മൗനവസന്തം – 1 Likeഅടിപൊളി  

ഷാനു അടുക്കളയിലേക്ക് നടന്നു.. വന്ന ഉടനെ ആന്റിക്ക് ഒരു കട്ടൻ ചായയോ കാപ്പിയോ ഉണ്ടാക്കി കൊടുക്കണം എന്ന് അവന് തോന്നി. ഫ്രിഡ്ജ് തുറന്ന് നോക്കിയപ്പോൾ പാൽ പാക്കറ്റ് കണ്ടു.

പാത്രം അടുപ്പത്ത്

വെച്ച് ഗ്യാസ് കത്തിക്കുമ്പോൾ ഷാനുവിന്റെ കൈ ചെറുതായി വിറയ്ക്കുന്നുണ്ടായിരുന്നു. ഹെബ പോയതിനു ശേഷം ഈ അടുക്കളയിൽ അവനങ്ങനെ കാര്യമായൊന്നും വെച്ച ഉണ്ടാക്കിയിട്ടില്ല..

പുറത്തുനിന്നുള്ള ഭക്ഷണമായിരുന്നു ആശ്രയം..

അല്പം കഴിഞ്ഞ് ഫ്രഷ് ആയി സൂസൻ പുറത്തേക്ക് വന്നപ്പോൾ അടുക്കളയിൽ നിന്ന് എന്തോ കരിയുന്ന ഒരു ചെറിയ മണം അവളുടെ മൂക്കിൽ അടിച്ചു..

“ഹേയ്… എന്താ അവിടെ ഒരു പുകമണം?” സൂസൻ ചിരിച്ചുകൊണ്ട് അടുക്കളയിലേക്ക് ചെന്നു..

ഷാനു ചായപ്പൊടി ഇടാൻ നോക്കുന്നതിനിടയിൽ പാത്രം കരിഞ്ഞുതുടങ്ങിയത് കണ്ട് പെട്ടെന്ന് ഗ്യാസ് ഓഫ് ചെയ്തു. അവന്റെ മുഖത്ത് കുറ്റബോധവും ഒരു ചിരിയും ഒരേസമയം ഉണ്ടായിരുന്നു..

“അതല്ല ആന്റി… ചായ വെക്കാൻ നോക്കിയതാ. ഇടയ്ക്ക് ഫോണിൽ നോക്കി നിന്നപ്പോൾ പാത്രം കരിഞ്ഞുപോയി,” അവൻ തല ചൊറിഞ്ഞുകൊണ്ട് പറഞ്ഞു..

സൂസൻ അടുത്ത് ചെന്ന് ആ പാത്രത്തിലേക്ക് നോക്കി ഉറക്കെ ചിരിച്ചുപോയി.

എടാ ചെക്കാ, ഒരു ചായ വെക്കാൻ പോലും അറിയില്ലേ നിനക്ക്?”

“അത് പിന്നെ… ഞാൻ അധികം ചായയൊന്നും വെക്കാറില്ലല്ലോ ആന്റി. അതുകൊണ്ടാ…” ഷാനുവും ചിരിച്ചുകൊണ്ട് ഒഴിഞ്ഞുമാറി..

“മാറ് അവിടന്ന്… ഞാൻ വെച്ചുതരാം. നീ പോയി ഫ്രഷ് ആയിട്ട് വാ.” സൂസൻ അവന്റെ തോളിൽ തട്ടി അടുക്കളയിലേക്ക് കയറി..

പഴയ ആ ഭാരമൊക്കെ ആ ചെറിയ തമാശയ്ക്കിടയിൽ അല്പം കുറഞ്ഞതുപോലെ ഷാനുവിനും തോന്നി. അവൻ അവിടുന്ന് മാറിയിരുന്ന് ഫോണിൽ നോക്കിക്കൊണ്ട് പറഞ്ഞു, “ആന്റി അവിടെ വന്നാലും ഈ പറയുന്നതൊക്കെ തന്നെയാകും സ്ഥിതി.”.

ചായയും ചൂടോടെ ബിസ്കറ്റും പ്ലേറ്റിലാക്കി ഡൈനിങ് ടേബിളിൽ വെച്ചുകൊണ്ട് സൂസൻ അവനെ വിളിച്ചു. രണ്ടുപേരും കസേരകളിൽ ഇരുന്നു.

