മൗനവസന്തം – 1 Likeഅടിപൊളി  

ഹൈദരാബാദിൽ വിമാനം ഇറങ്ങുമ്പോൾ സമയം ഉച്ചയോടടുത്തിരുന്നു…

സീറ്റ് ബെൽറ്റ് അഴിച്ചിട്ട്

ബാഗ് എടുക്കാൻ എഴുന്നേറ്റവരുടെ തിരക്കിനിടയിൽ അവളും പതുക്കെ എഴുന്നേറ്റു. മുകളിലെ ക്യാബിനിൽ നിന്ന് ഹാൻഡ് ബാഗ് എടുത്ത് തോളിലിട്ടു.

വിമാനത്തിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ എയർപോർട്ടിലെ തണുത്ത വായു മുഖത്തടിച്ചു..

“ആഹാ… ഹൈദരാബാദ്!”

സ്വയം പറഞ്ഞുകൊണ്ട് അവൾ ചിരിച്ചു..

ആദ്യമായി വരുന്ന സ്ഥലമാണെങ്കിലും വലിയ അപരിചിതത്വമൊന്നും തോന്നിയില്ല. വിമാനത്താവളത്തിലെ ബോർഡുകൾ നോക്കി ബാഗേജ് ക്ലെയിമിലേക്കുള്ള വഴി കണ്ടെത്തി..

നടക്കുന്നതിനിടയിൽ തന്നെ ഫോൺ എടുത്തു.

“ജസ്റ്റ് ലാന്റഡ്..”

ആദ്യം ഡാനിയേലിനൊരു മെസ്സേജ് അയച്ചു.

അയച്ചുകഴിഞ്ഞ് ഫോൺ ബാഗിലേക്ക് വെക്കാൻ തുടങ്ങിയപ്പോഴേക്കും ഡാനിയേലിന്റെ മറുപടി വന്നു.

“ആൾ ഓക്കോ..?”

“യാ ഓക്കോ ഡിയർ😍.. നോ..വറീസ്..”

“ഓക്കോ.. ടെയ്ക്ക് കെയർ😘..”

അവൾ മെസ്സേജ് വായിച്ച് ചിരിച്ചു.

അപ്പോഴാണ് മറ്റൊരു മെസ്സേജ് കൂടി വന്നത്.

ഡെയിൻ.

“ റീച്ച്ഡ് സെയ്ഫിലി മൈ സ്വീറ്റ് മോമ്മ്…?”

അവൾ ഉടനെ മറുപടി ടൈപ്പ് ചെയ്തു.

“ജസ്റ്റ് ലാന്റഡ്.. വെയിറ്റിഗ് ഫോർ ബാഗേജ്…”

മറുപടി അധികം വൈകിയില്ല.

“ഓക്കേ. നോ പ്രോബ്ലംസ്. ഷാനു എല്ലാം നോക്കിക്കോളും. ഞാൻ മമ്മീടെ നമ്പർ അവന് കൊടുത്തിട്ടുണ്ട്. അവൻ പുറത്തുണ്ടാവും.. അവന്റെ നമ്പറും മമ്മീടെ കൈയിൽ ഉണ്ടല്ലോ..?

ഫോൺ സ്ക്രീനിലേക്ക് നോക്കി സൂസൻ ചെറുതായി ഒന്ന് ചിരിച്ചു. തിരിച്ച് ടൈപ്പ് ചെയ്തു

“അതൊക്കെ എനിക്കറിയാം ഡെയ്നൂസെ… ഞാൻ ചെറിയ കുട്ടിയൊന്നുമല്ലല്ലോ.. നിങ്ങളെ വളർത്തി വലുതാക്കിയ അമ്മയല്ലേ, ഞാൻ ചെയ്തോളാം..

അയച്ചിട്ട് വീണ്ടും ഒന്ന് ആലോചിച്ചു.

പിന്നെ മറ്റൊരു മെസ്സേജ് കൂടി.

Susan: പോടാ മോനേ…!

അതിനൊപ്പം ഒരു ചിരിക്കുന്ന ഇമോജിയും.

അവിടെനിന്ന് വന്ന മറുപടി കണ്ടപ്പോൾ അവൾ ചിരിച്ചുപോയി.

“oops ഓക്കോ മാഡം.

പിന്നെ ഒന്നും പറയുന്നില്ല. Enjoy your trip!!”

“ ഗുഡ് ബോയ്… നീയും പോയി ജോലി ചെയ്യ്!!”

