മൂടൽ മഞ്ഞ് – 1 46

തന്റെ അച്ചടക്കമുള്ള, അടുക്കും ചിട്ടയുമുള്ള ജീവിത ചര്യകൾ എങ്ങിനെയാണ് ഇത്ര കലുഷിതമായത് എന്നവൾ ചിന്തിച്ചു. വസ്ത്രം അഴിച്ചു നൈറ്റ്‌ ഗൗൺ അണിഞ്ഞു. മുലകളിലെ നീറ്റൽ അൽപ്പം കുറഞ്ഞു വന്ന് തുടങ്ങിയിട്ടുണ്ട്. ചുണ്ടിലെ രക്തം അവൻ വിരൽ കൊണ്ട് ഒപ്പിയെടുത്തിട്ടും അൽപ്പം കട്ടപ്പിടിച്ചു കിടപ്പുണ്ട്. ഭക്ഷണം കഴിക്കാൻ താഴേക്ക് പോകാതെ, കണ്ണടച്ച് കിടന്ന് ശരീര വേദനയെ അതിജീവിക്കാൻ ശ്രമിച്ചു, പതിയെ പതിയെ അവൾ ഉറക്കിലേക്ക് വഴുതിപ്പോയി.

പിന്നീട് രണ്ട് മൂന്ന് ദിവസം അവൾ ഓഫീസിൽ പോയില്ല. രാജൻ വിളിച്ചു കാര്യം തിരക്കിയപ്പോൾ വാഹിദ്മായുള്ള വിഷയം മാത്രം അവൾ പറഞ്ഞു. അവൻ തല്ലിയതും ചുണ്ട് പൊട്ടിയെന്നും പറഞ്ഞു. അവൻ ഇറങ്ങി പോയി എന്നും ഇനി അവനെ നമുക്ക് ആവശ്യമില്ല എന്നും കൂടി അവൾ കൂട്ടി ചേർത്തു. എല്ലാം മൂളികേട്ടതല്ലാതെ അയാൾ ഒന്നും പറഞ്ഞില്ല. പകരം മൂന്നാം ദിവസം sunday അയാൾ ബാംഗ്ലാവിലേക്ക് വന്നു. അവളെ കണ്ടപ്പോൾ അൽപ്പം മനോധൈര്യം നഷ്ട്ടപെട്ടത് പോലെ നിരുത്സാഹത്തിൽ ആണെന്ന് അയാൾക്ക് തോന്നി.

ഓഫിസിലെ കാര്യങ്ങളൊക്കെ സംസാരിച്ചു കഴിഞ്ഞ്, ചൂട് ചായ കുടിച്ചു കൊണ്ടിരിക്കുമ്പോൾ പൊടുന്നനെ അവൾ വാഹിദിനെ കുറിച്ച് ചോദിച്ചു.

” സത്യത്തിൽ ആരാണവൻ? വെറുമൊരു ഡ്രൈവർ അല്ലാലോ. മുമ്പ് വല്ല ടൂറിസ്റ്റ് ഗൈഡ് എങ്ങാനും ആയിരുന്നോ? ”

കഴിഞ്ഞ ദിവസം ആ വിദേശികളോടും എലിസബത്തിനോടും സംസാരിച്ചപ്പോൾ അവനിൽ കണ്ട മാറ്റം അവൾ അയാളെ കേൾപ്പിച്ചു. അത് കേട്ട് ചിരിച്ചു കൊണ്ട് രാജൻ അവളോട് പറഞ്ഞു.

” അവൻ ഇവിടെ ഡ്രൈവർ ജോലി ഉണ്ടെന്നറിഞ്ഞു ഓടിക്കിതച്ചു വന്നതല്ല, ഞാൻ ഉന്തിത്തള്ളി പറഞ്ഞു വിട്ടതാണ്. സത്യത്തിൽ അവനൊരു പോസ്റ്റ്‌ ഗ്രാജ്വെറ്റ് ആണ്. അതും അസ്സൽ M. Com രാക്ഷസൻ. ഇന്ന് മോൾ ചുമ്മാ ഒന്ന് കണ്ണോടിച്ചു നോക്കുമ്പോൾ തന്നെ തൃപ്തി അടയുന്ന പല കോംപ്ലിക്കേറ്റഡ് ബാലൻസ് ഷീറ്റുകളും, ജർണലും ലഡ്ജറും, ഇമ്പോർട്ട് ആൻഡ് എക്സ്പോർട്ട് ഡാറ്റകളും, profit and loss എൻട്രികളുമൊക്കെ അവന്റെ സഹായം കൊണ്ടാണ് എനിക്ക് തരാൻ പറ്റുന്നത്. ” അയാൾ ഒരു ചമ്മിയ ചിരിയോടെ ചായ കുടിച്ചു. അവൾക്ക് അതൊരു ഷോക്ക് ആയിരുന്നു. തന്നോളം മികവുള്ള ഒരുത്തനെയാണ് താൻ ഇത്ര നിസ്സാരമായി കണ്ടിരുന്നത്. ഒരുപക്ഷെ തന്നെക്കാൾ മികച്ചവൻ. എന്നിട്ടും അവൻ എന്തിനാണ് ഈ പുച്ഛവും പരിഹാസവും സഹിച്ചു ഡ്രൈവർ ജോലിക്ക് തയ്യാറായത്?

