ഡാനിയേലോട് സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ തന്നെ താൻ മറ്റൊരാളുടെ ഓർമ്മകളിലും സ്വപ്നത്തിലുമാണ് ജീവിക്കുന്നത് എന്ന സത്യം അവളിൽ വലിയൊരു മാനസിക സംഘർഷം ഉണ്ടാക്കി. പതിവ് സംസാരത്തിനു ശേഷം അവൾ
ഫോൺ കട്ട് ചെയ്ത് കുറച്ചുനേരം കട്ടിലിൽ അനങ്ങാതെയിരുന്നു. മനസ്സ് വല്ലാതെ ഭാരപ്പെട്ടിരിക്കുന്നു. കുറ്റബോധം
അവളെ ശ്വാസം മുട്ടിച്ചു..
കുറച്ചു കഴിഞ്ഞു ധൈര്യം സംഭരിച്ച് അവൾ റൂമിന്റെ വാതിൽ തുറന്ന് പുറത്തേക്ക് വന്നു.
ലിവിങ് റൂമിൽ ആരുമില്ലായിരുന്നു. അടുക്കള ഭാഗത്തുനിന്ന് പാത്രങ്ങളുടെ ചെറിയ ശബ്ദം കേട്ടു. അവൾ പതുക്കെ അടുക്കളയിലേക്ക് നോക്കി. അവിടെ ഷാനു പതിവുപോലെ ചായ ഉണ്ടാക്കിക്കൊണ്ടിരിക്കുകയാണ്..
രാത്രി താൻ കണ്ട ആ സ്വപ്നത്തിന്റെ കാര്യമോർത്തെപ്പോ ഷാനുവിന്റെ മുഖത്തേക്ക് നോക്കാൻ അവൾക്ക് വല്ലാത്തൊരു മടി തോന്നി. താൻ അവനെക്കുറിച്ച് ഇത്രയും വൃത്തികെട്ട…
അല്ല, ഇത്രയും തീവ്രമായ രീതിയിൽ ചിന്തിച്ചു എന്ന് അവൻ അറിഞ്ഞാൽ എന്തായിരിക്കും സ്ഥിതി! അവൾ കാലടികൾ പതുക്കെ വെച്ച് മുന്നോട്ട് ചെന്നു..
എന്നാൽ ഷാനു അവളെ കണ്ടപാടെ യാതൊരു ഭാവവ്യത്യാസവുമില്ലാതെ സാധാരണ പോലെ പുഞ്ചിരിച്ചുകൊണ്ട്..
“ഗുഡ് മോർണിംഗ് ആന്റി… ഉറക്കമൊക്കെ എങ്ങനെയുണ്ടായിരുന്നു? ഇന്നലത്തെ ക്ഷീണമൊക്കെ മാറിയോ?”
അവന്റെ ആ സാധാരണ പെരുമാറ്റം കണ്ടപ്പോൾ സൂസന് ചെറിയൊരു ആശ്വാസം തോന്നി. താൻ കണ്ട സ്വപ്നവും തന്റെ ഉള്ളിലെ കൊടുംകാറ്റുമൊന്നും പാവം അവനറിയില്ലല്ലോ.. എന്നൊരു ചിന്ത അവളെ ശാന്തയാക്കി…
“ഗുഡ് മോർണിംഗ് ഷാനു… ഇന്നലെ നല്ല ക്ഷീണമായിരുന്നു, അതുകൊണ്ടാ എണീക്കാൻ ലേറ്റായത്” അവൾ തന്റെ മുഖത്തെ പരിഭ്രാന്തി പുറത്തുകാട്ടാതെ ചിരിക്കാൻ ശ്രമിച്ചു…
“മ്മ്.. ആന്റി ഫ്രഷ് ആയി വാ, നമുക്ക് ചൂടോടെ കാപ്പി കുടിക്കാം” ഷാനു രണ്ട് കപ്പുകളിലേക്ക് ചായ പകർന്നു..
