മൂടൽ മഞ്ഞ് – 1 46

” വാ ഞാൻ കൊണ്ട് വിടാം. ” അവൻ പറഞ്ഞു. അത് കേട്ടപ്പോൾ അതുവരെ അവളിൽ ഉണ്ടായിരുന്ന കുസൃതി എങ്ങോട്ടോ മാഞ്ഞു പോയി. ശാരികയുടെ മുഖത്ത് ഒരു പരിഭവമോ ദുഖമോ നിഴലിട്ടത് കണ്ട വാഹിദ് അവളുടെ സമീപത്തു ചെന്നിരുന്നു. പിന്നെ മുഖം പിടിച്ചു പതുക്കെ തിരിച്ചു കവിൾ പരിശോധിച്ച് നോക്കി. അടിയുടെ പാടൊക്കെ മാഞ്ഞു പോയിരുന്നു. അവിടെ പഴയ പോലെ തുടുത്തു നിന്നു.

” ഞാൻ വന്നത് ഒട്ടും ഇഷ്ടയില്ലേ വാഹിദ്.? ” അവൾ തളർന്ന പോലെ ചോദിച്ചു. ” അത്ര മോശമാണല്ലേ എന്റെ ക്യാരാക്റ്റർ. I am sorry. ഒരു മാസത്തിനടുത്തു കൂടെ ഉണ്ടായിട്ടും എനിക്ക് തന്നെ മനസ്സിലാക്കാൻ സാധിച്ചില്ല.”
അവളൊന്നു ചിരിക്കാൻ ശ്രമിച്ചു.
“ഞാൻ തല്ലിയിട്ട് തനിക്ക് വല്ലാതെ നൊന്തോ? ” അവൻ കുറ്റബോധത്തോടെ അവളോട് ചോദിച്ചു. അവളുടെ കണ്ണുകൾ നിറഞ്ഞു. അത് കണ്ടപ്പോൾ അവന് കൂടുതൽ ദുഃഖം തോന്നി.

” ഞാൻ അറിഞ്ഞു കൊണ്ട് ഉദ്ദേശത്തോടെ ചെയ്തത് ആയിരുന്നില്ല. I am sorry. “അവനെ തുടരാൻ അനുവദിക്കാതെ അവൾ കൈ കൊണ്ട് വിലക്കി. അതെ സമയം എവിടെ നിന്നോ പൊട്ടിവന്നൊരു കരച്ചിൽ അവളിൽ നിന്നു പുറത്തു ചാടി. രണ്ട് കൈകൊണ്ടും മുഖം പൊത്തിയിരുന്നു ശാരിക ശബ്ദമില്ലാതെ കരഞ്ഞു. വാഹിദ് അവളുടെ തലയിൽ ചുമ്മാ തടവി അശ്വസിപ്പിച്ചു.
” എനിക്ക് പറ്റിപ്പോയതാണ്. പ്ലീസ്. ” അവൻ വീണ്ടും പറഞ്ഞു. പൊടുന്നനെ ഭാരമില്ലാത്തൊരു തൂവൽ കണക്കെ ശാരിക അവന്റെ നെഞ്ചിലേക്ക് വീണു. അവന്റെ മുഖത്തും തലയിലും ലക്ഷ്യമില്ലാതെ തപ്പിത്തടഞ്ഞു കൊണ്ട്, തലോടിക്കൊണ്ട് അവൾ കരഞ്ഞു കൊണ്ടിരുന്നു.
” വാഹിദ്.. എന്നോടുള്ള വെറുപ്പ് കാരണം അന്ന് നീ തിരക്കി വന്നില്ലായിരുന്നെങ്കിൽ.. എന്റെ ജീവിതം.. ഞാൻ ഇന്നോളം കാത്തു സൂക്ഷിച്ച എന്നിലെ സ്ത്രീത്വം.. ഞാനല്ലേ നന്ദി പറയേണ്ടത്.. പിന്നെന്തിനാ നീ sorry പറയുന്നത്.. ” അവൾ അവനെ രണ്ട് കൈകൊണ്ടും ചുറ്റി വരിഞ്ഞു.” പിന്നെ ഞാൻ ജീവിക്കുമെന്ന് തോന്നുന്നുണ്ടോ. ശാരീസ് ഗ്രൂപ്പ്‌ ന്റെ ഉടമ പിഴച്ചവളായി ജീവിച്ചിട്ടില്ല വാഹിദ്. ഒരാൾക്കും എന്നെയൊന്നു കെട്ടിപ്പിടിക്കാൻ പോലും ഞാൻ അവസരം കൊടുത്തിട്ടില്ല.. ഞാൻ ചീത്തയല്ല വാഹിദ്, ഞാൻ ചീത്തയല്ല..” അവൾ മൂക്ക് ചീറ്റി ഉള്ളുതുറന്നു കരഞ്ഞു.