“അങ്കിൾ, പിന്നെന്ത് കൊണ്ട് അവന് വേറെ ജോലിയൊന്നും കിട്ടിയില്ല.? അവൾ സന്ദേഹം അയാളെ അറിയിച്ചു. ഡ്യൂട്ടി ടൈം അല്ലാത്തപ്പോഴൊക്കെ അവർ രക്തബന്ധം ഉള്ളവരെ പോലെയാണ്. അയാൾ എടുത്തു നടന്ന കുഞ്ഞാണ് ശാരിക. ഓർമ്മ വച്ച കാലം തൊട്ട് അവൾ കാണുന്ന വ്യക്തിയാണ് രാജൻ.

” ആര് പറഞ്ഞു കിട്ടിയിട്ടില്ല ന്ന്. എത്രയോ നല്ല കമ്പനിയിൽ നിന്ന് ക്യാമ്പസ്‌ സെലെക്ഷൻ തന്നെ കിട്ടിയിട്ടുണ്ട്. പക്ഷെ അവൻ പഠിച്ചതും ജയിച്ചതും എല്ലാം സ്വയം ജോലി ചെയ്തു സമ്പാദിച്ചു കൊണ്ടാണ്. അവന്റെ കുഞ്ഞുനാളിൽ തന്നെ ഉമ്മ മരിച്ചു പോയിരുന്നു. പിന്നീട് ഉപ്പയും അവനും മാത്രമുള്ള ലോകം അവന്റെ അവസാന വർഷ സ്കൂൾ സമയത്ത് അവസാനിച്ചു. ഒരു ദിവസം ഡാമിൽ മരിച്ചു കിടക്കുന്ന അയാളെ ജോലിക്കാർ കണ്ടെത്തുകയായിരുന്നു.

അതിൽ പിന്നെ ക്വാറിയിൽ കല്ല് ചുമന്നും, അത് കഴിഞ്ഞു ഡ്രൈവിംഗ് ലൈസെൻസ് എടുത്തു ക്വാറിയിലെ ലോറി ഓടിച്ചും മറ്റും ജീവിക്കാനുള്ളതും പഠിക്കാനുള്ളതുമായ പണം ഉണ്ടാക്കിയിട്ടാണ് നല്ല high മാർക്കിൽ യൂണിവേഴ്സിറ്റിയിൽ നിന്ന് M. Com തൊപ്പിയും വാങ്ങി കഴുവേറി ഇറങ്ങി വന്നത്. ജീവിതത്തെ അവനെക്കാൾ നന്നായി ഇത്രയേറെ ബഹുമാനത്തോടെ കാണുന്ന ഒരു ചെറുപ്പക്കാരനെ ഞാൻ കണ്ടിട്ടില്ല.” അയാൾ പ്രത്യേക വാത്സല്യത്തോടെ പറഞ്ഞു കൊണ്ടിരുന്നു. ഒരു സിനിമാ കഥ കേൾക്കുന്നത് പോലെ അവൾ കണ്ണ് മിഴിച്ചു കേട്ടിരുന്നു.

” പഠനം കഴിഞ്ഞതിൽ പിന്നെ വലിയ വലിയ കമ്പനികൾ ഓഡിറ്റിങ് ഒക്കെ വരുമ്പോൾ അവരുടെ അക്കൗണ്ടിങ് team ലേക്ക് വിളിക്കും. പിന്നെ കുറേ ദിവസങ്ങൾ അതിന്റെ പിറകെ ആയിരിക്കും. അത് കഴിയുമ്പോ മറ്റൊന്ന്.. അങ്ങനെ നന്നായി ജീവിക്കാനുള്ള വരുമാനം അവന് കിട്ടുന്നുണ്ട്. അപ്പോഴാണ് ഞാൻ ഇങ്ങോട്ട് പറഞ്ഞു വിട്ടത്. ” അയാൾ പറഞ്ഞു നിർത്തി.

Leave a Reply

Your email address will not be published. Required fields are marked *