വെണ്ണക്കൽ തൂണുകൾ പോലെ മിനുസമുള്ള രോമ രഹിതമായ കാലുകൾ.. പെഡിക്യൂർ ചെയ്ത അല്പം നീണ്ട വിരലുകളിൽ കൈകളിലെ കളർ മാച്ച് ചെയ്യാൻ എന്നവണ്ണം പൂച്ച് കളറിലുള്ള നെയിൽ പോളിഷ്..
കാല്പാദത്തോട് പറ്റിച്ചേർന്നു കിടക്കുന്ന ചെറിയ മൂന്ന് മണികൾ ഉള്ള സ്വർണ്ണ കൊലുസ്…
തള്ളവിരലിനോട് ചേർന്നുള്ള നീണ്ട വിരലിൽ സ്വർണ്ണത്തിൻറെ മിഞ്ചി.…
അതിസുന്ദരിയായ ഒരു പെൺകുട്ടിയെപ്പോലെ നിൽക്കുന്ന സൂസനെ നോക്കി അവൻ പറഞ്ഞുപോയി,
“വാവ്… ആന്റി… ഡാമിറ്റ്… ബ്യൂട്ടി ക്യൂൻ…!! സത്യം പറഞ്ഞാൽ നിങ്ങളെ കാണാൻ എന്തൊരു സെക്….ല്ലാ…ഭംഗിയാണ്…”
സൂസൻ ലജ്ജകൊണ്ട് മുഖം താഴ്ത്തി, “ഇത് കുറച്ചുകൂടി കൂടിപ്പോയില്ലേ ഷാനു? എനിക്ക് ഒരു ന്ണക്കേടും..വല്ലാത്തൊരു മടിപോലെയുമാ തോന്നുന്നേ… ആരേലുമൊക്കെ…!. ഞാൻ വേറെയെന്തെങ്കിലും ഇടട്ടേ?”
“അയ്യോ… നോ….!! ഇതാണ് കിടിലം ലുക്ക്!.. ഇവിടെ വേറെ ആരും കാണുന്നില്ലല്ലോ.. നമ്മൾ തന്നെയല്ലേ ഉള്ളൂ. വേഗം ഇറങ്ങാം നമുക്ക്!” ഷാനു ആവേശത്തോടെ പറഞ്ഞു.
അവന്റെ ആ അഭിനന്ദനം അവളുടെ ഉള്ളിൽ വല്ലാത്തൊരു ആത്മവിശ്വാസവും ഒപ്പം ചെറിയൊരു വിറയലുമാണ് ഉണ്ടാക്കിയത്…
ഹൈദരാബാദിന്റെ രാത്രി കാഴ്ചകൾ കാണാനും ഷോപ്പിംഗിനുമായി അവർ പുറത്തിറങ്ങി…
*************************************************
ഹൈദരാബാദിലെ ഇൻഓർബിറ്റ് മാളിലേക്ക് കയറുമ്പോൾ സൂസന്റെ ഉള്ളിൽ ചെറിയൊരു വെപ്രാളമുണ്ടായിരുന്നു. എന്തോ ആദ്യമായാണ് ഇങ്ങനെ ഒരു ഡ്രസ്സിലും ഇതു പോലെ ഒരു സാഹചര്യത്തിലും നടക്കുമ്പോൾ, ഇതുവരെ താൻ ജീവിച്ച ചെറിയ ലോകത്തുനിന്ന് അത്രയധികം ദൂരെ എത്തിയതുപോലെ അവൾക്ക് തോന്നി…
മാളിലെ തിളങ്ങുന്ന വെളിച്ചത്തിനും തിരക്കിനുമിടയിലൂടെ നടക്കുമ്പോൾ
പലരുടെയും നോട്ടം സൂസനിലേക്ക് നീളുന്നത് ഷാനു ശ്രദ്ധിച്ചു. ആ നോട്ടങ്ങളിൽ ചിലത് അവളുടെ ഭംഗി കണ്ടുള്ള കൗതുകമായിരുന്നുവെങ്കിൽ, മറ്റു ചിലത് അൽപ്പം കൂടി നീണ്ടു ചുഴിഞ്ഞ നോട്ടങ്ങളായിരുന്നു.
അത് കണ്ടപ്പോൾ ഷാനുവിന്റെ ഉള്ളിൽ പെട്ടെന്ന് ഒരു പൊസ്സസീവ്നെസ്സ് തിളച്ചുമറിഞ്ഞു..
അവൻ അറിയാതെ അവളുടെ അരികിലേക്ക് ചേർന്നുനടന്നു.
“ആന്റി… എല്ലാവരും നോക്കുന്നത് കണ്ടോ..? സത്യം പറഞ്ഞാൽ ഈ ‘ആന്റി’ വിളി മാറ്റേണ്ട സമയം കഴിഞ്ഞു” ഷാനു അവളുടെ ചെവിയിൽ പതുക്കെ പറഞ്ഞു.
സൂസൻ ഒന്ന് ഞെട്ടി അവനെ നോക്കി. “പിന്നെ എന്തു വിളിക്കാനാ…?”
“സൂസൻ എന്നു വിളിച്ചാലോ… ഈ രൂപവും ലുക്കുമൊക്കെ വെച്ച് പുറത്തുള്ള ആരെങ്കിലുമൊക്കെ ‘ആന്റി’ വിളി കേട്ടാൽ… വെറുതെ എന്തിനാ…”
അവന്റെ സംസാരം കേട്ട് സൂസനു ഉള്ളിൽ വല്ലാത്തൊരു സന്തോഷം അലയടിച്ചു. അവൾ ചിരിച്ചുകൊണ്ട് പറഞ്ഞു, “ഇപ്പോ നിന്റെ കൂടെ നടക്കുമ്പോൾ എന്റെ പ്രായമൊക്കെ കുറഞ്ഞ പോലെ എനിക്കും തോന്നുവാ…”
അവർ ഓരോ കടകളായി കയറിയിറങ്ങി. ഷാനുവിന്റെ താല്പര്യം കണ്ട് സൂസൻ അത്ഭുതപ്പെട്ടു. അവൻ അവൾക്കു വേണ്ടി സ്ലീവ്ലെസ്സ് ഫ്രോക്കുകളും, സ്കേർട്ടുകളും, ട്രെൻഡി ടീ-ഷർട്ടുകളും ഒക്കെയെടുത്തു…
“എടാ… ഇതൊക്കെ എന്തിനാ? എനിക്ക് ഇങ്ങനെയൊക്കെയുള്ള ഡ്രസുകളൊക്കെ എവിടെ ഇടാനാ…? നാട്ടിൽ ചെന്നാൽ പിന്നെ തീർന്നു!” സൂസൻ അവനെ തടയാൻ നോക്കി..
ഷാനു ചിരിച്ചുകൊണ്ട് അവളുടെ അടുത്തേക്ക് വന്നു. “ഇത് നാട്ടിൽ കൊണ്ടുപോകാൻ തന്നെയല്ലല്ലോ വാങ്ങുന്നത്? ഈ വരുന്ന ഏഴെട്ടു ദിവസങ്ങളിൽ പുറത്തുപോകുമ്പോഴും പിന്നെ ഫ്ലാറ്റിലുമൊക്കെ ഇടാനല്ലേ? പ്ലീസ്…”
സൂസൻ വിടർന്ന കണ്ണുകളോടെ അവനെ നോക്കി…
“അപ്പോൾ നീ ഇതൊക്കെ മുൻകൂട്ടി പ്ലാൻ ചെയ്തായിരുന്നല്ലേ? കള്ളാ…”
ഷാനു ഒരു
കള്ളച്ചിരിയോടെ സൂസനെ നോക്കി കണ്ണിറുക്കിക്കാണിച്ചു പിന്നെ പെട്ടെന്ന് അവളുടെ കൈകളിൽ കോർത്തുപിടിച്ചു ആ മാളിലൂടെ നടന്നു. സൂസൻ തന്റെ കൈ പിൻവലിക്കാനൊട്ടു ശ്രമിച്ചുമില്ല;
മറിച്ച് ആ സ്പർശനം അവൾ പൂർണ്ണമായി ആസ്വദിക്കുകയായിരുന്നു…
ആ ജനത്തിരക്കിനിടയിലൂടെ തന്റെ കൈപിടിച്ചു നടക്കുന്ന ഷാനുവിന്റെ സാന്നിധ്യം സൂസന് വല്ലാത്തൊരു സുരക്ഷിതത്വവും സന്തോഷവും നൽകി…