കുറച്ചുനേരം രണ്ടുപേരും സാധാരണ കാര്യങ്ങൾ

സംസാരിച്ചു. ഷാനുവിന്റെ ജോലി, അവന്റെ ഓഫീസിലെ ആളുകൾ, സൂസന്റെ ട്രെയിനിംഗിന്റെ സമയം, ബാങ്കിൽ നിന്ന് കൂടെ വരുന്നവരുടെ എണ്ണം… അങ്ങനെ.

ചൂടുള്ള ചായ ഊതിക്കുടിക്കുന്നതിനിടയിൽ ഷാനുവിന്റെ മുഖം വീണ്ടും ഗൗരവത്തിലേക്ക് മാറി. അവന്റെ കണ്ണുകൾ താഴേക്ക് പതിഞ്ഞു…

“ആന്റി, ഞങ്ങളുടെ കല്യാണം കഴിഞ്ഞിട്ട് എത്ര നാളായെന്ന് അറിയാമോ?”

“രണ്ടു വർഷമെങ്കിലും ആയില്ലേ?”

“രണ്ടു വർഷവും കുറച്ച് മാസവും.. കല്യാണം കഴിഞ്ഞ് ആദ്യം എല്ലാം നല്ല രസമായിരുന്നു. പുതിയ വീട്, പുതിയ സ്ഥലം, പുതിയ ജോലി.

എല്ലാം.. പിന്നെ പതുക്കെ ചെറിയ പ്രശ്നങ്ങൾ തുടങ്ങി.”

സൂസൻ അവനെ നോക്കി.

“എന്തുതരം പ്രശ്നങ്ങൾ?”

“വലിയ കാര്യങ്ങളൊന്നുമല്ല. അവൾക്ക് അവളുടെ ഇഷ്ടങ്ങൾ. എനിക്ക് എന്റെ തിരക്കുകൾ. ചിലപ്പോൾ അവൾക്ക് പുറത്തുപോകണം. എനിക്ക് ഓഫീസിൽ ജോലി തീർക്കാനുണ്ടാകും. ചിലപ്പോൾ അവൾക്ക് വീട്ടിൽ ആരെങ്കിലും വരണം. എനിക്ക് ഒറ്റയ്ക്ക് ഇരിക്കണമെന്നു തോന്നും.”

“അത് എല്ലാ കുടുംബത്തിലും ഉണ്ടാകുന്ന കാര്യങ്ങളല്ലേ?”

“അതെ. പക്ഷേ അന്നൊന്നും അത്ര കാര്യമാക്കിയില്ല.”

“പിന്നെ?”

ഷാനു ഒരു നിമിഷം ആലോചിച്ചു.

“പിന്നെ അവൾക്ക് പഴയൊരു സുഹൃത്തുമായി വീണ്ടും ബന്ധം ഉണ്ടായി. ആദ്യം ഞാൻ അതൊന്നും ശ്രദ്ധിച്ചില്ല. അവളുടെ പഴയ കൂട്ടുകാരനാണെന്ന് മാത്രമേ കരുതിയുള്ളൂ.”

“നീ ചോദിച്ചില്ലേ?”

“ചോദിച്ചു. അപ്പോൾ അവൾ പറഞ്ഞു, പഴയ പരിചയമാണ്, ഒന്നുമില്ലെന്ന്. ഞാനും വിശ്വസിച്ചു.”

സൂസൻ ഒന്നും പറഞ്ഞില്ല..

“ഇപ്പോൾ തിരിഞ്ഞുനോക്കുമ്പോൾ കുറേ കാര്യങ്ങൾ മനസ്സിലാകുന്നുണ്ട്. പക്ഷേ അന്നൊന്നും എനിക്ക് സംശയം തോന്നിയില്ല.”

“ഷാനൂ, നീ അവളെ വിശ്വസിച്ചതിൽ തെറ്റൊന്നുമില്ല.”

അവൻ അവളെ നോക്കി.

“പക്ഷേ, ചിലപ്പോൾ അത്രയും വിശ്വസിച്ചതുകൊണ്ടാവാം എനിക്ക് ഒന്നും മനസ്സിലാകാതിരുന്നത്.”

“അങ്ങനെ ചിന്തിക്കണ്ട.

ഒരാളെ വിശ്വസിക്കുന്നത് തെറ്റല്ല. ആ വിശ്വാസം മറ്റൊരാൾ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നത് അവരുടെ കാര്യമാണ്.”

Updated: October 26, 2026 — 7:44 pm

Leave a Reply

Your email address will not be published. Required fields are marked *