ഇതൊന്നും ആരോടും പറഞ്ഞേക്കരുത്… കേട്ടല്ലോ…? പിന്നെ…
ഒരു കാര്യം ഞാൻ പ്രത്യേകം പറയേണ്ടല്ലോ. ഈ ഡ്രസ്സിന്റെ കാര്യമോ, അല്ലെങ്കിൽ രാവിലത്തെ കാര്യങ്ങളോ…ഒന്നും ഡെയിനോട് സംസാരിക്കുമ്പോൾ യാദൃശ്ചികമായി പോലും പറഞ്ഞുപോകരുത്.
അവന് ഇതൊന്നും താങ്ങാൻ പറ്റില്ല.. സോ ടെയ്ക് കെയർ… ഓക്കേ.”
സൂസൻ ഗൗരവത്തിൽ അവനെ നോക്കി, എന്നാൽ മുഖത്ത് ഒരു പുഞ്ചിരി പടർന്നിരുന്നു..
ഷാനു പെട്ടെന്ന് കൈകൾ നെഞ്ചിൽ വെച്ചുകൊണ്ട് ഗൗരവത്തിൽ പറഞ്ഞു,
“അയ്യോ! ആന്റി ഷുവർ.. പ്ലീസ് ട്രസ്റ്റ് മീ.. ഇറ്റ് വിൽ ബി അവർ സീക്രട്ട് ആൾവേഴ്സ്… ഡെയ്നോട് ഇതെക്കെ പറയാൻ പറ്റണ കാര്യമാണോ..!
ആ വാക്കുകളിലെ ഉറപ്പ് കേട്ടപ്പോൾ സൂസന് സമാധാനമായി. അവൾ തൃപ്തിയോടെ തലയാട്ടി..
“ശരിയെന്നാ പിന്നെ നമുക്ക് വെകേണ്ട, ഇറങ്ങാം.. ഫുഡ് കഴിക്കണ്ടേ…” സൂസൻ തന്റെ ഹാൻഡ് ബാഗ് എടുത്ത് തോളിലിട്ടു.
ഷാനു സന്തോഷത്തോടെ അവളുടെ കൂടെ പുറത്തേക്ക് പോകുവാനായി ഫ്ലാറ്റിന്റെ മുൻവാതിൽ തുറന്നു.. രണ്ടുപേരും ലിഫ്റ്റിലേക്ക് കയറുമ്പോൾ, രാവിലെ അവർക്കിടയിലുണ്ടായിരുന്ന ആ വലിയ അകൽച്ചയും മൗനവും പൂർണ്ണമായും മാറിയിരുന്നു.
പകരം, പുറംലോകം അറിയാത്ത ഒരു പുതിയ രഹസ്യത്തിന്റെ കൂട്ടാളികളായി അവർ മാറിക്കഴിഞ്ഞിരുന്നു.. ഹൈദരാബാദിന്റെ രാത്രിയിലേക്ക് കാർ സ്റ്റാർട്ട് ചെയ്ത്
ഇറങ്ങുമ്പോൾ, വരും ദിവസങ്ങൾ തങ്ങളുടെ ജീവിതത്തെ എങ്ങോട്ടേക്ക് നയിക്കുമെന്ന് അവർക്കൊരു നിശ്ചയവുമുണ്ടായിരുന്നില്ല…
നഗരത്തിന്റെ തിരക്കുകൾക്ക് അല്പം അപ്പുറമുള്ള ഒരു ചെറിയ ധാബയുടെ മുന്നിലാണ് ഷാനു കാർ നിർത്തിയത്. വണ്ടിയുടെ ഡോർ തുറന്ന് പുറത്തിറങ്ങിയ സൂസൻ ചുറ്റും നോക്കി.
വലിയ റെസ്റ്റോറന്റുകളുടെ ആർഭാടമൊന്നുമില്ലെങ്കിലും, അവിടെയൊക്കെ പരന്നുകിടക്കുന്ന ആഹാരത്തിന്റെ മണവും റോഡിന്റെ വശങ്ങളിലെ ചെറിയ ലൈറ്റുകളുടെ വെളിച്ചവും അവൾക്ക് വല്ലാത്തൊരു കൗതുകം സമ്മാനിച്ചു..
“നമുക്ക് ഇവിടെനിന്ന് കഴിക്കാമോ ഷാനു?” അവൾ സംശയത്തോടെ ചോദിച്ചു..
“പിന്നില്ലാതെ ആന്റി! ഹൈദരാബാദിൽ വന്നാൽ ഇവിടുത്തെ യഥാർത്ഥ രുചിയറിയണമെങ്കിൽ ഇത്തരം ധാബകളിൽ തന്നെ വരണം. നോക്കിക്കോ, ഇവിടുത്തെ ചൂട് ചപ്പാത്തിയും ചനാമസാലയും കഴിച്ചാൽ ആന്റി പിന്നെ വേറെ ഹോട്ടലുകളിലേക്ക് തിരിഞ്ഞു നോക്കില്ല.”