” സ്ത്രീകളെ സ്വന്തം കൂടപ്പിറപ്പുകളായി മാത്രം കാണാൻ വേണ്ടി സ്വന്തം സാമാനം വരെ അഴിച്ചു മറ്റൊരാൾക്ക്‌ കൊടുത്ത ഈ പാവത്തിനെ കെട്ടിപ്പിടിച് കൊണ്ടാണല്ലോ ഈ പറയുന്നത് പടച്ചോനെ. വായെടുത്താൽ ചുന്ദരിക്കോത നുണയെ പറയൂ.” അവൻ ഒരു നിസ്സഹായത അഭിനയിച്ചു കൊണ്ട് തമാശ പറഞ്ഞു. അത് കേട്ടതും കരച്ചിലിന്റെ ഇടയിലൂടെ അവൾ പൊട്ടിച്ചിരിച്ചു പോയി. ഛീ എന്നൊരു ശബ്ദത്തോടെ അവനെ തള്ളിമാറ്റി അവളിരുന്നു ചിരിച്ചു.
” വൃത്തികെട്ടവൻ.. ” അവൾ പിണക്കം പോലെ പിറുപിറുത്തു. പുറത്തു സന്ധ്യമയങ്ങി ഇരുൾ വീണു തുടങ്ങിയിരുന്നു. തുറന്നിട്ട വാതിലിലൂടെ തണുപ്പ് മുറിയിലേക്ക് അരിച്ചിറങ്ങി. നിശബ്ദമായ രാത്രിയുടെ ശാന്തതയിൽ ഏതോ പക്ഷിയുടെ ശബ്ദം ഇടക്ക് കേൾക്കുന്നുണ്ട്. പുഴയിൽ ഓളം തല്ലി ഒഴുകിപ്പോകുന്ന വെള്ളത്തിന്റെ നേർത്ത സംഗീതവും. എത്ര മനോഹരമാണ് ഈ ലോകം എന്നവൾക്ക് തോന്നി. ഇന്നോളം താൻ ആരുടെ മുന്നിലും വഴിപ്പെട്ടിട്ടില്ല. ആരുടെ മുന്നിലും ചെറുതായിപ്പോയിട്ടില്ല. പക്ഷെ ഇന്നിതാ ലോകം കണ്ടിട്ടില്ലാത്ത ഒരു ഗ്രാമ കന്യകയെ പോലെ ഒരുത്തന്റെ മുന്നിൽ ആഹ്ലാദത്തോടെ പച്ചയായ പെണ്ണായി കരഞ്ഞു തളർന്നിരിക്കുന്നു. ഇത്ര മനോഹരമായിരുന്നോ തനിക്ക് നഷ്ട്ടപ്പെട്ടു പോയ വർഷങ്ങൾ ഒക്കെയും എന്ന് അവൾ നിരാശയോടെ ചിന്തിച്ചു.
” അല്ല ഇതെന്താ കഥ. പോവണ്ടേ മാഡം? ” വാഹിദ്ന്റെ ചോദ്യം അവളെ ചിന്തയിൽ നിന്നുണർത്തി.
” ഒരു ഗ്ലാസ്‌ ചായയെങ്കിലും താ മാഷേ. എന്തൊരു തണുപ്പാണ്. ” അവൾ കൈകൾ കുറുകെ പിടിച്ചു മുതുകു തടവിക്കൊണ്ട് കെറുവിച്ചു. അവൻ എഴുന്നേറ്റ് മുൻവാതിൽ അടച്ചിട്ടു പുറത്തെയും അകത്തേയും ലൈറ്റ് ഇട്ടു. പിന്നെ കിച്ചനിലേക്ക് പോയി. അവൾ എഴുന്നേറ്റ് വാഹിദിന്റ ബെഡ്‌റൂം ചെന്ന് നോക്കി. ചെറുതെങ്കിലും മനോഹരമായ മുറി. ടേബിളിൽ laptop, കുറേ പുസ്തകങ്ങൾ. വൃത്തിയുള്ള വലിയ കട്ടിലും മെത്തയും. അവൾ അതിൽ ചെന്നിരുന്നു.
ചായയ്ക്ക് വെള്ളം വച്ചു സ്റ്റൗ കത്തിച്ചിട്ട് മടങ്ങി വന്നു നോക്കിയപ്പോൾ ശാരികയെ കാണാഞ്ഞിട്ട് വാഹിദ് ബെഡ്‌റൂമിൽ ചെന്ന് നോക്കി. ബെഡിൽ ഇരിക്കുന്ന ശാരികയെ കണ്ട് അവൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *