മൗനവസന്തം – 1 Likeഅടിപൊളി  

“അയ്യോ, ഞാൻ ചുമ്മാ പറഞ്ഞയാണേ..!

ഇത്തവണ ഷാനു ശരിക്കും ചിരിച്ചു.

ഒരുപാട് ദിവസങ്ങൾക്കു ശേഷം അവന്റെ മനസ്സു തുറന്നൊരു ചിരി..

ലിഫ്റ്റ് തുറന്നു. ഷാനു മുന്നിൽ നടന്ന് ഫ്ലാറ്റിന്റെ വാതിൽ തുറന്നു..

“വാ, ആന്റി.”

സൂസൻ അകത്തേക്ക് കയറി..

നല്ല വൃത്തിയുള്ള ഫ്ലാറ്റ്. വലിയൊരു ലിവിങ് റൂം. ഒരു വശത്ത് സോഫയും അതിനു മുന്നിൽ ചെറിയൊരു ടീപ്പോയും. ചുമരിനോട് ചേർന്ന് ടെലിവിഷൻ.

ജനലിനരികിൽ കുറച്ച് ഇൻഡോർ ചെടികൾ. ഒരു മൂലയിൽ ചെറിയൊരു ബുക്ക് ഷെൽഫും..

“കൊള്ളാമല്ലോ. നല്ല ഭംഗിയുണ്ട്.”

“ഹെബയാ

ഇതൊക്കെ സെറ്റ് ചെയ്തത്.”

അവൻ അത് പറഞ്ഞിട്ട് പെട്ടെന്ന് നിശ്ശബ്ദനായി..

സൂസൻ അവനെ നോക്കി.

ഹെബയുടെ പേര് പറയുമ്പോൾ അവന്റെ മുഖത്ത് വന്ന ചെറിയ മാറ്റം അവൾ ശ്രദ്ധിക്കാതിരുന്നില്ല..

“മ്മ്.”

അവൻ ബാഗ് ലിവിങ് റൂമിന്റെ ഒരു വശത്ത് വെച്ചു..

“ആന്റി, വാ. മുറി കാണിച്ചുതരാം.”

അവൾ അവന്റെ പിന്നാലെ നടന്നു..

“ഇതാണ് ആന്റിക്ക് വേണ്ടി ഒരുക്കിയ മുറി. ബാത്ത്റൂം അറ്റാച്ച്ഡ് ആണ്. എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ പറഞ്ഞാ മതി.”

മുറി തുറന്നപ്പോൾ സൂസൻ ഒന്ന് നിന്നു..

നല്ല വലിപ്പമുള്ള മുറി. ഒരു വലിയ കട്ടിൽ, വശത്ത് ചെറിയൊരു ടേബിൾ, ജനലിനരികിൽ കർട്ടനുകൾ. കട്ടിലിൽ വൃത്തിയായി വിരിച്ച ബെഡ്ഷീറ്റും രണ്ട് തലയിണകളും. മേശപ്പുറത്ത് ഒരു ചെറിയ പൂച്ചെടിയും വെള്ളക്കുപ്പിയും..

“ഇതൊക്കെ നീ ഒരുക്കിയതാണോ?”

“അതെ. ഇന്നലെ തന്നെ എല്ലാം റെഡിയാക്കി.”

“അയ്യോ, ഇത്രയൊക്കെ എന്തിനാ? ഞാൻ ഹോട്ടലിൽ താമസിച്ചാലും മതിയായിരുന്നു.”

ഷാനു അവളെ നോക്കി..

“ആന്റി, വീണ്ടും തുടങ്ങിയോ?”

“ഇവിടെ താമസിക്കാൻ പറ്റില്ലെന്ന് ഞാൻ എത്ര തവണ ഡെയ്നോടു പറഞ്ഞൂന്ന് അറിയുവോ? അല്ല, നിങ്ങൾക്ക് രണ്ടുപേർക്കും ബുദ്ധിമുട്ടാവുമോ എന്നേ ഞാൻ ഓർത്തുള്ളൂ.”

അവൻ ഒരു നിമിഷം മിണ്ടാതിരുന്നു..

“ഇപ്പോൾ രണ്ടുപേരും ഇല്ലല്ലോ, ആന്റി.”

ആ വാക്കുകൾ കേട്ടപ്പോൾ സൂസന് എന്തോ ഒരു വിഷമം തോന്നി..

അവൾ മുറിയിലേക്ക് കയറി ബാഗ് കട്ടിലിനരികിൽ വെച്ചു..

“ശരി. എന്തായാലും കുറച്ചു ദിവസത്തേക്കല്ലേ.”

“അതെ. ആന്റി ആദ്യം ഒന്ന് ഫ്രഷ് ആയിക്കോളൂ. യാത്രാക്ഷീണം കാണുന്നുണ്ട്. ഞാൻ അപ്പോഴേക്കും ചായ ഉണ്ടാക്കാം.”

“നിനക്ക് ചായ ഉണ്ടാക്കാനൊക്കെ അറിയാമോ?”

“ആന്റി, ഇത് വലിയൊരു അപമാനമാണ്.”

“എന്നാൽ

ശരി. നിന്റെ കഴിവ് ഒന്ന് കാണട്ടെ.”

ഷാനു ചിരിച്ചുകൊണ്ട് പുറത്തേക്ക് പോയി..

സൂസൻ വാതിൽ അടച്ച് കുറച്ചുനേരം മുറിയിൽ നിന്നു.

പുതിയൊരു വീട്ടിലെ ആദ്യ നിമിഷങ്ങൾ. എല്ലാം വൃത്തിയായി ഒരുക്കിവെച്ചിരിക്കുന്നു. ഷാനു അവൾക്കായി ഇത്രയും കാര്യങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടെന്നത് അവൾക്ക് സന്തോഷം നൽകി.

പക്ഷേ, അതേ സമയം മനസ്സിന്റെ മറ്റൊരു കോണിൽ ഒരു ചോദ്യം ഉയർന്നു.

ഞാൻ ഇവിടെ എന്തിനാണ് താമസിക്കുന്നത്?

ഹെബയുടെ അഭാവത്തിൽ..

പക്ഷേ ഈ വലിയ നഗരത്തിൽ തകർന്നുപോയ അവനെ ഈ അവസ്ഥയിൽ ഒറ്റയ്ക്ക് വിട്ടുപോരാൻ അവളുടെ അമ്മ മനസ്സ് അനുവദിക്കുന്നുമില്ല. ആ കുറ്റബോധവും ആധിയും അവളിൽ നിശബ്ദമായി നിറയുന്നുണ്ടായിരുന്നു..

ഡാനിയേലിനോട് ഇതൊന്നും പറയാൻ കഴിയുന്നില്ല. ഡെയിനോടും പറയാൻ കഴിയില്ല. താൻ ഇവിടെ എത്തിയിരിക്കുന്നത് ഒരു സാധാരണ കുടുംബസന്ദർശനത്തിനല്ലെന്ന് അവൾക്കറിയാം. ഷാനുവിന്റെ ജീവിതത്തിലെ ഒരു വലിയ പ്രശ്നം ഇപ്പോൾ തനിക്കും അറിയാം.

അവനോട് വാക്ക് കൊടുത്തതാണ്. ആരോടും പറയില്ലെന്ന്.

പക്ഷേ ആ വാക്ക് പാലിക്കാൻ വേണ്ടി സ്വന്തം ഭർത്താവിനോടും മകനോടും ഒരു കാര്യം മറച്ചുവെക്കേണ്ടിവരുന്നത് ശരിയാണോ?

അവൾ പതുക്കെ കട്ടിലിൽ ഇരുന്നു…

“എന്തിനാ സൂസനേ, നീ ഇതൊക്കെ ആലോചിച്ച് തല പുണ്ണാക്കുന്നത്?”അവൾ സ്വയം ചോദിച്ചു…

ഇപ്പോൾ എന്തായാലും പത്ത് ദിവസത്തെ ട്രെയിനിംഗ് പൂർത്തിയാക്കണം. അതിനപ്പുറമുള്ള കാര്യങ്ങൾ പിന്നീട് ആലോചിക്കാം.

അവൾ ബാഗ് തുറന്ന് ഒരു പൈജാമയും ടോപ്പുമെടുത്തു അടിവസ്ത്രങ്ങളെടുത്തു കൊണ്ട് ബാത്ത്റൂമിലേക്ക് കയറി..

Updated: October 26, 2026 — 7:44 pm

Leave a Reply

Your email address will not be published. Required fields are marked *