സൂസൻ വേഗം ഫ്രഷ് ആയി വന്ന് ബാൽക്കണിയിലെ കസേരയിലേക്ക് ഷാനുവിനൊപ്പം ഇരുന്നു…
പ്രഭാതത്തിലെ തണുത്ത കാറ്റും ചൂടുള്ള ചായയും അവളുടെ ഉള്ളിലെ സംഘർഷങ്ങൾക്ക് അല്പം ശമനം നൽകിയെങ്കിലും, ഷാനുവിന്റെ അരികിലിരിക്കുമ്പോൾ ഇന്നലത്തെ ആ സ്വപ്നത്തിന്റെ ചൂട് വീണ്ടും അവളുടെ
ശരീരത്തിലൂടെ കടന്നുപോകുന്നത് പോലെ അവൾക്ക് തോന്നി..
അന്നേദിവസവും രാവിലെ ഷാനു സൂസനെ ബാങ്ക് ട്രെയിനിങ് സെന്ററിന് മുന്നിൽ കൊണ്ടുപോയി ഇറക്കി. ഉച്ച കഴിഞ്ഞപ്പോൾ പതിവ് തെറ്റിക്കാതെ ഷാനുവിന്റെ വാട്ട്സാപ്പ് മെസ്സേജ് വന്നു.
“ആന്റി… ലഞ്ച് കഴിച്ചോ?”
ഫോണിലൂടെയുള്ള അവന്റെ ചോദ്യം കേട്ടപ്പോൾ തന്നെ സൂസന്റെ ചുണ്ടുകളിൽ അറിയാതെ ഒരു പുഞ്ചിരി വിടർന്നു. ക്ലാസ്സിൽ ഇരിക്കുമ്പോഴും അവളുടെ ചിന്തകളിൽ പലപ്പോഴും ഷാനുവിന്റെ മുഖവും കഴിഞ്ഞ ദിവസങ്ങളിലെ ഓർമ്മകളും വന്നുപോയി.
ഒരുതരം അസ്വസ്ഥതയും ഒപ്പം അടങ്ങാത്തൊരു കൗതുകവും അവളുടെ ഉള്ളിൽ അപ്പോഴും ബാക്കിയുണ്ടായിരുന്നു..
വൈകുന്നേരം ട്രെയിനിങ് കഴിഞ്ഞ് പുറത്തിറങ്ങിയപ്പോൾ ഷാനു കാറുമായി കാത്തുനിൽപ്പുണ്ടായിരുന്നു. കാറിൽ കയറിയ ഉടനെ അവൻ പറഞ്ഞു,
“ആന്റി… നമുക്കിപ്പോ നേരെ ഫ്ലാറ്റിൽ പോയി ഒന്ന് റെസ്റ്റ് ചെയ്ത് പിന്നെ പതിയെ ഫ്രഷ് ആയി പുറത്തേക്കൊന്ന് ഷോപ്പിംഗിനും ഡ്രൈവിനുമൊക്കെ പോകാം.”
“ഓക്കേ.. എല്ലാം നിന്റെ പ്ലാൻ പോലെ..”
അവൾ ചരിച്ചു കൊണ്ട് സീറ്റ് ബെൽറ്റ് വലിച്ചിട്ടു.
അവർ ഫ്ലാറ്റിൽ തിരിച്ചെത്തി അല്പം വിശ്രമിച്ചു. പതിവ് തെറ്റിക്കാതെ ഡാനിയേലും ഡെയിനും ദിവിയുമൊക്കെ ഫോണിൽ വിളിച്ചു. ഡാനിയേൽ സാധാരണപോലെ ട്രെയിനിങ് വിശേഷങ്ങൾ ചോദിച്ചറിഞ്ഞു.
ഉള്ളിൽ ചെറിയൊരു കുറ്റബോധം ഇരച്ചുകയറിയെങ്കിലും സൂസൻ വളരെ സ്വാഭാവികമായി എല്ലാം നല്ല രീതിയിൽ നടക്കുന്നുണ്ട് ഡാനി എന്ന് മറുപടി നൽകി… മക്കളും അവരവരുടെ ഹോസ്റ്റൽ കോളേജ് വിശേഷങ്ങൾ പങ്കുവെച്ചു..
ഫോൺ വെച്ച ഉടനെ അവളുടെ ഉള്ളിൽ വീണ്ടും തന്റെ ചിന്തകളുടെ ഭാരം ചെറിയൊരു മരവിപ്പുണ്ടാക്കിയെങ്കിലും, അവൾ അത് പെട്ടെന്ന് മനസ്സിൽ നിന്ന് മാറ്റിനിർത്തി..