ഫോൺ ബാഗിൽ വെച്ചിട്ട് അവൾ ബാഗേജ് ബെൽറ്റിനരികിലേക്ക് നീങ്ങി.

ബാഗേജ് ബെൽറ്റിന് മുന്നിൽ ഇതിനോടകം കുറേപേർ കാത്തുനിൽക്കുന്നുണ്ടായിരുന്നു.

ചിലർ ട്രോളികൾ വലിച്ചുകൊണ്ട് അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നുണ്ട്. ചിലർ ബെൽറ്റിൽ വരുന്ന ഓരോ ബാഗും ശ്രദ്ധിച്ച് നോക്കുന്നു. സൂസനും ഒരു ട്രോളി എടുത്ത് ഒഴിഞ്ഞ ഭാഗത്ത് നിന്നു..

സ്യൂട്ട്കേസ് വരാൻ ഇനിയും സമയമെടുക്കും.

അവൾ ചുറ്റുമൊന്ന് നോക്കി. അടുത്തുള്ള ഒരു ചെറിയ കടയിൽ നിന്ന് കാപ്പിയുടെ മണം വരുന്നുണ്ട്. നല്ലൊരു കാപ്പി കുടിക്കണമെന്നു തോന്നി. പക്ഷേ ബാഗ് കിട്ടിയിട്ട് പുറത്തിറങ്ങിയാൽ മതിയെന്ന് കരുതി.

അപ്പോഴാണ് ഫോൺ വീണ്ടും വിറച്ചത്.

ഷാനു…

“ആന്റി, ലാന്റഡ്..?”

“ജസ്റ്റ് ലാന്റഡ്.. വെയിറ്റിഗ് ഫോർ ബാഗേജ്…”

“ ഓക്കേ. ആമ് ഹിയർ ഔട്ട്സൈഡ്.. ടെയ്ക്ക് യുവർ ടൈമ്.. നോ ഹറീസ്!!..”

അവൾ മെസ്സേജ് വായിച്ച് മറുപടി അയച്ചു.

“ഡൺ…”

“ ഓക്കേ ആന്റി🤗”

അത്രയും പറഞ്ഞ് അവൻ സംഭാഷണം അവസാനിപ്പിച്ചു…

സൂസൻ ഫോൺ ജീൻസിന്റെ പോക്കറ്റിലോക്കിട്ടു…

അവൻ പുറത്തു കാത്തുനിൽക്കുകയാണെന്നത് അവൾക്ക് ആശ്വാസമായി..

അവൾ ബെൽറ്റിലേക്ക് നോക്കി.

ഒന്നിനു പിന്നാലെ ഒന്നായി ബാഗുകൾ വന്നുകൊണ്ടിരുന്നു. ചിലത് വലുത്, ചിലത് ചെറുത്. ഒരാൾ തന്റെ ബാഗ് തിരിച്ചറിയാതെ രണ്ടുതവണ എടുത്തുനോക്കുന്നതു കണ്ട് അവൾ ചിരിച്ചു.

“ഇതൊക്കെ ഒരേ പോലെയാണല്ലോ…”

സ്വയം പറഞ്ഞുകൊണ്ട് അവൾ വീണ്ടും ശ്രദ്ധിച്ചു.

അവസാനം തന്റെ കറുത്ത സ്യൂട്ട്കേസ് ദൂരെനിന്ന് തന്നെ കണ്ടു..

“ആഹാ, ദേ വരുന്നു!”

അവൾ ട്രോളി മുന്നോട്ടുനീക്കി. ബാഗ് ബെൽറ്റിൽ നിന്ന്

എടുത്ത് ട്രോളിയിൽ വെച്ചു. പിന്നെ ഹാൻഡിൽ വലിച്ച് ഉറപ്പാക്കിയശേഷം ചുറ്റും നോക്കി..

അറൈവൽ ഗേറ്റിലൂടെ പുറത്തേക്ക് കടന്നപ്പോൾ നല്ല തിരക്കായിരുന്നു.

ആളുകൾ പലകൂട്ടമായി നിൽക്കുന്നു. ചിലർ കൈയിൽ പൂക്കളുമായി. ചിലർ മൊബൈലിൽ ആരെയോ വിളിച്ച് വഴി പറഞ്ഞുകൊടുക്കുന്നു. ചിലർ കാത്തുനിന്ന് മടുത്ത് വീണ്ടും വീണ്ടും വാച്ച് നോക്കുന്നു.

Updated: October 26, 2026 — 7:44 pm

Leave a Reply

Your email address will not be published. Required fields are marked *